Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ദുബായ് കൈറ്റ് ബീച്ചിൽ അപകടകരമായ അഭ്യാസ പ്രകടനങ്ങൾ; 90 ഇ-സ്കൂട്ടർ റൈഡർമാർക്കെതിരെ നടപടിയെടുത്ത് പൊലീസ്

ദുബായ്: ദുബായിലെ വിനോദസഞ്ചാര കേന്ദ്രമായ കൈറ്റ് ബീച്ചിലെ സ്‌പോർട്‌സ് ട്രാക്കുകളിൽ ഇ-സ്കൂട്ടറുകൾ ഉപയോഗിച്ച് അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ 90 പേർക്കെതിരെ ദുബൈ പൊലീസ് നടപടിയെടുത്തു. ഇവരുടെ സ്കൂട്ടറുകൾ പൊലീസ് പിടിച്ചെടുത്തു. ശനിയാഴ്ചയാണ് അധികൃതർ ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. അപകടകരമായ ഇത്തരം പ്രവൃത്തികൾ നടത്തുന്നവരുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും സ്വീകരിക്കുകയെന്ന് പൊലീസ് പറഞ്ഞു. തണുപ്പുകാലമായതിനാൽ ബീച്ചുകളിൽ കുടുംബങ്ങളും കുട്ടികളും ധാരാളമായി എത്തുന്ന സമയമാണിത്. ഈ തിരക്കിനിടയിൽ നടത്തുന്ന അഭ്യാസപ്രകടനങ്ങൾ പൊതുജനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് […]
Read more

കുവൈത്തിൽ 15 സ്വകാര്യ ഫാർമസികൾ പൂട്ട്; ലൈസൻസുകൾ റദ്ദാക്കി

കുവൈത്ത് സിറ്റി: നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കുവൈത്തിൽ 15 സ്വകാര്യ ഫാർമസികൾ ഉടനടി അടച്ചുപൂട്ടാനും ലൈസൻസുകൾ റദ്ദാക്കാനും കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ- അവാധി ഉത്തരവിട്ടു. മരുന്നുകളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്നതിനായി ആരോഗ്യ മന്ത്രാലയം നടത്തിയ കർശന പരിശോധനകൾക്ക് പിന്നാലെയാണ് ഈ നടപടി. 1996-ലെ 28-ാം നമ്പർ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതായി മന്ത്രാലയത്തിന്‍റെ ഫാർമസ്യൂട്ടിക്കൽ ആൻഡ് ഫുഡ് കൺട്രോൾ കമ്മിറ്റികൾ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. മരുന്നുകൾ വിതരണം ചെയ്യുന്നതിലെ അപാകതകൾ, ഔദ്യോഗിക ചട്ടങ്ങൾ പാലിക്കാതെ […]
Read more

വാതിൽ കുത്തിത്തുറന്ന് 10 ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷ്ടിച്ചു

തിരുവനന്തപുരം: വീട് കുത്തിത്തുറന്ന് 10 ലക്ഷം രൂപയുടെ ആഭരണങ്ങൾ കവർന്നു. ഐരാണിമുട്ടം ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ടിനുവിന്റെ കാലടി കുളത്തറ റോഡിലെ വാടക വീട്ടിലായിരുന്നു മോഷണം. ഡോക്ടറും കുടുംബവും അവധിക്ക് നാട്ടിൽ പോയ തക്കം നോക്കിയായിരുന്നു പത്തുലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്. ക്രിസ്മസ് ദിനത്തിലായിരിക്കാം മോഷണം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. ക്രിസ്‌മസ് അവധിയായതിനാൽ ഡോക്ടറും കുടുംബവും എറണാകുളത്തെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അന്ന് വൈകുന്നേരം വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിൽ […]
Read more

കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ 2 വയസുകാരന് ദാരുണാന്ത്യം

കാഞ്ഞങ്ങാട്: കാസർകോട് എരിയാൽ ബ്ലാർകോട് രണ്ട് വയസുകാരൻ കിണറ്റിൽ വീണു മരിച്ചു. ഇക്ബാൽ- നുസൈബ ദമ്പതികളുടെ മകൻ മുഹമ്മദ് സ്വാലിഹ് ആണ് മരിച്ചത്. വീട്ടിൽ കളിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു. ശനിയാഴ്ചയായിരുന്നു സംഭവം. കളിക്കുന്നതിനിടെ വീടിന് സമീപത്തെ കിണറ്റിൽ കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തന്നെ കുട്ടിയെ പുറത്തെടുക്കുകയും കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. […]
Read more

ഓടുന്ന കാറിൽ യുവതിക്ക് പീഡനം; ഐടി ജീവനക്കാരിയും ഭർത്താവും കമ്പനി സിഇഒയും അറസ്റ്റിൽ

ഉദയ്പുർ: ഓടുന്ന കാറിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഐടി സ്ഥാപനത്തിന്റെ സിഇഒയും വനിതാ എക്സിക്യൂട്ടീവ് മേധാവിയും ഇവരുടെ ഭർത്താവുമാണ് അറസ്റ്റിലായത്. മൂന്ന് പ്രതികളെയും ബുധനാഴ്ച കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. ഇവരെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. രാജസ്ഥാനിലെ ഉദയ്പുരിൽ പിറന്നാൾ പാർട്ടി കഴിഞ്ഞ് മടങ്ങവെയാണ് യുവതിയെ കാറിൽ വച്ച് പീഡിപ്പിച്ചത്. ഡിസംബർ 20നായിരുന്നു സംഭവം. പിറന്നാൽ പാർട്ടിയിൽ അമിതമായി മദ്യപിച്ച യുവതിയെ മൂന്ന് പ്രതികളും ചേർന്ന് വീട്ടിൽ വിടാമെന്ന് പറഞ്ഞ് കാറിൽ […]
Read more

പൊതുസ്ഥലത്ത് പ്രാവിനു തീറ്റ കൊടുത്ത വ്യവസായിക്ക് 5000 രൂപ പിഴ; സംഭവം മുബൈയിൽ

മുംബൈ: വിലക്കു ലംഘിച്ചു പൊതുസ്ഥലത്ത് പ്രാവിനു തീറ്റ കൊടുത്ത മുംബൈ വ്യവസായി നിതിൻ സേഠിനു ബാന്ദ്ര കോടതി 5000 രൂപ പിഴ ചുമത്തി. രോഗാണുക്കൾ പടരാനും ജീവന് അപകടം ഉണ്ടാകാനും സാധ്യതയുള്ള പ്രവൃത്തി ചെയ്തെന്നു ചൂണ്ടിക്കാണിച്ചാണു നടപടി. ഓഗസ്റ്റ് ഒന്നിനാണ് അടച്ചിട്ട കബൂത്തർഖാനയ്ക്കു സമീപം പ്രാവിനു തീറ്റ കൊടുത്തത്. പ്രാവുകളുടെ ആധിക്യം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുന്നുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ നിർദേശപ്രകാരമാണ് നഗരത്തിലെ കബൂത്തർഖാനകൾ അടച്ചുപൂട്ടാനുള്ള നടപടിയുമായി ബിഎംസി രംഗത്തെത്തിയത്. ജൈനമത വിശ്വാസികളും ഗുജറാത്തികളും ഇതിനുപിന്നാലെ […]
Read more

മുഖ്യമന്ത്രിയുടെയും പോറ്റിയുടെയും എഐ ഫോട്ടോ പ്രചരിപ്പിച്ച കേസ്; എൻ സുബ്രഹ്മണ്യനെ വിട്ടയച്ചു

കോഴിക്കോട്: കെപിസിസി രാഷ്‌ട്രീയകാര്യ സമിതി അംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ എൻ സുബ്രഹ്മണ്യനെ ചേവായൂർ പൊലീസ് നോട്ടീസ് നൽകി വിട്ടയച്ചു. ഏറെനേരമായി പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നുണ്ടായിരുന്നു. പ്രധാനപ്പെട്ട നേതാക്കളടക്കം സ്റ്റേഷനിലെത്തി. കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ പ്രവീൺ കുമാർ പൊലീസിന് നേരെ വലിയ വിമർശനം ഉന്നയിച്ചിരുന്നു. ‘എൻ സുബ്രഹ്മണ്യനെതിരെ പിണറായി വിജയന്റെ പൊലീസ് സ്വീകരിച്ച നടപടി അന്യായവും അകാരണവുമാണ്. ഈ നടപടി അവഗണനയോടെ ഞങ്ങൾ തള്ളുകയാണ്. അകാരണമായ ഈ നടപടിക്ക് പൊലീസ് കടുത്ത […]
Read more

മൊബൈൽ ഫോണിൻ്റെ തിരിച്ചടവ് മുടങ്ങി; യുവാവിന് മർദനം, മൂന്നുപേർ കസ്റ്റഡിയിൽ

കോഴിക്കോട്: മൊബൈൽ ഫോണിൻ്റെ തിരിച്ചടവ് മുടങ്ങിയതിന് യുവാവിനെ മർദിച്ചതായി പരാതി. താമരശ്ശേരി സ്വദേശി അബ്ദു റഹ്മാനാണ് മർദനമേറ്റത്. ആക്രമണം തടുക്കുന്നതിനിടെ അബ്ദുറഹ്മാൻ്റെ കൈയിൽ കത്തി കൊണ്ട് ആഴത്തിൽ മുറിവേറ്റു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ഇയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ മൂന്ന് പേരെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ സഞ്ചരിച്ച ഥാറും കസ്റ്റഡിയിലെടുത്തു. ടിവിഎസ് ഫൈനാൻസ് ജീവനക്കാരാണ് കസ്റ്റഡിയിലുള്ളത്.
Read more

13കാരിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയിൽ

കോഴിക്കോട്: പതിമൂന്ന് വയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞ യുവാവിനെ പിടികൂടി. തഞ്ചാവൂര്‍ പട്ടിത്തോപ്പ് സ്വദേശി ബാലാജിയെയാണ് കോഴിക്കോട് കൊയിലാണ്ടി പൊലീസ് പിടികൂടിയത്. കുറുവാ മോഷണം സംഘങ്ങള്‍ താമസിക്കുന്ന തഞ്ചാവൂര്‍ അയ്യാപേട്ട ലിംഗകടിമേട് കോളനിക്കടുത്തുള്ള തിരുട്ട്ഗ്രാമത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. രണ്ട് മാസം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊയിലാണ്ടിയില്‍ ബന്ധുവീട്ടില്‍ താമസിക്കുന്നതിനിടയിലാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം ബാലാജി തമിഴ്‌നാട്ടിലേക്ക് രക്ഷപെടുകയായിരുന്നു. രണ്ട് മാസത്തോളമായി ഇയാള്‍ തിരുട്ട് ഗ്രാമത്തിന് സമീപം ഒളിവില്‍ കഴിയുകയായിരുന്നു. ഇവിടെയെത്തിയ കൊയിലാണ്ടി […]
Read more

കുവൈത്തിലെ കെട്ടിടത്തിൽ തീപിടിത്തം; ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയയിലെ അപ്പാർട്ട്മെന്‍റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. നാല് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം ഉണ്ടായത്. ഫർവാനിയ, സുബ്ഹാൻ എന്നീ അഗ്നിശമന നിലയങ്ങളിൽ നിന്നുള്ള സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. തീപിടുത്തത്തിൽ ഒരാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റ നാല് പേരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിശമന സേനയുടെ പെട്ടെന്നുള്ള ഇടപെടൽ മൂലം തീ കൂടുതൽ ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനും നിയന്ത്രണവിധേയമാക്കാനും സാധിച്ചു. അപകടത്തിന്‍റെ […]
Read more

Recent News

Advertisement
WhiteswanTV Footer