പാലക്കാട്: തുടർഭരണത്തെക്കുറിച്ചുള്ള കവി സച്ചിദാനന്ദന്റെ നിലപാടിന് പിന്തുണ അറിയിച്ച് മുൻ മന്ത്രിയും സിപിഐ നേതാവുമായ കെ ഇ ഇസ്‌മായിൽ. തുടർഭരണം മൂലം ദുരധികാരം ഉണ്ടാകാതിരിക്കാൻ ജാഗ്രത വേണമെന്നും ഒരു പരിധിവരെ എൽഡിഎഫിന് അതിന് സാധിച്ചെന്നും ഇസ്‌മായിൽ പറഞ്ഞു. എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നും പിണറായി വിജയൻ വീണ്ടും കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു.
‘ചൂരമീനാണെന്ന് കരുതി ഭക്ഷണത്തിന്റെ മുന്നിൽ നിന്നും എഴുന്നേറ്റ് പോകുന്നയാളല്ല പിണറായി. സി ദിവാകരന്റെ പരാമർശം എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും കെ ഇ ഇസ്‌മായിൽ പ്രതികരിച്ചു. വി എസ് സുനിൽകുമാറിനെ വീണ്ടും മത്സരിപ്പിക്കണമെന്നും ജയ സാദ്ധ്യതയാണ് പരിഗണനയെങ്കിൽ സുനിലിന് മത്സരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.




