Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സപ്പോർട്ടു കളി ഫൈനൽ മത്സരത്തിൽ വൈഎംഎ ചാലക്കുടി ജേതാക്കൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: പടിഞ്ഞാറേ ചാലക്കുടി റോയൽസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട രണ്ടാമത് 112 സപ്പോർട്ടുകളിയുടെ വാശിയേറിയ ഫൈനൽ മത്സരത്തിൽ  വൈ എം എ ചാലക്കുടി ജേതാക്കളായി.

തരംഗിണി ചാലക്കുടി രണ്ടാം സ്ഥാനം നേടി. ഒന്നാം സമ്മാനത്തിന് അർഹരായ വൈ എം എ ക്ലബ്ബിനുവേണ്ടി അണിനിരന്ന ജോസ് മേനോത്ത്, ജീജോ അമ്പൂക്കൻ, ഷിജോ താക്കോൽക്കാരൻ എന്നിവർ  പൊതുയോഗത്തിൽ വച്ച് ചാലക്കുടി നഗരസഭ ചെയർപേഴ്സൺ  ആലിസ് ഷിബുവിൽ നിന്ന് റപ്പായി താക്കോൽക്കാരൻ മെമ്മോറിയൽ ട്രോഫിയും,12000 രൂപ അടങ്ങിയ ക്യാഷ് അവാർഡും ഏറ്റുവാങ്ങി.

രണ്ടാം സമ്മാനാർഹരായ തരംഗിണി ക്ലബ്ബിനു വേണ്ടി കളിച്ച ബെഞ്ചമിൻ താക്കോൽക്കാരൻ, ജോഷി പാലമറ്റത്ത്, ഷാജൻ പാലാട്ടി എന്നിവർ 8000 രൂപ അടങ്ങിയ ക്യാഷ് അവാർഡും ഏറ്റുവാങ്ങി. മൂന്നാം സ്ഥാനത്തിനു വേണ്ടി നടന്ന ലൂസേർസ് ഫൈനലിൽ വെസ്റ്റ് ചാലക്കുടി ജാക്ക് ഡാനിയൽ ടീം വിജയിച്ചു. ജാക്ക് ഡാനിയൽ ടീം മെമ്പർമാരായ ആന്റോ മൽപ്പാൻ, സാബു മേനോത്ത്, ജോബി തരകൻ എന്നിവർ സമ്മാനത്തുകയായ 5000 രൂപയുടെ ക്യാഷ് അവാർഡ് ഏറ്റുവാങ്ങി. നാലാം സ്ഥാനത്തിനുള്ള 3000 രൂപയുടെ ക്യാഷ് അവാർഡ് പ്ലേ കാർഡ്സ് പൂങ്കുന്നവും നേടി.

*റോയൽസ് ക്ലബ്ബ് പ്രസിഡണ്ട്  ഇട്ടൂപ്പ് ഐനിക്കാടൻ സെക്രട്ടറി  മാത്യു മറ്റത്തിൽ, ട്രഷറർ  ജോഷി പാലമറ്റത്ത് ഗെയിംസ് കൺട്രോളർ  ജോസ് തരകൻ, ജോയിന്റ് സെക്രട്ടറി  ജോജു കരുമാലിക്കൽ പ്രസംഗിച്ചു. കഴിഞ്ഞ തവണ 18 ടീമുകൾ ആയിരുന്നു പങ്കെടുത്തത്. ഇത്തവണ20 ടീമുകൾ പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement
WhiteswanTV Footer