Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുരിങ്ങയില കൊണ്ട് കിടിലൻ മുട്ട തോരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുരിങ്ങയില കാൽസ്യം വർദ്ധിക്കാനും അതുപോലെ തന്നെ ശരീരത്തിനും വളരെ ഗുണകരമായതാണ് എന്ന് നമുക്ക് അറിയാം. എന്നാൽ മുരിങ്ങയിലയുടെ കൂടെ ധാരാളം പ്രോട്ടീൻ അടങ്ങിയ മുട്ട കൂടി ആയാലോ അടിപൊളി ആയിരിക്കുമല്ലേ. എന്നാൽ ഇതാ അതുപോലെ തന്നെയുള്ള ഒരു വെറൈറ്റി, ഹെൽത്തി തോരൻ.

ആവശ്യമായ സാധനങ്ങൾ

മുരിങ്ങയില – ഒരു കപ്പ്

മുട്ട – 3 എണ്ണം

ചെറിയ ഉള്ളി – 10 എണ്ണം

വെളുത്തുള്ളി – 3 അല്ലി

പച്ച മുളക് – 3- 4എണ്ണം

തേങ്ങ ചിരകയത് – അര കപ്പ്

എണ്ണ – 2 ടേബിൾ സ്പൂൺ

മഞ്ഞൾ പൊടി – 1/4 ടീ സ്പൂൺ

കുരുമളകുപൊടി – 1/4 ടീ സ്പൂൺ

ഉപ്പ് – പാകത്തിന്

പാചകം ചെയ്യേണ്ട വിധം

മുരിങ്ങ ഇല നന്നായി കഴുകി വെള്ളം കുടഞ്ഞ് എടുക്കുക. വെള്ളം മുഴുവൻ തോർന്നു കഴിയുമ്പോൾ തണ്ടിൽ നിന്നും ഇലകൾ നുള്ളി എടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മുട്ട പൊട്ടിച്ചു അടിച്ചു വെയ്കുക. അത് കഴിഞ്ഞ് ഒരു ചീന ചട്ടി അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ അതിലേക്ക് 1 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന കുഞ്ഞുള്ളിയും വെളുത്തുള്ളിയും ചേർത്ത് വഴറ്റുക. ഉള്ളി വഴന്നു വരുമ്പോൾ അതിലേക്ക് പച്ചമുളകും മഞ്ഞൾ പൊടി ചേർക്കുക.

ഇനി ഇല എടുത്തു വെച്ചത് ചേർത്ത് വഴറ്റുക. ഇതിലേക്ക് കുരുമുളക് പൊടിയും തേങ്ങ തിരുമ്മിയതും ആവശ്യത്തിന് ഉപ്പും ചേർത്തു ഇളക്കുക. ഇത് പാനിൻ്റെ ഒരു സൈഡിലേക്ക് ഒതുക്കി വെച്ച് മറു സൈഡിൽ 1 ടേബിൾ സ്പൂൺ എണ്ണ കൂടി ഒഴിക്കുക. ഇതിലേക്ക് അടിച്ചു വെച്ചിരിക്കുന്ന മുട്ട കൂടി ചേർത്ത് ചിക്കി എടുക്കുക. മുട്ട ചിക്കി മാറ്റി വെച്ചിരിക്കുന്ന മുരിങ്ങ ഇലയുമായി യോജിപ്പിച്ച് ഇളക്കി എടുക്കുക. ഇത് ഒരു പാത്രം കൊണ്ട് മൂടി 5 മിനുട്ട് വെക്കുക. 5 മിനുട്ട് കഴിയുമ്പോൾ അടപ്പ് മാറ്റി ഒന്ന് കൂടി തവി കൊണ്ട് ഇളക്കി കൊടുത്താൽ സ്വാദിഷ്ടമായ ഒരു മുരിങ്ങയില മുട്ട തോരൻ തയ്യാർ.

Tags :

Recent News

Advertisement
WhiteswanTV Footer