Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

“നീ താഴെ ഇറങ്ങിയാൽ മാത്രമേ ചുംബനം തരുകയുള്ളൂ”: ആരാധകനോട് അഭ്യർത്ഥനയുമായി വിജയ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: ഇന്നെലെ ഈ റോഡിൽ നടന്ന പാർട്ടി പരിപാടിയിൽ നിന്നുള്ളൊരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.വിജയ്‌യെ കാണാൻ ഒട്ടനവധി പേരാണ് ഈറോഡിൽ തടിച്ചുകൂടിയത്. ഇതിനിടെ ​ഗ്രൗണ്ടിൽ സ്ഥാപിച്ചിരുന്ന ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ഒരു ആരാധകൻ കയറി. വിജയ് പ്രസം​ഗിച്ചു കൊണ്ടിരിക്കെയായിരുന്നു ഈ സംഭവം. ലൈറ്റ് സ്റ്റാന്റിന് മുകളിൽ കയറിയ ആരാധകൻ വിജയെ കൈവീശി കാണിക്കുകയും ചുംബനം നൽകുകയും ചെയ്യുന്നുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ട വിജയ് ആരാധകനോട് താഴെ ഇറങ്ങാൻ ആവശ്യപ്പെട്ടു. പലതവണ വിജയ് ഇക്കാര്യം പറയുന്നത് വീഡിയോയിൽ കാണാം.

താഴെ ഇറങ്ങിയാൽ മാത്രമെ ചുംബനം തരുള്ളൂവെന്ന് വിജയ് പറയുകയും ചെയ്തു. ഇതോടെയാണ് ആരാധകൻ താഴെ ഇറങ്ങിയത്. പിന്നാലെ സ്നേഹ ചുംബനവും വിജയ് നൽകി. വീഡിയോ വൈറലായതിന് പിന്നാലെ വിജയിയുടെ കരുതലിനെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി. കരൂർ അപകടത്തിന് ശേഷം ഏതാനും മാസങ്ങൾക്കിപ്പുറമാണ് ഇന്നെലെ ടിവികെ പരിപാടി നടന്നത്.

Advertisement
WhiteswanTV Footer