കോഴിക്കോട്: വാഹനാപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുട്ടി. കോഴിക്കോട് കൊടിയത്തൂരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഓട്ടോറിക്ഷിൽ നിന്ന് ഇറങ്ങിയ കുട്ടി പെട്ടെന്ന് റോഡിലേക്ക് ഓടുകയായിരുന്നു. പിന്നാലെ ബസ് വരുന്നത് കുട്ടി കണ്ടിരുന്നില്ല. ഉടൻ ഡ്രെെവർ ബസ് വലത്തേയ്ക്ക് തിരിച്ചു. തുടർന്ന് കുട്ടി ഓടിമാറുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ ഉണ്ട്. ഡ്രെെവറുടെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്.




