Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

സ്വർണ്ണവില കുറയ്ക്കാൻ എളുപ്പവഴി

കുറച്ച്ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണ്ണ വില കൂടിയും കുറഞ്ഞും നിൽക്കുന്നത് കേരളത്തിലെ ഉപയോക്താക്കളെ അമ്പരപ്പിച്ചിരിക്കുകയാണ്. ഈ മാസം സ്വർണ്ണവില ഏറ്റവും അധികം കൂടിയത് ജനുവരി 29 നായിരുന്നു. അന്ന് ഒരു പവൻ 22 ക്യാരറ്റ് സ്വർണ്ണത്തിന് 8640 രൂപ ആയിരുന്നു ഒറ്റയടിക്ക് കൂടിയത്. അന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 16,395 രൂപയായാണ് വർധിച്ചത്. സ്വർണ്ണത്തിന്റെ ഈ വില കയറ്റം കേരളത്തിൽ വലിയരീതിയിലുള്ള സാമ്പത്തിക ഞെരുക്കത്തിലേക്ക് നയിക്കുന്നുണ്ട്. സ്വർണവിലയുടെ ചരിത്രത്തിൽ ഒരിക്കലും ഉയരാത്ത നിരക്കായിരുന്നു അത്. ആ​ഗോ​ള​ ​രാ​ഷ്ട്രീ​യ​ […]
Read more

കേന്ദ്ര ബജറ്റ് 2026; കേരളം അടക്കം നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് പുതിയ ധാതു ഇടനാഴി

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റിൽ കേരളത്തിനായി പ്രഖ്യാപനം. കേരളം അടക്കം നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിത്തുള്ള ധാതു ഇടനാഴിയാണ് പ്രഖ്യാപിച്ചത്. കേരളം, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചിരിക്കുന്നത്. വിഴിഞ്ഞം- ചവറ റെയർ എർത്ത് കോറിഡോർ പദ്ധതി കഴിഞ്ഞ ദിവസം കെഎൻ ബാലഗോപാൽ അവതരിപ്പിച്ച കേരള ബജറ്റിലും പ്രഖ്യാപിച്ചതാണ്. ധാതു സമ്പുഷ്ടമായ ഈ സംസ്ഥാനങ്ങളിൽ ധാതു ഖനനം, സംസ്കരണം അടക്കം വർധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി […]
Read more

എസ്എഫ്ഐ നേതാവ് ഫാസിൽ വധക്കേസ്; ആർഎസ്എസ്- ബിജെപി പ്രവർത്തകരെ വെറുതെവിട്ടു

തൃശ്ശൂർ: എസ്എഫ്ഐ നേതാവ് ഫാസിൽ വധക്കേസിൽ പ്രതികളായ മുഴുവൻ ആർഎസ്എസ്- ബിജെപി പ്രവർത്തകരെയും വെറുതെവിട്ടു. ഗുരുവായൂര്‍ ബ്രഹ്മകുളത്ത് എസ്എഫ്ഐ മണലൂർ ഏരിയ ജോയിൻ്റ് സെക്രട്ടറിയായിരുന്ന ഫാസിലിനെ 2013 നവംബർ നാലിനാണ് കൊലപ്പെടുത്തിയത്. പഠനത്തോടൊപ്പം ജോലി ചെയ്ത് വരുമാനം കണ്ടെത്തിയിരുന്ന ഫാസിൽ. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയായിരുന്നു ആക്രമണം. സംഭവത്തിൽ തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിചാരണക്ക് ശേഷം എല്ലാ പ്രതികളെയും വെറുതെ വിട്ടത്. സംശയത്തിന് അതീതമായി കേസിൽ പ്രതികൾ കുറ്റക്കാരെന്ന് തെളിയിരുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് […]
Read more

കേന്ദ്ര ബജറ്റിൽ കേരളത്തിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷ: റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് അർഹമായ പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി റോഷി അഗസ്റ്റിൻ. നിരവധി ആവശ്യങ്ങൾ സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും ബജറ്റിൽ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ന്യായമായ കാര്യങ്ങൾക്ക് പോലും പലപ്പോഴും നമ്മൾ ബുദ്ധിമുട്ടുകയാണെന്നും നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ കേരളത്തിന് ബജറ്റിൽ കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പി സന്തോഷ് കുമാർ എം.പി പറഞ്ഞു. കേരളത്തിന്‍റെ പ്രതീക്ഷകള്‍ക്ക് ഒട്ടും കുറവില്ല. കേരളം ഇവിടെ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടാണ് കേന്ദ്രത്തോട് ആവശ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. പ്രത്യേക സാമ്പത്തിക […]
Read more

എസ്ഐആർ പരിശോധനയുടെ പേരിലെത്തി വീട്ടമ്മയെ ആക്രമിച്ച് സ്വർണം കവർന്നു

മലപ്പുറം: മലപ്പുറം വെട്ടിച്ചിറയിൽ എസ്ഐആറിന്‍റെ പേരിൽ വീട്ടിലെത്തി കവര്‍ച്ച. കരിങ്കപ്പാറ ഹംസ ഹാജിയുടെ വീട്ടിലാണ് മോഷണം നടന്നത്. പ്രതി എത്തിയത് സാരിയുടുത്ത് സ്ത്രീ വേഷത്തിലെന്ന് വീട്ടുകാര്‍ പറഞ്ഞു. വെള്ളിയാഴ്ചയായിരുന്നു സംഭവം. എസ്ഐആറിന്‍റെ പേരിൽ വീട്ടിലെത്തിയ പ്രതി വീട്ടമ്മയായ നഫീസയെ മര്‍ദിച്ച ശേഷമാണ് സ്വര്‍ണം കവര്‍ന്നത്. എസ്ഐആർ പരിശോധനക്കായി ആവശ്യപ്പെട്ട ആധാര്‍ കാര്‍ഡ് എടുക്കാനായി നഫീസ അകത്തേക്ക് കയറിയ തക്കം നോക്കിയായിരുന്നു ആക്രമണവും കവർച്ചയും. സംഭവത്തിൽ കൽപകഞ്ചേരി പൊലീസ് കേസെടുത്തു. പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ചുള്ള വിശദമായ അന്വേഷണത്തിലാണ് പൊലീസ്.
Read more

മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ അധികാരമേറ്റു

മുംബൈ: മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയായി അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യയും എം പിയുമായ സുനേത്ര പവാർ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ഗവർണർ ആചാര്യ ദേവവ്രത് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞക്കായി സുനേത്രയെ ക്ഷണിച്ചപ്പോൾ ‘അജിത് ദാദാ അമർ രഹേ’ മുദ്രാവാക്യം മുഴക്കിയാണ് എൻസിപി പ്രവർത്തകർ വരവേറ്റത്. നേരത്തെ അജിത് പവാറിന്‍റെ ഛായാ ചിത്രത്തിന് മുന്നിൽ പൂക്കൾ അർപ്പിച്ചാണ് സുനേത്ര വീട്ടിൽ നിന്ന് സത്യപ്രതിജ്ഞക്കായി തിരിച്ചത്. എൻ സി പിയുടെ മുതിർന്ന നേതാക്കൾ ബാരമതിയിൽ നടത്തിയ യോഗത്തിന് ശേഷമാണ് അജിത് […]
Read more

പത്തനംതിട്ടയിൽ നഴ്സിനെ ബലാത്സംഗം ചെയ്ത് ജീവനോടെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം

പത്തനംതിട്ട: പത്തനംതിട്ട കോട്ടാങ്ങലിൽ നഴ്സിനെ ബലാത്സംഗം ചെയ്ത് ജീവനോടെ കെട്ടിത്തൂക്കി കൊന്ന കേസിൽ പ്രതി നസീറിന് ജീവപര്യന്തം കഠിന തടവ്. ബലാത്സംഗത്തിന് 10 വർഷവും, വീട്ടിൽ അതിക്രമിച്ചു കയറിയതിന് ഏഴുവർഷവും ശിക്ഷ വിധിച്ചു. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. 2019 ഡിസംബർ 15 ന് ആയിരുന്നു സംഭവം. 20 മാസങ്ങൾക്കു ശേഷം ആയിരുന്നു ക്രൈം ബ്രാഞ്ച് യഥാർത്ഥ പ്രതിയെ അറസ്റ്റ് ചെയ്തത്. ഭർത്താവുമായി പിണങ്ങി സ്കൂൾ കാലത്തെ കാമുകനായ ടിജിനൊപ്പം, ടിഞ്ചു ജീവിക്കുമ്പോൾ ആയിരുന്നു […]
Read more

അക്ഷയ സെന്ററുകളിൽ നൽകുന്ന അവശ്യ സർവീസുകൾ ഇന്റർനെറ്റ്- ഡിറ്റിപി മേഖലകളിൽ പ്രവർത്തിക്കുന്ന സെന്ററുകളിൽ നൽകണം: ഹൈബി ഈഡൻ എംപി

എറണാകുളം: ഇന്റർ നെറ്റ്, ഡിടിപി, ഫോട്ടോസ്റ്റാറ്റ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ സംഘടനയായ ഇന്റർ നെറ്റ്, ഡിടിപി, ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് അസോസിയേഷൻ (IDPWA ) എറണാകുളം ജില്ലാ സമ്മേളനം ശ്രീ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. അക്ഷയ സെന്ററുകളിൽ നൽകുന്ന അവശ്യ സർവീസുകൾ ഇന്റർ നെറ്റ്- ഡീറ്റിപി മേഖലകളിൽ പ്രവർത്തിക്കുന്ന സെന്ററുകളിൽ കൂടി നൽകണമെന്ന് സമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് ഹൈബി ഈഡൻ എംപി സർക്കാരിനോട് ആവശ്യപ്പെട്ടു. പരിപാടിയിൽ IDPWA എറണാകുളം ജില്ലാ പ്രസിഡന്റ്‌ ശ്രീമതി റെജി രാജൻ […]
Read more

സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് 449 കോടി രൂപയുടെ അറ്റാദായം

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍റ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം ത്രൈമാസത്തില്‍ 449 കോടി രൂപ അറ്റാദായം കൈവരിച്ചു. ഇന്‍ഡ് എഎസ് അക്കൗണ്ടിങിന് കീഴില്‍ 414 ശതമാനം വാര്‍ഷിക വര്‍ധനവാണിത് സൂചിപ്പിക്കുന്നത്. മികച്ച പ്രീമിയം വര്‍ധനവ്, മികച്ച പ്രവര്‍ത്തന കാര്യക്ഷമത എന്നിവയുടെ പിന്‍ബലത്തിലാണ് ഈ നേട്ടം കൈവരിക്കാനായത്. സ്റ്റാര്‍ ഹെല്‍ത്ത് സുതാര്യമായ റിപ്പോര്‍ട്ടിങിനോടുള്ള തങ്ങളുടെ പ്രതിബദ്ധത പ്രകടിപ്പിച്ചു കൊണ്ട് ഇന്‍ഡ് എഎസ് (ഐഎഫ്ആര്‍എസ്- ആഗോള […]
Read more

ഉദ്യോഗസ്ഥയോട് ലൈംഗികച്ചുവയോടെ പെരുമാറി; കെഎസ്ഐഇ എംഡി ബി ശ്രീകുമാറിന് സ്ഥലം മാറ്റം

തിരുവനന്തപുരം: ഉദ്യോഗസ്ഥയോട് ലൈംഗികച്ചുവയോടെ പെരുമാറിയെന്ന കേസിൽ പ്രതിച്ചേർക്കപ്പെട്ട കെഎസ്ഐഇ എംഡി ബി ശ്രീകുമാറിനെ സ്ഥലം മാറ്റി. വലിയ വിവാദങ്ങൾക്കൊടുവിലാണ് വ്യവസായ വകുപ്പിന്റെ സ്ഥലംമാറ്റം. ഓഫീസിൽ വെച്ച് ശ്രീകുമാർ മോശമായി പെരുമാറി എന്നായിരുന്നു ഉദ്യോഗസ്ഥയുടെ പരാതി. പരാതിയിൽ പൊലീസ് കേസെടുത്തെങ്കിലും ശ്രീകുമാർ ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടുകയായിരുന്നു. ശ്രീകുമാറിനെതിരെ ഇടതു സംഘടനകളടക്കം പരസ്യ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. പരാതിയിൽ വ്യവസായ വകുപ്പ് അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. പരാതിക്കാരിയും പ്രതിയും ഒരു ഓഫീസിൽ ജോലി ചെയുന്നത് ശരിയല്ല എന്ന […]
Read more

Recent News

Advertisement
WhiteswanTV Footer