ആഗോള അയ്യപ്പ സംഗമം നാളെ; ഒരുക്കങ്ങളെല്ലാം പൂർത്തിയായി
പമ്പ: ആഗോള അയ്യപ്പ സംഗമത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർണമായി. ദേവസ്വം ബോർഡിന്റെ ക്ഷണം സ്വീകരിച്ച് പരിപാടിയിൽ പങ്കെടുക്കാനെത്തുന്നത് തമിഴ്നാട് സർക്കാർ മാത്രമാണെന്നാണ് റിപ്പോർട്ടുകൾ. തമിഴ്നാട് മന്ത്രിമാരായ ബി കെ ശേഖർ ബാബു, പളനിവേൽ ത്യാഗരാജൻ എന്നിവരായിരിക്കും പരിപാടിയിൽ പങ്കെടുക്കുക. ചടങ്ങിൽ വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ അല്ലെങ്കിൽ പ്രതിനിധികളുടെ സാന്നിദ്ധ്യമുണ്ടാക്കാൻ ശ്രമിക്കുമെന്ന് സംഘാടകർ മുമ്പ് അറിയിച്ചിരുന്നു. എന്നാൽ കർണാടക, തെലങ്കാന, ഡൽഹി സർക്കാരുകളുടെ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കില്ലെന്നാണ് പുറത്തുവന്ന ബ്രോഷറിൽ നിന്ന് വ്യക്തമാകുന്നത്. കേരളത്തിലെ മന്ത്രിമാരാണ് ചടങ്ങിലെ മറ്റ് ക്ഷണിതാക്കൾ. […]
Read more

