Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ശബരിമല സ്വർണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രനും പോറ്റിയുമൊത്തുള്ള പുതിയ ചിത്രം പുറത്ത്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം വകുപ്പ് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന് വീണ്ടും കുരുക്ക്. കേസിൽ ജാമ്യത്തിലിറങ്ങിയ ആദ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള പുതിയ ചിത്രം പുറത്തു വന്നു. കടകംപള്ളി സുരേന്ദ്രൻ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ രണ്ടാമത് എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രമാണിതെന്നാണ് വിവരം. ബിരുദത്തിന് റാങ്ക് ലഭിച്ച പോറ്റിയുടെ അമ്മാവന്റെ മകള്‍ക്ക് കടകംപള്ളി സുരേന്ദ്രന്‍ ഉപഹാരം നല്‍കുന്നതാണ് ചിത്രം. അതേസമയം മന്ത്രി എന്താനാണ് എത്തിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. മന്ത്രി എത്തിയപ്പോള്‍ പുളിമാത്തെ വീട്ടിലേയ്ക്ക് പോറ്റി മകളെ വിളിച്ചതാണെന്ന് […]
Read more

തിരുവല്ല സ്പാ ബലാത്സംഗ കേസ്; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പത്തനംതിട്ട എസ്‌പി ആർ ആനന്ദ്

പത്തനംതിട്ട: തിരുവല്ല സ്പാ ബലാത്സംഗ കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പത്തനംതിട്ട എസ്‌പി ആർ ആനന്ദ്. സംഭവത്തില്‍ പൊലീസിന് വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും ക്വട്ടേഷനെന്ന സ്പാ ഉടമയുടെ ആരോപണം അന്വേഷിക്കും. കേസില്‍ നിലവില്‍ ആറുപേരാണ് പ്രതികൾ. നാലു പേര്‍ ഇനിയും പിടിയിലാകാനുണ്ട്. അവർക്കായുള്ള അന്വേഷണം നടക്കുകയാണ്. കേസിൽ അതിജീവിത നേരിട്ടത് ക്രൂരപീഡനമാണ്. കഴുത്തിൽ കത്തി വെച്ച് അതിക്രൂരമായി പീഡിപ്പിച്ച പ്രതി സുബിൻ, സ്പായിലെത്തിയ കസ്റ്റമർക്കൊപ്പം നഗ്നവീഡിയോകൾ പകർത്തി എന്നുമാണ് റിപ്പോർട്ട്. സ്പായിലെ സഹപ്രവർത്തകയും ബലാത്സംഗത്തിന് ഒത്താശ ചെയ്തെന്നും അതിജീവിത […]
Read more

ഉപാധികൾ വെച്ചല്ല യുഡിഎഫിലേക്ക് വന്നത്’: സി കെ ജാനു

കൽപറ്റ: നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പരി​ഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സികെ ജാനു. സീറ്റ് ചർച്ച അന്തിമഘട്ടത്തിലായിട്ടില്ല. മത്സരിക്കാൻ താത്പര്യമറിയിച്ച് കോൺ​ഗ്രസ് ദേശീയ നേതൃത്വത്തിന് കത്ത് നൽകിയെന്നും സികെ ജാനു പറഞ്ഞു. ‘സീറ്റ് ചർച്ച അന്തിമ ഘട്ടത്തിലേക്ക് വന്നിട്ടില്ല. അതിന്റെ പ്രോസസ് വളരെ ലൈവായി നടന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നാളുകളിലൊക്കെ അത്തരമൊരു ചർച്ച നടക്കുന്നുണ്ട്. അന്തിമ തീരുമാനം എന്ന നില‌യിലേക്ക് വന്നിട്ടില്ല. എന്തായാലും പരി​ഗണിക്കുമെന്ന പ്രതീക്ഷയിലാണ് നമ്മൾ. ഇപ്പോൾ മൊത്തത്തിലുളള അവസ്ഥ നോക്കുമ്പോൾ […]
Read more

വടക്കഞ്ചേരിയിൽ ആക്രി കടക്ക് തീപിടിച്ചു

തൃശൂർ: തൃശ്ശൂർ വടക്കഞ്ചേരി ആറു വരി പാതയിൽ മുളയം റോഡിൽ ആക്രിക്കടക്ക് വൻ തീപിടുത്തം. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയായിരുന്നു തീ പിടിച്ചത്. കടയിലെ ആക്രി സാധനങ്ങൾ എല്ലാം കത്തിച്ചു. പ്ലാസ്റ്റിക് തീപിടിച്ചതോടെ പ്രദേശമാകെ കറുത്ത പുക മൂടി. ഫ്രിഡ്ജ് അടക്കമുള്ള സാധനങ്ങൾ പൊട്ടിത്തെറിച്ചു. തൃശ്ശൂരിൽ നിന്നും പുതുക്കാട് നിന്നും ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം തുടരുന്നു.
Read more

ശബരിമലയിലെ സ്വർണം മോഷ്ടിച്ചത് ആരാണെന്ന് ജനങ്ങൾക്കറിയാം: കെ സി വേണുഗോപാൽ

കൊച്ചി: സ്വർണക്കൊള്ളക്കേസിൽ സ്വന്തം പാർട്ടിയിലെ അംഗങ്ങൾ ജയിലിൽ കിടക്കുമ്പോൾ ആ കുറ്റം മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. മറ്റുള്ളവരുടെ ദേഹത്ത് ചെളിവാരി എറിഞ്ഞാൽ സ്വന്തം ദേഹത്ത് പുരണ്ട ചെളി ഇല്ലാതാകുമെന്ന് മുഖ്യമന്ത്രി ധരിക്കുന്നുണ്ടെങ്കിൽ സഹതാപം മാത്രമെ തനിക്കുള്ളൂവെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ‘സ്വർണക്കൊള്ളക്കേസിൽ യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താൻ മുഖ്യമന്ത്രി പരിശ്രമിക്കുമ്പോൾ, സ്വന്തം സ്ഥിതി വഷളാകുകയാണ് എന്ന് തിരിച്ചറിയുക. ഇത് മുഖ്യമന്ത്രിക്ക് മനസിലാകുന്നില്ലെങ്കിൽ […]
Read more

റീൽസ് ചിത്രീകരണത്തിനിടെ യുവതിക്ക് ദാരുണാന്ത്യം

ലക്‌നൗ: റീൽസ് ചിത്രീകരിക്കുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബാന്ധ ജില്ലയിലാണ് സംഭവം. മോഹിനിയെന്ന യുവതിയാണ് മരിച്ചത്. തൂങ്ങിമരണത്തിന്റെ റീൽസ് ചിത്രീകരിക്കുകയായിരുന്നു മോഹിനി. കഴുത്തിൽ കയറിട്ട് സ്‌റ്റൂളിന് മുകളിൽ കയറിനിന്ന് വീ‌‌‌ഡിയോ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതുകയും യുവതി നിമിഷങ്ങൾക്കുള്ളിൽ മരണപ്പെടുകയുമായിരുന്നു. ഇതിനിടെ മുറിക്കുള്ളിലേക്ക് വന്ന മോഹിനിയുടെ നാലുവയസുകാരിയായ മകളുടെ കരച്ചിൽ കേട്ടാണ് വിവരം പുറത്തറിഞ്ഞത്. ബഹളം കേട്ട് അയൽക്കാർ ഓടിയെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് അയൽക്കാർ പൊലീസിൽ വിവരമറിയിക്കുകയും പൊലീസെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയയ്ക്കുകയും ചെയ്തു. റീൽസ് […]
Read more

ജോസഫും എൽഡിഎഫിലേക്കോ

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ കേരള കോൺഗ്രസിലെ ജോസഫ് വിഭാഗം കൂടുതൽ സ്വാധീനമുള്ള മണ്ഡലങ്ങൾ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. സീറ്റ് വിഭജന ചര്‍ച്ചകളില്‍ യുഡിഎഫില്‍ തര്‍ക്കം തുടരുന്നതിനിടെ ജോസഫ് വിഭാഗത്തെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ജോസ് കെ മാണി. ജോസഫും ഗ്രൂപ്പും ഞങ്ങളുടെ രക്തത്തിന്റെ ഭാഗമാണെന്നും യുഡിഎഫില്‍ നിന്നാല്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പോടെയാണ് ജോസ് കെ മാണി എത്തിയിരിക്കുന്നത്. രക്തത്തിന്റെ ഭാഗമാണ് അവരും. പണ്ടൊന്ന് തറവാട്ടിലേക്ക് കൂട്ടിച്ചേര്‍ത്തിരുന്നു. അതിന്റെ വിഷമങ്ങളും പ്രയാസങ്ങളുമൊക്കെ ഞങ്ങള്‍ അനുഭവിച്ചു. അവിടെ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ നമുക്ക് സംരക്ഷണം […]
Read more

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇന്ന് വർദ്ധനവ്; പവന് 2120 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്. പവന് 2,120 രൂപ കൂടി ഒരു പവന് 1,14,840 രൂപയും ഗ്രാമിന് 265 രൂപ ഉയർന്ന് 14,355 രൂപയുമായി. ആഗോള വിപണിയിൽ ഇന്നലെ രണ്ടുതവണയാണ് സ്വർണവിലയിൽ മാ​റ്റമുണ്ടായത്. രാവിലെ പവന് 1,520 രൂപ കുറഞ്ഞ് 1,11,720 രൂപയും ഉച്ചയ്ക്കുശേഷം 1000 രൂപ കുറഞ്ഞ് 1,12,720 രൂപയുമായിരുന്നു. ഈ മാസത്തെ ഇതുവരെയുള്ള ഏ​റ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഫെബ്രുവരി രണ്ടിനായിരുന്നു. അന്ന് പവന് 1,07,920 രൂപയും ഗ്രാമിന് 13,490 രൂപയുമായിരുന്നു. ഫെബ്രുവരി […]
Read more

ഇൻഡിഗോക്ക് പൂട്ട് വീഴും?

ഇന്ത്യയിലെ ആഭ്യന്തര വിമാനയാന മേഖലയിലെ ഏറ്റവും വലിയ കമ്പനിയായ ഇൻഡിഗോയ്‌ക്കെതിരെ കൃത്രിമമായി ടിക്കറ്റ് ക്ഷാമം സൃഷ്ടിച്ച് വിമാന നിരക്ക് വർധിപ്പിച്ചുവെന്ന ഗുരുതരമായ പരാതിയിൽ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. രാജ്യത്തെ വിമാന വിപണിയിൽ വലിയ സ്വാധീനം ഉള്ള ഒരു കമ്പനിയുടെ പ്രവർത്തനങ്ങൾ സാധാരണ യാത്രക്കാരെ എങ്ങനെ ബാധിക്കുന്നു എന്നതിലേക്കാണ് ഈ സംഭവം വീണ്ടും ശ്രദ്ധ തിരിക്കുന്നത്. 2025 ഡിസംബറിൽ ഉണ്ടായ വലിയ പ്രവർത്തന പ്രതിസന്ധിക്കിടെ ഇൻഡിഗോ ആയിരക്കണക്കിന് വിമാന സർവീസുകൾ റദ്ദാക്കിയതും വൈകിച്ചതുമാണ് പരാതിയുടെ […]
Read more

ലോറിക്കുള്ളിൽ നിന്ന് വൻ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു

മലപ്പുറം: മലപ്പുറം ചെമ്മാട് ഉള്ളികൊണ്ടുവന്ന ലോറിക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച് വൻ സ്‌ഫോടക വസ്തുക്കൾ പൊലീസ് പിടികൂടി. ജലാറ്റിൻ സ്റ്റിക്, ഡിറ്റനേറ്റർ വയർ എന്നിവയാണ് പിടികൂടിയത്. ഉള്ളി ലോഡുമായി എത്തിയ ലോറിയിലായിരുന്നു ബോക്സുകളിലാക്കി സ്‌ഫോടക വസ്തുക്കൾ ഒളിപ്പിച്ചിരുന്നത്. ലോറി ഓടിച്ചുവന്ന ഡ്രെെവർ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. മലപ്പുറം ചെമ്മാടുള്ള ഹോളോ ബ്രിക്സ് കടയ്ക്കുള്ളിലേക്ക് നിർത്തിയിട്ടിരിക്കുകയായിരുന്നു ലോറി. ഇതിൽ നിന്ന് ചെറിയ ലോറിയിലേക്ക് ഉള്ളി മാറ്റാൻ ഇന്നലെ രാത്രി വണ്ടിവന്നു. ഇതോടൊപ്പം കാറിലും ആളുകളെത്തി. ഇതിനിടെ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer