Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

കൊല്ലത്ത് ലഹരിയുമായി യുവാക്കൾ പിടിയിൽ

കൊല്ലം: സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനകളിൽ കൊല്ലത്തും കാസർഗോട്ടും രാസലഹരിയുമായി യുവാക്കളെ അറസ്റ്റ് ചെയ്തു. ശാസ്താംകോട്ടയിൽ 2.5 ഗ്രാം മെത്താംഫിറ്റമിനും 15 ഗ്രാം കഞ്ചാവുമായി ആലപ്പുഴ വള്ളിക്കുന്നം സ്വദേശി അരുൺ.വി (28) എന്നയാളെയാണ് എക്സൈസ് പിടികൂടിയത്. ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അബ്ദുൾ വഹാബിന്റെ മേൽനോട്ടത്തിൽ നടന്ന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന സ്‌കൂട്ടറും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കാസർഗോഡ് കുമ്പള റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും 2.77 ഗ്രാം മെത്താംഫിറ്റമിനുമായി കേതൻ.സി.കെ(26), […]
Read more

ഇന്ത്യൻ നാവിക സേനയുടെ രഹസ്യ വിവരങ്ങൾ പാകിസ്ഥാന് കൈമാറിയ രണ്ട് പേർ അറസ്റ്റിൽ

ഉഡുപ്പി: ഇന്ത്യൻ നാവികസേനയുടെ കപ്പലുകളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്ഥാനുമായി പങ്കുവെച്ച രണ്ട് പേരെ മാൽപെ പൊലീസ് അറസ്റ്റ് ചെയ്തു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകാൻ സാധ്യതയുള്ള വിവരങ്ങളാണ് ഇവർ കൈമാറിയത്. ഉത്തർപ്രദേശ് സ്വദേശികളായ രോഹിത് (29), ശാന്ത്രി (37) എന്നിവരാണ് അറസ്റ്റിലായത്. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ സിഇഒ സമർപ്പിച്ച പരാതി പ്രകാരമായിരുന്നു അറസ്റ്റ്. പ്രധാന പ്രതിയായ രോഹിത് എം/എസ് സുഷ്മ മറൈൻ പ്രൈവറ്റ് ലിമിറ്റഡ് വഴി ജോലി […]
Read more

ദുബായ് എയർഷോയ്‌ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്നുവീണു

ദുബായ്: ദുബായ് എയർഷോയ്‌ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനം തകർന്നുവീണു. പ്രാദേശിക സമയം 2.10നാണ് സംഭവമുണ്ടായത്. ദുബായിലെ അൽ മക്തും വിമാനത്താവളത്തിലായിരുന്നു സംഭവം. തേജസ് യുദ്ധവിമാനത്തിന്റെ പ്രകടനത്തിനിടെ താഴേക്ക് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. പൈലറ്റ് രക്ഷപ്പെട്ടോ ഇല്ലയോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്. അപകട വിവരം ഇന്ത്യൻ വ്യോമസേന സ്ഥിരീകരിച്ചു. ഇന്ത്യ നിർമ്മിച്ച വിവിധോദ്ദേശ യുദ്ധവിമാനമാണ് തേജസ്. എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസി രൂപകൽപനചെയ്‌ത് ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡാണ് തേജസ് നിർമ്മിച്ചത്. ലൈറ്റ് കോംബാക്‌ട് എയർക്രാഫ്‌റ്റായ ഈ വിമാനത്തിന് മുൻ പ്രധാനമന്ത്രി […]
Read more

പാകിസ്ഥാനിലെ പശനിർമാണ ഫാക്ടറിയിൽ വൻ പൊട്ടിത്തെറി; 15 തൊഴിലാളികൾക്ക് ദാരുണാന്ത്യം

കറാച്ചി: പാകിസ്ഥാനിൽ പശ നിർമാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ 15 തൊഴിലാളികൾക്ക് ദാരുണാന്ത്യം. നിരവധിപേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരാനാണ് സാധ്യത. പഞ്ചാബ് പ്രവിശ്യയിൽ ഫൈസലാബാദിലെ വ്യാവസായിക കേന്ദ്രത്തിലായിരുന്നു സ്ഫോടനം. സ്ഫോടനത്തിൽ ഫാക്ടറി കെട്ടിടത്തിനും സമീപത്തെ വീടുകൾക്കും കാര്യമായ നാശനഷ്ടമുണ്ടായി. പൊട്ടിത്തെറിക്ക് പിന്നാലെ ഫാക്ടറിയിൽ തീപിടിത്തവുമുണ്ടായി. അപകടമുണ്ടായ ഉടൻ ഓടിരക്ഷപ്പെട്ട ഫാക്ടറി ഉടമയ്ക്കുവേണ്ടി പൊലീസ് അന്വേഷണമാരംഭിച്ചു. സ്ഫോടനത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ഫാക്ടറി ഉടമയെ ഉടൻ പിടികൂടുമെന്നും പ്രാദേശിക ഭരണാധികാരി അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ പഞ്ചാബ് […]
Read more

ആക്ഷൻ കോമഡി ചിത്രം ‘പെറ്റ് ഡിറ്റക്റ്റീവ്’ നവംബർ 28 മുതൽ ZEE5-ൽ

തിയറ്ററിൽ ‌പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത ഫൺ ചിത്രം പെറ്റ് ഡിറ്റക്ടീവ് നവംബർ 28 മുതൽ ZEE5-ൽ സ്ട്രീമിങ് ആരംഭിക്കും.ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം തിയറ്ററിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരുന്നു. ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്ന് രചിച്ച ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്സ് – […]
Read more

മൊബൈൽ ചാർജർ കേബിള്‍ ഉപയോ​ഗിച്ച് ക്രൂരമർദനം; യുവമോർച്ച നേതാവ് കസ്റ്റഡിയിൽ

കൊച്ചി: പങ്കാളിയെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ യുവമോർച്ച എറണാകുളം ജില്ല ജനറൽ സെക്രട്ടറി ​ഗോപു പരമശിവൻ കസ്റ്റഡിയിൽ. മൊബൈൽ ചാർജർ ഉപയോ​ഗിച്ചായിരുന്നു മർദനം. ദേഹം മുഴുവൻ മർദനമേറ്റ പാടുകളുമായി യുവതി മരട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. അതിക്രൂരമായ രീതിയിലാണ് പെൺകുട്ടിയെ മർദിച്ചിരിക്കുന്നത്. യുവതി തുടരെ മര്‍ദനത്തിനിരയായിരുന്നുവെന്ന് ശരീരത്തിലെ പാടുകളിൽ നിന്ന് വ്യക്തമാകുന്നു. ഇവര്‍ രണ്ട് പേരും ഒരുമിച്ചാണ് താമസിച്ചിരുന്നത്. യുവമോര്‍ച്ചയുടെ എറണാകുളം ജില്ല ജനറൽ സെക്രട്ടറിയാണ് ഗോപു പരമശിവൻ. ഇവര്‍ 5 വര്‍ഷമായിട്ട് ഒന്നിച്ചാണ് താമസം. […]
Read more

ജി20 ഉച്ചകോടി; പ്രധാനമന്ത്രി ഇന്ന് ദക്ഷിണാഫ്രിക്കയിലേക്ക്

ന്യൂഡൽഹി: ആഫ്രിക്കയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു. മൂന്ന് ദിവസത്തെ ആഫ്രിക്കൻ സന്ദർശനത്തിനാണ് തുടക്കമായത്. ഉച്ചകോടിയിൽ വിവിധ ലോക നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ചരിത്രത്തിലാദ്യമായാണ് ജി20 ഉച്ചകോടി ആഫ്രിക്ക വൻകരയിൽ നടക്കുന്നത്. ‘വസുധൈവ കുടുംബകം, ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന ഇന്ത്യയുടെ കാഴ്ചപ്പാടിലൂന്നി ആശയങ്ങൾ ഉച്ചകോടിയിൽ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്രാ പ്രസ്താവനയിൽ പറഞ്ഞു. ഉച്ചകോടിയോടനുബന്ധിച്ച്, ജോഹന്നാസ്ബർഗിൽ എത്തുന്ന നേതാക്കളുമായി പ്രധാനമന്ത്രി മോദി […]
Read more

‘ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്’; ഡിഇഒ ഓഫീസുകളിൽ വൻ ക്രമക്കേട്

ആലപ്പുഴ: വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഓഫീസുകളിലെ ക്രമക്കേട് കണ്ടെത്താൻ വിജിലൻസ് നടത്തിയ ‘ഓപ്പറേഷൻ ബ്ലാക്ക് ബോർഡി’ ൽ ജില്ലയിലെ രണ്ട് ക്ലാർക്കുമാർ പിടിയിൽ. ആലപ്പുഴ, കുട്ടനാട് ഡി ഇ ഒ ഓഫീസുകളിലെ ക്ലാർക്കുമാർ ഓൺലൈനായി 2.17 ലക്ഷം രൂപ കൈപ്പറ്റിയതായാണ് ഓപ്പറേഷൻ ബ്ലാക്ക് ബോർഡിലെ കണ്ടെത്തൽ. ആലപ്പുഴ ഡിഇഒ ഓഫീസിലെ ഒരു ക്ലാർക്കിൻ്റെ അക്കൗണ്ടിലേക്ക് 1,40,000 രൂപ ഗൂഗിൾ പേ വഴി ലഭിച്ചു. കുട്ടനാട് ഡിഇഒ ഓഫീസിലെ എയ്ഡഡ് നിയമനവുമായി ബന്ധപ്പെട്ട് സെക്ഷൻ കൈകാര്യം ചെയ്യുന്ന ക്ലാർക്കിൻ്റെ […]
Read more

ബംഗ്ലാദേശിൽ ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തി

കൊൽക്കത്ത: ബംഗ്ലാദേശിൽ ഭൂചലനം. 5.2 മാഗ്നിറ്റ്യൂട് രേഖപ്പെടുത്തിയ ഭൂചനത്തിന്റെ പ്രകമ്പനം കൊൽക്കത്തയിലും സമീപ പ്രദേശങ്ങളിലും അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 10:08 നാണ് നഗരത്തിന്റെ പല ഭാഗങ്ങളിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. ബംഗ്ലാദേശിലെ നർസിങ്ദിയുടെ തെക്ക് പടിഞ്ഞാറ് ദിശയിൽ 14 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രകമ്പനം അനുഭവപ്പെട്ടതിനെത്തുടർന്ന് കെട്ടിടങ്ങൾ കുലുങ്ങുകയും ഫാനുകളും ചുമരിലെ അലങ്കാര വസ്തുക്കളും ചെറുതായി ഇളകുന്നതും അനുഭവപ്പെട്ടതായി പ്രദേശവാസികൾ അറിയിച്ചു. കൊൽക്കത്തയിലും സമീപ പ്രദേശങ്ങളിലും ഭൂചലനംഅനുഭവപ്പെട്ടതായാണ് വിവരം. ആളുകൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും ഓഫീസുകളിൽ […]
Read more

കാറോടിക്കുന്നതിനിടെ ഹൃദയാഘാതം​​​; മലയാളി സാമൂഹികപ്രവർത്തകന് ദാരുണാന്ത്യം

റിയാദ്: വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം. മലയാളി സാമൂഹികപ്രവർത്തകൻ ദമ്മാമിൽ മരിച്ചു. കോട്ടയം​ മണർകാട് ഐരാറ്റുനട സ്വദേശി ആലുമ്മൂട്ടിൽ വീട്ടിൽ ലിബു തോമസ് (45) ആണ്​ മരിച്ചത്​. പി.സി. തോമസ്, അന്നമ്മ തോമസ് ദമ്പതികളുടെ മകനാണ്​. കാൻസർ ബാധിതർക്ക്​ സാന്ത്വനമേകുന്ന ‘സയോൻ’ ജീവകാരുണ്യ കൂട്ടായ്മയുടെ ട്രസ്​റ്റിയായിരുന്നു. പാർപ്പിടമൊരുക്കുന്നതിനും ചികിത്സാ സഹായമെത്തിക്കുന്നതിനും ലിബു നേതൃത്വം വഹിച്ചിരുന്നു. വീട്ടിലേക്ക് പാൽ വാങ്ങാനായി വാഹനയുമായി ഇറങ്ങിയ ലിബുവിന് നെഞ്ചുവേദന അനുഭവപ്പെടുകയും നിയന്ത്രണം നഷ്​ടപ്പെട്ട കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയും ചെയ്​തു. അപകടമറിഞ്ഞ്​ ട്രാഫിക് […]
Read more

Recent News

Advertisement
WhiteswanTV Footer