Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ആഗോള അയ്യപ്പ സംഗമം; നടത്തിപ്പിൽ ഗുരുതര ക്രമക്കേട്

പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിന്റെ നടത്തിപ്പിൽ ഗുരുതര ക്രമക്കേടാണ് നടന്നതെന്ന് സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്. കോടതി ഉത്തരവ് ലംഘിച്ചാണ് പരിപാടി നടന്നതെന്നും സാമ്പത്തിക സുതാര്യതയില്ലെന്നും റിപ്പോർട്ടിലുണ്ട്. സ്‌പെഷ്യൽ കമ്മീഷണർ ഹെെക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൃത്യമായ കണക്ക് ബില്ലുകളിൽ ഇല്ല. ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് പന്തൽ നിർമാണം അടക്കം നൽകിയത് ടെൻഡർ ഇല്ലാതെയാണ്. ഊരാളുങ്കലിന്റെ സഹസ്ഥാപനമായ ഇവന്റ് കമ്പനിക്കാണ് പത്തുശതമാനം അധിക തുകയ്ക്ക് കരാർ നൽകിയത്. കണക്കുകളിൽ ജിഎസ്ടി ബില്ലുകൾ അടക്കം ഇല്ലാത്തത് ദേവസ്വം ബോർഡിന് വലിയ […]
Read more

എല്ലാ ചടങ്ങുകളിലും മുൻപ് വന്ദേ മാതരം ആലപിക്കണമെന്ന മാർഗരേഖ ഇറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

രാജ്യത്ത് വീണ്ടും കേന്ദ്ര സർക്കാരിന്റെ വന്ദേ മാതാരത്തെ കുറിച്ചുള്ള നിർദ്ദേശങ്ങൾ ചർച്ചയാകുകയാണ്. ഇന്ത്യയിൽ ജനഗണമന ആലപിക്കുന്ന എല്ലാ ചടങ്ങുകളിലും മുൻപ് വന്ദേ മാതരത്തിന്റെ ആറ് ചരണങ്ങൾ ആലപിക്കണമെന്ന് മാർഗരേഖ ഇറക്കിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വന്ദേ മാതരവുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദേശത്തിലാണ് ഇത് പറയുന്നത്. ത്രിവർണ പതാക ഉയർത്തുന്ന ചടങ്ങുകലിലും രാഷ്ട്രപതി, ഗവർണർമാർ പങ്കെടുക്കുന്ന ചടങ്ങുകളിലും മൂന്ന് മിനിറ്റും 10 സെക്കൻ്റും ദൈർഘ്യമുള്ള വന്ദേ മാതരം ആലപിക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിർദേശം. വന്ദേ മാതരം ആലപിക്കുന്ന സമയത്ത് […]
Read more

ചൂരമീനാണെങ്കിൽ എഴുന്നേറ്റ് പോകുന്ന ആളല്ല പിണറായി: കെ ഇ ഇസ്‌മായിൽ

പാലക്കാട്: തുടർഭരണത്തെക്കുറിച്ചുള്ള കവി സച്ചിദാനന്ദന്റെ നിലപാടിന് പിന്തുണ അറിയിച്ച് മുൻ മന്ത്രിയും സിപിഐ നേതാവുമായ കെ ഇ ഇസ്‌മായിൽ. തുടർഭരണം മൂലം ദുരധികാരം ഉണ്ടാകാതിരിക്കാൻ ജാഗ്രത വേണമെന്നും ഒരു പരിധിവരെ എൽഡിഎഫിന് അതിന് സാധിച്ചെന്നും ഇസ്‌മായിൽ പറഞ്ഞു. എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നും പിണറായി വിജയൻ വീണ്ടും കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു. ‘ചൂരമീനാണെന്ന് കരുതി ഭക്ഷണത്തിന്റെ മുന്നിൽ നിന്നും എഴുന്നേറ്റ് പോകുന്നയാളല്ല പിണറായി. സി ദിവാകരന്റെ പരാമർശം എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും കെ ഇ ഇസ്‌മായിൽ […]
Read more

സുരേഷ് ഗോപിക്ക് ഈ പ്രാവിശ്യം പിഴയ്ക്കില്ല ?

കേരളത്തിൽ എയിംസ് വരുമെന്ന പ്രസ്താവനയുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി നാളുകളായി രംഗത്തുണ്ട്. ഒന്നിൽ പിഴച്ചാൽ മൂന്ന് എന്ന് പറയുന്നത് പോലെ വീണ്ടും പ്രഖ്യാപനവുമായി സുരേഷ് ഗോപി രംഗത്തെത്തിയതാണ് ഇപ്പോൾ കേരളത്തിലെ പ്രധാന ചർച്ച വിഷയം. കേന്ദ്ര ബജറ്റിൽ എയിംസ് എന്നല്ല പ്രതീക്ഷിച്ച ഒന്നും തന്നെ കിട്ടിയില്ല എന്നാതാണ് വാസ്തവം. അതെതുടർന്ന് സുരേഷ് ഗോപിക്കും കേന്ദ്ര സർക്കാരിനുമെതിരെ കനത്ത വിമർശനം ഉയരുന്ന സാഹചര്യവും ഉണ്ടായിരുന്നു. എന്നാൽ വീണ്ടും എയിംസ് വന്നിരിക്കുമെന്ന് ആവർത്തിച്ച് സുരേഷ് ഗോപി രംഗത്തെത്തിയിരിക്കുകയാണ്. ആലപ്പുഴയിൽ […]
Read more

ഹൈവേ കവർച്ചയ്ക്ക് പദ്ധതിയിടുന്നതിനിടെ 34 ഗുണ്ടകൾ പിടിയിൽ

തൃശ്ശൂർ: ഹൈവേ കവർച്ചയ്ക്കു പദ്ധതിയിടുന്നതിന് കരുവന്നൂർ പനങ്കുളത്തുള്ള വാടകവീട്ടിൽ പിറന്നാൾ ആഘോഷം എന്ന പേരിൽ ഒത്തുചേർന്ന വിവിധ കേസുകളിൽ ഉൾപ്പെട്ട 34 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ വാഹനത്തിൽ നിന്ന് കുരുമുളകുപൊടി, മുളകുപൊടി, ഇരുമ്പുകമ്പികൾ, വാൾ, മരത്തടികൾ എന്നിവ കണ്ടെടുത്തു. ഇവർ ഉപയോഗിച്ചിരുന്ന 18 വാഹനങ്ങളും 33 മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. ചൊവ്വ രാത്രി 9നാണ് സംഘത്തെ പിടികൂടിയത്. ഇതിൽ 20 പേർ കൊലപാതകം, കവർച്ച, ലഹരിമരുന്ന് തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതികളാണ്. വെള്ളാങ്കല്ലൂർ […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്; പവന് 880 രൂപ കുറഞ്ഞു

തിരുവനന്തപുരം: സ്വർണവില കേരളത്തിൽ ഇന്ന് കനത്ത ഇടിവ്. ഗ്രാമിന് 110 രൂപ താഴ്ന്നിറങ്ങി വില 14,520 രൂപയായി. 880 രൂപ കുറഞ്ഞ് 1,16,160 രൂപയാണ് പവൻവില. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയിലെ ചലനങ്ങളാണ് സ്വർണത്തിന്റെ കുതിപ്പിന് തടയിട്ടത്. അമേരിക്കയുടെ ജനുവരിയിലെ തൊഴിൽക്കണക്ക് ഇന്നലെ പുറത്തുവന്നിരുന്നു. പ്രവചനങ്ങളെയെല്ലാം കടത്തിവെട്ടി ഇരട്ടിയധികം പുതിയ തൊഴിലുകളാണ് സൃഷ്ടിക്കപ്പെട്ടത്. ഇതോടെ അമേരിക്കൻ സമ്പദ്‍വ്യവസ്ഥ കരകയറുന്നുവെന്ന വിലയിരുത്തലും ശക്തമായി. ഇത് യുഎസ് ഡോളറിന്റെയും (ഡോളർ ഇൻഡക്സ്) യുഎസ് ട്രഷറി യീൽഡിന്റെയും മുന്നേറ്റത്തിന് വഴിവച്ചതോടെ […]
Read more

നിസാര കാര്യങ്ങള്‍ ഊതിപ്പെരുപ്പിക്കുന്നു: കുറ്റ്യാടിയിലെ തര്‍ക്കത്തിൽ പ്രതികരണവുമായി വി ഡി സതീശൻ

കോഴിക്കോട്: പുതുയുഗ യാത്രയുടെ കുറ്റ്യാടിയിൽ നടന്ന സ്വീകരണ പരിപാടിയുടെ വേദിയിലുണ്ടായ തര്‍ക്കത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കുറ്റ്യാടിയിൽ ജാഥക്കിടെ ഉണ്ടായ നിസാര കാര്യങ്ങള്‍ ഊതിപ്പെരിപ്പിക്കുകയാണെന്നും ജാഥ കണ്ട് അസൂയപൂണ്ടവരാണ് ഈ പ്രചാരണത്തിന് പിന്നിലെന്നും വിഡി സതീശൻ പറഞ്ഞു. സമയം വൈകിയതിനാൽ ഷാഫി പറമ്പിൽ എംപിയാണ് തന്നെ പ്രസംഗിക്കാൻ വിളിക്കാൻ പറഞ്ഞത്. മുല്ലപ്പള്ളി രാമചന്ദ്രൻ വീണുവെന്ന് ചില മാധ്യമങ്ങള്‍ കള്ളം പറഞ്ഞു. അധ്യക്ഷൻ ഷാഫി പറമ്പിലിനെ പ്രസംഗിക്കാൻ നിര്‍ബന്ധിക്കുകയായിരുന്നു. സമയം വൈകിയതിനാൽ പ്രസംഗിക്കുന്നില്ലെന്ന് ഷാഫി പറയുകയാണ് […]
Read more

നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി റോഡിൽ ഉപേക്ഷിച്ച യുവാവ് പിടിയിൽ

മാനന്തവാടി: നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയശേഷം റോഡരികിൽ ഉപേക്ഷിച്ച കേസിലെ പ്രതി അറസ്റ്റിൽ. കുപ്പാടിത്തറ പുതുശ്ശേരിക്കടവ് ചാപ്പാളി വീട്ടിൽ സി. ജിഹാസി(25)നെയാണ് കോഴിക്കോട്ടുവെച്ച് പിടികൂടിയത്. സംഭവത്തിനുശേഷം ജില്ല വിട്ടുപോയ ജിഹാസിനായി പോലീസ് തിരച്ചിൽ വ്യാപകമാക്കിയിരുന്നു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇയാൾ ഉണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് റെയിൽവേ പോലീസിന്റെ സഹായത്തോടെയാണ് ചൊവ്വാഴ്ച രാത്രി 12-ഓടെ കസ്റ്റഡിയിലെടുത്തത്. ദ്വാരക പുലിക്കാട് സ്വദേശിയായ നാലുവയസ്സുകാരിയെയാണ് ശനിയാഴ്ച രാത്രി ജിഹാസ് തട്ടിക്കൊണ്ടുപോയത്. വീട്ടിൽനിന്ന് ഏകദേശം ഏഴുകിലോമീറ്റർ മാറിയുള്ള തരുവണ പാലിയാണയിലാണ് രണ്ടുമണിക്കൂറിനുശേഷം കുട്ടിയെ കണ്ടെത്തിയത്.
Read more

മാല മോഷ്ടിച്ച് വിഴുങ്ങിയ യുവതി അറസ്റ്റിൽ

മലപ്പുറം: നിലമ്പൂരിൽ സ്വർണമാല മോഷ്ടിച്ച് വിഴുങ്ങിയ യുവതി അറസ്റ്റിൽ. നിലമ്പൂർ മുക്കട്ട സ്വദേശി സമീനയാണ് അറസ്റ്റിലായത്. വിഴുങ്ങിയ ആഭരണം വീണ്ടെടുക്കാൻ കാത്തിരിക്കുകയാണ് പോലീസ്. കുട്ടിയുമായി ക്ലിനിക്കിലെത്തിയ കുടുംബത്തിന്‍റെ മാലയാണ് മോഷ്ടിക്കപ്പെട്ടത്. കഴിഞ്ഞ പത്താം തീയതിയായിരുന്നു സംഭവം. കുട്ടിയെ ഡോക്ടറെ കാണിക്കാനായി എത്തിയതായിരുന്നു കുടുംബം. ക്ലിനിക്കിൽ കാത്തിരിക്കുന്നതിനിടെ പ്രതി കുട്ടിയുടെ അടുത്തെത്തി. ഇതിനിടെയാണ് മാല കാണാതായത് ശ്രദ്ധയിൽപ്പെടുന്നത്. ഉടൻതന്നെ പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തി പരിശോധന നടത്തുകയും സംശയം തോന്നിയതിനെത്തുടർന്ന് സമീനയെ പരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു. സ്കാനിങ്ങിൽ തൊണ്ടിമുതൽ […]
Read more

സംസ്ഥാനത്ത് ദേശീയ പണിമുടക്ക് പൂർണം; വലഞ്ഞ് ജനങ്ങൾ

തിരുവനന്തപുരം: കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തിൽ പൂർണം. ഇന്നലെ അർത്ഥരാത്രി 12 മണിമുതൽ ഇന്നുരാത്രി 12 മണിവരെയാണ് പണിമുടക്ക്. രാജ്യത്തെ പത്ത് ട്രേഡ് യൂണിയനുകളിൽപ്പെട്ട തൊഴിലാളികളാണ് പണിമുടക്കുന്നത്. ലേബർ കോഡുകൾ പിൻവലിക്കുക, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളി സംഘടനകൾ പണിമുടക്കുന്നത്. കേരളത്തിൽ പലയിടത്തും പ്രതിഷേധകർ വാഹനങ്ങൾ തടഞ്ഞു. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. യാത്രാസൗകര്യം ഇല്ലാത്തതിനാൽ യാത്രക്കാർ […]
Read more

Recent News

Advertisement
WhiteswanTV Footer