Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

വാട്സാപ്പ് ഇന്ത്യ ഒഴിവാക്കി ?

എല്ലാവരുടെയും ദൈനംദിന ജീവിതത്തിൽ ഏറ്റവും പ്രാധാന്യമുള്ള ഒരു സമൂഹ മാധ്യമമാണ് വാട്സാപ്പ്. സ്വകാര്യത സംരക്ഷിക്കുന്നതിൽ വാട്സാപ്പും മാതൃ കമ്പനിയായ മെറ്റയും കഴിഞ്ഞേ മറ്റ് ഏത് സമൂഹ മാധ്യമവും ഉണ്ടായിരുന്നുള്ളു എന്നത് വളരെ ശ്രദ്ധേയമായിരുന്നു. കുടുംബ ഗ്രൂപ്പുകൾ, ഓഫീസ് അപ്‌ഡേറ്റുകൾ മുതൽ പേയ്‌മെന്റുകൾ, ബിസിനസ് ചാറ്റുകൾ വരെ ഡിജിറ്റൽ സംഭാഷണങ്ങളുടെ കേന്ദ്ര മാധ്യമമായി വാട്സ്ആപ്പ് ഇന്നും നമുക്കിടയിൽ ഉണ്ട്.   എന്നാൽ ഇപ്പോൾ മെറ്റക്ക് മേൽ കടുത്ത നിബന്ധനയുമായി എത്തിയിരിക്കുകയാണ് ഇന്ത്യയിലെ പരമോന്നത നീതിപീഠം. ഇന്ത്യയിലെ നിയമങ്ങൾ പാലിക്കാൻ […]
Read more

മുരിങ്ങയില കൊണ്ട് കിടിലൻ മുട്ട തോരൻ

മുരിങ്ങയില കാൽസ്യം വർദ്ധിക്കാനും അതുപോലെ തന്നെ ശരീരത്തിനും വളരെ ഗുണകരമായതാണ് എന്ന് നമുക്ക് അറിയാം. എന്നാൽ മുരിങ്ങയിലയുടെ കൂടെ ധാരാളം പ്രോട്ടീൻ അടങ്ങിയ മുട്ട കൂടി ആയാലോ അടിപൊളി ആയിരിക്കുമല്ലേ. എന്നാൽ ഇതാ അതുപോലെ തന്നെയുള്ള ഒരു വെറൈറ്റി, ഹെൽത്തി തോരൻ. ആവശ്യമായ സാധനങ്ങൾ മുരിങ്ങയില – ഒരു കപ്പ് മുട്ട – 3 എണ്ണം ചെറിയ ഉള്ളി – 10 എണ്ണം വെളുത്തുള്ളി – 3 അല്ലി പച്ച മുളക് – 3- 4എണ്ണം തേങ്ങ […]
Read more

കരുവന്നൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; ബഹിഷ്കരിക്കാനൊരുങ്ങി കോൺഗ്രസ്

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന പ്രഖ്യാപനവുമായി കോൺഗ്രസ്. തെരഞ്ഞെടുപ്പ് കോൺഗ്രസ് ബഹിഷ്കരിക്കുമെന്ന് തൃശ്ശൂർ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് പറഞ്ഞു. ഭൂരിഭാഗം അംഗങ്ങളും സിപിഎം അനുഭാവികളായതിനാൽ വീണ്ടും ഒരു സിപിഎം ഭരണസമിതിയെ അധികാരത്തിലെത്തിച്ച് പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു എന്നു വരുത്തിതീർക്കാൻ ഉള്ള ശ്രമമാണ് നടക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. കരുവന്നൂര്‍ തട്ടിപ്പ് കണ്ടെത്തിയ 2021 മുതല്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലാണ് ബാങ്ക് ഉള്ളത്. ഫെബ്രുവരി 22 ന് മാടായിക്കോണം ചാത്തന്‍ മാസ്റ്റര്‍ എയുപി സ്കൂളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. പതിമൂന്ന് […]
Read more

കോന്നി മെഡിക്കൽ കോളജിൽ തീപിടിത്തം

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിൽ തീപിടിത്തം. ജനറേറ്റർ റൂമിൽ നിന്നാണ് തീപടർന്നത്. കോന്നിയിൽ നിന്നും രണ്ട് അഗ്നിരക്ഷാസേന യൂണിറ്റും പത്തനംതിട്ടയിൽ നിന്ന് ഒരു യൂണിറ്റും സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണ വിധേയമാക്കി. തീപിടത്തത്തെ തുടർന്ന് പുക മുകൾ നിലകളിലേക്ക് വ്യാപിച്ചിരുന്നു. പത്തനംതിട്ടയിൽ നിന്നും ബ്ലോവർ എത്തിച്ച് പുക വലിച്ചു പുറത്തേക്ക് കളയുന്നതിനുള്ള ശ്രമത്തിലാണ് അഗ്നിരക്ഷാസേന. ആളുകൾ സുരക്ഷിതരാണെന്നാണ് വിവരം.
Read more

മണിപ്പൂരിൽ ഇനി പുതിയ സർക്കാർ; രാഷ്ട്രപതി ഭരണം പിൻവലിച്ച് കേന്ദ്രം

ന്യൂഡൽഹി: മണിപ്പൂരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ച് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ. മണിപ്പൂരിൽ പുതിയ സർക്കാർ രൂപീകരണം ഉടൻ ഉണ്ടാകും. സംഘർഷത്തെ തുടർന്ന് ഒരു വർഷം മുൻപാണ് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. അതേസമയം, മണിപ്പൂരിൽ പുതിയ സർക്കാർ രൂപീകരിക്കാനാണ് ബിജെപി നീക്കം. കഴിഞ്ഞ ദിവസം ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിംഗിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. മണിപ്പൂർ മുഖ്യമന്ത്രിയായി യുംനാം ഖേംചന്ദ് സിം​ഗ് സ്ഥാനം ഏൽക്കും. ഇന്ന് വൈകിട്ട് ആറ് മണിക്ക് സത്യപ്രതിജഞ ചെയ്യും. […]
Read more

“ഓപ്പറേഷൻ കിയ”; കശ്മീരിൽ രണ്ട് ജെയ്‌ഷെ ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിൽ രണ്ട് ജെയ്‌ഷെ ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ മുതിർന്ന കമാൻഡറായ മാവി ഉൾപ്പെടെ രണ്ട് ഭീകരരാണ് കൊല്ലപ്പെട്ടത്. ഉധംപുരിലെ ബസന്ത്ഘട്ട് മേഖലയിൽ ചൊവ്വാഴ്ചയായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ‘ഓപ്പറേഷൻ കിയ എന്ന പേരിൽ നടത്തിയ സൈനിക നീക്കത്തിൽ ഭീകരരുടെ ഒളിത്താവളവും സൈന്യം തകർത്തു. മേഖലയിൽ ജെയ്‌ഷെ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് ജമ്മുകശ്മീർ പോലീസിൽനിന്നാണ് രഹസ്യവിവരം ലഭിച്ചത്. തുടർന്ന് ജമ്മുകശ്മീർ പോലീസും സിഐഎഫ് ഡെൽറ്റ സംഘവും സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോർപ്‌സും സിആർപിഎഫും […]
Read more

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗയാത്ര ഫെബ്രുവരി 6ന് ആരംഭിക്കും

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിന് അണികളെ സജ്ജമാക്കാനും കേരളത്തിൽ ഭരണമാറ്റത്തിനുള്ള സാധ്യത ഉപയോഗപ്പെടുത്താനുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്ര ഫെബ്രുവരി ആറിന് കുമ്പളയിൽനിന്ന് ആരംഭിക്കും. വൈകിട്ട് നാലിന് കുമ്പള ടൗണിൽ കെ.സി. വേണുഗോപാൽ എ.പി. ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് കാസർകോട് മണ്ഡലത്തിൽ സ്വീകരണം നൽകും. എല്ലാ ജില്ലകളിലും വിവിധ മേഖലകളിലുള്ളവരുമായി വികസനവിഷയങ്ങളിൽ ചർച്ചയുണ്ടാകും. എല്ലാ ഘടകകക്ഷികളുടെയും സംസ്ഥാന നേതാക്കളും പങ്കെടുക്കും. തുടർന്നുള്ള ദിവസങ്ങളിൽ അഞ്ച് മണ്ഡലങ്ങളിൽ വീതമാണ് യാത്ര പര്യടനം നടത്തുക. മാർച്ച് ആറിന് […]
Read more

കോട്ടയത്ത് അലമാരക്കുള്ളിൽ നിന്ന് രാജവെമ്പാലയെ പിടികൂടി

കോട്ടയം: കോട്ടയം കോരുത്തോട് വീട്ടിലെ അലമാരക്കുള്ളിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. കോരുത്തോട് സ്വദേശി സത്യൻ മുത്തേരിയുടെ വീട്ടിലാണ് രാജവെമ്പാല കയറിയത്. അലമാര വീടിന് പുറത്തിറക്കിയാണ് പാമ്പിനെ പിടിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. തുണിയെടുക്കാൻ അലമാര തുറന്നപ്പോഴാണ് ഉള്ളിൽ രാജവെമ്പാലയെ കണ്ടത്. ഭയന്ന് പുറത്തേക്കോടിയ കുടുംബാം​ഗങ്ങൾ വനംവകുപ്പിനെ വിവരമറിയിച്ചു. മുണ്ടക്കയത്ത് നിന്നുള്ള വനംവകുപ്പിന്‍റെ ആർആർടി സംഘം എത്തിയാണ് രാജവെമ്പാലയെ പിടികൂടിയത്. അതേസമയം എങ്ങനെയാണ് അലമാരക്കുള്ളിൽ പാമ്പ് എത്തിയതെന്ന സംശയത്തിലാണ് കുടുംബാം​ഗങ്ങൾ. ഇവിടം പാമ്പിന്‍റെ ശല്യമുള്ള പ്രദേശമല്ലെന്നും പ്രദേശവാസികളും കുടുംബവും […]
Read more

കളമശേരിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ലോറി ഇടിച്ചുകയറി അപകടം

കൊച്ചി: കളമശ്ശേരി എച്ച്.എം.ടി കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ലോറി ഇടിച്ച് കയറി അപകടം. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. എച്ച്എംടി ഭാഗത്ത് നിന്നും കോൺക്രീറ്റ് മിക്സുമായി വന്ന ലോറി ട്രാഫിക് നിയമം തെറ്റിച്ച് തിരിച്ചപ്പോഴാണ് അപകടം ഉണ്ടായത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ ഗ്ലാസ് ഭിത്തിയുടെ ഫ്രെയിം തകർന്നു. കവലയിൽ നിന്നും തെറ്റായ ഭാഗത്ത് നിന്ന് വന്ന ലോറി തിരിച്ചപ്പോൾ ആളുകൾ ബഹളമുണ്ടാക്കിയിരുന്നു. വാഹനം തിരിക്കാനുള്ള ശ്രമത്തിനിടെ ലോറിയുടെ മുൻ ഭാഗം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ […]
Read more

ചുരിദാർ ധരിച്ച് സ്കൂളിൽ എത്തിയ പ്രധാനാധ്യാപികയെ സ്കൂളിൽ പ്രവേശിച്ചില്ലന്ന് പരാതി

കൊല്ലം: ചുരിദാർ ധരിച്ചെത്തിയ പ്രധാനാദ്ധ്യാപികയെ സ്‌കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം സ്‌കൂളിലെ പ്രധാനാദ്ധ്യാപിക സിന്ധുവിനെയാണ് സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞത്. സ്‌കൂൾ മാനേജരുടെ നിർദേശപ്രകാരമാണ് അദ്ധ്യാപികയെ തടഞ്ഞതെന്ന് സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു. എന്നാൽ അത്തരത്തിൽ നിർദേശം നൽകിയിട്ടില്ലെന്നാണ് സ്കൂൾ മാനേജർ സുരേഷ്‌ കുമാർ പ്രതികരിച്ചത്. ഇന്ന് രാവിലെ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായുള്ള സാധനങ്ങളുൾപ്പടെ വാങ്ങി സ്‌കൂളിലേക്കെത്തിയതായിരുന്നു അദ്ധ്യാപിക. സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞതിനെത്തുടർന്ന് അദ്ധ്യാപിക ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കൊട്ടാരക്കര പൊലീസ് എത്തിയതിനു ശേഷമാണ് സ്‌കൂളിലേക്ക് പ്രവേശിപ്പിച്ചത്. […]
Read more

Recent News

Advertisement
WhiteswanTV Footer