കേരളത്തിൻ്റെയും ലോകമൊട്ടാകെ ഉള്ള മലയാളികളുടെയും ദേശീയ സാംസ്കാരിക ആഘോഷമാണ് ഓണം .. ലോകത്തിൻ്റെ ഏത് കോണിൽ ആണെങ്കിലും മലയാളി ഓണം ആഘോഷിച്ചിരിക്കും.നല്ല പായസം കൂട്ടി സദ്യയുമുണ്ണും …. ഏത് ആഘോഷങ്ങൾക്കും കൂടെ നല്ല സിനിമകൾ കൂടെ ഉണ്ടാകണം എന്നത് മലയാളിയുടെ കാലങ്ങളായി കൈമാറിവരുന്ന ആചാരമാണ്…. വേർതിരിവുകൾ ഇല്ലാതെ നെല്ലും പതിരും തിരഞ്ഞെടുക്കാൻ കഴിവ് ഉള്ള മലയാളിക്ക് ഭാഷയോ , ജോണറോ വിഷയമല്ല … ഇപ്രാവശ്യത്തെ ഫീൽഗുഡ് , ത്രില്ലർ , ഫാമിലി എൻ്റർടെയ്നർ തുടങ്ങി എല്ലാം ഉൾപ്പെടുന്ന ഫുൾ പാക്കേജ് ഉണ്ട്..
നിവിൻ പോളിയും മമിത ബൈജു എന്നിവർ നായിക _ നായകൻ ആകുന്ന ” ബെത്ലഹേം കുടുംബ യൂണിറ്റ് ഗിരീഷ് എ.ഡി സംവിധാനം റൊമാന്റിക് കോമഡി ഫീൽഗുഡ് ഫാമിലി എൻ്റർടെയ്നർ ആണ് .ഒരു കത്തോലിക്കാ പള്ളി പരിസരത്തെ കുടുംബ യൂണിറ്റുകളിലെ വിവിധ യൂണിറ്റുകൾ തമ്മിലുള്ള മത്സരങ്ങളും കേന്ദ്രീകരിച്ചാണ് കഥ പോകുന്നത്.ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രമാണിത്.
ആക്ഷൻ ത്രില്ലർ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്കായി പൃഥ്വിരാജിൻ്റെ തകർപ്പൻ ആക്ഷൻ രംഗങ്ങളും ജിസ് ബിജോയി യുടെ സംഗീത മേളവും ഒത്തുചേർന്ന “ഖലീഫ”ഓഗസ്റ്റ് 20-ന് ഓണം റിലീസ് ആയി തിയറ്ററുകളിൽ എത്തും.അന്താരാഷ്ട്ര സ്വർണ്ണക്കടത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ മാസ്സ് ആക്ഷൻ ക്രൈം ത്രില്ലർ ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ് ആണ് .രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ‘ഖലീഫ’യുടെ രണ്ടാം ഭാഗത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ നായകനായി എത്തും.അന്യഭാഷ ചിത്രങ്ങളെയും അഭിനേതാക്കളെയും മലയാളികൾ എന്നും ഇരുകൈകളും നീട്ടി സ്വീകരിക്കുവരാണ് …
മലയാളത്തിലെ അഭിനേതാക്കൾക്ക് ഉള്ളത് പോലെ തന്നെ മറ്റ് ഭാഷകളിലെ അഭിനേതാക്കൾക്കും ഫാൻസും അസോസിയേഷനും എല്ലാം ഇവിടെ ഉണ്ട്. ഇത്തവണ ഓണത്തിന് തമിഴിൽ നിന്നും കനന്നടയിൽ നിന്നും എത്തുന്നുണ്ട് ചിത്രങ്ങൾ.
സൂപ്പർസ്റ്റാർ സൂര്യയുടെ കൂടെ ക്യൂട്ട് ,ലീഡിങ് ആയ മമിത ബൈജു എത്തുന്ന പുതിയ ഇമോഷണൽ എൻ്റർടെയ്നർ ഫീൽ ഗുഡ് പുതിയ ചിത്രമായ വിശ്വനാഥ് & സൺസ് .സഞ്ജയ് വിശ്വനാഥ് ആയി സൂര്യയും മാഡി ആയി മമിതയും. 42 വയസുകാരനായ ഒരു കോടിപതിയും അയാളുടെ വീട്ടിലെ സുഖമില്ലാതെ കുട്ടിക്ക് വേണ്ടി ആ വീട്ടിൽ എത്തുന്ന നിമിതയ്ക്ക് പിന്നീട് സൂര്യയെ ഇഷ്ടമാക്കിയെന്നതാണ് കഥ സന്ദർഭം. രാധിക ശ്രീകുമാർ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ആരാധകരുടെ സ്വന്തം റോക്കിഭായി വിശേഷങ്ങൾ ഒരുപാടുള്ള ‘Toxic: A Fairy Tale for Grown-Ups “സിനിമയും ആയി എത്തുന്നു.മലയാളി നടിയും കഥാകൃത്തും ആയ ഗീതു മോഹൻദാസിൻ്റെതാണ് കഥയുടെ മാസ്റ്റർ ബ്രെയിൻ .നയൻതാര , കിയാറ ,രുക്മിണി വസന്ത് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതിപ്പിക്കുന്നു
.വിസ്മയ മോഹൻലാലിൻ്റെ ആദ്യചിത്രമായ “തുടക്കം” വും ലോകേഷ് കനകരാജിൻ്റെ അഭിനയ മികവ് തെളിയിച്ച “DC” എന്നിവ ഷോ തുടരുകയാണ്.അതേസമയം ഓണത്തിന് എത്താനിരുന്ന ദുൽക്കർ സൽമാൻ ചിത്രം ” iam game ” എന്ന ചിത്രം റിലീസ് മാറ്റിവെച്ചു. ഓഗസ്റ്റ് 20 ന് റിലീസ് ചെയ്യാൻ ഇരുന്നിരുന്നു.


