Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

സം​ഗീതസംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

ചെന്നൈ: സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 70 വയസ്സ് ആയിരുന്നു. 1980 കളിലും 90കളിലും മലയാള സിനിമയിൽ തിളങ്ങി നിന്ന സംഗീത സംവിധായകനായിരുന്നു എസ് പി വെങ്കിടേഷ്. രാവിലെ ശുചിമുറിയിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കിലുക്കം, മിന്നാരം, ജോണി വാക്കർ. കൌരവര്‍, സ്ഫടികം, ധ്രുവം, കിഴക്കൻ പത്രോസ്, ഹിറ്റ്ലര്‍, ദേവാസുരം തുടങ്ങി നിരവധി സിനിമകളിലെ ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം നൽകി. […]
Read more

തെരുവ് നായ്ക്കളേക്കാൾ മനുഷ്യന് വില നല്കണം: അഡ്വ. ചാർളി പോൾ

കൊച്ചി: തെരുവുകൾ അടക്കിവാഴുന്ന നായകളെ കൊണ്ട് ജനം പൊറുതിമുട്ടുകയാണ്.തെരുവുനായ്ക്കളുടെ ആക്രമണവും പേ വിഷ ബാധ മൂലമുള്ള മരണവും സംസ്ഥാനത്ത് അനുദിനം വർദ്ധിച്ചു വരുന്നു. അത്തരം വാർത്തകൾ നാടിൻ്റെ ഉറക്കം കെടുത്തുകയാണ്. വീട്ടുമുറ്റത്തോ, അകത്തോ, വഴിയിലോ നിൽക്കാനാകാത്ത അവസ്ഥയാണ്. ഭരണഘടന ഉറപ്പു നൽകുന്ന ജീവിക്കാനുള്ള മൗലികാവകാശം നായ്പ്പല്ലിൽ ബലി കഴിക്കപ്പെടുകയാണ്. ഒരു ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ ജീവനു മീതെ മറ്റൊന്നിനും പ്രാധാന്യം ഉണ്ടാവരുത്. ഭരണാധികാരികൾനിഷ്ക്രിയത്വം വെടിഞ്ഞ് രംഗത്തിറങ്ങിയേ മതിയാവൂ. അല്ലെങ്കിൽ തെലങ്കാനയിലെ 7 ഗ്രാമമുഖ്യരുടെ നേതൃത്വത്തിൽഹനംകൊണ്ട, കാമറെഡ്ഡി ജില്ലകളിലെ […]
Read more

റിയാസിന് പകരക്കാരനോ അൻവർ

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതുക്കൽ എത്തിനിൽക്കേ സംസ്ഥാനം കനത്ത ത്രികോണ മത്സരത്തിന് ഒരുങ്ങുകയാണ്. എന്നാൽ അതിൽ ഇപ്പോൾ എല്ലാ കണ്ണുകളും ബേപ്പൂരിലേക്ക് ആണെന്നതാണ് ഏറ്റവും ശ്രദ്ധേയം. ബേപ്പൂരിയിൽ പിവി അൻവർ മത്സരിക്കുമെന്ന വാർത്ത പരന്നിരുന്നു. എന്നാൽ നിലമ്പൂർ വിട്ട് പിവി അൻവർ ബേപ്പൂരിൽ മത്സരിക്കുമെന്ന വാർത്തയാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. അൻവർ ബേപ്പൂരിൽ നിന്ന് മത്സരിച്ചാൽ ജയിച്ച് എംഎൽഎ ആവുമെന്നും ഘടകകക്ഷികളുമായി ചർച്ച പുരോഗമിക്കുന്നുവെന്നും സണ്ണി ജോസഫ് പറയുകയുണ്ടായി. അതേസമയം അൻവർ മണ്ഡലത്തിൽ അനൗപചാരിക […]
Read more

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; സിപിഎം കണക്ക് പുറത്തുവിടണം: വി കുഞ്ഞികൃഷ്ണൻ

കണ്ണൂർ: പുസ്തക പ്രകാശനം മാറ്റിവെച്ചിട്ടില്ലെന്ന് വി കുഞ്ഞികൃഷ്ണൻ. പുസ്തകപ്രകാശനത്തിന് മുമ്പ് സിപിഎം കണക്ക് പുറത്തുവിടണമെന്നും കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു. ഫണ്ടുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യങ്ങൾ ഉന്നയിക്കും. പാർട്ടിക്കകത്ത് പോലും സത്യസന്ധമായ കണക്ക് ഇല്ലെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. പാർട്ടി കണക്കു പുറത്തുവിടുമെന്ന എം വി ഗോവിന്ദന്റെ പരാമർശത്തിൽ, അഞ്ചു വർഷമായി പാർട്ടിക്കകത്ത് ചർച്ച ചെയ്യുന്നുവെന്നും തനിക്കും ഇതുവരെ ബോധ്യപ്പെട്ടിട്ടില്ലെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. താൻ മാറി നിന്ന സമയത്ത് ഏരിയ കമ്മിറ്റിയിൽ ഒരു കണക്ക് അവതരിപ്പിച്ചു. പാർട്ടിയേ രക്ഷിക്കാൻ ഈ […]
Read more

ദീപക് ആത്മഹത്യ ചെയ്ത സംഭവം; ഷിംജിതയെ പൊലീസ് കസ്റ്റഡി വാങ്ങാനുള്ള അപേക്ഷ നൽകി

കോഴിക്കോട്: കോഴിക്കോട്ടെ ദീപക്കിന്റെ മരണത്തില്‍ പ്രതിയായ ഷിംജിത മുസ്തഫയ്ക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി. കുന്ദമംഗലം ഫസ്റ്റ് ക്ലാസ്സ് കോടതിയിൽ ആണ് കസ്റ്റഡി അപേക്ഷ നൽകിയത്. ഈ മാസം 5 ന് കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കും. പ്രതിയായ ഷിംജിതയ്ക്ക് തക്കതായ ശിക്ഷ നൽകണമെന്നാണ് ദീപക്കിന്റെ കുടുംബത്തിന്റെ വാദം. ഷിംജിതയുടെ ഫോണിലെ വിവരങ്ങൾ പൊലീസ് കാര്യമായി പരിശോധിച്ചിരുന്നു. നിലവിലെ പൊലീസ് അന്വേഷണത്തിൽ ബസിൽ വെച്ച് ലൈംഗിക അതിക്രമം നടന്നുവെന്ന വാദത്തെ സാധൂകരിക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചിട്ടില്ല. ബസിൽവെച്ച് […]
Read more

കേരളത്തിൽ വെച്ച കാണാം; കേന്ദ്ര ബഡ്ജറ്റിനെ കുറിച്ച് പ്രതികരിക്കാതെ സുരേഷ് ഗോപി

ന്യൂഡൽഹി: കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വിഷയത്തിൽ ഔദ്യോഗിക പ്രതികരണം കേരളത്തിൽ വെച്ച് നടത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താൻ കേരളത്തിൽ വെച്ച് മാധ്യമങ്ങളെ കാണുമെന്നും അവിടെ വെച്ച് സംസാരിക്കാമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ബജറ്റിനെ അനുകൂലിച്ചോ പ്രതികൂലിച്ചോ സംസാരിക്കാനും അദ്ദേഹം തയ്യാറായില്ല. സർക്കാരിന്റെ സന്ദേശം അറിയിക്കുന്നതിനായി കേരളത്തിൽ ഒരു മീഡിയ ബ്രീഫിങ് നടക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. കേരളത്തിൽ എയിംസ് വരുമെന്ന് പല വേദികളിലും ആവർത്തിച്ചയാളായിരുന്നു സുരേഷ് ഗോപി. എന്നാൽ […]
Read more

കൊച്ചിയിൽ യുവതിക്ക് നേരെ സദാചാര ആക്രമണം

കൊച്ചി: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിക്കുനേരെ സദാചാര ആക്രമണം. എറണാകുളം തിരുവാണിയൂരിലാണ് സംഭവം. കൊല്ലം സ്വദേശിനിയായ യുവതിയാണ് ക്രൂരമർദ്ദനത്തിനിരയായത്. ജോലി കഴിഞ്ഞ് ആൺ സുഹൃത്തിനൊപ്പം വരികയായിരുന്ന യുവതിയെയാണ് സംഘം ചേർന്ന് ആക്രമിച്ചത്. ഇവിടെ വേഷം കെട്ടൽ എടുക്കുവാണോയെന്ന് ചോദിച്ചുകൊണ്ടായിരുന്നു ആക്രമണം. യുവതിയെ മുഖത്ത് അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. പെൺകുട്ടിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാനായി ഓട്ടോറിക്ഷ എത്തിയപ്പോൾ ഡ്രൈവറെ സദാചാര സംഘം ഭീഷണിപ്പെടുത്തി. പിന്നീട് ചോറ്റാനിക്കര പൊലീസ് എത്തിയാണ് യുവതിയെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. നിലവിൽ യുവതി കൊല്ലത്തെ ആശുപത്രിയിൽ […]
Read more

ആലപ്പുഴ അമ്പിളി കൊലപാതകം; പ്രതി രാജേഷിന് ഇരട്ട ജീവപര്യന്തം ശിക്ഷ

ആലപ്പുഴ: ചേ‌ർത്തല പള്ളിപ്പുറത്ത് ഭാര്യയെ നടുറോഡിൽ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷിന് ഇരട്ട ജീവപര്യന്തം ശിക്ഷ. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി എസ് ഭാരതിയാണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്. രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. രാജേഷ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2024 മേയ് 18നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. തിരുനെല്ലൂർ സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായിരുന്ന അമ്പിളിയാണ് കൊല്ലപ്പെട്ടത്. ജല ഗതാഗത വകുപ്പ് ജീവനക്കാരനായിരുന്ന രാജേഷ് കുടുംബ വഴക്കിനെത്തുടർന്ന് അമ്പിളിയെ കുത്തികൊലപ്പെടുത്തുകയായിരുന്നു. പള്ളിപ്പുറം പള്ളിച്ചന്ത കവലയ്ക്ക് […]
Read more

കണ്ണൂർ പാനൂരിൽ തെയ്യം കെട്ടിനിടെ കൂട്ടത്തല്ല്

കണ്ണൂർ: കണ്ണൂർ പാനൂരിൽ തെയ്യം കെട്ടിനിടെ സംഘർഷം. ഇന്നലെ തെയ്യം ക്ഷേത്ര മുറ്റത്ത് ഇറങ്ങുന്നതിനിടെയായിരുന്നു സംഭവം. കൂടത്തിൽ മഠപ്പുരയിൽ പോതിത്തിറ നടക്കുന്നതിനിടെ തിരക്ക് നിയന്ത്രിക്കാനുള്ള നിർദ്ദേശം പാലിച്ചില്ലെന്ന് ആരോപിച്ച് വോളന്റിയർമാരും തെയ്യം കാണാനെത്തിയവരും തമ്മിലുണ്ടായ തർക്കമാണ് കൂട്ടത്തല്ലിൽ അവസാനിച്ചത്. പോതി തെയ്യം, തിരുവപ്പന, വെള്ളാട്ടം അടക്കമുള്ള തെയ്യങ്ങൾ ക്ഷേത്ര മുറ്റത്ത് ഉണ്ടായിരുന്നു. ചേരി തിരിഞ്ഞുള്ള തല്ലിനിടെ ആളുകൾ തിരുവപ്പന തെയ്യത്തെ പിടിച്ചുതള്ളി. തമ്മിലടിയിൽ നിന്ന് ഒഴിഞ്ഞ് പോകാൻ ശ്രമിക്കുന്ന തെയ്യം കലാകാരന്റെ വീഡിയോ ദൃശ്യങ്ങളും കൂട്ടത്തല്ലും സമൂഹമാധ്യമങ്ങളിൽ […]
Read more

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കിയുള്ള സിനിമക്കെതിരെ ഹർജി നൽകി പ്രതി അഫാന്‍റെ പിതാവ്

കൊച്ചി: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കിയുള്ള സിനിമക്കെതിരെ ഹര്‍ജിയുമായി പ്രതി അഫാന്‍റെ പിതാവ്. കാലം പറഞ്ഞ കഥ എന്ന പേരിലുള്ള സിനിമയുടെ റീലിസ് തടയണമെന്നാവശ്യപ്പെട്ട് പ്രതി അഫാന്‍റെ പിതാവ് ഹൈക്കോടതിയിൽ ഹര്‍ജി നൽകി. വെഞ്ഞാറമൂട് കൂട്ടക്കൊലകേസിലെ വിചാരണ പൂര്‍ത്തിയായിട്ടില്ലെന്നും വിചാരണക്ക് മുമ്പ് സിനിമ റിലീസ് ചെയ്യുന്നത് കേസിനെ ബാധിക്കുമെന്നുമാണ് ഹര്‍ജിയിലെ വാദം. വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം ആസ്പദമാക്കിയാണ് സിനിമയെന്നും ഇത് ഇപ്പോള്‍ റിലീസ് ചെയ്യുന്നത് മാധ്യമ വിചാരണക്ക് കാരണമാകുമെന്നും കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ഹര്‍ജിയിൽ ചൂണ്ടികാട്ടുന്നു. സിനിമയുടെ പേരിൽ […]
Read more

Recent News

Advertisement
WhiteswanTV Footer