Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ ജീവനൊടുക്കി

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരനെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയായിരുന്നു സംഭവം. ആലപ്പുഴ സ്വദേശി ഹരിദാസ് (58) ആണ് മരിച്ചത്. ജയിൽ കോമ്പൗണ്ടിനകത്തുള്ള മാനുഫാക്ചറിംഗ് യൂണിറ്റിൽ രാവിലെ ഏഴരയോടെയാണ് ഹരിദാസ് ജോലിക്ക് കയറിയത്. പിന്നീട് തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലപ്പുഴ കോടതി ജീവപര്യന്തം ശിക്ഷിച്ച പ്രതിയാണ് ഹരിദാസ്.
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർധന; പവന് 1800 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻവർദ്ധനവ്. രണ്ട് തവണയായി പവന് 1,800 രൂപയും ഗ്രാമിന് 225 രൂപയുമാണ് ഉയർന്നത്. ഇന്ന് ഉച്ചയോടെ പവന് 97,680 രൂപയും ഗ്രാമിന് 12,210 രൂപയുമായി. രാവിലെ പവന് 1,400 രൂപ കൂടി 97,280 രൂപയും ഗ്രാമിന് 175 രൂപ കൂടി 12,160 രൂപയുമായിരുന്നു. ഇതിനിടയിലാണ് സ്വർണവിലയിൽ വൻകുതിപ്പുണ്ടായത്. ഈ മാസത്തെ ഇതുവരെയുള്ള ഏ​റ്റവും ഉയർന്ന സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഏ​റ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഡിസംബർ ഒമ്പതിനായിരുന്നു. അന്ന് പവന് 94,920 രൂപയും […]
Read more

കാസർകോട്ട് യുവതിയെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: ഉപ്പള സോങ്കാലിൽ യുവതിയെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടങ്കൈ റോഡിലെ മൊയ്തീൻ സവാദിന്റെ ഭാര്യ ഫാത്തിമത്ത് നസ്ബീനയാണ് (25) മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് കിടപ്പുമുറിയുടെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്. ആദ്യം ഉപ്പളയിലെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്നു മാസം പ്രായമുള്ള കുട്ടിയുടെ അമ്മയാണ് ഫാത്തിമത്ത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചു. മരണത്തിൽ മഞ്ചേശ്വരം പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം […]
Read more

മദ്യലഹരിയിൽ വാക്കുതർക്കം; സുഹൃത്തിന്റെ കുത്തേറ്റ യുവാവിന് ദാരുണാന്ത്യം

പാലാ: സുഹൃത്തുക്കൾ തമ്മിൽ മദ്യലഹരിയിൽ ഉണ്ടായ വാക്കുതർക്കത്തിനിടെ കത്തിക്കുത്തേറ്റ യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ കളർകോട് അറയ്ക്കക്കുഴിയിൽ ബിബിൻ യേശുദാസ് (29) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് ആലപ്പുഴ സ്വദേശി ബിനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുരിക്കുംപുഴ ക്ഷേത്രത്തിന് മുന്നിലെ റോഡിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ബിനീഷിനും കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം. തെക്കേക്കരയിൽ നിർമാണം പൂർത്തിയാക്കിയ വീട്ടിൽ വെൽഡിങ് വർക്കിന് എത്തിയതായിരുന്നു ഉപകരാറുകാരനായ ബിബിനും സുഹൃത്ത് ബിനീഷും. അടുത്ത ദിവസം നടക്കുന്ന ഗൃഹപ്രവേശനത്തിനു മുൻപായി നടത്തിയ സൽക്കാരച്ചടങ്ങ് […]
Read more

മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയ്‌‌യെ അംഗീകരിച്ചാൽ സഖ്യമാകാം; ടിവികെ

ചെന്നൈ: തിരഞ്ഞെടുപ്പു സഖ്യ ചർച്ചകൾ സജീവമാക്കാനുള്ള നീക്കവുമായി തമിഴക വെട്രി കഴകം (ടിവികെ). പാർട്ടി അധ്യക്ഷൻ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കുന്ന ആരുമായും സഖ്യമുണ്ടാക്കുമെന്ന് പാർട്ടി തീരുമാനിച്ചു. സഖ്യചർച്ചകൾക്കു പുതിയ സമിതിയെ നിയോഗിച്ചു. എന്നാൽ മുന്നണി സംബന്ധിച്ച് അന്തിമ തീരുമാനം വിജയ്‌യുടേതാണ്. പനയൂരിൽ ടിവികെ ജില്ലാ അധ്യക്ഷന്മാരുടെ യോഗത്തിലായിരുന്നു തീരുമാനം. വിജയ്‌യുടെ സംസ്ഥാന പര്യടനം ഇനിയും തുടരും. 16 ന് ഈറോഡ് പൊതുയോഗം നടത്താനാണ് ടിവികെയുടെ നീക്കം. ആദ്യം അപേക്ഷ നൽകിയ സ്ഥലത്ത് പൊലീസ് അനുമതി നൽകിയില്ല. […]
Read more

രാഹുൽ മാങ്കുട്ടത്തിലിൻറെ മുൻ‌കൂർ ജാമ്യം റദ്ദാക്കണം; ഹൈക്കോടതിയിൽ ഹർജി നൽകി സർക്കാർ

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവിശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. രണ്ടാം ബലാത്സംഘ കേസിൽ സെഷൻസ് കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു. ഇത് റദ്ദ് ചെയ്യണമെന്നാണ് സർക്കാറിന്റെ ആവശ്യം. രാഹുൽ സ്ഥിരം കുറ്റവാളിയെന്നും ഹർജിയിൽ പറയുന്നു.തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവിലെ ചില ഗുരുതരമായ പരാമർശങ്ങൾ കേസിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണ് അടിയന്തരമായി നടപടിയിലേക്ക് സർക്കാർ കടന്നത്. കെ.പി.സി.സി. അധ്യക്ഷന് ലഭിച്ച പരാതിയിൽ പറയാത്ത കാര്യങ്ങൾ പെൺകുട്ടിയുടെ മൊഴിയിലുണ്ട് എന്നതടക്കമുള്ള വൈരുധ്യങ്ങളാണ് […]
Read more

നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയെ മാനിക്കുന്നുവെന്ന് സത്യൻ അന്തിക്കാട്

തൃശൂർ: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയെ ബഹുമാനിക്കുന്നുവെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. കോടതിയിൽ വിശ്വസിക്കുന്നു. കോടതിക്ക് അപ്പുറം ഒന്നും അറിയില്ല. നേരിട്ട് കുറ്റക്കാരായവരെ ശിക്ഷിച്ചു. എതിരഭിപ്രായം ഉള്ളവർക്ക് മേൽ കോടതിയെ സമീപിക്കാനുള്ള സംവിധാനം ഉണ്ടെന്നും സത്യൻ അന്തിക്കാട് പ്രതികരിച്ച. ദിലീപ് തെറ്റുകാരനല്ല എന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കിൽ, അത് കോടതിയുടെ അറിവും ബോധ്യവുമാണ്. തെളിവുകളും സാക്ഷികളും രേഖകളുമൊക്കെ നോക്കിയാണ് കോടതി വിധി പറയുന്നത്. ഈ നാട്ടിലെ ഒരു പൗരൻ എന്ന നിലയിൽ കോടതിയോട് ബഹുമാനമുണ്ട്. താൻ സിനിമാ […]
Read more

എടത്വയിൽ ബസിന്റെ ടയറിനടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

എടത്വ: ഭർത്താവുമൊത്ത് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതിക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. ഇന്നലെ രാത്രി 8 മണിയോടെ തകഴി കോളമംഗലം മുട്ടേൽ കലുങ്കിനു സമീപം വച്ചായിരുന്നു അപകടം. കെഎസ്ആർടിസി ബസിനെ മറികടക്കുന്നതിനിടയിൽ പിന്നിലുണ്ടായിരുന്ന സ്വകാര്യ ബസ് വലത്തോട്ട് വെട്ടിക്കുകയും മെറിനയും ഭർത്താവും സഞ്ചരിച്ച ബൈക്കിന്റെ ഹാൻഡിലിൽ തട്ടുകയുമായിരുന്നു. നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും താഴെ വീണ യുവതിക്ക് മുകളിൽ കൂടി ബസിന്റെ ടയർ കയറിയിറങ്ങുകയായിരുന്നു. ബൈക്കുമായി 10 മീറ്ററോളം ബസ് മുന്നോട്ടു പോകുകയും ചെയ്തു. ഇടപ്പള്ളി മാതാ അമൃതാനന്ദമയി ഹോസ്പിറ്റലിൽ […]
Read more

ട്രംപിന് കനത്ത തിരിച്ചടി; മിയാമി മേയർ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥിക്ക് വിജയം

വാഷിങ്ടൻ: യുഎസിലെ മിയാമിയിൽ മേയർ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് നേതാവായ ഐലീൻ ഹിഗിൻസിനു (61) ഉജ്ജ്വല വിജയം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്തുണച്ച റിപ്പബ്ലിക്കൻ സ്ഥാനാർഥി എമീലിയോ ഗൊൺസാലസിനെ തോൽപിച്ചാണ് മൂന്നുദശകത്തിനുശേഷം മിയാമിയിൽ ഡെമോക്രാറ്റുകൾ വിജയിച്ചത്. നഗരത്തിന്റെ ആദ്യ വനിതാ മേയറാവും ഹിഗിൻസ്. സ്പാനിഷ് സമൂഹത്തിനു ഭൂരിപക്ഷമുള്ള മിയാമിയിൽ ട്രംപിന്റെ കുടിയേറ്റവിരുദ്ധ നടപടികൾക്കെതിരെ ഉറച്ച നിലപാടാണു ഹിഗിൻസ് സ്വീകരിച്ചത്. മേയർ തിരഞ്ഞെടുപ്പിൽ ട്രംപിന് തുടർച്ചയായ രണ്ടാമത്തെ കനത്ത തിരിച്ചടിയാണിത്. യുഎസിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിന്റെ മേയറായി […]
Read more

സുരേഷ്ഗോപി തിരുവനന്തപുരത്ത് വോട്ടു ചെയ്തതതിൽ വിവാദം; വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ട് ചെയ്ത കേന്ദ്രമന്ത്രി സുരേഷ്ഗോപി തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ടു ചെയ്തതിനെച്ചൊല്ലി വിവാദം. കോൺഗ്രസും സിപിഐയും ഇതിനെതിരെ രംഗത്തുവന്നു. എന്നാൽ രണ്ടും വ്യത്യസ്ത വോട്ടർ പട്ടികയാണെന്നും നിയമപരമായി പ്രശ്നമില്ലെന്നും തിരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കി. പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്നും കമ്മിഷൻ അറിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ നെട്ടിശേരിയിലെ വിലാസത്തിൽ വോട്ട് ചെയ്ത സുരേഷ് ഗോപിയും കുടുംബാംഗങ്ങളും തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ശാസ്തമംഗലത്താണ് വോട്ടു ചെയ്തത്.
Read more

Recent News

Advertisement
WhiteswanTV Footer