Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് അപകടം; 3 പേർ ഗുരുതരാവസ്ഥയിൽ

റാന്നി: പത്തനംതിട്ട റാന്നിക്ക് സമീപം തുലാപ്പള്ളിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതര പരുക്ക്. തുലാപ്പള്ളി ആലപ്പാട്ട് ജംഗ്ഷനിൽ ഇന്ന് രാവിലെ 7.45ഓടെയായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്നുള്ള തീർഥാകർ സഞ്ചരിച്ചിരുന്ന ബസാണ് തുലാപ്പള്ളി ഇറക്കത്ത് നിയന്ത്രണം വിട്ടത്. തുടർന്ന് ബസ് രണ്ട് കാറുകളിലും ഒരു ടൂറിസ്റ്റ് ബസിലും ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട വാഹനങ്ങളിലെല്ലാം ശബരിമല തീർഥാടകരാണ് സഞ്ചരിച്ചിരുന്നത്. ഇതിൽ കാറിലുണ്ടായിരുന്ന മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ എരുമേലിയിലെ ആശുപത്രിയിലേക്കും നിസാര […]
Read more

പത്തനംതിട്ടയെ വിറപ്പിച്ച കടുവ കൂട്ടിലായി

പത്തനംതിട്ട: വടശ്ശേരിക്കരയിൽ ഭീതി പടർത്തി വീട്ടുമൃഗങ്ങളെ പിടികൂടി കൊന്ന കടുവ ഒടുവിൽ കൂട്ടിലായി. കുമ്പളത്താമൺ, ഒളിക്കല്ല് മേഖലയിൽ ആക്രമണം നടത്തിയ കടുവയാണ് ഇന്ന് വനംവകുപ്പ് വച്ച കൂട്ടിൽ അകപ്പെട്ടത്. വലിയൊരു കടുവ പ്രദേശത്ത് തങ്ങളുടെ വളർത്തുമൃഗങ്ങളെ പിടികൂടുന്നു എന്ന് നാട്ടുകാർ വ്യാപക പരാതി ഉയർത്തിയതിനെത്തുടർന്ന് കുമ്പളത്താമണ്ണിൽ വനമേഖലയോട് ചേർന്ന് വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. എന്നാൽ ഈ കൂട്ടിൽ കടുവ കയറിയില്ല. ഇതിനിടെ സ്ഥലത്തെ ഫാമുകളിലെ വളർത്തുമൃഗങ്ങളെയെല്ലാം കടുവ പിടികൂടാൻ തുടങ്ങി. ഇന്നലെ പട്ടാപ്പകൽ സ്ഥലത്തിറങ്ങിയ കടുവ ഒരു […]
Read more

ആലപ്പുഴയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ വളവനാട് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഒരു യുവാവിന് ഗുരുതരമായി പരിക്കേറ്റു. മണ്ണഞ്ചേരി സ്വദേശി കമ്പിയകത്ത് വീട്ടിൽ നിഖിൽ (19), ചേർത്തല അരീപ്പറമ്പ് കൊച്ചിറവിളി വീട്ടിൽ രാകേഷ് (25) എന്നിവരാണ് മരിച്ചത്. രാകേഷിന്‍റെ സുഹൃത്തായ വിപിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാത്രി പത്തരയോടെ വളവനാട് എ എസ് കനാൽ- പറത്തറ പാലത്തിന് സമീപത്ത് വെച്ചായിരുന്നു അപകടമുണ്ടായത്. രണ്ടു ബൈക്കുകള്‍ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. രാകേഷും സുഹൃത്തായ വിപിനുമാണ് ഒരു ബൈക്കിൽ സഞ്ചരിച്ചിരുന്നത്. ഇടിയേറ്റ് തെറിച്ചുവീണ […]
Read more

കാസർകോട് കോട്ടിക്കുളത്ത് റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബ്; അപകടമൊഴിവായത് തലനാരിഴക്ക്

കാസർകോട്: കോട്ടിക്കുളത്ത് റെയിൽവേ പാളത്തിൽ സ്ലാബ് കയറ്റിവെച്ച നിലയിൽ കണ്ടെത്തി. റെയിൽവെ സ്റ്റേഷന്റെ തെക്കുഭാഗത്തുള്ള ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിനോട് ചേർന്ന ട്രാക്കിലാണ് കോൺക്രീറ്റ് സ്ലാബ് കയറ്റിവെച്ച നിലയിൽ കണ്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട യാത്രക്കാരും പ്രദേശവാസികളുമാണ് ഉടൻ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചത്. തുടർന്ന് റെയിൽവേ ജീവനക്കാർ സ്ഥലത്തെത്തി സ്ലാബ് നീക്കം ചെയ്‌തതിനാലാണ് വൻ ദുരന്തം ഒഴിവായത്. സംഭവത്തിനു പിന്നിൽ ആരാണെന്നത് വ്യക്തമല്ല. കോട്ടിക്കുളം റെയിൽവെ സ്റ്റേഷൻ സൂപ്രണ്ടിൻ്റെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ […]
Read more

ജോസ് കെമാണിക്കെതിരെ പാലായിൽ സ്വതന്ത്രർക്ക് കീഴടങ്ങിയേ തീരൂ: കോൺഗ്രസ് ജില്ലാ നേതൃത്വം

പാലാ: പാലായിൽ നാണം കെട്ടായാലും ജോസ്.കെ.മാണിയെ വീഴ്ത്തണമെന്ന് കോൺഗ്രസ് കോട്ടയം ജില്ലാ നേതൃത്വം പാലാ നഗരസഭാ കൗൺസിലർമാർക്ക് കർശന നിർദ്ദേശം നൽകിയിരിക്കുന്നു. ഇതിനായി സ്വതന്ത്രർക്ക് കീഴടങ്ങണമെന്ന് ജില്ലാ നേതൃത്വം കർശന നിർദ്ദേശവും നൽകി. ശനിയാഴ്ച്ച കോട്ടയത്ത് വിളിച്ച് ചേർന്ന കോൺഗ്രസ് കൗൺസിലർമാരുടെ യോഗത്തിലാണ് ജില്ലാ നേതൃത്വം ശക്തമായ താക്കീത് നൽകിയിരിക്കുന്നത്. നഷ്ടം ഇപ്പോൾ നോക്കേണ്ട ലാഭവും പരിഗണിക്കേണ്ട.ജോസ്.കെ.മാണിയുടെ ഭരണ സമിതി ഉണ്ടാവു വാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നാണ് ജില്ലാ നേതൃത്വത്തിൻ്റെ തീരുമാനമെന്ന് നേതൃത്വം വ്യക്തമാക്കി. എന്നാൽ ആത്മാഭിമാനം […]
Read more

ബെവ്കോയിൽ നിന്ന് മദ്യം മോഷ്‌ടിച്ച യുവാവ് പിടിയിൽ

മലപ്പുറം: നിലമ്പൂരിലെ ബെവ്കോയിൽ നിന്ന് വില കൂടിയ മദ്യക്കുപ്പികള്‍ മോഷ്ടിച്ച യുവാവിനെ നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. നമ്പൂരിപ്പൊട്ടി സ്വദേശി വലിയാട്ട് മുഹമ്മദ് ഷെഹിനെയാണ് (20) നിലമ്പൂര്‍ എസ്.ഐ പി. ടി. സൈഫുള്ളയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 30നായിരുന്നു സംഭവം. വില കൂടിയ മദ്യക്കുപ്പികള്‍ വില്‍ക്കുന്ന ബെവ്കോയുടെ പ്രീമിയം കൗണ്ടറിലാണ് മോഷണം നടന്നത്. പ്രതിയും സുഹൃത്തും ഷോപ്പില്‍ പ്രവേശിച്ച് ഒരാള്‍ ജീവനക്കാരന്റെ ശ്രദ്ധ തിരിക്കുകയും രണ്ടാമത്തെയാള്‍ മദ്യക്കുപ്പികള്‍ പ്രത്യേക അറകളുള്ള പാന്റില്‍ ഒളിപ്പിച്ച് കടത്തുകയുമായിരുന്നു. […]
Read more

3 കോടിയുടെ ഇൻഷുറൻസ് തുക തട്ടാൻ ക്രൂരത; അച്ഛനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന മക്കൾ പിടിയിൽ

ചെന്നൈ: തിരുത്തണിയിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ പിതാവിനെ വിഷപ്പാമ്പിനെക്കൊകൊണ്ടു കടിപ്പിച്ചു കൊന്ന കേസിൽ 2 മക്കൾ ഉൾപ്പെടെ 5 പേർ പിടിയില്‍. സർക്കാർ സ്കൂൾ ലാബ് അസിസ്റ്റന്റായിരുന്ന ഇ.പി.ഗണേശന്റെ (56) മരണമാണ് 2 മാസത്തിനു ശേഷം ആസൂത്രിത കൊലപാതകമാണെന്നു കണ്ടെത്തിയത്. സംഭവത്തിൽ മക്കളായ ജി.മോഹൻ രാജ്, ഹരിഹരൻ എന്നിവരെയും വാടകഗുണ്ടാ സംഘങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 22നാണു ഗണേശൻ പാമ്പുകടിയേറ്റു മരിച്ചത്. പിതാവിന്റെ മരണത്തിനു പിന്നാലെ മക്കൾ ഇൻഷുറൻസ് തുക കിട്ടാൻ അസാധാരണ വേഗത്തിൽ നടപടികൾ […]
Read more

ഹോട്ടലിൽ മുറി മാറിക്കയറിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത 3 പേർ പിടിയിൽ; സംഭവം മുംബൈയിൽ

മുംബൈ: ഹോട്ടലിൽ മുറി മാറിക്കയറിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ 3 പേർ അറസ്റ്റിൽ. കഴിഞ്ഞദിവസം പണം കടം വാങ്ങുന്നതിനായി സുഹൃത്തിനെ തേടിയെത്തിയ നഴ്സായ യുവതിയാണു പീഡിപ്പിക്കപ്പെട്ടത്. യുവതിയുടെ സുഹൃത്ത് താമസിച്ചിരുന്ന 205–ാം നമ്പർ മുറിക്കു പകരം 105–ാം നമ്പർ മുറിയിലാണു യുവതി കയറിയത്. എന്നാൽ മുറിയിൽ നിന്ന് ഇറങ്ങവേ, മദ്യലഹരിയിലായിരുന്ന യുവാക്കൾ യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് അവിടെനിന്നു രക്ഷപ്പെട്ട യുവതി പൊലീസിൽ പരാതി നൽകി. മുംബൈയിൽനിന്ന് 350 കിലോമീറ്റർ അകലെയുള്ള ഛത്രപതി സംഭാജി നഗറിലായിരുന്നു […]
Read more

​ഗുരുവായൂർ ക്ഷേത്രനടയിൽ വഴിയോരക്കച്ചവടക്കാരന് ക്രൂരമർദ്ദനം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വഴിയോരക്കച്ചവടക്കാരന് ക്രൂരമര്‍ദ്ദനം. ഇരുമ്പ് പൈപ്പ് കൊണ്ടുള്ള മർദ്ദനത്തിൽ ഇടതുകൈയുടെ എല്ലിന് പരിക്കേറ്റു. തട്ടുകടയും അക്രമി തല്ലി തകര്‍ത്തു. വടക്കേ നടയില്‍ മാഞ്ചിറ റോഡില്‍ ഏഴു വര്‍ഷത്തോളമായി മുല്ലപ്പൂവും പൂജാ സാധനങ്ങളും വിൽപ്പന നടത്തുന്ന ചാവക്കാട് തിരുവത്ര ചീരമ്പത്ത് 66 വയസ്സുള്ള രാജേന്ദ്രനാണ് മര്‍ദ്ദനമേറ്റത്. തെരുവില്‍ കഴിയുന്നവര്‍ കഴിഞ്ഞദിവസം നടപ്പാതയില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത് രാജേന്ദ്രന്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സഹിതം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് രാജേന്ദ്രന്‍ […]
Read more

പതിമ്മൂന്നുകാരന് അമ്മയുടെ സുഹൃത്തിന്റെ മർദനം; സംഭവം കൊല്ലത്ത്

കൊല്ലം: പതിമ്മൂന്നുകാരനെ അമ്മയും സുഹൃത്തും ചേർന്ന് മർദിച്ചു. കുട്ടിയുടെ കൈക്ക്‌ പൊട്ടലും ദേഹമാസകലം അടിയേറ്റതിന്റെ പാടുകളുമുണ്ട്. അമ്മയുടെ സുഹൃത്ത് കോട്ടയം വട്ടുകുളം കല്ലൂപ്പറമ്പിൽ വിപിനെ(33) ഏരൂർ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെയുംകൂട്ടി മുത്തച്ഛൻ കുട്ടിയുടെ അമ്മ സൗമ്യ താമസിക്കുന്ന ഏരൂർ കരിമ്പിൻകോണത്തെ വീട്ടിൽ എത്തിയതായിരുന്നു. അവിടെവെച്ച് വിപിനും സൗമ്യയും ചേർന്ന് കുട്ടിയെയും മുത്തച്ഛനെയും മർദിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മുത്തച്ഛന് നിസ്സാര പരിക്കുണ്ട്. മർദനമേറ്റ കുട്ടിയെ നാട്ടുകാരാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. വിവരമറിഞ്ഞെത്തിയ ഏരൂർ പോലീസ് വിപിനെ […]
Read more

Recent News

Advertisement
WhiteswanTV Footer