Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ബിജു മേനോനെതിരെ നിയമനടപടി; നഷ്‍ടക്കണക്കുകളും വെളിപ്പെടുത്തി നിര്‍മാതാവ് അനൂപ് കണ്ണൻ

കൊച്ചി: കരാര്‍ പ്രകാരമുള്ള സിനിമയുടെ പ്രമോഷനില്‍ ബിജു മേനോൻ പങ്കെടുത്തില്ല എന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം സംവിധായകൻ ബി ഉണ്ണികൃഷ്‍ണൻ രംഗത്തെത്തിയിരുന്നു. നിര്‍മാതാവിന് നഷ്‍ടമായത് 25 ലക്ഷം രൂപയാണെന്നും ബി ഉണ്ണികൃഷ്‍ണൻ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ബിജു മേനോനെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് നിര്‍മാതാവ് അനൂപ് കണ്ണൻ വ്യക്തമാക്കി. നടപടി എടുക്കാമെന്ന് നേരത്തെ പ്രൊഡ്യൂസർസ് അസോസിയേഷൻ ഉറപ്പ് നൽകിയിരുന്നുവെന്നും അനൂപ് കണ്ണൻ പറഞ്ഞു. ബിജു മേനോനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുകയാണ്. 25 ലക്ഷം നഷ്ടമുണ്ടായി എന്നും നി‍ർമാതാവ് […]
Read more

ശബരിമല സ്വർണക്കൊള്ള; ജുവലറി ഉടമ ഗോവര്‍ദ്ധന്‍റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ളക്കേസില്‍ ജുവലറി ഉടമ ഗോവര്‍ദ്ധന്‍റെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഈ സമയത്ത് ഇടപെടാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ജസ്റ്റിസ് ദീപാങ്കർ ദത്ത അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. കുറ്റപത്രമടക്കമുള്ള കാര്യങ്ങൾ സമർപ്പിച്ചതിനുശേഷം ജാമ്യാപേക്ഷ നൽകാനും കോടതി നിർദേശിച്ചു. ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെയാണ് ഗോവര്‍ദ്ധന്‍ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും തന്റെ കസ്റ്റഡി ഇനി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഗോവര്‍ദ്ധന്‍ ജാമ്യാപേക്ഷ സമർപ്പിച്ചത്. താൻ അയ്യപ്പ […]
Read more

മോദിയോട് പിണങ്ങി ശ്രീലേഖ ?

തദ്ദേശ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത വിജയത്തിന് ശേഷം തലസ്ഥാനം തന്നെ പിടിച്ച ബിജെപി കൗൺസിലർമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താൻ ഡൽഹിയിലേക്ക് പോകുന്നതാണ് ഇപ്പോൾ കേരളത്തിലെ പ്രധാന ചർച്ച. എന്നാൽ ഈ കൗൺസിലർമാരുടെ കൂട്ടത്തിൽ ആർ ശ്രീലേഖ ഇല്ലെന്നതാണ് പുറത്ത് വരുന്ന വിവരം. ഇന്നെലെ രാവിലെയായിരുന്നു മേയർ വിവി രാജേഷ് ഉൾപ്പെടുന്ന സംഘം ഡൽഹിയിലേക്ക് ട്രെയിനിൽ പുറപ്പെട്ടത്ത്. എം ആർ ഗോപനും ശ്രീലേഖയും അമ്മമാർക്ക് അസുഖമായതിനാൽ യാത്രയിൽ പങ്കെടുക്കാനുള്ള അസൗകര്യം അറിയിച്ചിരുന്നുവെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. 5 […]
Read more

ചിന്നു പാപ്പുവിന്റെ മരണത്തിൽ ദുരൂഹത; ആൺസുഹൃത്തിനെ ചോദ്യം ചെയ്യും

കാ​സ​ർ​കോ​ട്:​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​ഇ​ൻ​ഫ്ളു​വ​ൻ​സ​റാ​യ​ ​യു​വ​തി​യെ​ ​വാ​ട​ക​ ​മു​റി​യി​ൽ​ ​തൂങ്ങി​ മ​രി​ച്ച​ ​നി​ല​യി​ൽ​കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ​ആ​ദൂ​ർ​ ​സ്വ​ദേ​ശി​ ​ചി​ന്നു​ ​പാ​പ്പു​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​കെ.​രേ​ഷ്മ​യാണ് ​(24​)​ മ​രി​ച്ച​ത്. ഇ​ന്ന​ലെ​ ​ഉ​ച്ച​യോ​ടെ ​ന​ഗ​ര​ത്തി​ന് ​സമീപത്തെ ​വാ​ട​ക​ ​ക്വാർ​ട്ടേ​ഴ്സി​ൽ വെച്ചായിരുന്നു​ ​മൃതദേഹം കണ്ടെത്തി​യത്.​​ ​ചിന്നുവിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. ബന്ധുക്കൾ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുത്തതിനുശേഷമായിരിക്കും തുടരന്വേഷണമെന്നും പൊലീസ് വ്യക്തമാക്കി. ചി​ന്നു​ കാ​സ​ർ​കോ​ട് ​ഒ​റ്റ​യ്ക്കാ​ണ് ​താ​മ​സി​ച്ചി​രു​ന്ന​ത്.​ ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ​ രണ്ട്​ ​ല​ക്ഷ​ത്തി​ല​ധി​കം​ ​ഫോ​ളോ​വേ​ഴ്സ് ​ഉ​ണ്ട്.​ തുടർച്ചയായി ഫോൺ […]
Read more

വൈദ്യുതി ബിൽ അടച്ചില്ല; ജിഎസ്‌ടി വകുപ്പിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി

​​​എറണാകുളം: വൈദ്യുതി ബിൽ അടയ്‌ക്കാത്തതിനെ തുടർന്ന് ജിഎസ്‌ടി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്‌ഇബി. എറണാകുളം ആലുവ സെൻട്രൽ ജിഎസ്‌ടി ഓഫീസിലെ ഫ്യൂസാണ് ഇന്ന് രാവിലെ കെഎസ്ഇബി ജീവനക്കാരെത്തി ഊരിയത്. ഇതോടെ ഓഫീസിന്റെ പ്രവർത്തനവും പ്രതിസന്ധിയിലായി. 70000 രൂപയാണ് വൈദ്യുതി ബിൽ കുടിശികയായി അടയ്‌ക്കാനുള്ളത്.
Read more

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ

കാസർകോട്: കാസർകോട് ഇൻഫ്ലുവൻസറിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശി ചിന്നു പാപ്പുവാണ് ജീവനൊടുക്കിയത്. 24 വയസ്സായിരുന്നു. വാടക ക്വാർട്ടേഴ്സിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം ഉണ്ടായത്. ചിന്നുപാപ്പു എന്നറിയപ്പെടുന്ന കെ രേഷ്മയാണ് മരിച്ചത്. ആദൂർ സ്വദേശിയാണെങ്കിലും ഇവർ താമസിക്കുന്നത് കാസർകോട് ന​ഗരത്തോടടുത്തുള്ള സ്ഥലത്തെ വാടക ക്വാർട്ടേഴ്സിലാണ്. ക്വാർട്ടേഴ്സിലെ മുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. ഒരു […]
Read more

ചരിത്രം കുറിക്കാൻ കൊച്ചിന്‍ ക്യാൻസർ ആന്റ് റിസര്‍ച്ച് സെന്റര്‍ 

രണ്ടാം പിണറായി സർക്കാരിന്റെ ഏറ്റവും പുതിയ, വികസന മുന്നേറ്റത്തിന്റെ പുതിയൊരു നാഴികകല്ല് കൂടെ ഇന്ന് നാടിനു സമർപ്പിക്കാനൊരുങ്ങുകയാണ്. കൊച്ചിൻ കാൻസർ ആന്റ് റിസർച്ച് സെന്റർ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷയാകും. നാടിന്റെ ആഗ്രഹമാണ് സാക്ഷാത്കരിക്കപ്പെടുന്നതെന്ന്, സെന്റർ സന്ദർശിച്ച ശേഷം മന്ത്രി രാജീവ് പറയുകയുണ്ടായി. കളമശേരിയിൽ 12.63 ഏക്കറിൽ നാല് ബ്ലോക്കുകളിലായി 6.4 ലക്ഷം ചതുരശ്ര അടിയിലാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. ഒമ്പതു നിലകളുള്ള കാൻസർ റിസർച്ച് സെന്ററിൽ ഐസിയു […]
Read more

ബിജെപി നേതാക്കൾക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി നിൽക്കുന്ന പുതിയ ചിത്രങ്ങൾ പുറത്ത്

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബിജെപി നേതാക്കാളുമായും ബന്ധമുണ്ടെന്ന് വിവരം. കർണാടക മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡയും ഉപമുഖ്യമന്ത്രിയായിരുന്ന അശ്വന്ത് നാരായനുമായും ഉണ്ണികൃഷ്ണൻ പോറ്റി പരിപാടിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്തു വന്നു. ഒരു പ്രമുഖ മാദ്ധ്യമമാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. ബംഗളൂരു ജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ സ്വർണവാതിലുകളുടെ സമർപ്പണത്തിനാന് 2022 ജനുവരി മാസത്തിൽ നടന്ന പരിപാടിയിലാണ് ഇരുനേതാക്കളും എത്തിയത്. അന്ന് സദാനന്ദ ഗൗഡ കേന്ദ്രമന്ത്രിയായിരുന്നു.
Read more

കൊച്ചി ബിനാലെയ്‌ക്കിടെ വിദേശവനിതയ്‌ക്ക് നേരെ ലൈംഗികാതിക്രമം

കൊച്ചി: ബിനാലെയ്‌ക്കിടെ ലൈംഗികാതിക്രമം നേരിട്ടതായി വിദേശവനിതയുടെ പരാതി. നവി മുംബൈ സ്വദേശി സുമിത് കട്ടാരെയ്‌ക്കെതിരെയാണ് വിദേശവനിത പരാതി നൽകിയത്. ജനുവരിയിലാണ് സംഭവം നടന്നത്. ബിനാലെയിൽ പങ്കെടുക്കുന്നതിനും പരിപാടി അവതരിപ്പിക്കുന്നതിനുമായാണ് പരാതിക്കാരി കൊച്ചിയിലെത്തിയത്. പ്രധാനവേദിക്കരികിൽ വച്ചാണ് പരാതിക്കാരിയെ സുമിത് പരിചയപ്പെട്ടത്. മദ്യപിക്കാനുള്ള ക്ഷണം ആദ്യം തന്നെ യുവതി നിരസിച്ചിരുന്നു. പിന്നീട് ഹൗസ്ബോട്ടിൽ കാഴ്‌ചകൾ കാണാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം ലൈംഗികാതിക്രമം നടത്തിയതായാണ് പരാതി. സംഭവത്തിന് പിന്നാലെ വിദേശത്തേക്ക് മടങ്ങിയ യുവതി ഇമെയിൽ വഴി കൊച്ചി പൊലീസ് കമ്മീഷണർക്ക് പരാതി […]
Read more

ഫോൺ തകരാറിലായതിൽ മനംനൊന്ത്​ തിരുവല്ലയിൽ നഴ്‌‌സിംഗ് വിദ്യാർത്ഥി ജീവനൊടുക്കി

തിരുവല്ല: മൊബൈൽ ഫോൺ തകരാറിലായതിനെ തുടർന്ന് നഴ്‌‌സിംഗ് വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങിമരിച്ചു. തിരുവല്ല കുറ്റൂർ സ്വദേശി ആരോൺ അനിൽ ജോസ് (19)ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. തമിഴ്‌‌നാട്ടിലെ നഴ്‌‌സിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ് ആരോൺ. കഴിഞ്ഞ രണ്ട് ദിവസമായി ആരോണിന്റെ മൊബൈൽ ഫോൺ പ്രവർത്തനരഹിതമായിരുന്നു. ഫോൺ നന്നാക്കാൻ സാധിക്കാത്തതിലും പകരം പിതാവിന്റെ ഫോൺ ലഭിക്കാത്തതിലുമുള്ള കടുത്ത മനോവിഷമത്തിലായിരുന്നു യുവാവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നു. ഫോൺ തകരാറിലായതോടെ ആരോടും സംസാരിക്കാതെ ഉൾവലിഞ്ഞ പ്രകൃതക്കാരനായി […]
Read more

Recent News

Advertisement
WhiteswanTV Footer