പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് ഇന്നേ ദിവസം, രാജ്യത്തിന്റെ മനസ്സിനെ ഇന്നും നടുക്കിവിടുന്ന, മനുഷ്യ മനസാക്ഷിയെ പൊള്ളിച്ച ഒരു ക്രൂരതയാണ് ദില്ലിയിലെ ഓടുന്ന ബസിൽ നടന്നത്. ഒരു പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. പൈശാചിക പീഡനങ്ങൾക്ക് ശേഷം ക്രൂരമായി കൊല്ലപ്പെട്ടു.
ഇന്ത്യയെ ഹൃദയം തകർത്ത ഒരു സംഭവമായിരുന്നു അത്. ആറ് പ്രതികളാണ് കേസിലുണ്ടായിരുന്നത്. വിചാരണക്കാലത്ത് ഒരാൾ ആത്മഹത്യ ചെയ്തു. നാല് പേരെ 2020 മാർച്ച് 20-ന് തൂക്കിലേറ്റി. എന്നാൽ ആറാം പ്രതിയായ അന്ന് 17 വയസുകാരനായ മുഹമ്മദ് അഫ്രോസ് പ്രായപൂർത്തിയായിട്ടില്ല എന്ന നിയമപരമായ കാരണത്താൽ മൂന്നു വർഷത്തെ ദുർഗുണപരിഹാര പാഠശാലയിലെ തടവിന് ശേഷം കോടതി വിധിപ്രകാരം പുതിയ വ്യക്തിത്വം നൽകി സമൂഹത്തിലേക്ക് തിരിച്ചിറക്കി.
അതേസമയം, ഏറ്റവും ക്രൂരമായ പീഡനങ്ങൾ നടത്തിയതിൽ മുഖ്യ പങ്ക് വഹിച്ചിരുന്നത് അയാൾ ആയിരുന്നു. ശരീരം കടിച്ചു മുറിക്കൽ, ഇരുമ്പുദണ്ഡം സ്വകാര്യഭാഗങ്ങളിൽ കടത്തൽ തുടങ്ങിയ മൃഗീയ ക്രൂരതകൾ. ഇത്തരം അതിക്രൂരതകൾ ഒരു മനുഷ്യജീവിയോട് ചെയ്യാൻ കഴിയുന്ന ഒരാൾ എത്രമാത്രം ഗൗരവമായ മാനസിക വികലതയും ക്രൂര പ്രവണതയും ഉള്ളവനായിരിക്കണമെന്ന ചോദ്യം ഇന്നും ഉത്തരം കിട്ടാതെ നിൽക്കുന്നു.
ഇവിടെ ഗൗരവമായി ചിന്തിക്കേണ്ട ഒരു കാര്യവുമുണ്ട്.. പ്രായം കുറഞ്ഞത് എന്നത് മാത്രം ഒരാളുടെ മനോവസ്ഥ നിർണ്ണയിക്കുന്ന മാനദണ്ഡമല്ല. ഇത്രയും ആസൂത്രിതമായ, നിയന്ത്രണമുള്ള, അതിക്രൂരമായ പീഡനം നടത്താൻ കഴിയുന്ന ഒരാളിൽ, ‘ജുവനയിൽ ഇന്നോസ്ന്സ്’ എന്ന ആശയം തന്നെ സംശയാസ്പദമാകുന്നു. അവൻ ചെയ്തത് ഒരു തെറ്റായ പ്രവൃത്തി മാത്രമല്ല, അത് മനുഷ്യത്വം മരവിച്ച മനോവൈകല്യത്തിന്റെ പ്രകടനമാണ്.
മൂന്നു വർഷത്തെ ദുർഗുണപരിഹാര പരിശീലനം കൊണ്ട് ഇത്തരം ഒരു മനോവൈകല്യം പൂർണ്ണമായി മാറുമെന്ന ധാരണ തന്നെ അപകടകരമാണ്. ഇത് ഒരു വ്യക്തിയുടെ പുനരധിവാസം മാത്രമല്ല, സമൂഹത്തിന്റെ സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ട വിഷയമാണ്. ഇത്തരം പ്രവണതകൾ ഉള്ള ഒരാളെ, പഴയ വ്യക്തിത്വം മായ്ച്ച് പുതിയ തിരിച്ചറിയൽ നൽകി സമൂഹത്തിലേക്ക് വിട്ടയക്കുന്നത്, ഭാവിയിൽ മറ്റൊരു ഇരയ്ക്കുള്ള വാതിൽ തുറക്കുന്നതിന് തുല്യമാണ്.
ഇന്ന് അയാൾ ലോകം തിരിച്ചറിയാതെ, പഴയ വ്യക്തിത്വം വെളിപ്പെടുത്തപ്പെടാതെ, ലോകത്തിന്റെ ഏതോ ഒരു കോണിൽ സ്വതന്ത്രമായി ജീവിക്കുന്നുണ്ടാവാം. പക്ഷേ, അവന്റെ ഉള്ളിലെ ആ മൃഗം ഉറങ്ങിക്കിടക്കുകയായിരിക്കും. എന്നാൽ ചരിത്രം നമ്മെ പഠിപ്പിക്കുന്നത് ഇതാണ്. ഇത്തരത്തിലുള്ള മൃഗീയ മനസ്സ് ശാശ്വതമായി ഉറങ്ങുന്നില്ല. ഒരുനാൾ അത് വീണ്ടും തന്റെ യഥാർത്ഥ സ്വരൂപം പുറത്തുകൊണ്ടുവരുമെന്ന ഭയം ഒരു വ്യക്തിയുടേത് മാത്രമല്ല, മുഴുവൻ സമൂഹത്തിന്റേയും ഭീതിയാക്കേണ്ടതല്ലേ.




