Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ധൻരാജ് രക്ത‌സാക്ഷി ഫണ്ടിലെ കണക്കുകൾ പുറത്തുവിടാൻ തയ്യാറായി സിപിഎം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: ധൻരാജ് രക്‌തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിടുമെന്ന് സിപിഎം. ഫെബ്രുവരി ആറിന് നടത്തുന്ന വാർത്താ സമ്മേളനത്തിൽ കണക്കുകൾ വ്യക്തമാക്കി പുറത്തുവിടുമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് അറിയിച്ചു.കണക്ക് പുറത്തു വിടണമെന്ന് സംസ്‌ഥാന നേതൃത്വം നിർദേശം നൽകിയതിനു പിന്നാലെയാണ് ഈ തീരുമാനം കൈക്കൊണ്ടത്. അണികൾക്കിടയിൽ ഉടലെടുത്ത സംശയം മാറ്റുന്നതിൻ്റെ ഭാഗമായാണ് നീക്കം. ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച വി.കുഞ്ഞിക്കൃഷ്ണനെ അനുകൂലിച്ചും പ്രതികൂലിച്ചും പാർട്ടി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. പാർട്ടി നടപടിയിൽ പയ്യന്നൂരിലെ അണികളിൽ പലർക്കും അതൃപ്‌തി ഉണ്ടായിരുന്നു. തെളിവ് ഉൾപ്പെടെ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിട്ടും ആരോപണ വിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നാണ് കുഞ്ഞിക്കൃഷ്ണണൻ ആരോപിച്ചത്.

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ഉൾപ്പെടെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന സാമ്പത്തിക ക്രമക്കേടുകളുടെ വിശദമായ കണക്കുകൾ വി.കുഞ്ഞിക്കൃഷ്ണൻ്റെ പുസ്‌തകത്തിലുണ്ട്. പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനൻ ഉൾപ്പെടെ ഉള്ളവർ ചേർന്ന് ലക്ഷങ്ങൾ തട്ടിയെന്നായിരുന്നു കുഞ്ഞിക്കൃഷ്ണ്‌ണൻ്റെ ആരോപണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix