Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി 8 ആനകൾ ചരിഞ്ഞു; 5 കോച്ചുകൾ പാളം തെറ്റി

ഗുവാഹത്തി: അസമിലെ നാഗോൺ ജില്ലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ദാരുണമായ അപകടത്തിൽ എട്ട് ആനകൾ ചരിഞ്ഞു. ന്യൂഡൽഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു അപകടം. അപകടത്തെത്തുടർന്ന് ട്രെയിനിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി. ട്രെയിനിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഡിസംബർ 20-ന് പുലർച്ചെ 2:17-ഓടെയായിരുന്നു സംഭവം. നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേയുടെ ലുംഡിംഗ് ഡിവിഷന് കീഴിലുള്ള ജമുനാമുഖ്- കാംപൂർ സെക്ഷനിലാണ് അപകടമുണ്ടായത്. ട്രാക്കിൽ ആനക്കൂട്ടത്തെ കണ്ടയുടൻ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് പ്രയോഗിച്ചെങ്കിലും […]
Read more

നടൻ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 68 വയസായിരുന്നു. ഇന്ന് രാവിലെ തൃപ്പൂണിത്തുറ താലൂക് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 48 വർഷം നീണ്ട സിനിമ ജീവിതം അവസാനിപ്പിച്ചാണ് അദ്ദേഹത്തിന്റെ മടക്കം. നാടോടിക്കാറ്റ്, പട്ടണപ്രവേശം, സന്ദേശം തുടങ്ങിയ ജനപ്രിയ സിനിമകളിലൂടെ ജനമനസിലേക്ക് ചേക്കേറിയ മഹ നടനാണ് വിടവാങ്ങിയിരിക്കുന്നത്.
Read more

മുട്ടത്ത് വയോധികയെ തീകൊളുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷയും പിഴയും

ഇടുക്കി: ഇടുക്കി മുട്ടത്ത് വയോധികയെ തീകൊളുത്തിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷയും ഒന്നരലക്ഷം രൂപ പിഴയും വിധിച്ച് ജില്ലാ കോടതി. ഇടുക്കി വെള്ളത്തൂവൽ സ്വദേശി സുനിൽ കുമാറിനെയാണ് കോടതി ശിക്ഷിച്ചത്. ഇയാൾ കൊല്ലുപ്പെട്ട സരോജിനി എന്ന 72 കാരിയുടെ സഹോദരി പുത്രനാണ്. 2021ലായിരുന്നു സ്വത്ത് തർക്കത്തിൻ്റെ പേരിൽ 72 കാരിയായ സരോജിനിയെ സഹോദരിയുടെ മകൻ തീക്കൊളുത്തി കൊന്നത്. മുട്ടം കാക്കൊമ്പിൽ സരോജിനിയെന്ന വയോധിക, സഹോദരയുടെ മകൻ സുനിൽകുമാറിനൊപ്പമായിരുന്നു താമസിച്ചിരുന്നത് . ഇവരുടെ പേരിലുളള മുഴുവൻ ഭൂസ്വത്തും സുനൽകുമാറിന് […]
Read more

പോറ്റിയെ കേറ്റിയെ പാരഡി പാട്ട് ഏറ്റെടുത്ത് കോൺഗ്രസ് ദേശീയ നേതാക്കൾ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഹിറ്റായ ‘പോറ്റിയെ കേറ്റിയേ’ പാട്ട് വിവാദം ഏറ്റെടുത്ത് കോൺഗ്രസ് ദേശീയ നേതാക്കളും. കെ പി സി സി യോഗത്തിന് ഇന്ദിരാ ഭവനിലെത്തിയ കോൺഗ്രസ് വക്താവ് പവൻ ഖേര ‘വാട്ട് എ ബ്യൂട്ടിഫുൾ സോങ്’ എന്നാണ് ‘പോറ്റിയെ കേറ്റിയേ’ പാട്ടിനെ വിശേഷിപ്പിച്ചത്. ഇന്ദിരാ ഭവനിൽ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പോറ്റിപ്പാട്ട് പാടുകയായിരുന്നു. അതേസമയം പാട്ടിനെ ഹിറ്റാക്കിയത് സിപിഎമ്മിന്റെ മണ്ടത്തരമെന്നാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അഭിപ്രായപ്പെട്ടത്. പാട്ടിനെതിരെ കൂടുതൽ നടപടി വേണ്ടെന്ന സർക്കാർ […]
Read more

കുവൈത്തിൽ 322 കിലോ ഹാഷിഷ് കടത്തിയ നാലുപേർക്ക് വധശിക്ഷ

കുവൈത്ത് സിറ്റി: കുവൈത്തിൽ കടൽമാർഗം വൻതോതിൽ ലഹരിമരുന്ന് കടത്തിയ കേസിൽ നാല് ഇറാൻ സ്വദേശികൾക്ക് ക്രിമിനൽ കോടതി വിധിച്ച വധശിക്ഷ കുവൈത്ത് അപ്പീൽ കോടതി ശരിവെച്ചു. ജസ്റ്റിസ് നസർ സലീം അൽ ഹൈദ് അധ്യക്ഷനായ അപ്പീൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. വിൽപനയ്ക്കായി 322 കിലോഗ്രാം ഹാഷിഷ് രാജ്യത്തേക്ക് കടത്തിയെന്നാണ് പ്രതികൾക്കെതിരെയുള്ള കുറ്റം. ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്‍റും കോസ്റ്റ് ഗാർഡും സംയുക്തമായി നടത്തിയ അന്വേഷണത്തിലൂടെയാണ് ഈ വൻ ലഹരിവേട്ട നടന്നത്. കുവൈത്ത് സമുദ്ര അതിർത്തിക്കുള്ളിൽ വലിയ രീതിയിലുള്ള […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 480 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. പവന് 480 രൂപ കുറഞ്ഞു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 98,400 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നര ലക്ഷത്തിന് അടുത്ത് നൽകണം. തിങ്കളാഴ്ച സ്വർണവില റെക്കോർഡ് നിരക്കിലായിരുന്നു. ചരിത്രത്തിലാദ്യമായി സ്വർണവില 99,000 കടന്നിരുന്നു. പവന് 880 രൂപയാണ് നാല് ദിവസംകൊണ്ട് കുറഞ്ഞത്. ഫെഡറൽ റിസർവ് […]
Read more

ജെൻസീ നേതാവിന്റെ മരണം; ബംഗ്ലദേശിൽ വ്യാപക പ്രക്ഷോഭം, മാധ്യമ ഓഫിസുകൾ തീയിട്ടു

ധാക്ക: ജെൻസീ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന വിദ്യാർഥി നേതാവ് ഷരീഫ് ഒസ്മാൻ ഹാദിയുടെ മരണത്തിനു പിന്നാലെ ബംഗ്ലദേശിൽ വ്യാപക പ്രക്ഷോഭം. തലസ്ഥാനമായ ധാക്കയുടെ തെരുവുകളിലിറങ്ങിയ പ്രതിഷേധക്കാർ വ്യാപക അക്രമങ്ങൾ നടത്തി. മാധ്യമ ഓഫിസുകൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾക്ക് തീയിട്ടു. അവാമി ലീഗുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾക്കു നേരെയും ആക്രമണമുണ്ടായി. അക്രമികൾ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയതായും റിപ്പോർട്ടുകളുണ്ട്. പ്രമുഖ മാധ്യമ സ്ഥാപനങ്ങളായി ഡെയ്​ലി സ്റ്റാർ, പ്രഥം ആലോ എന്നിവയുടെ ഓഫിസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിനു അക്രമികൾ തീയിട്ടു. സ്ഥാപനത്തിനുള്ളിൽ കുടുങ്ങിയ ജീവനക്കാരെ അതിസാഹസികമയിയാണ് […]
Read more

പോറ്റിയെ കേറ്റിയെ പാട്ടിൽ തിരിച്ചടി; കേസെടുക്കേണ്ടന്ന് എഡിജിപി

തിരുവനന്തപുരം: വിവാദമായ ‘പോ​റ്റിയെ കേ​റ്റിയേ’ എന്ന പാരഡി ഗാനത്തിൽ കേസെടുക്കില്ല. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് പൊലീസിന് നിർദേശം നൽകിയത്. കേസെടുത്തത് തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് തീരുമാനം. സോഷ്യൽ മീഡിയയിൽ നിന്ന് ഗാനം നീക്കം ചെയ്യുന്നതിനായി മെ​റ്റയ്ക്ക് യൂട്യൂബിനും കത്ത് നൽകില്ലെന്നും അറിയിച്ചു. നിലവിൽ പാരഡി ഗാനത്തിനെതിരെ തിരുവനന്തപുരം സൈബർ പൊലീസിൽ ഒരു പരാതിയാണ് നൽകിയിട്ടുള്ളത്. ഈ ഗാനം സൈബർ ഓപ്പറേഷൻ വിഭാഗം പരിശോധിച്ച ശേഷമാണ് കേസെടുക്കാമെന്ന നിയമോപദേശം ലഭിച്ചത്. അതിനുശേഷമാണ് ഗാനത്തിനെതിരെ കേസ് രജിസ്​റ്റർ ചെയ്തത്. കേസ് നിലനിൽക്കില്ലെന്ന […]
Read more

“നീ താഴെ ഇറങ്ങിയാൽ മാത്രമേ ചുംബനം തരുകയുള്ളൂ”: ആരാധകനോട് അഭ്യർത്ഥനയുമായി വിജയ്

ചെന്നൈ: ഇന്നെലെ ഈ റോഡിൽ നടന്ന പാർട്ടി പരിപാടിയിൽ നിന്നുള്ളൊരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.വിജയ്‌യെ കാണാൻ ഒട്ടനവധി പേരാണ് ഈറോഡിൽ തടിച്ചുകൂടിയത്. ഇതിനിടെ ​ഗ്രൗണ്ടിൽ സ്ഥാപിച്ചിരുന്ന ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ഒരു ആരാധകൻ കയറി. വിജയ് പ്രസം​ഗിച്ചു കൊണ്ടിരിക്കെയായിരുന്നു ഈ സംഭവം. ലൈറ്റ് സ്റ്റാന്റിന് മുകളിൽ കയറിയ ആരാധകൻ വിജയെ കൈവീശി കാണിക്കുകയും ചുംബനം നൽകുകയും ചെയ്യുന്നുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ട വിജയ് ആരാധകനോട് താഴെ ഇറങ്ങാൻ ആവശ്യപ്പെട്ടു. പലതവണ വിജയ് ഇക്കാര്യം പറയുന്നത് […]
Read more

ശബരിമല സ്വർണക്കൊള്ള; ദേവസ്വം മുൻ സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ നാലാം പ്രതിയായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് സുപ്രീം കോടതി താൽക്കാലികമായി തടഞ്ഞു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് നടപടി. കഴിഞ്ഞ ദിവസമാണ് മുൻകൂർ ജാമ്യം തേടി ജയശ്രീ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ദീപാങ്കർ ദത്ത അദ്ധ്യക്ഷനായ ബെഞ്ചാണ് ജയശ്രീയുടെ ഹർജി പരിഗണിച്ചത്. പ്രധാനമായും ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചാണ് ജയശ്രീയുടെ മുൻകൂർ ജാമ്യ ഹർജിയിൽ പറഞ്ഞിരുന്നത്. ഇത് പരിശോധിച്ച ശേഷമാണ് സുപ്രീം കോടതി അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകിയത്. […]
Read more

Recent News

Advertisement
WhiteswanTV Footer