Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

പോലീസിനെ ആക്രമിച്ച് യുവാക്കൾ; സംഭവം കോഴിക്കോട്

കോഴിക്കോട്: അതിഥി തൊഴിലാളിയെ മര്‍ദ്ദിക്കുന്നത് തടയാനെത്തിയ പൊലീസുകാരെ ആക്രമിച്ച കേസില്‍ രണ്ട് യുവാക്കളെ ബേപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചാലിയം ഫോറസ്റ്റ് ബംഗ്ലാവിന് സമീപം താമസിക്കുന്ന വെമ്പറമ്പില്‍ റാസിഖ്, ഷെബീറലി എന്നിവരാണ് പിടിയിലായത്. ഇവരെ ബേപ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. സംഭവം നടന്നത് ഇന്നലെ രാവിലെ 10.50ഓടെയാണ്. ചാലിയം ഫിഷ്‌ലാൻഡിംഗ് സെന്ററിന് സമീപം ഒരു അതിഥി തൊഴിലാളിയെ ആക്രമിക്കുന്നതായി കണ്ട ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ […]
Read more

പ്രണയം നടിച്ച് 15കാരിയോട് ലൈംഗികാതിക്രമം; ടാക്‌സി ഡ്രൈവർ അറസ്റ്റിൽ

കൊച്ചി: 15കാരിയോട് ലൈംഗികാതിക്രമം നടത്തിയ ഓൺലൈൻ ടാക്‌സി ഡ്രൈവർ പിടിയിൽ. വയനാട് ചീരാൽ സ്വദേശി നൗഷാദിനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്‌തത്. പെൺകുട്ടി പഠനത്തിൽ പിന്നാക്കം പോയതോടെ മാതാപിതാക്കൾ ശ്രദിക്കാൻ തുടങ്ങി.ഇതേ തുടർന്ന് കുട്ടിയുടെ ഫോൺവിളികൾ നിരീക്ഷിക്കുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്‌തു. ഇതിനു ശേഷമാണ് വിവാഹിതനായ യുവാവുമായി പ്രണയത്തിലാണെന്ന് മാതാപിതാക്കൾ അറിയുന്നത്. രക്ഷിതാക്കൾ വിവരം പൊലീസിൽ അറിയിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ മൊഴിയെടുത്ത ശേഷം പോക്‌സോ വകുപ്പുകൾ ചുമത്തി നൗഷാദിന്റെ പേരിൽ കേസെടുക്കുകയായിരുന്നു. എസിപി പി രാജ്‌കുമാറിന്റെ നിർദേശപ്രകാരം […]
Read more

സ്വർണക്കടത്തുകേസ്; സർക്കാരിന് തിരിച്ചടി

കൊച്ചി: സ്വർണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന സർക്കാർ നിയോഗിച്ച ജുഡീഷ്യൽ നിയമനത്തിനെതിരെ സുപ്രീം കോടതിയിൽ നേരത്തെ നൽകപ്പെട്ട ഹർജിയിൽ ജസ്റ്റിസ് സിംഗിൾ ബെഞ്ച് നൽകിയ സ്റ്റേ തുടരുമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സ്റ്റേ ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ബെഞ്ച് തള്ളി. 1952ലെ കമ്മിഷൻ ഓഫ് എൻക്വയറി ആക്ട് പ്രകാരം കേന്ദ്ര അന്വേഷണ ഏജൻസിക്കെതിരെ ജുഡീഷ്യൽ കമ്മീഷൻ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന ഇഡിയുടെ വാദം കോടതി അംഗീകരിച്ചു. അതിനാൽ കമ്മീഷൻ […]
Read more

‘ഒമ്പത് വർഷം ശബരിമലയ്‌ക്ക് വേണ്ടി ഒന്നും ചെയ്തില്ല, ഇത് തിരഞ്ഞെടുപ്പ് തന്ത്രം: വി ഡി സതീശൻ

തിരുവനന്തപുരം: കേരളത്തിലെ സർക്കാരിന് ഇത്രയും വർഷമില്ലാത്ത അയ്യപ്പ ഭക്തി പെട്ടെന്നെങ്ങനെ ഉണ്ടായെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ശബരിമല ആചാര ലംഘനത്തെ അനുകൂലിച്ച് നൽകിയ സത്യവാങ്‌മൂലം തിരുത്താൻ സർക്കാർ തയ്യാറാകുമോ? പിണറായി വിജയന് പറ്റിയ കൂട്ടാണ് യോഗി ആദിത്യനാഥെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു. ‘എൻഎസ്എസ് ഉൾപ്പെടെയുള്ള സമുദായ സംഘടനകൾക്ക് എന്ത് തീരുമാനം വെണമെങ്കിലും എടുക്കാം. അത് അവരുടെ സ്വാതന്ത്ര്യമാണ്. ഞങ്ങൾക്ക് ഗവൺമെന്റിനോടാണ് ചോദിക്കാനുള്ളത് മൂന്ന് ചോദ്യങ്ങളാണ് അതിന് സർക്കാർ ഉത്തരം നൽകണം. ഒന്നാമത്തേത്, ഈ പത്താം […]
Read more

വ്യാപാരിയെ ആക്രമിച്ച് 3 അംഗസംഘം; സംഭവം വടക്കഞ്ചേരിയിൽ

വടക്കഞ്ചേരി: പാലക്കാട് വടക്കഞ്ചേരിയിൽ വ്യാപാരിയെ ഒരു സംഘം കടയിൽ കയറി ആക്രമിച്ചു. കിഴക്കഞ്ചേരി സ്വദേശി മുരളിയെയാണ് മർദിച്ചത്. സംഭവത്തിൽ മുരളിയുടെ ഭാര്യാ സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫാൻ, മിക്സി തുടങ്ങി വീട്ടുപകരണങ്ങൾ നന്നാക്കുന്ന കടയാണ് മുരളിക്ക് ഉള്ളത്. സാധനം നന്നാക്കാനെന്ന വ്യാജേന ഉച്ചയോടെ മൂന്ന് പേർ കടയിലെത്തി മുരളിയെ വലിച്ചിറക്കി ഇരുമ്പ് കമ്പിയും, ചുറ്റികയും കൊണ്ട് തലങ്ങും വിലങ്ങും അക്രമിക്കുകയായിരുന്നു. ശരീരമാസകലം മുറിവേറ്റ മുരളിയെ നാട്ടുകാർ ഓടിയെത്തി ആശുപത്രിയിലെത്തിച്ചു. ഇതോടെ അക്രമികൾ ഓടിരക്ഷപ്പെട്ടു. മർദിച്ചവരെ അറിയില്ലെന്നാണ് മുരളിയുടെ […]
Read more

വിഴിഞ്ഞത്ത് നിന്ന് കാണാതായ കുട്ടിയെ ഡൽഹിയിൽ നിന്ന് കണ്ടെത്തി

വിഴിഞ്ഞം: കാണാതായ പതിമൂന്നുകാരിയെ ഡൽഹിയിൽ കണ്ടെത്തി. വിഴിഞ്ഞത്ത് താമസിക്കുന്ന ബംഗാൾ സ്വദേശികളുടെ മകളായ കുട്ടിയാണ് ഒരു സഹായവുമില്ലാതെ ഒറ്റയ്ക്കായി വിമാനമാർഗം ഡൽഹിയിൽ എത്തിയത്. കുട്ടിയെ മടക്കിക്കൊണ്ടുവരാൻ വിഴിഞ്ഞം പൊലിസ് സംഘം ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കുട്ടിയെ കഴിഞ്ഞ ദിവസം രാവിലെ 7 മണിയോടെ കാണാനില്ലെന്നതായി ബന്ധുക്കൾ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ്, കുട്ടിയെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച ഓട്ടോഡ്രൈവറെ കണ്ടെത്തിയത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് കുട്ടി ഡൽഹിയിലേക്കുള്ള […]
Read more

അയ്യപ്പ സംഗമത്തിന്‍റെ പേരില്‍ തെളിഞ്ഞത് ഇടതുസര്‍ക്കാരിന്‍റെ കറകളഞ്ഞ വര്‍ഗീയ മുഖം: സമസ്ത മുഖപത്രം

കോഴിക്കോട്: സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സമസ്താ മുഖപത്രം അയ്യപ്പസംഗമത്തിന്‍റെ പേരില്‍ തെളിഞ്ഞത് ഇടതുസര്‍ക്കാരിന്‍റെ കറകളഞ്ഞ വര്‍ഗീയ മുഖം. ഇത് മതേതരമനസിനെ മുറിവേല്‍പ്പിക്കുന്ന സമുദായ നേതാക്കളുമൊത്ത് അപകടക്കളി. ഏതു വൈതാളികരെ കൂട്ടുപിടിച്ചും തുടര്‍ഭരണം ഉറപ്പാക്കണമെന്ന അതിമോഹം. ഈ നിലപാട് മതേതരമൂല്യങ്ങളുടെ അടിവേരിളക്കുമെന്ന് പിണറായി വിജയന് പറഞ്ഞുകൊടുക്കണം. മുസ്ലിം സമുദായത്തിനെതിരേ വിഷം ചീറ്റുന്ന വെള്ളാപ്പള്ളിയാണ് മുഖ്യമന്ത്രിയുടെ കൂട്ട് യോഗി ആദിത്യനാഥിനെ ക്ഷണിച്ചത്. ഏതുതരം ഭൗതികവാദമാണെന്ന് എം.വി ഗോവിന്ദൻ വിശദീകരിക്കണം സമദൂരവും ശരിദൂരവുമൊക്കെ കൈയൊഴിഞ്ഞ് NSS ഇടതു ചേരിയിലേക്ക് അകലം കുറയ്ക്കുന്നു […]
Read more

മയക്കുമരുന്ന് പരിശോധനയ്ക്ക് പോകവേ അപകടം; പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

കാസർകോട്: ചെങ്കള നാലാംമൈലിൽ ഡ്യൂട്ടിക്കിടെ വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ബേക്കൽ ഡിവൈഎസ്പിയുടെ ഡാൻസാഫ് സ്ക്വാഡിലെ സീനിയർ സിപിഒ സജീഷ് ആണ് മരിച്ചത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതിൽ സ്വകാര്യ കാറിൽ പരിശോധനയ്ക്ക് പോകുമ്പോൾ ടിപ്പർ ലോറി ഇടിചച്ചയിരുന്നു അപകടം. കാറിൽ കൂടെ ഉണ്ടായിരുന്ന സിവിൽപൊലീസ് ഓഫീസർ സുഭാഷിന് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ 2.45 ഓടെയാണ് അപകടം. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Read more

ലഡാക്കിലെ തീ: ഗൂഢാലോചനയോ ജനരോഷമോ?

ഹിമാലയൻ താഴ്‌വരയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ലഡാക്കിൽ സംസ്ഥാന പദവിക്കും ആറാം ഷെഡ്യൂളിനും വേണ്ടിയുള്ള ജനകീയ പ്രക്ഷോഭം രക്തരൂക്ഷിതമായിരിക്കുകയാണ്. ലേയിൽ നടന്ന പ്രതിഷേധം അക്രമാസക്തമാവുകയും പോലീസുമായുള്ള ഏറ്റുമുട്ടലിൽ നാല് പേർ കൊല്ലപ്പെടുകയും നൂറോളംപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു . പ്രക്ഷോഭകർ ലേയിലെ ബിജെപി ഓഫീസ് അഗ്നിക്കിരയാക്കുകയും സമാധാനപരമായി ആരംഭിച്ച സമരം തെരുവ് യുദ്ധത്തിലേക്ക് വഴുതിവീണതോടെ, രാജ്യത്തിന്റെ വടക്കേയറ്റത്ത് കനത്ത ആശങ്കയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടുകയാണ്. സംഘർഷം ആളിക്കത്തിയതിന് പിന്നിൽ കോൺഗ്രസിന്റെ ” ഗൂഢാലോചന” ആണെന്ന് ബിജെപി ആരോപിച്ചത് . ഇത് ‘പുതുതലമുറയുടെ’ […]
Read more

പ്ലസ്ടു വിദ്യാർത്ഥിനിയെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

പാലക്കാട്: പാലക്കാട് നെല്ലിപ്പതിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ സംശയാസ്പദ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിപ്പതി കുഴിവിളവീട് മഹേഷ് കുമാറിന്റെ മകൾ അരുന്ധതിയാണ് മരിച്ചത്.അഗളി ജി.വി.എച്ച്.എസ്. സ്‌കൂളിലെ വിദ്യാർത്ഥിനിയായ അരുന്ധതി, ഇന്നലെ വൈകിട്ട് സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ശേഷം ശുചിമുറിയിൽ കയറിയതായിരുന്നു. ഏറെ സമയമായിട്ടും പുറത്തു വരാതിരുന്നത് അനുസ്മരിപ്പിച്ച് കുടുംബാംഗങ്ങൾ നടത്തിയ പരിശോധനയിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. അരുന്ധതിയെ ഉടൻ അഗളി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അഗളി […]
Read more
Advertisement
WhiteswanTV Footer