ഇസ്ലമാബാദ്: പാകിസ്ഥാനിൽ ജുമാ നമസ്ക്കാരത്തിനിടെ ചാവേർ ആക്രമണം. സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടു. 160 പേർക്ക് പരിക്കേറ്റതായും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും പൊലീസ് പറഞ്ഞു. തലസ്ഥാനമായ ഇസ്ലമാബാദിലെ ഷെഹ്സാദ് ടൗണിലെ തർലായ് ഇമാംബാർഗയിലാണ് സ്‌ഫോടനമുണ്ടായത്. പ്രദേശത്തെ ഷിയാ വിഭാഗത്തിന്റെ പ്രധാന ആരാധാനാലയമാണിത്.
പള്ളിയുടെ കവാടത്തിൽ വച്ച് സുരക്ഷാ ഉദ്യോഗസ്ഥർ ചാവേറിനെ തടഞ്ഞെങ്കിലും പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം നിലവിൽ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. എന്നാൽ, ആക്രമണം നടത്തിയത് ഒരു വിദേശിയാണെന്നും നിരോധിത സംഘടനയായ തെഹ്‌രീകെ താലിബാനുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
പള്ളിയുടെ കവാടത്തിൽ വച്ച് സുരക്ഷാ ഉദ്യോഗസ്ഥർ ചാവേറിനെ തടഞ്ഞെങ്കിലും പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം നിലവിൽ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. എന്നാൽ, ആക്രമണം നടത്തിയത് ഒരു വിദേശിയാണെന്നും നിരോധിത സംഘടനയായ തെഹ്‌രീകെ താലിബാനുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സ്‌ഫോടനത്തിന് പിന്നാലെ പൊലീസും രക്ഷാസേനയും സ്ഥലത്തെത്തി പ്രദേശം വളഞ്ഞു. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്.




