Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

രാജ്യത്ത് സത്യം വിളിച്ചുപറഞ്ഞാല്‍ രാജ്യദ്രോഹിയാകുമെന്ന സ്ഥിതിയാണെന്ന് കെസി വേണുഗോപാൽ

കൊച്ചി: രാജ്യത്ത് ഇന്ന് സത്യം വിളിച്ചുപറഞ്ഞാല്‍ രാജ്യദ്രോഹിയാകുമെന്ന സ്ഥിതിയാണുള്ളതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. ‘രാഷ്ട്രീയം അധികാരത്തിനപ്പുറം സേവനം’ എന്ന വിഷയത്തില്‍ ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2026-ല്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് സംഘപരിവാര്‍ ഡിസൈന്‍ ചെയ്യുന്ന അജൻഡയാണ്. ചോദ്യം ഉന്നയിക്കുന്ന പ്രധാന പ്രതിപക്ഷ നേതാക്കളെ പലരീതിയില്‍ ആക്രമിക്കുന്ന സ്ഥിതിയുണ്ട്. രാഹുല്‍ഗാന്ധിയെ ചൈനീസ് ചാരനായി മുദ്രകുത്തിയതും വളഞ്ഞിട്ട് ആക്രമിച്ചതും നാം കണ്ടതാണ്. ഈ ആക്ഷേപം ഉന്നയിച്ച ബിജെപി തന്നെ ചൈനീസ് കമ്യൂണിസ്റ്റ് […]
Read more

യുഡിഎഫ് അധികാരത്തിൽ വന്നാൽ യുവാക്കൾക്കായി പുതിയ വകുപ്പ്: വി ഡി സതീശൻ

കൊച്ചി: അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകൾക്ക് പകരം കൃത്യമായ പ്ലാനിങ്ങും സുതാര്യതയും സ്വകാര്യ മേഖലയിലെ അച്ചടക്കവും കൂടിച്ചേർന്ന ‘ഭാവിസജ്ജമായ ഭരണകൂടം കേരളത്തിന് ആവശ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കൊച്ചി ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെയിൻ ന്യൂ ഇനീഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം എം.ജോസഫുമായി നടത്തിയ ‘മാസ്റ്റേഴ്സ് ഇൻ സോഷ്യൽ എൻജിനീയറിങ്’ എന്ന സംവാദത്തിൽ, സോഷ്യൽ എൻജിനീയറിങ് എന്നത് ജനങ്ങളെ സ്വാധീനിക്കാനോ രാഷ്ട്രീയ നേട്ടമുണ്ടാക്കാനോ ഉള്ള തന്ത്രമല്ല […]
Read more

കാർ മരത്തിലിടിച്ച് അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് വാഹനാപകടത്തിൽ അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം. നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. കോഴിക്കോട് പന്തീരങ്കാവ് സ്വദേശികളായ ഫാത്തിമ, റൂബീന എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Read more

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ മൂന്ന് ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നേരിയ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. അതേസമയം കേരള- കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ ചൊവ്വാഴ്ച വരെ ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 […]
Read more

മുൻ ഫുട്ബോൾ താരം ടി കെ ഇബ്രാഹിംകുട്ടി അന്തരിച്ചു

കോട്ടയം: മുൻ ഫുട്ബോൾ താരവും പരിശീലകനുമായിരുന്ന ടി കെ ഇബ്രാഹിംകുട്ടി അന്തരിച്ചു. തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് വൈകീട്ട് കോട്ടയം വാരിശ്ശേരിയിലെ സോക്കർ കോട്ടേജിൽ എത്തിക്കും. നാളെയാണ് ഖബറടക്കം. കേരള സ്പോർട്സ് കൗൺസിലിന്‍റെ വൈസ് പ്രസിഡന്‍റ് ആയിരുന്നു. എം ജി സർവകലാശാലയിലെ കായിക മേധാവിയായാണ് ഇബ്രാഹിംകുട്ടി വിരമിച്ചത്. കേരള സർവകലാശാല, ബെംഗളൂരു യുണിവേഴ്സിറ്റി, എഫ്എസിടി, കെഎസ്ഇബി തുടങ്ങിയ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. കെഎസ്ഇബിയുടേയും കേരള സർവകലാശാലയുടേയും പരിശീലകനായിരുന്നു അദ്ദേഹം.
Read more

മലപ്പുറത്ത് വർക്ക്‌ഷോപ്പിൽ തീപിടിത്തം; 26 ബൈക്കുകൾ കത്തി നശിച്ചു

മലപ്പുറം: ബൈക്ക് വർക്ക് ഷോപ്പിൽ തീപിടിത്തം. 26 ബൈക്കുകൾ പൂർണമായും കത്തി നശിച്ചു. മലപ്പുറം ചെറുമുക്കിലെ ഫ്ലൈ വീൽസ് എന്ന വർക്ക്‌ ഷോപ്പിൽ രാത്രി ഒരു മണിയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. വർക്ക് ഷോപ്പിലെ ജീവനക്കാർ രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങി പോയതിന് പിന്നാലെയായിരുന്നു അപകടം. ഏകദേശം 40 ലക്ഷം രൂപയുടെ നാശനഷ്‌ടമുണ്ടായി. തൊട്ടടുത്ത് പ്രവർത്തിക്കുന്ന മൃഗാശുപത്രിയിലേക്കും തീ പടർന്നു. ഇവിടെ സൂക്ഷിച്ചിരുന്ന മരുന്നുകളും റെക്കോർഡുകളും കത്തി നശിച്ചു. താനൂർ, തിരൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനകളെത്തി. മൂന്നുമണിയോടെ […]
Read more

കേന്ദ്ര ബജറ്റ് 2026; കാൻസർ, പ്രമേഹ മരുന്നുകൾക്ക് ഇനി വില കുറയും

ന്യൂഡൽഹി: മെഡിക്കൽ ടൂറിസത്തിന് പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. അഞ്ച് മേഖലകളിൽ മെഡിക്കൽ ഹബ്ബുകൾക്ക് രൂപം നൽകുമെന്നും അതിനായി സ്വകാര്യ മേഖലയുമായി സഹകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഇത് മെഡിക്കൽ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ആയുർവേദത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഔഷധസസ്യങ്ങളെ വളർത്തുന്നതിനും അവയെ സംസ്‌കരിക്കുന്നതിനും സഹായം നൽകും. എയിംസ്‌ മാതൃകയിൽ മൂന്ന് ആൾ ഇന്ത്യ ആയുർ‌വേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കുമെന്നും ധനമന്ത്രി പറഞ്ഞു. അർബുദത്തിനും പ്രമേഹത്തിനുമുള്ള മരുന്നുകളുടെ വില കുറയുമെന്നും […]
Read more

മലപ്പുറത്ത് കിണറ്റിൽ വീണ സഹോദരങ്ങളിൽ ഒരാൾ മരിച്ചു

മലപ്പുറം: അബദ്ധത്തിൽ കിണറ്റില്‍ വീണ അഞ്ചുവയസ്സുകാരന്‍ മരിച്ചു. സഹോദരനെ അയൽവാസിയായ യുവതി സിപിആർ നൽകി രക്ഷിച്ചു. എടവണ്ണപ്പാറ പാഞ്ചീരി നരുവായില്‍ സിദ്ധീഖിന്റെ മകന്‍ അഹമ്മദ് നവാജ് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലരയോടെ ചീക്കോട് തലക്കോട്ടയിലായിരുന്നു സംഭവം. വീടിന് സമീപം മയിലിനെ കണ്ടപ്പോള്‍ ഓടിയ കുട്ടികള്‍ അബദ്ധത്തില്‍ ആള്‍മറയില്ലാത്ത കിണറ്റിലേക്ക് വീഴുകയായിരുന്നു. ഉമ്മയുടെ വീട്ടില്‍ വിരുന്നെത്തിയതായിരുന്നു നവാജും പത്തു വയസ്സുകാരനായ സഹോദരന്‍ അഹമ്മദ് മിന്‍ഹാജും. കൂടെയുണ്ടായിരുന്ന മറ്റൊരു സഹോദരന്‍ ഉടന്‍ തന്നെ ഓടിച്ചെന്ന് അയല്‍വാസികളെ വിവരമറിയിച്ചു. ഈ […]
Read more

ആമയുടെ വേഗത്തിൽ കേരള വികസനം മതി എന്നതാണ് കേന്ദ്ര രീതി: ഷാഫി പറമ്പിൽ എംപി

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലെ കേരളത്തിനോടുള്ള അവ​ഗണനയിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. ആമയുടെ വേഗത്തിൽ മാത്രം മതി കേരളത്തിൻ്റെ വികസനം എന്നതാണ് കേന്ദ്ര രീതി എന്ന് ഷാഫി പറഞ്ഞു. ധനമന്ത്രിക്ക് പോലും ബോറടിച്ച ബജറ്റാണ് അവതരിപ്പിച്ചതെന്ന് ഷാഫി വിമര്‍ശിച്ചു. നല്ല മുദ്രാവാക്യങ്ങൾ പോലും സാമ്പത്തിക ഉത്തേജനത്തിന് ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചെന്ന് ബിനോയ് വിശ്വം വിമര്‍ശിച്ചു. പൊള്ളയായ വാഗ്ദാനങ്ങളാണ് ബജറ്റിലുള്ളത്. യുവശക്തി ബജറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ […]
Read more

കേന്ദ്ര ബഡ്ജറ്റ് 2026; അന്താരാഷ്ട്ര ടൂർ പാക്കേജുകളിലെ ടിസിഎസ് നിരക്ക് കുറയുമെന്ന് നിർമ്മല സീതാരാമൻ

ന്യൂഡൽഹി: വിദേശ യാത്ര ചെയ്യാൻ പദ്ധതിയിടുന്ന ഇന്ത്യക്കാർക്ക് ആശ്വാസം നൽകുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നാം മോദി സർക്കാരിന് കീഴിൽ തന്റെ ഒൻപതാമത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രവാസികൾ ഉൾപ്പടെയുള്ള അന്താരാഷ്ട്ര യാത്രികർക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വിദേശ ടൂർ പാക്കേജുകളുടെ ടിസിഎസ് 2% ആയി കുറച്ചു, വിദേശ ടൂർ പ്രോഗ്രാം പാക്കേജുകളിലെ നികുതി കുറയുന്നതോടെ അന്താരാഷ്ട്ര ടൂർ പാക്കേജുകൾ കൂടുതൽ താങ്ങാനാവുന്നതും ലളിതവുമാകും എന്നതാണ് നേട്ടം. ഇന്ത്യയിൽ […]
Read more

Recent News

Advertisement
WhiteswanTV Footer