Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

16കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജോത്സ്യൻ അറസ്റ്റിൽ

കൊല്ലം: ബാധ ഒഴിപ്പിക്കാനെന്ന പൂജയുടെ മറവിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. വെണ്ടാർ സ്വദേശി മുരാരി തന്ത്രി എന്ന രാജൻ ബാബുവിനെ ഭരണിക്കാവിൽ നിന്ന് കൊല്ലം പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ബാധ ഒഴിപ്പിക്കാനായി അമ്മയോടൊപ്പം പൂജയ്ക്കായി എത്തിയ പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചതെന്നാണ് പരാതി. ഇയാളുടെ വീട്ടിൽ വെച്ചാണ് സംഭവം. അമ്മയെ പുറത്തിരുത്തിയ ശേഷം പെൺകുട്ടിയെ ഇയാൾ മുറിക്കുള്ളിലേക്ക് കൊണ്ടുപോകുകയും തുടർന്ന് പെൺകുട്ടിയെ ബലമായി കടന്നുപിടിക്കുകയും […]
Read more

ഇത് വെള്ളാപ്പള്ളിയുടെ സർജിക്കൽ സ്ട്രൈക്ക് ?

ഒരു ഇടവേളയ്ക്ക് ശേഷം നേതാക്കന്മാരെ പുകഴ്ത്തുന്ന പരിപാടിയുമായി, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഈ പ്രാവിശ്യം  ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ പുകഴ്ത്തിക്കൊണ്ടാണ് എത്തിയിരിക്കുന്നത്. രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ പാർട്ടിക്ക് വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് ശതമാനം വർധിക്കുമെന്നും വെള്ളാപ്പള്ളി നടേശൻ പറയുകയുണ്ടായി. കൊച്ചി പൊന്നുരുന്നിയിൽ നടന്ന എസ്‌എൻഡിപി പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. എന്നാൽ പിണറായി വിജയനെയും ഒട്ടും കൈവിടാതെ തന്നെ വെള്ളാപ്പള്ളി സംസാരിക്കുകയും […]
Read more

സ്വർണ്ണവിലയിൽ വീണ്ടും വർദ്ധനവ്; പവന് 1,640 രൂപ കൂടി

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് പവന് 1,640 രൂപയാണ് ഉയർന്നത്. ഇതോടെ സ്വർണവില 1,16,000 കടന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,16,480 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങാൻ 1,50,000 ത്തിനടുത്ത് നൽകണം. വെള്ളിയാഴ്ച, രാവിലെ കുറഞ്ഞ സ്വർണവില ഉച്ചയ്ക്ക് കൂടിയിരുന്നു. രാവിലെ 1,520 രൂപ കുറ‍ഞ്ഞിരുന്നു. എന്നാൽ ഉച്ചയ്ക്ക് 1,000 രൂപ ഉയർന്നു. വീണ്ടും ശനിയാഴ്ച രാവിലെ വില വർദ്ധിച്ചു. പവന് 2,120 രൂപയാണ് […]
Read more

തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യം ജയിച്ച രണ്ട് സീറ്റുകളിൽ വിജയ് മത്സരിച്ചേക്കും; സർവേ ഫലം പുറത്ത്

ചെന്നൈ: തമിഴ്‌നാട്ടിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ് രണ്ട് സീറ്റിൽ മത്സരിച്ചേക്കും. ചെന്നൈ നഗരത്തിലുൾപ്പെടുന്ന ഒരു സീറ്റിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും മത്സരിക്കുമെന്നാണ് വിവരം. ചെന്നൈയിൽ വിരുഗമ്പാക്കത്ത് മത്സരിക്കുന്നതിനാണ് പ്രഥമ പരിഗണന. ഇതോടൊപ്പം വേളാച്ചേരിയും പരിഗണനയിലുണ്ട്. സംസ്ഥാനത്ത് നടത്തിയ സർവേകളിൽ ചെന്നൈയിൽ ടിവികെ പാർട്ടിക്ക് മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇതിൻ്റെ അടിസ്ഥാനത്തിലാണ് രണ്ട് സീറ്റിൽ വിജയ് മത്സരിക്കാൻ ആലോചിക്കുന്നത്. ഇതിലൂടെ ഈ മണ്ഡലങ്ങളിലും സമീപ മണ്ഡലങ്ങളിലും പാർട്ടിക്ക് അനുകൂലമായി വോട്ടർമാരെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുമെന്നാണ് കരുതുന്നത്. മൂന്ന് മണ്ഡലങ്ങളിലും 2021ൽ ഡിഎംകെ […]
Read more

ദീപക് ജീവനൊടുക്കിയ കേസ്; ഷിംജിതയുടെ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് വീണ്ടും മാറ്റി

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. ഷിംജിതയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനാണ് മാറ്റിയത്. ജാമ്യാപേക്ഷയിൽ വാദം കേട്ട ജഡ്ജി അവധി ആയതിനാലാണ് നാളെത്തേക്ക് മാറ്റിയത്. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. തുട‍‍ർച്ചയായി ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് മാറ്റി വെക്കുന്നതിനാൽ ഷിംജിത ജയിലിൽ തുടരുകയാണ്. ദീപക്കിന്റെ മരണത്തിൽ കുടുംബം നൽകിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ദീപക് ജീവനൊടുക്കാന്‍ കാരണം ഷിംജിത […]
Read more

Right to disconnect; നിയമം വന്നാൽ നേട്ടം ജോലിക്കാർക്ക്

രാജ്യസഭയുടെ ചരിത്രത്തിൽ ആദ്യമായി റൈറ്റ് ടു ഡിസ്കണക്ട് ബിൽ അവതരിപ്പിച്ചിരിക്കുകയാണ് എ എ റഹീം എംപി. ആളുകൾക്ക് ജോലിസമയം കഴിഞ്ഞാൽ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടേണ്ട എന്ന ആനുകൂല്യം നേടിത്തരുന്ന നിയമമാണ് റൈറ്റ് റ്റു ഡിസ്കണക്ട്. രാജ്യസഭയിൽ ഈ വിഷയത്തിൽ സ്വകാര്യ ബിൽ അവതരിപ്പിക്കുന്ന ആദ്യ എംപിയാണ് എ എ റഹീം. രാജ്യത്തെ ഐ ടി, ബാങ്കിങ്, കൺസൾട്ടിങ് അടക്കമുള്ള സ്വകാര്യ മേഖലയിൽ അമിത ജോലിഭാരവും മാനസിക സമ്മർദ്ദവും കാരണം ആത്മഹത്യ ചെയ്യുന്നവരുടെയും, രോ​ഗാബാധിതരാകുന്നവരുടെയും വിവിധ ആരോഗ്യ- […]
Read more

സുരേഷ് ഗോപിക്ക് പിന്നെയും പാളി

രാജ്യം ഒന്നടങ്കം ആകാംഷയോടെ കാത്തിരുന്നതായിരുന്നു കേന്ദ്ര ബജറ്റ്. കേരളം ഉൾപ്പടെ എല്ലാ സംസ്ഥാനങ്ങളെയും ഈ ബഡ്ജറ്റിലെങ്കിലും പരിഗണിക്കുമെന്ന പ്രതീക്ഷയായിരുന്നു എല്ലാവര്ക്കും ഉണ്ടായിരുന്നത്. എന്നാൽ ബജറ്റ് അവതരണം കഴിഞ്ഞ് ഒരാഴ്ച്ചയോടു അടുക്കുമ്പോൾ പ്രതികരണവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി രംഗത്തെത്തിയിരിക്കുകയാണ്. ബജറ്റിന് മുമ്പേ അതിനെതിരെ സ്ക്രിപ്പ്റ്റ് ചെയ്തുവെക്കുന്ന കാലം ആണെന്ന് സുരേഷ് ഗോപി പറയുകയുണ്ടായി. ജനം ഇതിൽ വീഴരുത്. ഇത് 2070 വരെയുള്ള രാജ്യത്തിൻറെ രൂപകൽപനയും ഭാവികാലത്തേക്കുള്ള ദിശാബോധമുള്ള ബജറ്റ് എന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇതിനെയാണ് വികസിത ഭാരത് […]
Read more

കിളിമാനൂരിൽ യുവതിയുടെ കൈ വെട്ടിയ സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: കിളിമാനൂരിൽ വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവതിയുടെ കൈ വെട്ടിയ അമ്മാവൻ അറസ്റ്റിൽ. ഒളിവിൽ കഴിഞ്ഞിരുന്ന പോങ്ങനാട് പഴയ ചന്ത വിഷ്ണു ഭവനിൽ മണിക്കുട്ടനാണ് പിടിയിലായത്. വഴിത്തർക്കത്തെച്ചൊല്ലിയുള്ള വാക്കേറ്റത്തിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു പ്രതി സഹോദരീ പുത്രിയായ സിന്ധുവിന്റെ കൈകൾ വെട്ടിയത്. ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ ആറ്റിങ്ങൽ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മണിക്കുട്ടന്റെ വീട്ടിന് സമീപത്തുകൂടിയാണ് സിന്ധുവിന്റെ വീട്ടിലേക്കുള്ള വഴി. ഈ വഴിയിലാണ് സിന്ധു സ്കൂട്ടർ പാർക്ക് ചെയ്യാറുള്ളത്. അതിനാൽ തന്റെ […]
Read more

പ്രവാസിയുടെ വീട്ടിൽനിന്നു 50 പവൻ കവർന്ന സംഭവം; അന്തർസംസ്ഥാന മോഷണ സംഘത്തിൽപ്പെട്ടവർ പിടിയിൽ

പത്തനംതിട്ട: പന്തളത്ത് 50 പവൻ സ്വർണം കവർന്ന കേസിൽ രണ്ട് പ്രതികളെ പിടികൂടി. അന്തർസംസ്ഥാന മോഷണസംഘത്തിൽപ്പെട്ട ഇസാഖി, ഗണേഷ് എന്നിവരാണ് പിടിയിലായത്. തിരുനെൽവേലിയിൽ നിന്നാണ് പ്രതികളെ പിടുകൂടിയത്. ഇവരുടെ പേരിൽ കർണാടകയിലടക്കം വിവിധ കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ മാസം 29നാണ് പന്തളത്ത് കൈപ്പുഴിയിൽ പ്രവാസിയായ ബിജു നാഥന്റെ വീട്ടിൽ മോഷണം നടന്നത്. ബിജു വിദേശത്തായതിനാൽ വീട്ടിൽ അയാളുടെ അമ്മ മാത്രമാണ് താമസിക്കുന്നത്. രാത്രിയിൽ ഒറ്റയ്‌ക്കായതിനാൽ വീടുപൂട്ടി മൂത്തമകന്റെ വീട്ടിലേക്ക് പോകും. 29ന് രാവിലെ മടങ്ങിവന്നപ്പോഴാണ് വീടിന്റെ […]
Read more

അന്വേഷണ സംഘം വിളിപ്പിച്ചത് ചോദ്യം ചെയ്യാനല്ല സ്റ്റേറ്റമെന്റ് രേഖപ്പെടുത്താൻ: അടൂർ പ്രകാശ്

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്നത് മാദ്ധ്യമങ്ങൾ ചമച്ച കഥകളാണെന്ന ആരോപണവുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത് രഹസ്യമായല്ലെന്നും, തന്നെ ചോദ്യം ചെയ്യാനല്ല മറിച്ച് സ്റ്റേറ്റ്‌മെന്റ് രേഖപ്പെടുത്താനാണ് വിളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എസ്‌ഐടി ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ എത്തിയത്. അന്വേഷണ സംഘത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകിയിട്ടുണ്ട്. എന്നാൽ മാദ്ധ്യമങ്ങൾ ഇതിനെ മറ്റൊരു രീതിയിലാണ് ചിത്രീകരിക്കുന്നത്. കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമിരുത്തി തന്നെ […]
Read more

Recent News

Advertisement
WhiteswanTV Footer