Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

തിരുവല്ല സ്പായിലെ കൂട്ടബലാത്സംഘം; 2 പ്രതികൾ കീഴടങ്ങി

തിരുവല്ല: തിരുവല്ല മഞ്ഞാടിയിലെ സ്പായിൽ ഗുണ്ടാപ്പിരിവ് നൽകാത്തതിന് യുവതിയെ കൂട്ടമാനഭംഗം ചെയ്ത കേസിൽ രണ്ടു പ്രതികൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഒളിവിലായിരുന്ന കിരണും സജിനുമാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇതോടെ കേസിലെ എല്ലാ പ്രതികളും പൊലീസിന്റെ പിടിയിലായി. നേരത്തെ ഒളിവിലായിരുന്ന നാലാം പ്രതി തിരുവല്ല ചുമത്ര കോഴിക്കോട്ടുപറമ്പിൽ വീട്ടിൽ പ്രശോഭ് (രൊക്കൻ, 26) പിടിയിലായിരുന്നു. റാന്നിയിൽ നിന്നാണ് പ്രത്യേക പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കേസിൽ മുഖ്യപ്രതി കുറ്റപ്പുഴ പാപ്പനവേലിൽ സുബിൻ അലക്‌സാണ്ടർ ചാക്കോ (29), […]
Read more

വെെദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കൊടുവള്ളി കച്ചേരിമുക്കിൽ വെെദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം. കളത്തിങ്കൽ റഷീദിന്റെ മകൾ തൻഹയാണ് മരിച്ചത്. വീടിനോട് ചേർന്ന് കടന്നുപോകുന്ന വെെദ്യുതി ലെെനിൽ അബദ്ധത്തിൽ കെെതട്ടിയതാണ് അപകടകാരണം. ഇന്നലെ വെെകുന്നേരം വീടിന്റെ മുകളിൽ കളിക്കുമ്പോൾ അതിനോട് ചേർന്ന് നിന്ന ലെെനിൽ കുട്ടിയുടെ കെെതട്ടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Read more

ശബരിമലയിലെ കൊടിമര നിർമാണം; ഫയലുകൾ വിജിലൻസിന് കെെമാറി എസ്ഐടി

കൊച്ചി: ശബരിമലയിൽ 2017ൽ കൊടിമരം പുതുക്കി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ഫയലുകൾ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വിജിലൻസിന് കെെമാറി. സ്വർണം സംഭാവന ചെയ്ത 27 പേർ, അഭിഭാഷക കമ്മിഷണർ അഡ്വ.എ.എസ്.പി.കുറുപ്പ് എന്നിവരുടെ മൊഴി ഉടൻ രേഖപ്പെടുത്തും. അഡ്വ.എ.എസ്.പി.കുറുപ്പ് ഭക്തരിൽ നിന്ന് നേരിട്ട് സ്വർണം സ്വീകരിച്ചത് ക്രമക്കേടാണെന്ന് ദേവസ്വം വിജിലൻസ് കഴിഞ്ഞദിവസം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ദേവസ്വം വിജിലൻസ് കുറുപ്പിന്റെ മൊഴിയെടുത്തിരുന്നു. തിങ്കളാഴ്ച ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ കുറുപ്പ് നേരിട്ട് സ്വർണം സ്വീകരിച്ചത് സ്ഥിരീകരിച്ചിട്ടുണ്ട്. കൊടിമര […]
Read more

സി ജെ റോയിയുടെ ആത്മഹത്യ; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കില്ല: എസ്ഐടി

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയി ജീവനൊടുക്കിയ സംഭവത്തിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ തെളിവില്ലെന്ന് പ്രത്യേക എസ്ഐടി. ഉദ്യോഗസ്ഥർ റോയിയെ സമ്മർദ്ദത്തിൽ ആക്കിയതിന് തെളിവില്ല. ജീവനൊടുക്കിയ ദിവസം റോയിയെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തില്ലെന്നും അന്വേഷണ സംഘം പറയുന്നു. റോയിയെ അലട്ടിയത് മറ്റെന്തോ പ്രശ്‌ന‌മാണെന്നാണ് എസ്ഐടിയുടെ നിഗമനം. റോയ് മാനസിക സമ്മർദ്ദത്തിന് ചികിത്സ തേടിയത് എന്തിനാണെന്നും പരിശോധിക്കുന്നുണ്ട്. പരിശോധനയുടെ പേരിൽ സി ജെ റോയിയെ ആദായ നികുതി ഉദ്യോഗസ്ഥർ വിഷമിപ്പിച്ചിട്ടില്ലെന്ന് നേരത്തെ മാനേജിംഗ് ഡയറക്‌ടർ […]
Read more

ആദ്യ ബലാത്സം​ഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം

കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സം​ഗ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഇതോടെ രാഹുലിന് മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചിരിക്കുകയാണ്. യുവതിയെ മാനസികമായി തളർത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു പ്രതിയെന്നും മുൻകൂർ ജാമ്യം നൽകരുത് എന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. ജാമ്യം അനുവദിക്കുന്നത് തന്‍റെ ജീവന് ഭീഷണിയാണെന്നും നിരവധി പെൺകുട്ടികളെ സമാന രീതിയിൽ പ്രതി പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. എന്നാൽ യുവതിയുടെ മൊഴി പരിശോധിക്കുമ്പോൾ ബലാത്സംഗം നടന്നതായി കണക്കാക്കാൻ ആകില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ. തുടര്‍ന്നാണ് […]
Read more

ജോൺ പോൾ ജോർജ്- ഇന്ദ്രൻസ് ചിത്രം “ആശാൻ”; “നിറങ്ങൾ ആയിരങ്ങൾ” എഐ ലിറിക്കൽ വീഡിയോ പുറത്ത്

ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത “ആശാൻ” ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുന്നു. പ്രേക്ഷകരും നിരൂപകരും ഒരുപോലെ അഭിനന്ദിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്ക് “നിറങ്ങൾ ആയിരങ്ങൾ” പുറത്ത്. ഈ ഗാനത്തിന്റെ എഐ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. എസ് പി ചരൺ, ആവിർഭവ് എന്നിവർ ചേർന്നാലപിച്ച ഗാനത്തിന് വരികൾ രചിച്ചത് വിനായക് ശശികുമാറും ഗാനത്തിന് ഈണം നൽകിയത് ജോൺ പോൾ ജോർജുമാണ്. ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. […]
Read more

‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും

കൊച്ചി: ജനശ്രദ്ധയാകർഷിച്ച തിരക്കഥ ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമയായ ‘മണവാളൻ ജോസഫ്’അദ്ദേഹവുംക്രിസ്റ്റസ് സ്റ്റീഫനും ചേർന്ന് സംവിധാനം ചെയ്യും. ലയൺ ഹാർട്ട് പ്രൊഡക്ഷൻസ് ബാനറിൽ ഒരുക്കി വൻവിജയമായ മറാത്തി ചിത്രം “തൂ മാസാ കിനാര”ഒരുക്കിയ മലയാളി സംവിധായകനാണ് ക്രിസ്റ്റസ് സ്റ്റീഫൻ. സിനിമയുടെ അണിയറ പ്രവർത്തനങ്ങൾ തുടങ്ങിയതായി സംവിധായകർ അറിയിച്ചു. നിരവധി ശ്രദ്ധേയ സിനിമകളിൽ ഛായാഗ്രഹണം നിർവഹിച്ച് ശ്രദ്ധ നേടിയ എൽദോ ഐസക് ചിത്രത്തിന് ക്യാമറ ഒരുക്കും. ‘മേൽപ്പാലം’ തിരക്കഥ കേരളത്തിൽ നിർമിക്കുന്ന മേൽപ്പാലങ്ങളെക്കുറിച്ചല്ല പരാമർശിക്കുന്നത്. ഒരു […]
Read more

സിഡിഎസ്എല്‍ മൂന്നാം വാര്‍ഷിക സിമ്പോസിയം സംഘടിപ്പിച്ചു

കൊച്ചി: സെന്‍ട്രല്‍ ഡിപ്പോസിറ്ററി സര്‍വീസസ് ഇന്ത്യ ലിമിറ്റഡിന്റെ (സിഡിഎസ്എല്‍) വാര്‍ഷിക സിമ്പോസിയമായ ‘റീ ഇമാജിന്‍: സെക്യൂരിറ്റീസ് മാര്‍ക്കറ്റ് ത്രൂ ഡാറ്റ സിനര്‍ജി’യുടെ മൂന്നാം പതിപ്പ് മുംബൈയില്‍ സംഘടിപ്പിച്ചു. സെബി ചെയര്‍മാന്‍ തുഹിന്‍ കാന്ത പാണ്ഡേ അധ്യക്ഷത വഹിച്ചു. സെബി അംഗം സന്ദീപ് പ്രധാന്‍, എച്ച്ഡിഎഫ്സി മുന്‍ വൈസ് ചെയര്‍മാനും സിഇഒയുമായിരുന്ന കെകി മിസ്ട്രി എന്നിവര്‍ വിശിഷ്ടാഥിതികളായി. നയരൂപകര്‍ത്താക്കള്‍, റെഗുലേറ്റര്‍മാര്‍, പ്രമുഖ മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപനങ്ങള്‍, ഇടനിലക്കാര്‍, വ്യവസായികള്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ സിമ്പോസിയത്തില്‍ സംബന്ധിച്ചു. റീ ഇമാജിന്‍ […]
Read more

ജീവനക്കാരില്‍ 50 ശതമാനം വനിതാ പങ്കാളിത്തം ലക്ഷ്യമിട്ട് വേദാന്ത

കൊച്ചി: തങ്ങളുടെ ജീവനക്കാരില്‍ 50 ശതമാനം വനിതകള്‍ എന്ന ലക്ഷ്യത്തോടെയാണ് മുന്നേറുന്നതെന്ന് ശാസ്ത്ര രംഗത്തുള്ള വനിതകളുടേയും പെണ്‍കുട്ടികളുടേയും അന്താരാഷ്ട്ര ദിനത്തോട് (ഫെബ്രുവരി 11) അനുബന്ധിച്ച് വേദാന്ത പ്രഖ്യാപിച്ചു. തങ്ങള്‍ ശാസ്ത്ര, സാങ്കേതിക, എഞ്ചിനീയറിങ്, ഗണിത ബിരുദധാരികളില്‍ നിന്ന് നിയമിച്ചവരില്‍ 35 ശതമാനത്തിലേറെയും വനിതകളാണെന്നും വേദാന്ത പ്രഖ്യാപിച്ചു. ഈ അടിത്തറയുമായാണ് ശാസ്ത്ര, സാങ്കേതികവിദ്യാ, എഞ്ചിനീയറിങ്, ഗണിത മേഖലകളില്‍ നിയമിക്കുന്നവരില്‍ 50 ശതമാനം വനിതകളായിരിക്കണം എന്ന ലക്ഷ്യം നിശ്ചയിച്ചത്. ഇന്ത്യയിലെ ലോഹ, ഖനന, നിര്‍മാണ, ഊര്‍ജ്ജ മേഖലകളില്‍ വലിയ മാറ്റത്തിന്‍റെ […]
Read more

നിക്ഷേപക അവബോധം; കോമിക് പരമ്പരയുമായി സിഡിഎസ്എല്‍

കൊച്ചി: സാമ്പത്തിക വിഷയങ്ങളെ ആകര്‍ഷകമായ കഥാധിഷ്ഠിത വിവരണങ്ങളാക്കിയുള്ള നിക്ഷേപക അവബോധവുമായി സിഡിഎസ്എല്‍ (സെന്‍ട്രല്‍ ഡിപ്പോസിറ്ററി സര്‍വ്വീസസ് ലിമിറ്റഡ്). അമര്‍ ചിത്ര കഥയുമായി സഹകരിച്ചാണ് ഈ കോമിക് പരമ്പര പുറത്തിറക്കിയത്. സിഡിഎസ്എലിന്റെ മൂന്നാം വാര്‍ഷിക സിമ്പോസിയമായ ‘റീ ഇമാജിന്‍: സെക്യൂരിറ്റീസ് മാര്‍ക്കറ്റ് ത്രൂ ഡാറ്റ സിനര്‍ജി’യില്‍ വെച്ച് സെബി ചെയര്‍മാന്‍ തുഹിന്‍ കാന്ത പാണ്ഡെ കോമിക്ക് പരമ്പര പ്രകാശനം ചെയ്തു. കഥകളിലൂടെ നിക്ഷേപക അവബോധം ശക്തിപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ഗുജറാത്തി, അസമീസ്, […]
Read more

Recent News

Advertisement
WhiteswanTV Footer