Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

മുളകുപൊടിയെറിഞ്ഞ് സ്വർണ്ണമാല കവരാൻ ശ്രമം

കോഴിക്കോട്: യുവതിയുടേയും രണ്ട് വയസ്സുള്ള മകളുടേയും കഴുത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവരാൻ ശ്രമം. മുഖത്ത് മുളക്‌പൊടി എറിഞ്ഞതിന് ശേഷമാണ് കോഴിക്കോട് പേരാമ്പ്രയില്‍ മോഷണം ശ്രമം നടന്നത്. പേരാമ്പ്ര പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ മാര്യാത്തെ അബ്ദുള്‍ ഷുക്കൂറിന്റെ വീട്ടിലാണ് വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം നടന്നത്. രാത്രി അടുക്കളയിലെ വാഷ് ബേസിനില്‍ പാത്രം കഴുകുകയായിരുന്നു റമീസ. ഈ സമയത്ത് സമീപത്തുള്ള ഗ്രില്ലിലൂടെയാണ് മോഷ്ടാക്കള്‍ മുഖത്ത് മുളക്‌പൊടി എറിഞ്ഞത്. സമീപത്തുണ്ടായിരുന്ന കുഞ്ഞിന്റെ കണ്ണിലേക്കും മുളക്‌പൊടി വീഴുകയായിരുന്നു. ഇതോടെ ഇരുവരും നിലവിളിക്കുകയായിരുന്നു. സമീപത്ത് […]
Read more

പാകിസ്ഥാനിൽ ജുമാ നമസ്ക്കാരത്തിനിടെ ചാവേർ ആക്രമണം

ഇസ്ലമാബാദ്: പാകിസ്ഥാനിൽ ജുമാ നമസ്‌‌ക്കാരത്തിനിടെ ചാവേർ ആക്രമണം. സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടു. 160 പേർക്ക് പരിക്കേറ്റതായും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും പൊലീസ് പറഞ്ഞു. തലസ്ഥാനമായ ഇസ്ലമാബാദിലെ ഷെഹ്സാദ് ടൗണിലെ തർലായ് ഇമാംബാർഗയിലാണ് സ്‌ഫോടനമുണ്ടായത്. പ്രദേശത്തെ ഷിയാ വിഭാഗത്തിന്റെ പ്രധാന ആരാധാനാലയമാണിത്. പള്ളിയുടെ കവാടത്തിൽ വച്ച് സുരക്ഷാ ഉദ്യോഗസ്ഥർ ചാവേറിനെ തടഞ്ഞെങ്കിലും പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം നിലവിൽ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. എന്നാൽ, ആക്രമണം നടത്തിയത് ഒരു വിദേശിയാണെന്നും നിരോധിത സംഘടനയായ തെഹ്‌‌രീകെ താലിബാനുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും […]
Read more

രാഹുലിന് സുപ്രീം കോടതിയിലും രക്ഷയില്ല ?

രാജ്യത്തിന്റെ പരമോന്നത നീതിപീഠമായ സുപ്രിം കോടതി നിർണായക ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് വിവാഹിതയായ ഒരു സ്ത്രീയ്ക്ക് പരാതിപ്പെടാനാകില്ലെന്നാണ് സുപ്രികോടതിയുടെ അമ്പരപ്പിക്കുന്ന ഉത്തരവ്. യഥാർഥ ബലാത്സംഗക്കേസുകൾ വിചാരണക്കോടതികൾ തിരിച്ചറിയുക തന്നെ വേണമെന്നും ബലാത്സംഗം തടയാനുള്ള നിയമങ്ങൾ ദുരുപയോഗം ചെയ്യരുതെന്നും സുപ്രിംകോടതി പറയുകയുണ്ടായി. ഛത്തീസ്ഗഡിലെ ഒരു അഭിഭാഷകനെതിരെ ഒരു വനിതാ അഭിഭാഷക നൽകിയ ബലാത്സംഗ പരാതിയിലാണ് സുപ്രിംകോടതിയുടെ സുപ്രധാന ഉത്തരവ് ശ്രദ്ധേയമാകുന്നത്. വിവാഹിതയായ സ്ത്രീ, തന്നെ ഒരാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ടാലും കേസ് […]
Read more

കോഴിക്കോട് പതിനെട്ടുകാരന്റെ മൃതദേഹം കേബിളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് മാങ്കാവിൽ പതിനെട്ടുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ദിണ്ടിഗൽ സ്വദേശി വേനൽരാജാനെയാണ് കണ്ടെത്തിയത്. ആളൊഴിഞ്ഞ പറമ്പിലെ താത്‌കാലിക ഷെഡിനോട് ചേർന്ന് കേബിളിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വേനൽരാജിന്റെ കുടുംബം വർഷങ്ങളായി മാങ്കാവിൽ ആക്രികച്ചവടം നടത്തിവരികയാണ്. യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. മരണത്തിൽ അസ്വാഭാവിക ഇല്ലെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹം ഇൻക്വസ്റ്റ് ന‌ടപടികൾക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
Read more

മൃതദേഹം സൂരജ് ലാമയുടേത് തന്നെ; ഡിഎൻഎ ഫലം പുറത്ത്

കൊച്ചി: കളമശേരിയിലെ കുറ്റിക്കാട്ടിൽ ജീർണിച്ചനിലയിൽ കണ്ടെത്തിയ മൃതദേഹം കാണാതായ സൂരജ് ലാമയുടേതെന്ന് (58) സ്ഥിരീകരിച്ചു. നവംബർ 30ന് ആളൊഴിഞ്ഞ ഭാഗത്തുനിന്നാണ് ഒരുമാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. രണ്ടുമാസങ്ങൾക്ക് ശേഷമാണ് ഡിഎൻഎ ഫലം ലഭിച്ചത്. സൂരജ് ലാമയുടെ മകൻ സാന്റോൺ ലാമ കൊച്ചിയിലെത്തിയിരുന്നു. ഇതുസംബന്ധിച്ച ഡിഎൻഎ പരിശോധനാഫലം പൊലീസ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. പിതാവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സാന്റോൺ ലാമ നൽകിയ ഹേബിയസ് കോർപസ് ഹർജിക്കുപിന്നാലെയാണ് പൊലീസ് അന്വേഷണം നടത്തിയത്. എയർപോർട്ട് അതോറിറ്റി, പൊലീസ്, ആശുപത്രി തുടങ്ങി എല്ലാ വിഭാഗങ്ങളിൽ […]
Read more

ഗുണ്ടാപിരിവ് പണം നൽകിയില്ല; സ്‌പാ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

പത്തംനതിട്ട: ഗുണ്ടാപ്പിരിവ് നൽകാത്തതിന് സ്‌പാ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പത്തനംതിട്ട തിരുവല്ലയിൽ ഫ്രെബുവരി 1 നായിരുന്നു സംഭവം. കാപ്പ കേസ് പ്രതിയായ സുബിൻ അലക്സാണ്ടറും സംഘവുമാണ് യുവതിയെ കൂട്ടബലാംത്സത്തിന് ഇരയാക്കിയത്. ഗുണ്ടാപ്പിരിവായി 50,000 രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. ഇത് നൽകാൻ കഴിയില്ലെന്ന് സ്പാ ഉടമയും ജീവനക്കാരും അറിയിച്ചിരുന്നു. കുറച്ചുദിവസങ്ങളായി സുബിൻ സ്പാ കേന്ദ്രത്തിനെതിരെ ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് ഒന്നാം തീയതി ഉച്ചയ്ക്ക് 3.30ന് സുബിനും സംഘവും സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. പണം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാരി നൽകിയില്ല. പിന്നാലെ […]
Read more

വി എസ് അച്യുതാനന്ദനുള്ള പത്മവിഭൂഷൺ സ്വീകരിക്കില്ല; പാർട്ടി തീരുമാനം അംഗീകരിച്ച് കുടുംബം

തിരുവനന്തപുരം: മരണാനന്തര ബഹുമതിയായി മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കേന്ദ്ര സർക്കാർ നൽകിയ പത്മവിഭൂഷൺ സ്വീകരിക്കുന്നില്ലെന്ന് കുടുംബം. പാർട്ടി തീരുമാനം കുടുംബം അംഗീകരിക്കുകയാണെന്ന് അറിയിച്ചു. പുരസ്കാരം വാങ്ങുന്നതിൽ പാർട്ടി എന്ത് നിലപാട് എടുക്കുമോ അതായിരിക്കും കുടുബത്തിനുമെന്ന് മകൻ അരുൺ‌കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. മുൻകാലങ്ങളിൽ ഇത്തരം പുരസ്കാരങ്ങൾ കമ്മ്യൂണിസ്റ്റ് നേതാക്കൾ നിരസിച്ചിരുന്നുവെന്നായിരുന്നു പാർട്ടിയുടെ നിലപാട്. പുരസ്കാരത്തിനർഹരായവർ ജീവിച്ചിരുന്നപ്പോഴായിരുന്നു അത്. വി.എസ് ജീവിച്ചിരിപ്പില്ലാത്ത സാഹചര്യത്തിൽ കുടുംബം തീരുമാനിക്കട്ടേയെന്നാണ് പാർട്ടി കേന്ദ്രങ്ങൾ തീരുമാനമെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് പത്മവിഭൂഷൺ […]
Read more

രാഹുലിനെതിരായ ബലാത്സം​ഗക്കേസ്; മൂന്നാമത്തെ പരാതിക്കാരിക്കെതിരെ മാനനഷ്ട കേസ് കൊടുക്കുമെന്ന് ഫെനി നൈനാൻ

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ബലാത്സം​ഗക്കേസിലെ മൂന്നാമത്തെ പരാതിക്കാരിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് ഫെന്നി നൈനാൻ. നീതിപൂർവ്വമായ നടപടിയാണ് അതിജീവിതയ്ക്ക് വേണ്ടതെങ്കിൽ പൊലീസിന് പരാതി കൊടുത്താൽ പോരേ. തനിക്കെതിരെ കോൺഗ്രസ് നേതാക്കൾക്ക് പരാതി നൽകേണ്ടതുണ്ടോ എന്നും ഫെന്നി നൈനാൻ ചോദിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങൾ കൊണ്ടാണ് കോൺഗ്രസ് നേതാക്കൾക്ക് അതിജീവിത പരാതി കൊടുത്തത്. താൻ അതിജീവിതയുടെ പേര് വിവരങ്ങൾ സമൂഹമാധ്യമത്തിലൂടെ പരസ്യപ്പെടുത്തിയിട്ടില്ല. മാധ്യമപ്രവർത്തകയായ ലക്ഷ്മി പത്മയാണ് പുറത്തുവിട്ടതെന്നും ഫെനി പറഞ്ഞു. അതിജീവിത മാധ്യമപ്രവർത്തകയായ ലക്ഷ്മി പത്മക്കെതിരെ കേസ് കൊടുക്കാൻ […]
Read more

എയിംസ്; കേരളം നിർദ്ദേശിച്ച സ്ഥലത്ത് സാദ്ധ്യതാ പഠനം നടത്തണം: ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം സാദ്ധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശം. സംസ്ഥാന സർക്കാർ നിർദ്ദേശിച്ച കോഴിക്കോട് കിനാലൂരിലെ സ്ഥലത്ത് സാദ്ധ്യതാ പഠനം നടത്താനാണ് കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം നൽകി. സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ളവരുമായി ഏകോപനം നടത്തി സാദ്ധ്യതാ പഠനം നടത്താനാണു ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്. കിനാലൂരിലെ സ്ഥലം മാർഗനിർദേങ്ങൾ അനുസരിച്ചിട്ടുള്ളതാണെന്നു സർക്കാർ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ 25 ന് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ […]
Read more

ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കണിയാപുരം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. പോത്തൻകോട് മേലേ ചന്തവിളയിൽ വ്യാഴാഴ്‌ച പുലർച്ചെയായിരുന്നു അപകടം. കണിയാപുരം വാടയിൽ മുക്ക് ക്രസന്റ് ഹൗസിൽ സുധി സുലൈമാനാണ് (28) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന കണിയാപുരം സ്വദേശി ഷാഹിറിന് (26) ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെ വെട്ടുറോഡ് ഭാഗത്ത് നിന്നും പോത്തൻകോട് ഭാഗത്തേക്ക് അമിതവേഗതയിൽ വന്ന ഡ്യൂക്ക് ബൈക്ക് നിയന്ത്രണം തെറ്റി എതിർദിശയിൽ […]
Read more

Recent News

Advertisement
WhiteswanTV Footer