Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്

കൊച്ചി: കുറ്റകൃത്യത്തേയും കുറ്റവാളികളെയും ഏതെങ്കിലും ഗാനത്തിൻ്റെ രാഗത്തിലോ സ്വരത്തിലോ താളത്തിലോ അപലപിക്കുന്നത് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കുറ്റകരമല്ല. ‘ പോറ്റിയേ കേറ്റിയേ’ എന്ന ഗാനത്തിൻ്റെ പേരിൽ കേസെടുക്കുന്നത് രാഷ്ട്രീയ ദുരുദ്ദേശമാണ്. സ്വാമി അയ്യപ്പൻ്റെയും വിശ്വാസ സമൂഹത്തിൻ്റെയും പൊതുസ്വത്തായ ശബരിമലയിലെ സ്വർണ്ണം കൊള്ളയടിച്ചവരെ ശിക്ഷിക്കണമെന്ന യാചനാ ഗാനമാണ് ജനങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാക്കിയത്. ജനവികാരം ആളികത്തുന്ന പ്രതിഷേധ ഗാനത്തോടുള്ള അസഹിഷ്ണുതയാണ് സർക്കാർ വക്താക്കൾ പ്രകടിപ്പിക്കുന്നത്. ‘പള്ളിക്കെട്ട് ശബരിമലയ്ക്ക് ‘ എന്ന പ്രസിദ്ധ ഗാനത്തോട് സാമ്യമുള്ള ഈരടികളൊന്നും വിവാദഗാനത്തിലില്ല. ശരണംവിളിയുടെ […]
Read more

ജുവനൈൽ എന്ന നിയമവാക്കിന് കീഴിൽ ഒളിച്ച ക്രൂരത

പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് ഇന്നേ ദിവസം, രാജ്യത്തിന്റെ മനസ്സിനെ ഇന്നും നടുക്കിവിടുന്ന, മനുഷ്യ മനസാക്ഷിയെ പൊള്ളിച്ച ഒരു ക്രൂരതയാണ് ദില്ലിയിലെ ഓടുന്ന ബസിൽ നടന്നത്. ഒരു പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. പൈശാചിക പീഡനങ്ങൾക്ക് ശേഷം ക്രൂരമായി കൊല്ലപ്പെട്ടു. ഇന്ത്യയെ ഹൃദയം തകർത്ത ഒരു സംഭവമായിരുന്നു അത്. ആറ് പ്രതികളാണ് കേസിലുണ്ടായിരുന്നത്. വിചാരണക്കാലത്ത് ഒരാൾ ആത്മഹത്യ ചെയ്തു. നാല് പേരെ 2020 മാർച്ച് 20-ന് തൂക്കിലേറ്റി. എന്നാൽ ആറാം പ്രതിയായ അന്ന് 17 വയസുകാരനായ മുഹമ്മദ് അഫ്രോസ് പ്രായപൂർത്തിയായിട്ടില്ല എന്ന […]
Read more

സര്‍ക്കാരിന് ആശ്വാസം; മസാല ബോണ്ട് കേസില്‍ തുടര്‍നടപടികൾക്ക് ഹൈക്കോടതി സ്റ്റേ

കൊച്ചി: മസാല ബോണ്ട് കേസില്‍ ‘ഫെമ’ ലംഘനം കണ്ടെത്തിയ ഇഡി റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ തടഞ്ഞ് ഹൈക്കോടതി. നാലുമാസത്തേക്കാണ് സ്‌റ്റേ. കിഫ്ബിയുടെ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കേണ്ട കാര്യങ്ങളുണ്ടെന്നാണ് കേസിലെ തുടര്‍നടപടികള്‍ താല്‍കാലികമായി തടഞ്ഞുകൊണ്ട് ജസ്റ്റിസ് വി.ജി. അരുണ്‍ വ്യക്തമാക്കിയത്. കിഫ്ബിയുടെ മസാല ബോണ്ടില്‍ ‘ഫെമ’ നിയമലംഘനം കണ്ടെത്തിയതിന് പിന്നാലെ തുടര്‍ നടപടികള്‍ക്കായി അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് ഇഡി റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ടിന്മേല്‍ അഡ്ജുഡിക്കേറ്റിങ് അതോറിറ്റി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അതിലെ തുടര്‍ നടപടികളാണ് ഇപ്പോള്‍ ഹൈക്കോടതി […]
Read more

പ്രധാനമന്ത്രി നാളെ ഒമാനിൽ; സമഗ്ര സാമ്പത്തിക സഹകരണ കരാറിന് സാധ്യത

ന്യൂഡൽഹി: സുപ്രധാന ചർച്ചകൾക്കും പ്രഖ്യാപനങ്ങൾക്കുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഒമാൻ സന്ദര്‍ശിക്കും. ജോർദാൻ സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി ഇന്ത്യൻ പ്രവാസികൾ ഏറെയുള്ള ഒമാനിലെത്തുന്നത്. ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക സഹകരണ കരാർ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ഇന്ത്യ-ഒമാൻ നയതന്ത്ര ബന്ധം സ്ഥാപിക്കപ്പെട്ടതിന്‍റെ എഴുപതാം വാർഷികത്തിലാണ് സന്ദർശനം. പ്രഖ്യാപിച്ചാൽ അത് പരസ്പരമുള്ള വ്യാപാര-സാമ്പത്തിക -വ്യവസായ രംഗത്ത് വൻ കുതിച്ചു ചാട്ടമുണ്ടാക്കും. വിവിധ മേഖലകലിലെ ചർച്ചകൾക്കായി ഉന്നതതല സംഘവും കൂടെയുണ്ട്. പ്രതിരോധം, സാമ്പത്തികം, ഊർജ്ജം, നിക്ഷേപം, സുരക്ഷ, സാങ്കേതിക വിദ്യ എന്നിവയാണ് പ്രധാനമേഖലകൾ. […]
Read more

ലീഗ് പ്രവർത്തകർ പഞ്ചായത്തിൽ ശുദ്ധീകരണം നടത്തിയ സംഭവം; ജാതി അധിക്ഷേപമെന്ന് ഉണ്ണി വേങ്ങേരി

കോഴിക്കോട്: ചങ്ങരോത്ത് പഞ്ചായത്തിൽ ലീഗ് പ്രവർത്തകർ വെള്ളം തളിച്ച് ശുദ്ധീകരണം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉണ്ണി വേങ്ങേരി. നടന്നത് ജാതി അധിക്ഷേപമാണെന്ന് അദ്ദേഹം പറഞ്ഞു. സമീപ പഞ്ചായത്തുകളിൽ യുഡിഎഫ് വിജയിച്ചെങ്കിലും ഇത്തരം പരിപാടി എവിടെയും നടത്തിയില്ല. താൻ ദളിത്‌ വിഭാഗത്തിൽ പെട്ട ആളായത് കൊണ്ടാണ് ശുദ്ധീകരണം നടത്തിയതെന്നും ഇത് മനോവിഷമം ഉണ്ടാക്കിയെന്നും ഉണ്ണി വേങ്ങേരി പറഞ്ഞു. ഉത്തരേന്ത്യയിൽ ചെയ്യുന്നതുപോലെയുള്ള കാര്യങ്ങളാണ് ലീഗ് ചെയ്തത്. യുഡിഎഫിന് വോട്ട് ചെയ്ത ദളിത് വിഭാഗങ്ങളോട് ചെയ്ത അനീതി കൂടിയാണിത്. […]
Read more

ഗാന്ധി കുടുംബത്തിന് ആശ്വാസം; നാഷണൽ ഹെറാൾഡ് കേസിലെ കുറ്റപത്രം ദില്ലി കോടതി സ്വീകരിച്ചില്ല

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസില്‍ ദില്ലി കോടതി എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ കുറ്റപത്രം സ്വീകരിച്ചില്ല. അന്വേഷണം തുടരണമെന്ന് നിര്‍ദേശിച്ച കോടതി, കുറ്റപ്പത്രത്തിൽ ഇടപെടാൻ വിസമ്മതിക്കുകയായിരുന്നു. സ്വകാര്യ അന്യായത്തിൻ്റെ അടിസ്ഥാനത്തിലാണ് കുറ്റപ്പത്രം. കേസിൽ എഫ്ഐആർ എടുത്തിട്ടില്ല. ഈ നടപടികൾ പൂർത്തിയാക്കി വീണ്ടും അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ ഏപ്രിൽ 15 നാണ് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചത്. നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡ് യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക […]
Read more

നിയമസഭാ തിരഞ്ഞെടുപ്പിലും താരപ്രചാരകനാകാൻ ഷാഫി പറമ്പിൽ; ആവേശത്തില്‍ യുഡിഎഫ്

വടകര: ലോക്സഭാ തിരഞ്ഞെടുപ്പിനുപിന്നാലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും യുഡിഎഫ് മുന്നേറ്റത്തിന് വഴിയൊരുക്കി ‘ഷാഫി ഇഫക്ട്.’. കോഴിക്കോട്ടും കണ്ണൂരും യുഡിഎഫ് പ്രചാരണത്തില്‍ വലിയ ഓളം തീര്‍ത്തിരുന്നു ഷാഫി പറമ്പില്‍ എംപി. ഇത് ഫലത്തിലും പ്രതിഫലിച്ചെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ ഷാഫി പറമ്പില്‍ ഉജ്ജ്വലവിജയം നേടിയതിനുപിന്നാലെ ഇനി വരുന്ന തിരഞ്ഞെടുപ്പുകളില്‍ ഈ ഭാഗത്ത് പ്രചാരണം നയിക്കുക ഷാഫിയായിരിക്കുമെന്ന് ഏതാണ്ടുറപ്പായിരുന്നു. തിരഞ്ഞെടുപ്പുവേളയിലെ ഷാഫി ഇഫക്ട് അത്രത്തോളമുണ്ടായിരുന്നു. തദ്ദേശതിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ ശേഷം എല്ലാ ഭാഗങ്ങളില്‍നിന്നും ഷാഫിക്കായി യുഡിഎഫ് മുറവിളി കൂട്ടിയിരുന്നു. […]
Read more

കോൺഗ്രസിൽ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിച്ചു: ചെറിയാൻ ഫിലിപ്പ്

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പോടെ കേരളത്തിലെ കോൺഗ്രസിൽ താഴേ തട്ടിൽ ഗ്രൂപ്പിസം അവസാനിച്ചു എന്ന് ചെറിയാൻ ഫിലിപ്പ്. മുതിർന്ന നേതാക്കളെ എല്ലാവരും ആദരിക്കുന്നുണ്ടെങ്കിലും അവർ ഗ്രൂപ്പുണ്ടാക്കാൻ ശ്രമിച്ചാൽ പ്രവർത്തകർ അംഗീകരിക്കില്ല. വ്യക്തികൾ തമ്മിൽ ഏതെങ്കിലും തലത്തിൽ അധികാര തർക്കമുണ്ടായാൽ അതിന് സംഘടിത രൂപം ഉണ്ടാവില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ പങ്കവെയ്ക്കാതെയും മുകളിൽ നിന്നും അടിച്ചേൽപ്പിക്കാതെയും സ്ഥാനാർത്ഥി നിർണ്ണയം കീഴ്ഘടകങ്ങൾക്ക് വിട്ടുകൊടുക്കുകയും ഒരുമയോടെ പ്രവർത്തിക്കുകയും ചെയ്തതു കൊണ്ടാണ് ചരിത്രവിജയം ഉണ്ടായത്. എ, ഐ ഗ്രൂപ്പുകൾ ഇനി പുരാവസ്തു മാത്രമാണ്. […]
Read more

നഗരസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച് ഒരു കുടുംബത്തിലെ രണ്ട് പേർ

കോട്ടയം: തദ്ദേശ സ്വയംഭരണ തിരിഞ്ഞെടുപ്പിൽ വിജയിച്ച് ഒരു കുടുംബത്തിലെ രണ്ട് പേർ. രണ്ട് ജില്ലകളിലെ രണ്ട് വ്യത്യസ്ത മുൻസിപാലിറ്റികളിലേക്കാണ് ചന്ദ്രമതി അമ്മയും മരുമകൻ എസ്. ഗോപകുമാറും തിരഞ്ഞെടുക്കപ്പെട്ടത്. ഹരിപ്പാട് മുൻസിപ്പാലിറ്റിയിൽനിന്ന് ചന്ദ്രമതി അമ്മ തിര‍ഞ്ഞെടുക്കപ്പെട്ടപ്പോൾ മകളുടെ ഭർത്താവ് എസ് ഗോപകുമാർ കോട്ടയം മുൻസിപ്പാലിറ്റിയിൽ നിന്നാണ് വിജയിച്ചു കയറിയത്. രണ്ട് പേരും കോൺഗ്രസ് ടിക്കറ്റിലാണ് ജനവിധി തേടിയത്. ഹരിപ്പാട് മുൻസിപ്പാലിറ്റി 24-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി സുധാമണി വി.കെയെ അഞ്ച് വോട്ടുകൾക്കാണ് ചന്ദ്രവല്ലിയമ്മ തോൽപ്പിച്ചത്. അതേ സമയം കോട്ടയം […]
Read more

ഇത് എന്റെ നേതാവിന്റെ വിജയം: നടി റിനി ആന്‍ ജോര്‍ജ്

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ അഭിനന്ദിച്ച് നടി റിനി ആന്‍ ജോര്‍ജ്. സതീശന്റെ അചഞ്ചലമായ നിലപാടിന്റെ വിജയമാണ് യുഡിഎഫിനുണ്ടായിരിക്കുന്നതെന്ന് നടി സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. വി.ഡി. സതീശനൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു കുറിപ്പ്. ‘ഇത് എന്റെ നേതാവിന്റെ വിജയം. അചഞ്ചലമായ നിലപാടിന്റെ വിജയം. അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി. ഒരേ ഒരു രാജ. ടീം യുഡിഎഫിന് അഭിനന്ദനങ്ങള്‍’, എന്നാണ് റിനിയുടെ കുറിപ്പ്. പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമായി തനിക്ക് വളരെക്കാലമായി അടുത്ത ബന്ധമുണ്ടെന്ന് നടി നേരത്തേ […]
Read more

Recent News

Advertisement
WhiteswanTV Footer