Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ആ ശബ്ദരേഖ രാഹുലിന്റേതാണോ? ഒരു ചോദ്യത്തിനും മറുപടിയില്ല

തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാതെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ശബ്ദരേഖ രാഹുലിന്റേതാണോ എന്ന ചോദ്യത്തിന് ഒന്നും മിണ്ടാതെ വാഹനത്തിൽ കയറുകയാണ് ചെയ്തത്. തനിക്ക് പറയാനുള്ള കാര്യങ്ങൾ മാത്രം പറഞ്ഞ രാഹുൽ മാദ്ധ്യമപ്രവർത്തകരുടെ ഒരു ചോദ്യത്തിനും കൃത്യമായ മറുപടി നൽകിയില്ല. കോൺഗ്രസ് പാർട്ടിയെ ധിക്കരിച്ചല്ല നിയമസഭയിൽ എത്തിയതെന്നും താൻ എന്നും പാർട്ടിക്ക് വിധേയനെന്നും രാഹുൽ പറഞ്ഞു. വ്യക്തിപരമായി ഒരു കോൺഗ്രസ് നേതാവിനെയും കാണാൻ ശ്രമിച്ചിട്ടില്ലെന്നും രാഹുൽ വ്യക്തമാക്കി. നിയമസഭ സമ്മേളനത്തിൽ പങ്കെടുത്തതിന് […]
Read more

അഞ്ചുവർഷത്തെ പ്രണയസാഫല്യം; കസ്റ്റഡി മർദനത്തിനെതിരെ പോരാടിയ സുജിത്ത് ഗുരുവായൂരിൽ വിവാഹിതനായി

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദനത്തിനിരയായ യൂത്ത് കോൺഗ്രസ് നേതാവ് വിഎസ് സുജിത്ത് വിവാഹിതനായി. പുതുശ്ശേരി സ്വദേശിയായ തൃഷ്ണയാണ് വധു. ഗുരുവായൂർ ക്ഷേത്രനടയിൽ രാവിലെ ഏഴിനും 7.45നും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു താലികെട്ട്. അഞ്ച് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് സുജിത്ത് വിവാഹിതനാകുന്നത്. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ഉൾപ്പെടെയുള്ള നിരവധി നേതാക്കൾ വിവാഹത്തിൽ പങ്കെടുത്തു. സുജിത്തിന്റെ സുഹൃത്തും ഇൻകാസ് സംസ്ഥാന സെക്രട്ടറിയുമായ സി സാദിഖ് അലി വിവാഹത്തിനുശേഷം ക്ഷേത്രത്തിൽ കാണിക്കയിടാൻ യുഎഇ ദിർഹം നൽകിയത് ശ്രദ്ധേയമായി. അടുത്തിടെ എഐസിസി ജനറൽ […]
Read more

മണ്ണിനടിയിൽ കരച്ചിൽ; ഉറുമ്പുകൾ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ പെൺകുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

ബറേലി: യുപിയിൽ പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ബറേലിയിലെ ഷാജഹാൻപുരിലെ ബഹ്‌ഗുൽ നദീതീരത്താണ് കുഞ്ഞിനെ കുഴിച്ചിട്ടിരുന്നത്. പാലത്തിനടിയിലെ മണ്ണിനടിയിൽ നിന്നും കരച്ചിൽകേട്ട ആട്ടിടയനാണ് കുഞ്ഞിനെ രക്ഷിച്ചത്. കന്നുകാലികളെ മേയ്‌‌ക്കാനെത്തിയ ഇയാൾ കരച്ചിൽ കേട്ടാണ് സ്ഥലത്ത് തെരച്ചിൽ നടത്തിയത്. മൺകൂനയ്‌ക്കുള്ളിൽ നിന്നും പുറത്തേക്ക് നീണ്ട കൈയാണ് ആദ്യം കണ്ടത്. ബാക്കി ശരീരഭാഗങ്ങളെല്ലാം മണ്ണിനടിയിലായിരുന്നു. മണ്ണിൽ നിന്നും പുറത്തെടുക്കുമ്പോൾ ഉറുമ്പുകൾ പൊതിഞ്ഞ് രക്തംവാർന്ന അവസ്ഥയിലായിരുന്നു കുഞ്ഞ്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കുഞ്ഞിനെ തൊട്ടടുത്തുള്ള ഹെൽത്ത്സെന്ററിലേക്കും പിന്നീട് മെഡിക്കൽ കോളേജിലേക്കും […]
Read more

“പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ ഞാൻ നൽകാറില്ല”; ഭവനനിർമ്മാണം സംസ്ഥാന വിഷയമെന്ന് സുരേഷ് ഗോപി

തൃശൂർ: വീടുവയ്ക്കാൻ സഹായം അഭ്യർത്ഥിച്ച വയോധികനിൽ നിന്ന് നിവേദനം വാങ്ങാത്തത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിഷയം ചിലർ രാഷ്‌ട്രീയ അജണ്ടയായി ഉപയോഗിക്കുകയാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ എന്ത് ചെയ്യാൻ കഴിയും, എന്ത് ചെയ്യാൻ കഴിയില്ല എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ താൻ നൽകാറില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഭവനനിർമ്മാണം സംസ്ഥാന വിഷയമാണ്. അതിനാൽ അത്തരം അഭ്യർത്ഥനകൾ ഒരാൾക്ക് മാത്രം അനുവദിക്കാനോ തീരുമാനിക്കാനോ കഴിയില്ല. അതിന് സംസ്ഥാന സർക്കാർ തന്നെ വിചാരിക്കണമെന്നും സുരേഷ് […]
Read more

ജയ് ഇന്ത്യ; ഏഷ്യ കപ്പില്‍ അനായാസ ജയവുമായി സൂര്യകുമാര്‍ യാദവും സംഘവും

ദുബായ്: സമീപകാല ക്രിക്കറ്റില്‍ ഇന്ത്യക്ക് പോന്ന എതിരാളികളല്ല തങ്ങളെന്ന് ഒരിക്കല്‍കൂടി തെളിയിച്ച് പാകിസ്ഥാന്‍. ഏഷ്യകപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ നിലംതൊടീക്കാതെയാണ് പച്ചപ്പടയെ ഇന്ത്യ തകര്‍ത്തെറിഞ്ഞത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം വെറും 3 വിക്കറ്റ് നഷ്ടത്തില്‍ 15. 5ഓവറുകളില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. അഭിഷേക് ശര്‍മ്മ നല്‍കിയ വെടിക്കെട്ട് തുടക്കവും സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ എന്നിവരുടെ ബാറ്റിംഗ് പ്രകടനവും ജയം എളുപ്പമാക്കി. ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ഗംഭീര തുടക്കമാണ് യുവ ഓപ്പണര്‍ അഭിഷേക് ശര്‍മ്മ നല്‍കിയത്. […]
Read more

ജ്വല്ലറിയിലേക്ക് ആഭരണവുമായി പോയ സംഘത്തിന് നേരെ മുളകുപൊടിയെറിഞ്ഞ് ആക്രമണം; നഷ്‌ടമായത് 10 കോടിയുടെ സ്വർണം

ചെന്നൈ: ജുവലറികളിൽ നൽകാനുള്ള സ്വർണവുമായി യാത്രചെയ്‌ത സംഘത്തെ ആക്രമിച്ച് ആഭരണങ്ങൾ കവർന്നു. തിരുച്ചിറപ്പള്ളി-ചെന്നൈ ദേശീയപാതയിൽ ശനിയാഴ്‌ച രാത്രിയാണ് സംഭവമുണ്ടായത്. 1250 പവൻ വരുന്ന 10 കിലോയോളം സ്വർണാഭരണങ്ങളാണ് നഷ്‌ടമായത്. ഇതിന് 10 കോടിയോളം വിലവരും എന്നാണ് വിവരം. പൊലീസ് നൽകുന്ന വിവരമനുസരിച്ച് സംഭവം ഇങ്ങനെ ചെന്നൈയിലെ സൗക്കർപേട്ടിലെ ജുവലറിയിൽ നിന്നും മാനേജരായ ഗുണവത് (26) അടക്കം മൂന്നുപേർ സ്വർണാഭരണങ്ങളുമായി കാറിൽ‌ ഡിണ്ടിഗലിലേക്ക് പോയി. കുറച്ച് സ്വർണം ഡിണ്ടിഗലിലെ ജുവലറിയിൽ നൽകിയ ശേഷം ഇവർ ചെന്നൈയിലേക്ക് മടങ്ങുകയായിരുന്നു. യാത്രയ്‌ക്കിടെ […]
Read more

‘മോഹൻലാൽ വരെ സിനിമ തുടങ്ങുമ്പോൾ മദ്യപാനം ; സെൻസർ ബോർഡിന് കുപ്പി വാങ്ങിക്കൊടുക്കും’

ആലപ്പുഴ: സെൻസർ ബോർഡിലുള്ളവർ മദ്യപിച്ചിരുന്നാണ് സെൻസറിംഗ് നടത്തുന്നതെന്ന് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. സിനിമ നിർമിച്ചവർ സെൻസർ ബോർഡിലുള്ളവർക്ക് മദ്യവും പണവും നൽകുന്നുണ്ടെന്നും സുധാകരൻ ആരോപിച്ചു. ഹരിപ്പാട് ടെമ്പിൾസിറ്റി റസിഡൻസ് അസോസിയേഷന്റെ ഓണാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സിനിമയുടെ തുടക്കം തന്നെ മദ്യപാനമാണ്. മോഹൻലാൽ വരെ സിനിമ തുടങ്ങുമ്പോൾ മദ്യപാനമാണ്. നിലവാരമുള്ള നടന്മാർ പോലും സിനിമയുടെ തുടക്കത്തിൽ മദ്യപിക്കുന്ന റോളിൽ വരികയാണ്. തുടക്കത്തിൽ മദ്യപാനം കാണിക്കരുതെന്ന് ഫിലിം സെൻസർ ബോർഡിന് പറയാൻ കഴിയുമല്ലോ. അവരും മദ്യപിച്ചാണ് […]
Read more

ആലപ്പുഴയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു; ഷോർട്ട് സർക്യൂട്ട് കാരണമെന്ന് നിഗമനം

ആലപ്പുഴ: ചിത്തിര കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു. യാത്രക്കാരുമായി പോയ ഹൗസ് ബോട്ടിനാണ് തീ പിടിച്ചത്. ആളപായമില്ലെന്നാണ് വിവരം. യാത്രക്കാരെ പുറത്തിറക്കിയിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. പുക ഉയരുന്നത് കണ്ട് യാത്രക്കാരെ കരയ്ക്ക് ഇറക്കിയതിനാൽ വലിയ ദുരന്തം ഒഴിവായി. യാത്രക്കാരെ ഇറക്കിയതിന് ശേഷം ബോട്ടിൽ തീ പടരുകയായിരുന്നു.
Read more

സൈബർ ആക്രമണം: രാഹുൽ ഈശ്വർ ഉൾപ്പെടെ ഉള്ളവർക്കെതിരെ മുഖ്യമന്ത്രിക്കു പരാതി നൽകി റിനി ആൻ ജോർജ്

തിരുവനന്തപുരം ∙ യുവ നേതാവിനെതിരായ ആരോപണങ്ങൾക്കു പിന്നാലെ തനിക്കു നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് എതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി നടി റിനി ആൻ ജോർജ്. രാഹുൽ ഈശ്വർ, ഷാജൻ സ്കറിയ, ക്രൈം നന്ദകുമാ‍‍‍ർ അടക്കമുള്ളവർക്കെതിരെയാണ് പരാതി. വിവിധ ഓൺലൈൻ ചാനലുകളുടെ ലിങ്കുകൾ അടക്കമാണ് പരാതി നൽകിയത്. മുഖ്യമന്ത്രിക്കു പുറമേ എറണാകുളം റൂറൽ എസ്പി, മുനമ്പം ഡിവൈഎസ്പി എന്നിവർക്കും പരാതി നൽകി. താൻ ഉന്നയിച്ച പ്രശ്നങ്ങൾ ഒരിക്കലും മാഞ്ഞുപോകുന്നവ അല്ലെന്ന് റിനി നേരത്തെ പ്രതകരിച്ചിരുന്നു. പോരാട്ടം തുടരുക […]
Read more

മോദിയുടെ അമ്മയെ കഥാപാത്രമാക്കിയുളള എഐ വീഡിയോ, കോൺഗ്രസിനെതിരെ പൊലീസിൽ പരാതി നൽകി ബിജെപി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയെ കഥാപാത്രമാക്കി ബീഹാർ കോൺഗ്രസ് പുറത്തിറക്കിയ എഐ വീഡിയോക്കെതിരെ ഡൽഹി പൊലീസിൽ പരാതി നൽകി ബിജെപി. പുറത്തുവന്ന വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രവർത്തകൻ സങ്കേത് ഗുപ്ത നോര്‍ത്ത് അവന്യൂ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വോട്ടിനുവേണ്ടി തന്നെ ഉപയോഗിക്കരുതെന്ന് സ്വപ്നത്തില്‍ നരേന്ദ്രമോദിയോട് അമ്മ പറയുന്നതാണ് വീഡിയോ. മോദിയെയും അമ്മയെയും വീഡിയോയിലൂടെ കോൺഗ്രസ് അപമാനിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെ ആലോചന. എന്നാൽ വീഡിയോ ഒരു രക്ഷിതാവ് […]
Read more
Advertisement
WhiteswanTV Footer