Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

അടിമാലി മണ്ണിടിച്ചിൽ; വീട് നഷ്ടപ്പെട്ടവരെ സർക്കാർ കൈവിട്ടെന്ന് പരാതി

ഇടുക്കി: അടിമാലി മണ്ണിടിച്ചിൽ വീട് നഷ്ടപ്പെട്ടവരെ സർക്കാർ കൈവിട്ടെന്ന് പരാതി. ദുരന്തബാധിതർക്ക് താൽക്കാലികമായി താമസത്തിന് അനുവദിച്ച കെഎസ്ഇബി ക്വാർട്ടേഴ്സിൽ അടിസ്ഥാന സൗകര്യങ്ങളില്ല, ദുരന്തബാധിതർക്ക് അനുവദിച്ച ധനസഹായവും ഇതുവരെ നൽകിയിട്ടില്ല എന്നാണ് പരാതി. താൽക്കാലിക പുനരധിവാസമൊരുക്കിയിട്ടും തീരാ ദുരിതമാണ്. എട്ട് കുടുംബങ്ങളെയാണ് കത്തിപ്പാറയിലെ കെഎസ്ഇബി ക്വാട്ടേഴ്സിലേക്ക് മാറ്റിയത്. മഴ പെയ്താൽ ചോർന്നൊലിക്കുന്ന മേൽക്കൂരയും അടച്ചുറപ്പില്ലാത്ത കെട്ടിടവുമാണ് ഇവിടെ ഉള്ളത്. ആളൊഴിഞ്ഞ കെട്ടിടങ്ങളിൽ താൽക്കാലിക താമസമൊരുക്കിയത് അത്യാവശ്യ അറ്റകുറ്റപ്പണിപോലും പൂർത്തിയാക്കാതെയാണ്. അപകടത്തിൽ ഭർത്താവ് ബിജുവും ഒരു കാല് നഷ്ടപ്പെട്ട സന്ധ്യക്കുളള […]
Read more

യുവാവിനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: നിയമ വിദ്യാര്‍ത്ഥിയായിരുന്ന യുവാവിനെ വാടകവീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൈതപ്പൊയിൽ മർക്കസ് ലോ കോളേജിലെ മൂന്നാം വർഷ എൽഎൽബി വിദ്യാർഥിയും സിപിഎം സൈബർ രംഗത്ത് സജീവ സാന്നിധ്യവുമായിരുന്ന വി. അബൂബക്കർ(28) എന്ന അബു അരീക്കോടിനെയാണ് വേഞ്ചേരിയിലുള്ള താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. അരീക്കോട് കാരിപ്പറമ്പ് സ്വദേശിയാണ് ഇയാൾ. മരണ കാരണം വ്യക്തമല്ല. കോടഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read more

പാലക്കാട് കാർ മരത്തിലിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

പാലക്കാട്: കാർ മരത്തിലിടിച്ച് വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് കൊടുമ്പ് കല്ലിങ്കൽ ജംഗ്ഷനിലായിരുന്നു അപകടം. രോഹൻ ര‌ഞ്ജിത് (24), രോഹൻ സന്തോഷ് (22), സനൂജ് എന്നിവരാണ് മരിച്ചത്. കാട്ടുപന്നി കുറുകെ ചാടിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Read more

സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ ഭിന്നശേഷി അവാർഡ് 2025 പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്ന ഭിന്നശേഷി അവാർഡ് 2025 പ്രഖ്യാപിച്ചു. സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ ഈ പുരസ്കാരങ്ങൾ പതിനാറ് വിഭാഗങ്ങളിലായി ആകെ 30 പേർക്ക് ലഭിച്ചു.സർക്കാർ, പൊതുമേഖല, സ്വകാര്യമേഖല, വിദ്യാഭ്യാസം, പുനരധിവാസം, കലാസാഹിത്യം, കായികം തുടങ്ങിയ മേഖലകളിൽ മികവ് തെളിയിച്ചവരെയാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.സർക്കാർ/പൊതു മേഖലയിലെ കേൾവി പരിമിതിയുള്ള മികച്ച ജീവനക്കാരനായി തോമസ് മൈക്കിൾ (കോട്ടയം) , ലോക്കോമോട്ടോർ പരിമിതിയുള്ള മികച്ച ജീവനക്കാരനായി എസ്.ബി. പ്രസാദ് (കണ്ണൂർ), കേൾവി പരിമിതിയുള്ള മികച്ച […]
Read more

യാത്രക്കാരന്റെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച ജീവനക്കാരൻ അറസ്റ്റിൽ

തൃശ്ശൂർ: ട്രെയിനിനുള്ളിലെ ഭക്ഷണശാലയിലേക്ക് വെള്ളം ചോദിച്ച യാത്രക്കാരന്റെ ദേഹത്ത് തിളച്ചവെള്ളമൊഴിച്ച പാൻട്രി ജീവനക്കാരൻ അറസ്റ്റിൽ. നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന മുംബയ് സ്വദേശി അഭിഷേക് ബാബു (24)വിനാണ് പൊള്ളലേറ്റത്. പാൻട്രി കാർ മാനേജരായ ഉത്തർപ്രദേശ് സ്വദേശി രാഘ‌വേന്ദ്ര സിംഗ് ആണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി മുംബയിൽ നിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന നേത്രവതി എക്സ്പ്രസിലാണ് കേസിനാസ്പദമായ സംഭവം. മുംബൈ സ്വദേശികളായ യുവാക്കൾ തൃശൂർ തൃപ്രയാരുള്ള തങ്ങളുടെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. കൈയിലുണ്ടായരുന്ന വെള്ളം തീർന്നപ്പോൾ വെള്ളം എടുക്കുന്നതിനായി പാൻട്രി […]
Read more

മന്ത്രി ഗണേശ് കുമാറിന്റെ പുതിയ പരിഷ്‌കാരം; പ്രതിഷേധവുമായി ജീവനക്കാർ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ നടപ്പാക്കിയ പുതിയ പരിഷ്‌കാരത്തിനെതിരെ ജീവനക്കാരുടെ സംഘടനകൾ രംഗത്ത്. എഐ ഉപയോഗിച്ച് റൂട്ടുകളിലെ സമയം നിശ്ചയിക്കുന്ന സംവിധാനത്തിനെതിരെയാണ് ജീവനക്കാർ രംഗത്തെത്തിയത്. പുതിയ സംവിധാനത്തിലൂടെ സമയം നിശ്ചയിക്കുമ്പോൾ തൊഴിലാളികൾക്ക് ഡ്യൂട്ടി നഷ്ടം വരുംവിധം കുറഞ്ഞ യാത്രാസമയം തിരഞ്ഞെടുക്കുന്നുവെന്നാണ് പരാതി. ബസ് വിന്യാസത്തിലെ അപകാത പരിഹരിക്കുന്നതിന് വേണ്ടിയാണ് മന്ത്രി ഗണേശ് കുമാറിന്റെ വകുപ്പ് പുതിയ പരിഷ്‌കാരം കൊണ്ടുവന്നത്. പ്രീമിയം സൂപ്പർഫാസ്റ്റുകളിൽ സ്റ്റോപ്പ് കുറച്ചതിന്റെ പേരിൽ ഡ്യൂട്ടി കുറച്ചതിന്റെ സമാനമാണ് എഐ പരിഷ്‌കാരമെന്നാണ് ഉയരുന്ന ആക്ഷേപം. പുതിയ മോഡൽ ടിക്കറ്റ് […]
Read more

കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് കോടി വില മതിക്കുന്ന മയക്കുമരുന്നുമായി യാത്രക്കാരൻ പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ മയക്കുമരുന്നുമായി യാത്രക്കാരൻ പിടിയിൽ. തൃശൂർ സ്വദേശിയാണ് വിമാനത്താവളത്തിൽ വെച്ച് ഡിആർഐയുടെ പിടിയിലായത്. ഇയാളിൽ നിന്ന് 974.5 ഗ്രാം മെത്താംഫെറ്റമിൻ പിടിച്ചെടുത്തു. മസ്കത്തിൽ നിന്നാണ് ഇയാൾ എത്തിയത്. രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പ്രതിയിൽ നിന്നും കണ്ടെടുത്തത്.
Read more

മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇയിൽ

അബുദാബി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ യുഎഇ സന്ദർശനത്തിന് തുടക്കമായി. ശനിയാഴ്ച പുലർച്ചെയാണ് അബുദാബിയിലെത്തി. ബതീൻ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തൽ, വ്യവസായ പ്രമുഖൻ എംഎ യൂസുഫലി, ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍, പ്രവാസി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവർ സ്വീകരിച്ചു. സാംസ്കാരിക മന്ത്രി സജി ചെറിയാന്‍, ചീഫ് സെക്രട്ടറി എ ജയതിലക് തുടങ്ങിയവര്‍ മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ട്. ഇന്ന് മുഖ്യമന്ത്രി യുഎഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ […]
Read more

ഓട്ടോയുടെ ബാറ്ററി മോഷ്ടിച്ച 41കാരൻ പിടിയിൽ; സംഭവം കോഴിക്കോട്

കോഴിക്കോട്: ഓട്ടോറിക്ഷയില്‍ നിന്ന് പതിനായിരത്തോളം രൂപ വില വരുന്ന ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കോഴിക്കോട് പന്തീരാങ്കാവ് അറപ്പുഴ എംപി റോഡ് സ്വദേശി വാരണാക്കില്‍ വീട്ടില്‍ സുമീക്ക്(41) ആണ് പിടിയിലായത്. അഞ്ചുമാവ് എന്ന സ്ഥലത്താണ് ഇയാള്‍ മോഷണ ശ്രമം നടത്തിയത്. ഇവിടെ നിര്‍ത്തിയിട്ടിരുന്ന എളമനപാടം സ്വദേശി അരവിന്ദന്റെ ഓട്ടോയിലെ ബാറ്ററിയാണ് ഇയാൾ മോഷ്ടിക്കാന്‍ ശ്രമിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തി പന്തീരാങ്കാവ് പൊലീസ് സ്‌റ്റേഷന്‍ എഎസ്‌ഐ ബിജു, സിപിഒ ധനേഷ് എന്നിവര്‍ ചേര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. […]
Read more

ഇടപ്പള്ളി മെട്രോപില്ലറിൽ കാർ ഇടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം

കൊച്ചി: കാർ മെട്രോ പില്ലറിൽ ഇടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. രണ്ട് പേരുടെ നിലഗുരുതരം. ആലപ്പുഴ സ്വദേശികളായ ഹാറൂൺ ഷാജി (25) മുനീർ (25) എന്നിവരാണ് മരിച്ചത്. ആലപ്പുഴ സ്വദേശികൾ ആദിൽ (25) യാക്കൂബ് (25) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലർച്ചെ മൂന്നരയോടെ ഇടപ്പള്ളിയിലെ എളമക്കര ചങ്ങമ്പുഴ പാർക്കിന് സമീപമായിരുന്നു സംഭവം. ആലുവ ഭാഗത്ത് നിന്ന് വരികയായിരുന്ന സ്വിഫ്റ്റ് കാർ നിയന്ത്രണം നഷ്ടപ്പെട്ട് മെട്രോ പില്ലറിൽ ഇടിക്കുയായിരുന്നു. കാറിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. ഗുരുതരമായി […]
Read more

Recent News

Advertisement
WhiteswanTV Footer