Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ശബരിമല സ്വർണ്ണക്കൊള്ള; ആരും രക്ഷപ്പെടില്ല, അന്വേഷണം ശരിയായ ദിശയിൽ എന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ പ്രതികൾ ആരും രക്ഷപ്പെടില്ലെന്ന് ഹൈക്കോടതി. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും കോടതി അറിയിച്ചു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അല്പംകൂടി സമയം നൽകൂവെന്നും ഒരു പ്രതികളും രക്ഷപ്പെടില്ലെന്നും കോടതി പറഞ്ഞു. ദേവസ്വം ബോർഡിലെ ഉന്നതർക്കുനേരെ കൃത്യമായ അന്വേഷണം നടക്കുന്നില്ല, സർക്കാരിന്റെ സമ്മർദ്ദമുണ്ട് എന്നീ കാര്യങ്ങൾ ആരോപിച്ചുള്ള ഹർജികൾ പിന്നീട് പരിഗണിക്കാൻ മാ​റ്റിയിരിക്കുകയാണ്. കേസിൽ കു​റ്റപത്രം നൽകാതെ അറസ്​റ്റിലായവർക്ക് ജാമ്യം ലഭിച്ചതോടെയാണ് പ്രത്യേക അന്വേഷണ സംഘത്തിനുനേരെ വൻവിമർശനങ്ങൾ […]
Read more

യുവാവിനെ ക്രൂരമായി മർദ്ദിച്ച് വീഡിയോ പകർത്തിയതായി പരാതി

കൊല്ലം: സ്വന്തം വാഹനമുപയോഗിച്ച് പൊലീസ് ജീപ്പിടിച്ചുതകർത്ത കേസിലെ പ്രതിയെ പൊലീസ് ക്രൂരമർദ്ദനത്തിനിരയാക്കിയെന്ന് പരാതി. പത്തനാപുരത്ത് പിടവൂർ സത്യൻമുക്ക് മാവിളയിൽ സജീവാണ് പിടിയിലായത്. ഇയാളെ നിർബന്ധിച്ച് തലമുടി വെട്ടിക്കുകയും മാപ്പ് പറയിപ്പിച്ച് ഫോണിൽ റെക്കാർഡ് ചെയ്യുകയും ജയിലിൽ പ്രവേശിപ്പിച്ച് ക്രൂരമായി മർദിക്കുകയും ചെയ്തെന്നാണ് പരാതി. മർദ്ദിക്കുന്നതിന്റെ വീഡിയോ പൊലീസ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഒളിവിൽ കഴിയുകയായിരുന്ന സജീവിനെ തമിഴ്നാട്ടിൽ നിന്നാണ് പിടികൂടിയത്. ഈ സമയത്ത് പ്രതി പൊലീസിനുനേരെ നായ്ക്കൂട്ടത്തെ ഇറക്കിവിട്ടെന്നും ഒളിവിൽ പോകുന്നതിനു മുൻപ് തന്നെ […]
Read more

ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ ഈ മാസം 6ന് പരിഗണിക്കും

കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 6ലേക്ക് മാറ്റി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി. ഷിംജിതയുടെ ജാമ്യാപേക്ഷ നേരത്തെ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. അതിന് ശേഷമാണ് ജില്ല സെഷൻസ് കോടതിയെ ഷിംജിത സമീപിച്ചത്. പൊലീസിന്‍റെ റിപ്പോര്‍ട്ട് കൂടി വേണം എന്ന ആവശ്യം കൂടി കോടതി ഉന്നയിച്ചിട്ടുണ്ട്. ജാമ്യം ലഭിച്ചാൽ കേസിന്‍റെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പ്രോസിക്യൂഷൻ പ്രധാനമായും വാദിക്കുന്നത്. കേസിൽ ശാസ്ത്രീയമായ […]
Read more

എസ്ഐആർ ക്രമക്കേട്; എസ്ഐആറിനെതിരെ വാദിക്കാൻ വക്കിൽ കുപ്പായം അണിഞ്ഞു മമത ബാനർജി

ന്യൂഡൽഹി: സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിനെതിരെ (എസ്‌ഐആർ) ഫയൽ ചെയ്ത ഹർജിയിൽ സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായി വാദിക്കാനെത്തി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. എസ്‌ഐആറിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് സമർപ്പിച്ച പെ​റ്റീഷൻ ഇൻ പേഴ്സൺ ഹർജിയിലാണ് അസാധാരണമായ നീക്കം. അഭിഭാഷക കുപ്പായമണിഞ്ഞാണ് മമതാ കോടതിയിലെത്തിയത്. ഇതോടെ കോടതി പരിസരത്ത് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ പഞ്ചോളി എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. എസ്ഐആർ നടപ്പിലാക്കുന്ന പ്രവൃത്തികൾ ബംഗാളിൽ നടക്കുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ […]
Read more

തൃശൂരിൽ കാട്ടാന ആക്രമണത്തിൽ​ യുവാവിന് ദാരുണാന്ത്യം

തൃശ്ശൂർ: തൃശൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മയിലാടുംപാറ സ്വദേശി ഷിജുവാണ്(35) മരിച്ചത്. പീച്ചി മയിലാടും പാറയിലെ വനമേഖലയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്. ആടിനെ മേയ്ക്കാൻ വനത്തിനുള്ളിൽ പോയപ്പോൾ ആയിരുന്നു ആക്രമണം. ഷിജുവിന് ഒപ്പമുണ്ടായിരുന്നവർ ചിതറി ഓടുകയായിരുന്നു. തുടർന്ന് അവർ വനപാലകരെ വിവരമറിയിക്കുകയും തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. വനത്തിൽ നിന്ന് മൃതദേഹം പുറത്ത് എത്തിക്കാൻ നടപടി തുടങ്ങി.
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്; പവന് ഒറ്റയടിക്ക് കൂടിയത് 4840 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്. ഇന്ന് ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്ക് പ്രകാരം 22 കാരറ്റ് സ്വർണം പവന് 4840 രൂപയാണ് കൂടിയത്. ഇന്നത്തെ 22 ഗ്രാം സ്വർണം ഒരു ഗ്രാമിന് 14,715 രൂപയും ഒരു പവന് 1,17,720 രൂപയുമായിരുന്നു. സംസ്ഥാനത്ത് സ്വർണവിലയിലെ റെക്കോർഡ് വർദ്ധനവ് ജനുവരി 29നാണ് രേഖപ്പെടുത്തിയത്. അന്ന് 1.31 ലക്ഷം കടന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ ഉയരത്തിലെത്തിയിരുന്നു. എന്നാൽ കുറഞ്ഞ് വിലയ്ക്ക് […]
Read more

സൗഹൃദം നടിച്ച് യുവ അഭിഭാഷകയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

പാലക്കാട്: സൗഹൃദം നടിച്ച് യുവ അഭിഭാഷകയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച കേസിൽ സുഹൃത്ത് അറസ്റ്റിൽ. പാലക്കാട്‌ പിരായിരി സ്വദേശിയും വക്കീൽ ഗുമസ്തനുമായ മുഹമ്മദ് ഷഫീഖിനെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമാണ് വാട്സ്ആപ് വഴി യുവാവ് ദൃശ്യങ്ങൾ അയച്ചുകൊടുത്തത്. ജനുവരി ആദ്യവാരമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യുവ അഭിഭാഷകയും ഗുമസ്തൻ മുഹമ്മദ് ഷഫീക്കും സൗഹൃദത്തിലായിരുന്നു. ഈ സമയത്താണ് യുവതി അറിയാതെ ഗുമസ്തൻ നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ചത്. യുവതിയുടെ വിവാഹ ശേഷം ഇരുവരും […]
Read more

കഞ്ചാവ് വേട്ടക്കിടെ എക്സൈസ് ഉദ്യോ​ഗസ്ഥനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ എക്സൈസ് ഉദ്യോഗസ്ഥനെ കാർ ഇടിച്ചുകൊല്ലാൻ ശ്രമിച്ച പ്രതികൾ പിടിയിൽ. പത്തനംതിട്ട സ്വദേശികളായ നസീബ് സുലൈമാൻ, ആസിഫ് എന്നിവരാണ് പിടിയിലായത്. കഞ്ചാവുമായി പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് കാർ ഇടിച്ചു വീഴ്ത്തിയത്. എക്സൈസ് ഉദ്യോഗസ്ഥനായ ആനന്ദിന്റെ കാലിന് രണ്ട് പൊട്ടലുണ്ട്. ദേഹത്തുകൂടി കാർ കയറ്റി ഇറക്കാൻ ശ്രമിച്ചെങ്കിലും ആനന്ദ് ഉരുണ്ടു മാറുകയായിരുന്നു.
Read more

മെട്രോ തൂണിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

കൊച്ചി: എറണാകുളം കളമശ്ശേരിയിൽ ബൈക്ക് മെട്രോ തൂണിൽ ഇടിച്ച് അപകടത്തിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫ(25) ആണ് മരിച്ചത്. ദേശീയപാതയിൽ കളമശ്ശേരിയിൽ മെട്രോ പില്ലർ നമ്പർ 293 ലേക്കാണ് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഇടിച്ച് കയറി അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെ രണ്ടേമുക്കാൽ മണിയോടെയായിരുന്നു അപകടമുണ്ടായത്. എറണാകുളം ഭാഗത്ത് നിന്നും ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക്. ഉടൻ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാക്കനാട് ഐടി കമ്പനിയിലാണ് മുഹമ്മദ് മുസ്തഫ […]
Read more

ഗുരുവായൂർ ക്ഷേത്ര ദർശനം സുഗമമാക്കാൻ ഫെയ്സ് ആപ്പ് വരുന്നു

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം സുഗമമാക്കുന്നതിനായി ഫെയ്‌സ് ആപ്പ് സംവിധാനം നടപ്പാക്കും. ക്ഷേത്രത്തിന്റെ സമീപത്ത് പന്ത്രണ്ട് ഇടങ്ങളിൽ ഫെയ്‌സ് ആപ്പ് സിസ്റ്റം സ്ഥാപിക്കും. ഫെയ്‌സ് ആപ്പ് സംവിധാനത്തിന് മുന്നിൽ നിന്നാൽ ഭക്തർക്ക് ടോക്കൺ ലഭ്യമാകും. ദർശന സമയം ടോക്കണിലുണ്ടാകും. ദർശന സമയം വരെ പ്രത്യേകം തയ്യാറാക്കിയ കമ്പാർട്ട്മെൻ്റുകളിൽ ഭക്തർക്ക് വിശ്രമിക്കാം. ലഭിക്കുന്ന ടോക്കൺ നമ്പറുകൾ കംപാർട്ട്‌മെന്റുകളിൽ തെളിയും. സമയമാകുന്ന മുറയ്ക്ക് ടോക്കൺ നമ്പർ അനുസരിച്ച് കമ്പാർട്ട്‌മെന്റുകളിൽ നിന്നും ദർശനത്തിനുള്ള ക്യൂവിലേക്ക് ഭക്തർക്ക് പോകാൻ കഴിയും. ക്ഷേത്രത്തിൽ വിപുലമായ […]
Read more

Recent News

Advertisement
WhiteswanTV Footer