Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

വിദേശത്ത് സർക്കാർ ജോലി വാഗ്ദാനംചെയ്ത് തട്ടിയത് 25 ലക്ഷം; രണ്ട് യുവതികൾ പിടിയിൽ

തിരുവനന്തപുരം: ജോബ് കൺസൾട്ടൻസി സ്ഥാപനം വഴി വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത്‌ 25 ലക്ഷത്തോളം രൂപ തട്ടിയ യുവതികൾ അറസ്റ്റിൽ. കണിയാപുരം റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന രഹ്ന (40), സുഹൃത്ത് മുരുക്കുംപുഴ കോഴിമട ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മംഗലശേരിയിൽ ജയ സൂര്യ (41) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന എസ്പികെ ജോബ് കൺസൾട്ടൻസി വഴിയായിരുന്നു തൊഴിൽ തട്ടിപ്പ്. വിദേശത്ത് സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്‌ത്‌ 25 ലക്ഷം രൂപയോളം […]
Read more

സംസഥാനത്ത് നവംബർ പതിമൂന്നിന് സമ്പൂർണ പണിമുടക്ക് പ്രഖ്യാപിച്ച് ഡോക്ടർമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം പതിമൂന്നിന് സമ്പൂർണ പണിമുടക്കിനൊരുങ്ങി ഡോക്ടർമാർ. ശമ്പള പരിഷ്‌കരണം അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) പണിമുടക്കിനൊരുങ്ങുന്നത്. അത്യാഹിത സേവനങ്ങൾ ഒഴികെയുശള്ള എല്ലാ പ്രവർത്തനങ്ങളിൽ നിന്നും ഡോക്ടർമാർ വിട്ടുനിൽക്കും. പല തവണ പ്രതിഷേധം അറിയിച്ചിട്ടും സർക്കാർ ചർച്ചയ്ക്ക് പോലും തയ്യാറാകാത്തതിനെത്തുടർന്നാണ് സമരം കടുപ്പിക്കാൻ സംഘടന തീരുമാനിച്ചത്. പുതുതായി ആരംഭിച്ച മെഡിക്കൽ കോളേജുകളിൽ സൂപ്പർ സ്‌പെഷ്യാലിറ്റി തസ്തികകൾ സൃഷ്ടിച്ചതുകൊണ്ടുമാത്രം കാര്യമില്ല. പലയിടങ്ങളിലും അടിസ്ഥാന തസ്തികകൾ പോലും ഇല്ല. […]
Read more

കോടഞ്ചേരിയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിതീകരിച്ചു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മുണ്ടൂർ വാർഡിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. സ്വകാര്യ ഉടമസ്ഥതയിലുള്ള പന്നി ഫാമിലാണ് കൂട്ടത്തോടെ പന്നികൾ ചത്തൊടുങ്ങിയത്. കോഴിക്കോട് ജില്ലയിൽ ആദ്യമായാണ് പന്നികളിൽ ഈ രോഗം സ്ഥിരീകരിക്കുന്നത്. ഇരുപതോളം പന്നികൾ അസ്വാഭാവിക രീതിയിൽ ചത്തതായി ശ്രദ്ധയിൽപ്പെട്ട മൃഗസംരക്ഷണ വകുപ്പ് പന്നികളുടെ ആന്തരിക അവയവങ്ങൾ ശേഖരിച്ച് ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധന ഫലം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഈ രോഗം കാട്ടുപന്നികൾ, […]
Read more

കേരളത്തിനായി കേന്ദ്രത്തിന്റെ അണിയറയിലൊരുങ്ങുന്നത് 120 കോടിയുടെ പദ്ധതി

തിരുവനന്തപുരം: കേരളത്തിലെ നവോത്ഥാന നായകരുടെയും സാമൂഹ്യ പരിഷ്കർത്താക്കളുടെയും പേരിൽ 120 കോടിയുടെ വിവിധ സാമൂഹ്യക്ഷേമ പദ്ധതികൾ നടപ്പാക്കാൻ കേന്ദ്രം. തൈക്കാട് അയ്യാഗുരുസ്വാമികൾ, മഹാത്മാ അയ്യങ്കാളി, അയ്യാ വൈകുണ്ഠസ്വാമികൾ, പണ്ഡി​റ്റ് കെ.പി.കറുപ്പൻ, കവാരിക്കുളം കണ്ടൻ കുമാരൻ, ശുഭാനന്ദ ഗുരുദേവൻ, കുമാര ഗുരുദേവൻ തുടങ്ങിയവരുടെ പേരിലാണ് പദ്ധതി തയ്യാറാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരടക്കമുള്ളവരുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്‌. അവശ, പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച മഹാത്മാക്കളുടെ ജീവിത […]
Read more

നേമം സഹകരണ ബാങ്കിൽ‌ ഇ.ഡി റെയ്ഡ്; കോടികളുടെ ക്രമക്കേട്

തിരുവനന്തപുരം: നേമം സർവീസ് സഹകരണ ബാങ്കിൽ ഇ.ഡി റെയ്ഡ്. കൊച്ചിയിൽ നിന്നുള്ള ഇ.ഡി സംഘമാണ് ബാങ്കിൽ പരിശോധന നടത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബാങ്കിൽ ഇ.ഡി റെയ്ഡ്. പ്രദേശത്ത് നാളുകളായി നിക്ഷേപക കൂട്ടായ്മ വ്യാപകമായ പ്രതിഷേധം നടത്തിവരികയായിരുന്നു. ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ സിപിഎം ഏരിയ കമ്മിറ്റി അംഗമായിരുന്ന ആർ. പ്രദീപ് കുമാർ അടക്കമുള്ളവർ അറസ്റ്റിലായിരുന്നു. 34.26 കോടി രൂപ ലോണ്‍ നല്‍കിയ വകയില്‍ തിരിച്ചടവ് കിട്ടാനുണ്ടെങ്കിലും 15.55 കോടി രൂപയ്ക്ക് മാത്രമേ ബാങ്കില്‍ ഈടായി രേഖയുളളൂവെന്ന് സർക്കാർ നിയോഗിച്ച […]
Read more

ബസിന്റെ വാതിലിനിടയിൽപ്പെട്ട് 12കാരന്റെ കൈവിരൽ ഒടിഞ്ഞു; സംഭവം കോവളത്ത്

കോവളം: ബസിന്റെ വാതിലിനിടയിൽപ്പെട്ട് വിദ്യാർത്ഥിയുടെ കൈവിരൽ ഒടിഞ്ഞു. വാഴമുട്ടം മഞ്ചാടി ലെയ്നിൽ സുനിലിന്റെ മകൻ കാർത്തിക്കിന്റെ (12) വലതു കൈവിരലാണ് വാതിലിനിടയിൽപ്പെട്ടത്. കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ വീടിനടുത്തുള്ള സ്റ്റോപ്പിൽ ഇറക്കിവിട്ടെന്നാണ് ആരോപണം. കോവളം ജംഗ്ഷനിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ട്യൂഷൻ കഴിഞ്ഞ് സഹോദരിക്കൊപ്പം വീട്ടിലേക്ക് പോകുകയായിരുന്നു കാർത്തിക്. ബസിൽ കയറുന്നതിനിടയിൽ യാത്രക്കാരിലാരോ അശ്രദ്ധമായി വാതിൽ അടയ്ക്കുകയായിരുന്നുവെന്നാണ് വിവരം. ചൂണ്ടുവിരലിനാണ് പരിക്കേറ്റത്. ബസിലുള്ളവർ ആശുപത്രിയിൽ കൊണ്ടുപോയില്ല. വഴമുട്ടത്താണ് വീടെന്ന് കുട്ടി പറഞ്ഞതോടെ അവിടത്തെ സ്‌റ്റേപ്പിൽ ഇറക്കിവിട്ട് ബസ് കടന്നുപോകുകയായിരുന്നു.
Read more

കോഴിക്കോട് കോർപ്പറേഷൻ കൗൺസിലിൽ പരസ്പരം കൊമ്പ്കോർത്ത് ഭരണ പ്രതിപക്ഷ കൗൺസിലർമാർ

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കെ കോഴിക്കോട് കോർപ്പറേഷനിൽ നടന്ന കൗൺസിലിൽ പരസ്പരം കൊമ്പുകോർത്ത് ഭരണപ്രതിപക്ഷ അംഗങ്ങൾ. നഗര ശുചീകരണത്തിന് താൽക്കാലിക തൊഴിലാളികളെ നിയമിച്ചതുമായി ബന്ധപ്പെട്ട വാക്കു തർക്കങ്ങളാണ് കൗൺസിൽ യോഗം പെട്ടെന്ന് അവസാനിപ്പിക്കുന്നതിലേക്ക് നയിച്ചത്. യോഗത്തിലെ ഇരുപത്തിരണ്ടാമത് അജണ്ട ചർച്ച ചെയ്യുന്നതിനിടെയാണ് കൗൺസിലിൽ അസാധാരണ രംഗങ്ങൾ അരങ്ങേറിയത്. കോർപ്പറേഷനിലെ നിയമനം പാർട്ടി ഓഫീസിൽ നിന്നും നേരിട്ടാണ് നടത്തുന്നതെന്നും സിപിഎം ഓഫീസ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് അല്ലെന്നും , പിൻവാതിൽ നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് കൗൺസിലർമാർ ബാനറുയർത്തി […]
Read more

പാലക്കാട് പനമണ്ണ അമ്പലവട്ടത്ത് വീട് കത്തിനശിച്ചു

പാലക്കാട്‌: ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടത്ത് വീടിന് തീപിടിച്ചു. അമ്പലവട്ടം വിളക്കുമാടം ലക്ഷ്മണമുതലിയുടെ വീട്ടിനാണ് തീ പിടിച്ചത്. ഓടിട്ട രണ്ട് നില വീടിൻ്റെ ഒരു ഭാഗം പൂർണ്ണമായും കത്തി നശിച്ചു. വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഷൊർണ്ണൂരിൽ നിന്നും അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. ഇന്ന് ഉച്ചക്ക് 1 മണിക്ക് ശേഷമാണ് സംഭവം നടന്നത്. അതേസമയം, തീ പിടിത്തം ഉണ്ടായത് എങ്ങനെ എന്ന് വ്യക്തമായിട്ടില്ല. അപകട സമയത്ത് ലക്ഷ്മണ മുതലിയും, ഭാര്യ ശിവ ഭാഗ്യവതിയും, ചെറിയ മകൻ വിനോദുമാണ് […]
Read more

ബീഹാർ യഥാർത്ഥത്തിൽ എന്താണ് ആവശ്യപ്പെടുന്നത്?

പട്ന: കൂട്ട പാലായനമാണ് ബീഹാറികൾക്കു വിധിച്ചിട്ടുള്ളതെന്നു ചരിത്രം വ്യക്തമാക്കുന്നു. “പാലായൻ “എന്ന് ഹിന്ദിയിൽ വ്യക്തമായ കുടിയേറി പാർക്കലാണ് ബീഹാറികൾ അനുഭവിക്കുന്നത്. ബിജെപി, ജെഡിയു, ആർജെഡി തുടങ്ങി എല്ലാ രാഷ്ട്രീയ മുന്നണികളും ബിഹാറുകാർക്ക് തൊഴിലും, അവസരവും വാക്കുകക്കൊണ്ട് കൊടുക്കുമ്പോഴും ചെന്നൈയിലും, മുംബൈയിലുമൊക്കെ പച്ചക്കറി വിറ്റും, പഴങ്ങൾ വിറ്റും അവർ ജീവിതം ചേർത്തു നിർത്തുകയാണ്. ആർജെഡി ഒരു വീട്ടിൽ ഒരു വ്യക്തിക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്യുന്നത് കേട്ട് യുവാക്കൾ ചിരിക്കുകയാണ്. കാരണം ഇതൊക്കെ തട്ടിപ്പാണെന്നാണ് അവർ പറയുന്നത്. അനേകം […]
Read more

319 രൂപയ്ക്ക് രണ്ട് ലിറ്റർ വെളിച്ചെണ്ണ; വമ്പൻ ഓഫറുമായി സപ്ലൈകോ

തിരുവനന്തപുരം: സപ്ലൈകോയുടെ 50ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ ഒട്ടേറെ പദ്ധതികളും ഓഫറുകളും പ്രാബല്യത്തിൽ. എല്ലാ നിയോജകമണ്ഡലങ്ങളിലും സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ നവംബർ ഒന്നു മുതൽ പ്രവർത്തനമാരംഭിച്ചു. കാർഡിന് 319 രൂപ നിരക്കിൽ സപ്ലൈകോ വിൽപനശാലകളിൽ പ്രതിമാസം 1 ലിറ്റർ വെളിച്ചെണ്ണ ലഭിച്ചിരുന്നത് 2 ലിറ്ററാക്കി. സബ്സിഡി ഇതര ശബരി വെളിച്ചെണ്ണ 359 രൂപയ്ക്കും കേര വെളിച്ചെണ്ണ 429 രൂപയ്ക്കും ലഭ്യമാക്കും. ഓണത്തോടനുബന്ധിച്ച് 25 രൂപ നിരക്കിൽ കാർഡൊന്നിന് പ്രതിമാസം 20 കിലോഗ്രാം അരി നൽകിയിരുന്നത് സ്ഥിരമാക്കി. സ്ത്രീകൾക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer