Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കടയ്ക്ക് മുന്നിൽ നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ച യുവാവ് പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സുൽത്താൻ ബത്തേരി: ചെതലയം സ്വദേശിയുടെ സ്കൂട്ടർ മോഷ്ടിച്ച കേസിൽ കോഴിക്കോട് സ്വദേശി പിടിയിൽ. കുതിരവട്ടം കൂട്ടാളി കണ്ണംചാലിൽ വീട്ടിൽ ഇ.കെ. നിതിൻ എന്നയാളെയാണ് കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെ സ്ക്വാഡ് അംഗങ്ങളുടെ സഹായത്തോടെ ബത്തേരി പൊലീസ് പാളയത്ത് നിന്ന് കസ്റ്റഡിയിലെടുത്തത്. ഇയാൾക്ക് നേരത്തെ കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ മോഷണക്കേസുകളും കവർച്ചക്കേസുകളും നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. മൂലങ്കാവ് ഗ്ലോബൽ ഗ്രാനൈറ്റ് ഇൻഫ്രാ എന്ന സ്ഥാപനത്തിന്റെ മുൻവശത്ത് പാർക്ക് ചെയ്തിരുന്ന കെ.എൽ 73 ഇ 0316 നമ്പർ സ്കൂട്ടറാണ് കഴിഞ്ഞ ഡിസംബർ 30-ന് വൈകുന്നേരം മോഷണം പോയത്.

Tags :

Recent News

Advertisement
WhiteswanTV Footer