Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

മന്ത്രി വി എൻ വാസവൻ ഇന്ന് ശബരിമലയിലെത്തും; ഉദ്യോ​ഗസ്ഥരുടെ യോ​ഗം നാളെ

തിരുവനന്തപുരം: ദേവസ്വം മന്ത്രി വി എൻ വാസവൻ ഇന്ന് ശബരിമലയിൽ എത്തും. മണ്ഡലകാല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നാളെ ഉദ്യോ​ഗസ്ഥരുടെ യോ​ഗം നടക്കും. യോഗം ചേരാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം മന്ത്രിക്ക് അനുമതി നൽകിയിരുന്നു. പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ യോഗം ചേരരുത് എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. ശബരിമലയിൽ കർശനമായ നിയന്ത്രണങ്ങൾ വന്നോടെ മണിക്കൂറുകളുടെ കാത്തുനിൽപ്പിന് അവസാനം വന്നിരിക്കുകയാണ്. ഇന്നലെ മുതൽ കാര്യമായ തിരക്ക് അനുഭവപ്പെടുന്നില്ല. വലിയ നടപ്പന്തലിലെ കാത്തുനിൽപ്പ് ഒഴിച്ചാൽ കാനന വഴിയിൽ എവിടെയും നീണ്ട ക്യൂ […]
Read more

അനധികൃത സ്വത്ത് സമ്പാദന കേസ്; വിജിലൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല. ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാര്‍ മുന്‍കൂര്‍ അനുമതി തേടണം. ശേഷം വീണ്ടും പരാതി നല്‍കാമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ വിജിലൻസ് കോടതിയുടെ പരാമർശങ്ങളിൽ സർക്കാർ നൽകിയ ഹർജിയില്‍, വാദം കേട്ട കോടതി മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശങ്ങള്‍ നീക്കി. ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി വിധിക്കെതിരെയാണ് എം ആർ അജിത് കുമാർ ഹൈക്കോടതിയിൽ അപ്പീൽ […]
Read more

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു; മരണത്തിന് കീഴടങ്ങിയത് 40 ദിവസത്തെ ചികിത്സയ്ക്ക് ശേഷം

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. 40 ദിവസമായി ചികിത്സയിലായിരുന്ന ആനാട് ഇരിഞ്ചയം കുഴിവിള അശ്വതി ഭവനിൽ എൻ.ജെ.വിഷ്ണുവിന്റെ ഭാര്യ കെ.വി.വിനയയാണ് (26) മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് ആദ്യം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ബുധനാഴ്ച്ച് രാത്രിയോടെ മരണപ്പെടുകയായിരുന്നു. രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. വിനയയുടെ വീട്ടിൽ നിന്നു ശേഖരിച്ച ജല സാംപിളിന്റെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. സംസ്ഥാനത്ത് മസ്തിഷ്കജ്വരം ബാധിച്ച് ഈ മാസം ചികിത്സ തേടിയ 17 പേരിൽ 7 […]
Read more

നാളെ മുതൽ ട്രെയിൻ ഗതാഗത നിയന്ത്രണം; കൊല്ലം–എറണാകുളം മെമു റദ്ദാക്കി

തിരുവനന്തപുരം: ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കുമിടയിൽ പാലത്തിന്റെ നവീകരണം നടക്കുന്നതിനാൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 22ന് രാത്രി 9.05ന് പുറപ്പെടേണ്ട കൊല്ലം–എറണാകുളം മെമു റദ്ദാക്കി. ഭാഗികമായി റദ്ദാക്കിയവ – 22ന് മധുര–ഗുരുവായൂർ എക്സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. 23ന് ഗുരുവായൂർ–മധുര എക്സ്പ്രസ് കൊല്ലത്ത് നിന്ന് സർവീസ് ആരംഭിക്കും. 22ന് നാഗർകോവിൽ–കോട്ടയം എക്സ്പ്രസ് കായംകുളത്ത് യാത്ര അവസാനിപ്പിക്കും. 21 ന് 3:20ന് പുറപ്പെടുന്ന ചെന്നൈ–തിരുവനന്തപുരം സൂപ്പർ 22ന് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. 22ന് വൈകിട്ട് 5.15ന് തിരുവനന്തപുരത്തുനിന്നു പുറപ്പെടേണ്ട തിരുവനന്തപുരം–ചെന്നൈ […]
Read more

സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.വരും ദിവസങ്ങളിലും മഴ തുടരും. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആൻഡമാൻ കടലിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ […]
Read more

ഡൽഹി സ്ഫോടനം; സംഭവസ്ഥലത്ത് നിന്നും 9എംഎം കാട്രിഡ്ജുകൾ കണ്ടെത്തി ഫോറൻസിക് സംഘം

ന്യൂഡൽഹി: ചെങ്കോട്ടയ്‌ക്ക് സമീപം കാർ സ്ഫോടനം ഉണ്ടായ സ്ഥലത്ത് നടത്തിയ പരിശോധനയിൽ കൂടുതൽ തെളിവുകൾ കണ്ടെത്തി ഫോറൻസിക് സംഘം. 9 മില്ലീമീറ്റർ കാലിബറുള്ള മൂന്ന് കാട്രിഡ്ജുകളടക്കം ആകെ ആറ് കാട്രിഡ്ജുകൾ ഫോറൻസിക് സംഘം സംഭവസ്ഥലത്ത് നിന്നും കണ്ടെത്തി. ഇവ സാധാരണക്കാർക്ക് കൈവശം വയ്‌ക്കാൻ അനുവാദമില്ല. സംഭവസ്ഥലത്ത് നിന്നും പിസ്റ്റ‌ളുകളോ തോക്കിന്റെ ഭാഗങ്ങളോ കണ്ടെത്തിയിട്ടില്ല. വെടിയുണ്ടകളുടെ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെ തെറ്റിധരിപ്പിക്കാനുള്ള സംഘടിതശ്രമത്തിന്റെ ഭാഗമായി വെടിയുണ്ടകൾ സ്ഫോടനം നടന്ന സ്ഥലത്ത് കൊണ്ടിട്ടതാണോയെന്നും ഫോറൻസിക് വിദഗ്ദ്ധർ അന്വേഷിക്കുന്നുണ്ട്. നിലവിൽ […]
Read more

ശാന്തിപ്പള്ളത്ത് കന്നിയങ്കത്തിനൊരുങ്ങി 21-കാരി സിപിഎം സ്ഥാനാർഥി

കാസർകോട്: കന്നിയങ്കത്തിനൊരുങ്ങുകയാണ് ജെഡിസി വിദ്യാർഥിനിയായ 21-കാരി. കാസർകോട് ഗവ. കോളേജിൽ ഫൈൻ ആർട്സ് സെക്രട്ടറിയായി മത്സരിച്ചും ബാലസംഘം സെക്രട്ടറി, എസ്എഫ്ഐ ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുമുള്ള അനുഭവസമ്പത്തുകൊണ്ട് പൊതുതിരഞ്ഞെടുപ്പിനെ നേരിടുകയാണ് ശാന്തിപ്പള്ളത്തെ കെ. സ്നേഹ. കുമ്പള ഗ്രാമപ്പഞ്ചായത്ത്‌ 21-ാം വാർഡായ ശാന്തിപ്പള്ളയിൽ നിന്നും എൽഡിഎഫ് സ്ഥാനാർഥിയായാണ് ജനവിധി തേടുന്നത്. നിലവിൽ ബിജെപിയാണ് വാർഡിനെ പ്രതിനിധീകരിക്കുന്നത്. 150 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. വാർഡ്‌ പുനർവിഭജനത്തിൽ പ്രതീക്ഷയർപ്പിക്കുകയാണ് സിപിഎം.
Read more

കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഓടയിൽ തള്ളി; ബസ് ഡ്രൈവർ അറസ്റ്റിൽ

ന്യൂഡൽഹി: കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഓടയിൽ ഉപേക്ഷിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ നോയ്ഡ ബറോല സ്വദേശിയായ മോനു സിംഗ് (മോനു സോളങ്കി) (34) എന്നയാളാണ് പൊലീസ് പിടിയിലായത്. നവംബർ അഞ്ചിനായിരുന്നു സംഭവം. പ്രീതി യാദവ് എന്ന യുവതിയെയാണ് വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ മോനു കൊലപ്പെടുത്തിയത്. മോനുവിനെ കേസിൽ കുടുക്കുമെന്നും പെൺമക്കളെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നും പ്രീതി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ പണം തട്ടിയെടുത്തതിന്റെ പേരിലാണ് മോനു കൊലപാതകം നടത്തിയതെന്ന് ഡിസിപി യമുന […]
Read more

മഴ മുന്നറിയിപ്പിൽ മാറ്റം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Read more

‘സ്‌മൈൽ ഭവനം’ പദ്ധതിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതീവ സന്തുഷ്ട; നടി അനുശ്രീ

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ‘സ്‌മൈൽ ഭവനം’ പദ്ധതിയിൽ നിർമ്മിക്കുന്ന പുതിയ വീടിന്റെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്ത് നടി അനുശ്രീ. പാലക്കാട് നിയോജക മണ്ഡലത്തിലെ അർഹതരായ കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുന്ന എംഎൽഎയുടെ പദ്ധതിയാണ് ‘സ്‌മെെൽ ഭവനം’. സ്വന്തമായി വീട് ഇല്ലാത്തവരുടെ സ്വപ്നം യാഥാർത്ഥ്യമാകുന്ന പദ്ധതിയുടെ ഭാഗമായി പങ്കെടുക്കാൻ കഴിഞ്ഞതിൽ താൻ അതീവ സന്തുഷ്ടയാണെന്ന് അനുശ്രീ പറഞ്ഞു. പാലക്കാട് മണ്ഡലത്തിലെ ഒട്ടേറെ കുടുംബങ്ങളുടെ ചിരകാല അഭിലാഷമാണ് ഈ പദ്ധതിയിലൂടെ യാഥാർത്ഥ്യമാകുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഏറെ സന്തോഷമുണ്ടെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer