Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

പാലക്കാട് കാറിനുള്ളിൽ നിന്ന് 1.31 കോടി രൂപ പിടിച്ചെടുത്തു; ഒരാൾ അറസ്റ്റിൽ

പാലക്കാട്: പാലക്കാട് രേഖകളില്ലാതെ കാറിൽ നിന്ന് 1.31 കോടി രൂപ പൊലീസ് പിടികൂടി. ജില്ലാ ലഹരി വിരുദ്ധ സ്കോഡും കൊഴിഞ്ഞാമ്പാറ പൊലീസും ശനിയാഴ്ച രാവിലെ ആറുമണിക്ക് വേലന്താളത്ത് നടത്തിയ വാഹന പരിശോധനയിലാണ് തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് രേഖകളില്ലാതെ കടത്തുകയായിരുന്ന പണം പിടികൂടിയത്. 1,31,50,000 രൂപയാണ് പൊലീസ് പിടികൂടിയത്. കാറിൻ്റെ രഹസ്യ അറയിൽ സൂക്ഷിച്ചാണ് പണം കടത്താന്‍ ശ്രമിച്ചത്. കാറിലുണ്ടായിരുന്ന മലപ്പുറം പെരിന്തൽമണ്ണ, രാമപുരം, പനങ്ങനര, പൂളയ്ക്കൽ വീട്ടിൽ എസ് സുഫിയാൻ (47) എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read more

സ്വകാര്യ ബസിൽ നിന്ന് എംഡിഎംഎയുമായി യുവാവ് പിടിയിൽ

സുൽത്താൻ ബത്തേരി: വയനാട്ടിൽ എം.ഡി.എം.എ.യുമായി കണ്ണൂർ സ്വദേശി പിടിയിൽ. മുത്തങ്ങക്ക് സമീപം പൊൻകുഴിയിൽ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ വാഹനപരിശോധനക്കിടെയാണ് 82.104 ഗ്രാം എം.ഡി.എം.എയുമായി മുഹ്‌സിൻ മുസ്തഫ (25) എന്ന യുവാവ് അറസ്റ്റിലായത്. കണ്ണൂർ മാട്ടൂൽ സെൻട്രൽ കപ്പാലം സ്വദേശിയായ ഇയാൾ ഹൈദരാബാദിൽ നിന്ന് കോഴിക്കോട്ടേക്കുള്ള സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്നു. പിടിച്ചെടുത്ത മയക്കുമരുന്നിന് പത്ത് ലക്ഷത്തോളം രൂപ വില വരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു . ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് […]
Read more

ഡെൻമാർക്കിൽ 15 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം

കോപ്പൻഹേഗൻ: 15 വയസിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് നിരോധിക്കാൻ ഡെൻമാർക്ക് സർക്കാർ. സോഷ്യൽ മീഡിയയുടെ ദോഷകരമായ ഫലങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനാണ് ഡാനിഷ് സർക്കാർ ഈ തീരുമാനം എടുത്തിരിക്കുന്നത്. 15 വയസിന് താഴെയുള്ള കുട്ടികൾക്ക് ഇനി സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുവാദമില്ലെന്ന് ഡാനിഷ് സർക്കാർ പ്രഖ്യാപിച്ചു. കുട്ടികളെ ഓൺലൈനിൽ സംരക്ഷിക്കുന്നതിനായി യൂറോപ്പിൽ സ്വീകരിച്ച ഏറ്റവും വലിയ നടപടികളിൽ ഒന്നായി ഈ നീക്കം കണക്കാക്കപ്പെടുന്നു. 13 വയസിന് മുകളിലുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെ പ്രത്യേക അനുമതിയോടെ […]
Read more

‘ഓപ്പറേഷന്‍ ഹരിത കവചം’; ഭൂമി തരംമാറ്റത്തിൽ വ്യാപക ക്രമക്കേട്

തിരുവനന്തപുരം: നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ഡേറ്റബാങ്കില്‍ നിന്ന് ഒഴിവാക്കുന്നതിലും തരംമാറ്റി നല്‍കുന്നതിലും പല ജില്ലകളിലും വ്യാപക ക്രമക്കേട് കണ്ടെത്തി വിജിലന്‍സ്. സംസ്ഥാനത്തെ 27 റവന്യു ഡിവിഷനല്‍ ഓഫിസുകളിലും തരംമാറ്റല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 32 ഡപ്യൂട്ടി കലക്ടര്‍മാരുടെ ഓഫിസുകളിലും ഇന്നലെ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ‘ഓപ്പറേഷന്‍ ഹരിത കവചം’ എന്ന പേരില്‍ സംസ്ഥാനത്തെ 69 ഓഫിസുകളിലാണ് പരിശോധന നടത്തിയത്. 2023 മുതല്‍ ഡേറ്റ ബാങ്കില്‍ നിന്നും ഒഴിവാക്കുന്നതിനും തരം മാറ്റുന്നതിനുമായി ലഭിച്ച അപേക്ഷകളിലെ ഫയലുകള്‍ ആണ് […]
Read more

ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടലുമായി ചൈന?

ഇന്ത്യയുടെ തലസ്ഥാന നഗരിയായ ന്യൂഡൽഹി വർഷങ്ങളായി വായൂ മലിനീകരണത്തോടുള്ള കടുത്ത പോരാട്ടത്തിലാണ്. നഗരത്തിന്റെ വൻ ജനസംഖ്യ, വാഹനങ്ങളുടെ അതിരൂക്ഷമായ ഉപയോഗം, കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന പുക, ശൈത്യകാലത്തെ കാറ്റ് തുടങ്ങിയ കാരണത്താലാണ് ഇവിടെ വായു ഗുണനിലവാരം വർഷംതോറും മോശമാകുന്നത്. കഴിഞ്ഞ ചില ആഴ്ചകളായി ഡൽഹി വീണ്ടും അതേ ദുരന്തം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് . കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മുന്നറിയിപ്പുകൾ പ്രകാരം വായു നിലവാരം ഇന്നും നാളെയും കൂടുതൽ മോശമാകുമെന്നാണ് സൂചന. വരും ദിവസങ്ങളിലും എയർ ക്വാളിറ്റി ഇൻഡക്സ് […]
Read more

ജമ്മു കാശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന

ശ്രീനഗർ: ജമ്മു കാശ്മീരിലെ കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന. ‘ഓപ്പറേഷൻ പിംപിൾ’ എന്ന പേരിൽ നടന്ന സംയുക്ത ഓപ്പറേഷനിലാണ് സൈന്യം ഭീകരരെ വധിച്ചത്. നിയന്ത്രണ രേഖ കടന്ന് നുഴഞ്ഞു കയറാൻ ശ്രമം നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം സ്ഥലത്തെത്തി പരിശോധന നടത്തുകയും കുപ്‌വാര ജില്ലയിൽ സംയുക്ത ഓപ്പറേഷൻ ആരംഭിച്ചത്. തുടർന്ന് രണ്ട് ഭീകരരെ വധിച്ചു. സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഭീകരരുടെ നുഴഞ്ഞ് കയറ്റ ശ്രമം സൈന്യം പരാ‌‌ജയപ്പെടുത്തുകയായിരുന്നു. ചിനാർകോർപ്‌സിന്റെ കണക്കുകൾ […]
Read more

മെട്രോ, വാണിജ്യ വികസന പദ്ധതികളിലൂടെ കേരളത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ പങ്കാളികളായി ഗോദ്റെജ് ഇന്‍റീരിയോ

കൊച്ചി: ഗോദ്റെജ് എന്‍റര്‍പ്രൈസസ് ഗ്രൂപ്പിന്‍റെ പ്രമുഖ ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ ഗോദ്റെജ് ഇന്‍റീരിയോ കേരള സര്‍ക്കാരുമായുള്ള പങ്കാളിത്തത്തിലൂടെ പ്രധാന അടിസ്ഥാന സൗകര്യ വികസനത്തിനായി കൊച്ചിയില്‍ 90 കോടിയിലധികം രൂപയുടെ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കി. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസനത്തില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്‍റെ 69 കോടി രൂപയുടെ ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ ജോലികള്‍ക്കുള്ള ഓര്‍ഡറും ഇന്‍ഫോപാര്‍ക്കില്‍ കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്‍റെ 24 കോടി രൂപയുടെ രൂപകല്‍പ്പന- നിര്‍മ്മാണ പ്രോജക്ടിൻറെ വിജയകരമായ പൂര്‍ത്തീകരണവും ഇതില്‍ […]
Read more

സംസ്ഥാനത്തെ ബഡ്ജറ്റ് ടൂറിസം പദ്ധതി വിജയകരം, 68% വരുമാന വര്‍ധന: കെ ബി ഗണേഷ് കുമാർ

പത്തനാപുരം: സംസ്ഥാനത്ത് ബഡ്ജറ്റ് ടൂറിസം പദ്ധതി വിജയകരമായി തുടരുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പത്തനാപുരം ബഡ്ജറ്റ് ടൂറിസം സെല്‍ കഴിഞ്ഞ മാസം 68 ശതമാനം വരുമാന വര്‍ധന നേടി സംസ്ഥാനത്ത് ഒന്നാമതായെന്ന് അദ്ദേഹം പറഞ്ഞു. പത്തനാപുരത്ത് നിന്നുള്ള വിവിധ ബസ് സര്‍വീസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പരാമർശം. യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങളുമായി കൂടുതല്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ നിരത്തിലിറക്കുമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. കൊട്ടാരക്കരയില്‍ പുതിയ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്റെ […]
Read more

പാലക്കാട് വീട്ടിൽ യുവാവിവനെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാലിശ്ശേരി പെരുമണ്ണൂർ പനക്കൽ വീട്ടിൽ ജെൻസൺൻ്റെ മകൻ ജിസൻ (23) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി വീട്ടിൽ ഉറങ്ങാൻ കിടന്ന ജിസൻ രാവിലെ ഉണരാതിരുന്നതോടെയാണ് വീട്ടുകാർക്ക് സംശയം തോന്നിയത്. ഉണരാതിരുന്നതോടെ വിളിക്കാനെത്തിയ മുത്തശ്ശിയാണ് അനക്കമില്ലാതെ മുറിയിൽ കിടക്കുന്ന ജിസനെ കണ്ടത്. ഉടൻ തന്നെ സമീപത്തെ ബന്ധുക്കളേ വിവരമറിയിക്കുകയും പെരുമ്പിലാവിലെ സ്വകാര്യ ആശുപതിയിൽ എത്തിക്കുകയും ചെയ്തെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് […]
Read more

അമേരിക്കയിൽ പ്രതിസന്ധി രൂക്ഷം; 1200 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

വാഷിങ്ടൺ: അമേരിക്കയിൽ അടച്ചുപൂട്ടൽ പ്രതിസന്ധി രൂക്ഷമായതോടെ വ്യോമയാന മേഖലയിൽ കടുത്ത പ്രതിസന്ധി തുടരുന്നു. 1,200ൽ അധികം വിമാന സർവീസുകൾ നിർത്തലാക്കി. എയർട്രാഫിക് കൺട്രോളർമാർ കൂട്ടമായി അവധിയെടുത്തതോടെയാണ്‌ സർവീസുകൾ താറുമാറായത്‌. അടച്ചുപൂട്ടലിന്റെ ഭാഗമായി ശമ്പളം മുടങ്ങിയതോടെയാണ് എയർട്രാഫിക് കൺട്രോളർമാർ അവധിയിൽ പ്രവേശിച്ചത്. ബജറ്റ് പാസാകാതെ വന്നതോടെ ദൈനംദിന ചെലവുകൾക്ക്‌ പണമില്ലാത്ത അവസ്ഥയിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം നിർത്തലാക്കിയതോടെയാണ് ഭരണ സ്‌തംഭനത്തിലേക്ക് യുഎസ് നീങ്ങിയത്. ശമ്പളമില്ലാതെ ജോലി ചെയ്യുന്ന എയർ ട്രാഫിക് കൺട്രോളർമാരുടെ സമ്മർദ്ദം ലഘൂകരിക്കുന്നതിനായി വിമാനക്കമ്പനികൾ നിരവധി ഷെഡ്യൂളുകൾ […]
Read more

Recent News

Advertisement
WhiteswanTV Footer