സിഡ്നിയിൽ മത-രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി പരിശുദ്ധ കാതോലിക്കാ ബാവാ
സിഡ്നി : മലയാളികളുള്ള മണ്ണിലേക്കെല്ലാം മലങ്കരസഭ വളർന്ന് പന്തലിക്കുന്നത് അഭിമാനകരമാണെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. സഭയുടെ ഏഷ്യാ പസിഫിക് ഭദ്രാസനത്തിന്റെ ഒന്നാം വാർഷിക ആഘോഷം സിഡ്നിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പരിശുദ്ധ ബാവാ. ഏഷ്യാ പസിഫിക് ഭദ്രാസനം ഒരുവർഷത്തിനുള്ളിൽ 47 പള്ളികളും 1700 സ്ഥിരം കുടുംബങ്ങളുമായി വളർച്ചയുടെ പടവുകൾ കയറുന്നത് പ്രവാസിസമൂഹത്തിന്റെ സഭാസ്നേഹമാണ് വെളിവാക്കുന്നതെന്നും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു. ഭദ്രാസനസഹായ മെത്രാപ്പോലീത്താ […]
Read more