Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

നാലു മാസം പ്രായമായ ആൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: നാലു മാസം പ്രായമുള്ള ആൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ബേക്കൽ ഹദ്ദാദ് നഗർ റസീന മൻസിലിലെ കെ. മുഹമ്മദ് ഹനീഫയുടെ മകനായ ലിദാൻ ഫാർമിയാണ് മരിച്ചത്. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയാണ് മരിച്ചതെന്നാണ് വിവരം. ഞായറാഴ്ച രാത്രിയായിരുന്നു മരണം സംഭവിച്ചത്. മുലപ്പാൽ നൽകിയ ശേഷം കട്ടിലിൽ കിടത്തിയതായിരുന്നു. 11 മണി ആയിട്ടും അനക്കമില്ലാതെ വന്നതോടെ കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അസ്വാഭാവിക മരണത്തിൽ ബേക്കൽ പൊലീസ് കേസെടുത്തു.
Read more

കേന്ദ്ര ബജറ്റ് തിരഞ്ഞെടുപ്പ് വർഷത്തിലെ ഈ അവഗണന അദ്ഭുതം: ശശി തരൂർ

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ. കേരളത്തിൽ നിന്നുള്ള എംപി എന്ന നിലയിൽ ബജറ്റിൽ കേരളത്തിന് നേരിട്ട അവഗണനയിൽ താൻ വളരെയധികം ആശങ്കാകുലനാണെന്ന് ശശി തരൂർ പ്രതികരിച്ചു. അത് തന്നെ ശരിക്കും വിഷമിപ്പിക്കുന്ന ഒന്നാണെന്നും തിരഞ്ഞെടുപ്പ് വർഷത്തിൽ ഇത് അദ്ഭുതകരമാണെന്നും തരൂർ കൂട്ടിച്ചേർത്തു. ഭരണ കക്ഷിക്ക് കേരളത്തിൽ വലിയ പ്രതീക്ഷയൊന്നും തോന്നാത്തതിനാൽ സംസ്ഥാനത്തെ പൂർണമായും അവഗണിക്കാൻ തീരുമാനിച്ചതായി തോന്നുന്നുവെന്നും തരൂർ പറഞ്ഞു. ഇത് ശരിക്കും നിർഭാഗ്യകരമാണ്. […]
Read more

ശബരിമല സ്വർണക്കൊള്ള; മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന് ജാമ്യം

കൊല്ലം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുൻ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറിന് ജാമ്യം. രണ്ട് കേസുകളിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെ സുധീഷ് കുമാര്‍ ഇന്ന് ജയിൽമോചിതനാകും. കൊല്ലം വിജിലൻസ് കോടതിയാണ് സുധീഷ് കുമാറിന് ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി, ദ്വാരപാലക പാളി കേസുകളിൽ അറസ്റ്റിലായി 90 ദിവസം പൂർത്തിയായതോടെയാണ് സ്വാഭാവിക ജാമ്യം കോടതി അനുവദിച്ചത്. സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിന് ജനുവരി 29നാണ് ജാമ്യം ലഭിച്ചത്. കർശന ഉപാധികളോടെ കൊല്ലം വിജിലൻസ് കോടതിയാണ് […]
Read more

കെഎസ്ആർടിസി ബസിന് മുന്നിൽ കാർ യാത്രക്കാരന്റെ അഭ്യാസപ്രകടനം

കാസർകോട്: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് മുന്നിൽ കാർ യാത്രക്കാരന്റെ അഭ്യാസപ്രകടനം. കാസർകോട് നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ട സൂപ്പർ ഫാസ്റ്റ് ബസിനെ അഞ്ച് കിലോമീറ്ററോളം ദൂരം മറികടക്കാൻ അനുവദിക്കാതെ കാറുകാരൻ മാർഗതടസം ഉണ്ടാക്കി. സംഭവത്തിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ബസ് കാറിനെ മറികടന്നതാണ് കാർ ഡ്രൈവറെ പ്രകോപിപ്പിച്ചത്. തുടർന്ന് ബസിനെ വേഗത്തിൽ മറികടന്ന കാർ, പിന്നീട് ബസിനു മുന്നിൽ മാർഗതടസം സൃഷ്ടിക്കുകയായിരുന്നു. ഏകദേശം അഞ്ച് കിലോമീറ്റർ ദൂരം ബസിനെ […]
Read more

സംസ്ഥാനനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ്; പവന് 6,640 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻഇടിവ്. പവന് 6,640 രൂപ കുറഞ്ഞ് 1,11,120 രൂപയും ഗ്രാമിന് 830 രൂപ ഇടിഞ്ഞ് 13,890 രൂപയുമായി. തുടർച്ചയായി സ്വർണത്തിലുണ്ടാകുന്ന ഇടിവ് ആഭരണം വാങ്ങാൻ കാത്തിരുന്നവർക്ക് കൂടുതൽ പ്രതീക്ഷ നൽകിയിരിക്കുകയാണ്. ജനുവരി 29നുശേഷമാണ് സ്വർണവിലയിൽ കനത്ത ഇടിവ് തുടങ്ങിയത്. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,880 ഡോളറിലേക്ക് താഴ്ന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിൽ കഴിഞ്ഞ ശനിയാഴ്ച പവൻ വില 6,320 രൂപ ഇടിഞ്ഞ് 1,17,760 രൂപയിലെത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവിലയിൽ കനത്ത […]
Read more

സ്വർണ്ണക്കൊള്ളയിൽ SIT യുടെ പങ്ക് എന്ത് ?

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജനുവരി 5നകം കുറ്റപത്രം സമർപ്പിക്കണമെന്നായിരുന്നു ഹൈകോടതിയുടെ നിർദ്ദേശം. കേസിന്റെ ആദ്യത്തെ പോക്ക് കണ്ടപ്പോൾ ഈ സമയത്തിനുള്ളിൽ തന്നെ കേസ് പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാൽ അതിനു വിപരീതമായിട്ടാണ് ഇപ്പോൾ ശബരിമല സ്വർണ്ണക്കൊള്ള കേസിന്റെ പോക്ക്. ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം നൽകുന്നതിനു മുന്നോടിയായി പ്രത്യേക അന്വേഷണ സംഘം ഇതുവരെ പ്രോസിക്യൂഷൻ അനുമതി തേടിയിട്ടില്ല എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. അറസ്റ്റിലായ 12 പേരിൽ 9 പേരും സർക്കാർ ശമ്പളം […]
Read more

ഓട്ടോയിൽ നിന്ന് കുഞ്ഞ് ഇറങ്ങിയത് പാഞ്ഞുവരുന്ന ബസിന് മുന്നിലേക്ക്; രക്ഷപെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: വാഹനാപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുട്ടി. കോഴിക്കോട് കൊടിയത്തൂരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഓട്ടോറിക്ഷിൽ നിന്ന് ഇറങ്ങിയ കുട്ടി പെട്ടെന്ന് റോഡിലേക്ക് ഓടുകയായിരുന്നു. പിന്നാലെ ബസ് വരുന്നത് കുട്ടി കണ്ടിരുന്നില്ല. ഉടൻ ഡ്രെെവർ ബസ് വലത്തേയ്ക്ക് തിരിച്ചു. തുടർന്ന് കുട്ടി ഓടിമാറുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ ഉണ്ട്. ഡ്രെെവറുടെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്.
Read more

ആർഡിഒ ഓഫീസിൽ സൂക്ഷിച്ചിരുന്ന സ്വര്‍ണം മുക്കുപണ്ടമായ കേസ്; അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂര്‍: കോടതി നിര്‍ദ്ദേശ പ്രകാരം റവന്യൂ വകുപ്പില്‍ സൂക്ഷിച്ച സ്വര്‍ണം മുക്കുപണ്ടമായ കേസില്‍ സമാന്തര അന്വേഷണത്തിന് കളക്ടർ ഉത്തരവിട്ടു. തൃശൂര്‍ ഡെപ്യൂട്ടി കളക്ടർ പ്രാൺ സിംഗിനാണ് അന്വേഷണ ചുമതല. മോഷ്ടാവിനെ കണ്ടെത്തുക ദുഷ്കരമാണ്. കുറ്റക്കാരെ കണ്ടെത്തിയില്ലെങ്കിലും റംലത്തിന്റെ കുടുംബത്തിന് സ്വർണം തിരിച്ച് നൽകാൻ സർക്കാരിന് ബാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. 2003 മുതൽ 2022 വരെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തും. 2003 ല്‍ മരിച്ച കാട്ടൂര്‍ സ്വദേശി റംലത്തിന്‍റെ എട്ടര പവന്‍ സ്വര്‍ണാഭരണങ്ങളാണ് കോടതി നിര്‍ദ്ദശത്തെത്തുടര്‍ന്ന് ആര്‍ടിഒ ഓഫീസില്‍ സൂക്ഷിച്ചത്. […]
Read more

‘വികസിത് ഭാരതം’ ലക്ഷ്യമിട്ടുള്ള വായ്പാ വിതരണത്തിൽ എൻബിഎഫ്സികൾ വഹിക്കുന്ന നിർണ്ണായക പങ്കിനെ കേന്ദ്ര ബജറ്റ് അംഗീകരിച്ചതിനെ സ്വാഗതം ചെയ്യുന്നു: ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്

കൊച്ചി: ഇന്ത്യയിലെ കുടുംബങ്ങളുമായും എംഎസ്എംഇ സമ്പദ്‌വ്യവസ്ഥയുമായും ആഴത്തിൽ ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒരു എൻബിഎഫ്സി എന്ന നിലയിൽ, ‘വികസിത് ഭാരതം’ ലക്ഷ്യമിട്ടുള്ള വായ്പാ വിതരണത്തിൽ എൻബിഎഫ്സികൾ വഹിക്കുന്ന നിർണ്ണായക പങ്കിനെ 2026-27 ലെ കേന്ദ്ര ബജറ്റ് അംഗീകരിച്ചതിനെ സ്വാഗതം ചെയ്യുന്നു. വൈവിധ്യമാർന്നതും ഔദ്യോഗികവുമായ വായ്പാ സേവനങ്ങൾ സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിലേക്ക് എത്തിക്കുന്നതിൽ അർദ്ധ-അനൗദ്യോഗിക വിഭാഗങ്ങൾക്കുള്ള പ്രാധാന്യം ഈ ബജറ്റ് അടിവരയിടുന്നു. പതിനായിരം കോടി രൂപയുടെ എസ്എംഇ ഗ്രോത്ത് ഫണ്ട്, വായ്പാ ഗാരണ്ടി സംവിധാനങ്ങളുമായി ടിആർഇഡിഎസ് പ്ലാറ്റ്‌ഫോമിനെ കൂടുതൽ സംയോജിപ്പിക്കാനുള്ള […]
Read more

പത്താം ക്ലാസ് പൊതുപരീക്ഷ മാർച്ച് 5 മുതൽ; പരീക്ഷാഫലം മേയ് എട്ടിന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പത്താം ക്ലാസ് പൊതുപരീക്ഷകൾ മാർച്ച് അഞ്ചിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പരീക്ഷാഫലം മേയ് എട്ടിന് പ്രസിദ്ധീകരിക്കും. മാർച്ച് അഞ്ചിന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷ 30ന് അവസാനിക്കും. എസ്എസ്എൽസി ഐടി പരീക്ഷ ഫെബ്രുവരി രണ്ട് മുതൽ ഫെബ്രുവരി 13 വരെ നടക്കും. മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെയാണ് നിശ്ചയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. പരീക്ഷയ്ക്ക് ശേഷമുള്ള ടാബുലേഷൻ നടപടികൾ ഏപ്രിൽ ഏഴ് മുതൽ 25 വരെ നടക്കും. മേയ് 7ന് […]
Read more

Recent News

Advertisement
WhiteswanTV Footer