Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

കോഴിക്കോട് എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട്: ലുലുമാളിന് സമീപമുള്ള സ്കൂട്ടർ സർവീസ് സെന്ററിന് മുമ്പിൽ അനധികൃതമായി കാർ പാർക്ക്‌ ചെയ്യുകയും പോലീസ് നിർദേശം അവഗണിച്ച്‌, കാറെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തയാൾ എംഡിഎംഎയുമായി പിടിയിൽ. നല്ലളം സ്വദേശി കിളിച്ചേരിപറമ്പിൽ ടി.കെ. ഹൗസിൽ സാജിദ് ജമാലാണ്(26) അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ ജീവനക്കാർ ഹെൽപ്പ്‌ ലൈനിൽ അറിയിച്ചതിനെ തുടർന്ന് പോലീസെത്തി സിസിടിവി പരിശോധിച്ചപ്പോൾ പുലർച്ചെ രണ്ടുമണിയോടെ പാർക്ക് ചെയ്തു പോയതാണെന്ന് മനസ്സിലായിരുന്നു. വിലാസമെടുത്ത് ഫോൺ ചെയ്തപ്പോൾ മറുപടി ലഭിച്ചില്ല. തുടർന്ന് ഉടമസ്ഥർ വന്നാൽ സ്റ്റേഷനിലെത്താൻ പോലീസ് അറിയിച്ചെങ്കിലും […]
Read more

ആലപ്പുഴ സ്വദേശിയായ വയോധികൻ്റെ എട്ട് കോടി തട്ടിയ യുവാവ് പിടിയിൽ

ആലപ്പുഴ: വയോധികനിൽനിന്ന് ഓൺലൈൻ ഷെയർ ട്രേഡിങിന്റെ പേരിൽ 8.08 കോടി രൂപ തട്ടിയെടുത്ത കേസിൽ യുവാവ് പിടിയിൽ. സേലം സ്വദേശി ഭാരതിക്കണ്ണൻ അംഗമുത്തു (23) ആണ് അറസ്റ്റിലായത്. വാട്സാപ്പ് കോളിലൂടെ ബന്ധപ്പെട്ട് ഷെയർ ട്രേഡിങ് കമ്പനി പ്രതിനിധിയാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പരാതിക്കാരനെക്കൊണ്ട് RARCII എന്ന വ്യാജ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച ശേഷം 2025 സെപ്തംബർ 24 മുതൽ ഡിസംബർ 20 വരെ 73 തവണയായാണ് പണം തട്ടിയത്. വ്യാജ ആപ്പിൽ ലാഭം കാണിച്ചും സി778 റിലയൻസ് […]
Read more

6 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. കായലം സ്വദേശി പുത്തില്ലം പറമ്പ് വീട്ടിൽ സുനീഷ്(23) നെയാണ് മാവൂർ പൊലീസ് പിടികൂടിയത്. 2025 ജൂൺ മാസം മുതൽ പല ദിവസങ്ങളിലായി പെണ്‍കുട്ടിയെ പ്രതിയുടെ വീട്ടിൽ വച്ച് മാനസികമായും ലൈംഗികമായും പീഡിപ്പിക്കുകയായിരുന്നു. മാവൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദിനേഷ്. ടി.പിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സലീം മുട്ടത്ത്, എസ്.സി.പി.ഒ. ഷിബു, റിജീഷ്, പ്രജീഷ്, സിപിഒ റൂബി എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ […]
Read more

റോഡ് മുറിച്ചുകടക്കവേ കാറിടിച്ച് വയോധികന് ദാരുണാന്ത്യം

എടക്കര: രോഗിയുമായി ആശുപത്രിയിലേക്ക് വരികയായിരുന്ന കാറിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം. എടക്കര വെള്ളാരംക്കുന്ന് ചാലിപ്പറമ്പൻ കുഞ്ഞിമുഹമ്മദ് (70) ആണ് മരിച്ചത്. എടക്കര ടൗണിൽ ഇന്ദിരാഗാന്ധി ബസ് ടെർമിനലിനു മുൻപിൽ വച്ച് വെള്ളിയാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. പാലായിൽ എൻട്രൻസ് പരിശീലനം നടത്തുന്ന പേരക്കുട്ടിയെ ബസ് കയറ്റി വിട്ട ശേഷം റോഡ് മുറിച്ചു കിടക്കവേയായിരുന്നു അപകടം. ഈ സമയത്താണ് എടക്കര സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി വരികയായിരുന്ന കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കുഞ്ഞി മുഹമ്മദ് തെറിച്ചു വീണു. ആശുപത്രിയിലെത്തിക്കും […]
Read more

ഉത്സവത്തിനിടെ സംഘർഷം; എസ്‌ഐയെ സംഘം ചേർന്ന് മർദിച്ച് പൊലീസുകാരനും സുഹൃത്തുക്കളും

തിരുവനന്തപുരം: എസ്‌ഐയെ പൊലീസുകാരനും സഹോദരനും സുഹൃത്തുക്കളും സംഘം ചേർന്നു മർദിച്ചെന്ന് പരാതി. നഗരൂർ എസ്‌ഐ അൻസാറിനെയാണ് പള്ളിക്കൽ പൊലീസ് സ്‌റ്റേഷനിലെ സിപിഒ നന്ദുവും കൂട്ടുകാരും ചേർന്നു മർദിച്ചത്. വ്യാഴാഴ്ച രാത്രി നഗരൂരിൽ ഉത്സവത്തിനിടെ ഗാനമേള നടക്കുമ്പോഴാണ് മർദനമേറ്റത്. മദ്യപിച്ചു ബഹളമുണ്ടാക്കിയതു ചോദ്യം ചെയ്തതിനായിരുന്നു മർദനം. നഗരൂർ സ്വദേശിയായ നന്ദുവിനെയും സഹോദരനെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഗാനമേളയ്ക്കിടെ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായതിനെ തുടർന്ന് എസ്‌ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘമെത്തി ഇവരെ പിരിച്ചുവിട്ടിരുന്നു. തുടർന്ന് ഗാനമേളയ്ക്കു ശേഷം […]
Read more

കോട്ടയത്ത് ഭർതൃപിതാവിനെ പരിചരിക്കാനെത്തിയ ഹോം നഴ്‌സിനെതിരെ യുവതിയുടെ പരാതി

കോട്ടയം: ഭർതൃപിതാവിനെ പരിചരിക്കുന്നതിനായി വന്ന മെയിൽ ഹോം നഴ്‌സ് വ്യാപാര സ്ഥാപന ഉടമയായ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി. ഭർത്താവും കുട്ടികളും വീട്ടിലില്ലാതിരുന്ന സമയത്ത് ജ്യൂസ് കൊടുത്ത് മയക്കിയ ശേഷം പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. 2024 ജൂലായിലാണ് പീഡനം നടന്നത്. സംഭവത്തിന് ശേഷം മാനസികമായി തളർന്ന യുവതി ഇപ്പോഴാണ് പരാതി നൽകിയത്. രാവിലെ 11 മണിയോടെ നഴ്‌സ് ജ്യൂസ് ഉണ്ടാക്കി തനിക്കും ഭർതൃപിതാവിനും നൽകിയെന്നും അത് കുടിച്ച് മയക്കത്തിലായ തന്നെ പീഡിപ്പിച്ചെന്നുമാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. വീട്ടിൽ താമസിച്ചാണ് മെയിൽ […]
Read more

ആലപ്പുഴയിൽ 20 പവൻ സ്വർണവും ലാപ്ടോപ് അടക്കമുള്ള വസ്തുക്കളും കവർന്നു

ആലപ്പുഴ: ആലപ്പുഴ ചെന്നിത്തലയിൽ വീട് കുത്തിതുറന്ന് 20 പവൻ സ്വർണവും ലാപ്ടോപ് ഉൾപ്പടെ ഉള്ള വസ്തുക്കളും കവർന്നു. പാസ്പോർട്ട് അടക്കം വിലപ്പെട്ട രേഖകൾ സൂക്ഷിച്ചിരുന്ന ബാഗ്, ഇന്ത്യൻ വിപണിയിൽ 30000 രൂപ വരുന്ന 25 യു.കെ പൗണ്ട് എന്നിവ സൂക്ഷിച്ച ബാഗ് ഉൾപ്പടെ കാണാതായിട്ടുണ്ട്. അലമാര കുത്തിപ്പൊളിച്ച ശേഷം അതിനുള്ളിലെ ലോക്കർ തകർത്താണ് കവർച്ച. ചെന്നിത്തല ഷാരോൺ വില്ലയിൽ ജോസിന്റെ വീട്ടിലാണ് മോഷണം നടന്നത്. പ്രവാസിയായ ജോസും കുടുംബവും രണ്ട് മാസം മുമ്പാണ് നാട്ടിൽ എത്തിയത്. വീട്ടുകാർ […]
Read more

അനധികൃതമായി മദ്യം വിറ്റ പ്രതികളെ പിടിക്കാനെത്തിയ എക്സൈസ് സംഘത്തെ തടഞ്ഞ മൂന്ന് പേർ അറസ്റ്റിൽ

കൊല്ലം: അനധികൃത മദ്യവിൽപ്പന നടത്തുന്ന പ്രതിയെ പിടികൂടാനെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ച പ്രതിയടക്കം 3 പേർ പിടിയിൽ. ഏറം സ്വദേശികളായ ബിജു, നവാസ് നാസർ, ഷൈജു എന്നിവരാണ് പിടിയിലായത്. റിപ്പബ്ലിക് ദിനത്തി‍ൽ ഏറം ജംഗ്ഷനു സമീപം അനധികൃത മദ്യ വിൽപന നടത്തിയതിന് ബിജുവിനെതിരെ എക്സൈസ് കേസ് എടുത്തിരുന്നു. ബിജുവിനെ പിടികൂടാൻ എക്സൈസ് സംഘം ഇന്നലെ എത്തിയെങ്കിലും ഒരു കൂട്ടം ആളുകൾ സംഘം ചേർന്ന് തടഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ബലപ്രയോഗത്തിലൂടെ ബിജുവിനെയും സഹായികളെയും പിടികൂടുകയായിരുന്നു. കണ്ടാൽ അറിയാവുന്ന […]
Read more

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; ജീവന് സംരക്ഷണം വേണമെന്ന് ആവിശ്യപ്പെട്ട് വി കുഞ്ഞികൃഷ്ണൻ ഹൈകോടതിയിൽ

കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തി പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണൻ പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയിൽ ഹർജി നൽകി. ജീവന് സംരക്ഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ കുഞ്ഞികൃഷ്ണന്റെ വീടിനു മുന്നിൽ സിപിഎമ്മുകാർ പ്രകടനം നടത്തിയിരുന്നു. നിരന്തരം ഭീഷണി സന്ദേശങ്ങൾ എത്തിയതിന് പിന്നാലെയാണ് കുഞ്ഞികൃഷ്ണൻ ഹർജി നൽകിയത്. അതിനിടെ, വി കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിൻ്റെ ഉള്ളടക്കം പുറത്തുവന്നു.
Read more

ലോക കേരള സഭ അധികാര ആഭാസം: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: ഖജനാവിലെ കോടിക്കണക്കിനു രൂപ ധൂർത്തടിച്ച അഞ്ചു ലോക കേരള സഭ സമ്മേളനങ്ങൾ പ്രവാസികളുടെ കണ്ണിൽ പൊടിയിടുന്ന ഫലശൂന്യമായ അധികാര ആഭാസം മാത്രമായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രസംഗം വിളമ്പി പ്രവാസികളുടെ വയറു നിറച്ചതല്ലാതെ പ്രവാസി ക്ഷേമത്തിനുള്ള ലോക കേരള സഭയുടെ പ്രധാന നിർദ്ദേശങ്ങളൊന്നും നടപ്പാക്കിയിട്ടില്ല. ഏതാനും പേർ ധാരണാപത്രത്തിൽ ഒപ്പുവെച്ചത് കൊട്ടിഘോഷിച്ചെങ്കിലും ഇതുവരെ കാര്യമായ വിദേശ നിക്ഷേപമൊന്നും ഉണ്ടായിട്ടില്ല. സർക്കാരിലുള്ള വിശ്വാസതകർച്ചയും ചുവപ്പുകൊടിയോടുള്ള ഭയപ്പാടുമാണ് ഇതിനു കാരണം. പ്രവാസികളുടെ പ്രശ്നങ്ങൾ യഥാസമയം പരിഹരിക്കേണ്ട നോർക്ക വകുപ്പ് മരണശയ്യയിലാണ്. […]
Read more

Recent News

Advertisement
WhiteswanTV Footer