Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ ഭിന്നശേഷി അവാർഡ് 2025 പ്രഖ്യാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്ന ഭിന്നശേഷി അവാർഡ് 2025 പ്രഖ്യാപിച്ചു. സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ ഈ പുരസ്കാരങ്ങൾ പതിനാറ് വിഭാഗങ്ങളിലായി ആകെ 30 പേർക്ക് ലഭിച്ചു.
സർക്കാർ, പൊതുമേഖല, സ്വകാര്യമേഖല, വിദ്യാഭ്യാസം, പുനരധിവാസം, കലാസാഹിത്യം, കായികം തുടങ്ങിയ മേഖലകളിൽ മികവ് തെളിയിച്ചവരെയാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
സർക്കാർ/പൊതു മേഖലയിലെ കേൾവി പരിമിതിയുള്ള മികച്ച ജീവനക്കാരനായി തോമസ് മൈക്കിൾ (കോട്ടയം) , ലോക്കോമോട്ടോർ പരിമിതിയുള്ള മികച്ച ജീവനക്കാരനായി എസ്.ബി. പ്രസാദ് (കണ്ണൂർ), കേൾവി പരിമിതിയുള്ള മികച്ച ജീവനക്കാരനായി റിയാസുദ്ദീൻ കെ (മലപ്പുറം) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

സ്വകാര്യമേഖലയിലെ ലോക്കോമോട്ടോർ പരിമിതിയുള്ള മികച്ച ജീവനക്കാരിയായി സി.പി. ഫൗസിയ (മലപ്പുറം) കാഴ്ചപരിമിതിയുള്ള മികച്ച ജീവനക്കാരനായി അജേഷ് തോമസ് (കൊല്ലം) നെയും തെരഞ്ഞെടുക്കപ്പെട്ടു. ബൗദ്ധിക വെല്ലുവിളിയുള്ള മികച്ച ജീവനക്കാരിയായി റിൻയ വി.കെ (കണ്ണൂർ) യും കേൾവി പരിമിതിയുള്ള മികച്ച ജീവനക്കാരനായി അനിൽകുമാർ കെ (പാലക്കാട്)യും പുരസ്കാരം നേടി.
ഭിന്നശേഷിക്കാരിൽ സവിശേഷ താൽപര്യത്തോടെ പ്രവർത്തിക്കുന്ന മികച്ച സ്ഥാപനം തണൽ സ്കൂൾ ഫോർ ഡിഫറൻ്റ്‌ലി ഏബിൾഡ് (കണ്ണൂർ) ആയപ്പോള്‍, ആർപിഡബ്ല്യു ആക്റ്റ് പ്രകാരമുള്ള മികച്ച സ്ഥാപനം ശ്രദ്ധ കെയർ ഹോം (തിരുവനന്തപുരം) ആയി തെരഞ്ഞെടുത്തു.

മികച്ച മാതൃകാ വ്യക്തിത്വമായി ശിഷ്ണ ആനന്ദ് (തലശ്ശേരി), നാഷണൽ ട്രസ്റ്റ് വിഭാഗത്തിൽ ശ്രേയസ് കിരൺ എൻ.എസ് (തൃശൂർ) എന്നിവർ തിരഞ്ഞെടുത്തു. സർഗാത്മക ബാല്യ വിഭാഗത്തിൽ മുഹമ്മദ് യാസീൻ (ആലപ്പുഴ), ആദികേശ് പി (കോഴിക്കോട്) , അജിന രാജ് (കണ്ണൂർ), സഞ്ജയ് സി (പാലക്കാട്) എന്നിവർക്ക് പുരസ്കാരം ലഭിച്ചു. കല, സാഹിത്യം, കായികം മേഖലകളിൽ മികവ് തെളിയിച്ചതിനുള്ള പുരസ്കാരം ഷബാന പൊന്നാട് (മലപ്പുറം), പൂജ രമേഷ് (തൃശൂർ), അനിൽകുമാർ ആർ (കൊല്ലം) എന്നിവർക്കും പ്രത്യേക പരാമർശം രാഗേഷ് കൃഷ്ണന് (പത്തനംതിട്ട) ലഭിക്കും.

മികച്ച ഭിന്നശേഷി സൗഹൃദ സ്ഥാപനമായി എബിലിറ്റി ഫൗണ്ടേഷൻ (മലപ്പുറം), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ (ഇരിങ്ങാലക്കുട) എന്നിവയും തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസ മേഖലയിലെ മികച്ച സേവനത്തിനുള്ള പുരസ്കാരം ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട നേടി. മികച്ച ജില്ലാ പഞ്ചായത്ത് വിഭാഗത്തിൽ കാസർഗോഡ്, ജില്ലാ ഭരണകൂടമായി മലപ്പുറം, ഗ്രാമപഞ്ചായത്തുകൾ ആയി വേലൂർ (തൃശൂർ), വിളയൂർ (പാലക്കാട്) എന്നിവരും പുരസ്കാരത്തിന് അർഹരായി. അതോടൊപ്പം, ഭാനുമതി ടീച്ചർ (തൃശൂർ), സംഗീത പരിശീലകരായ കൃഷ്ണ ടീച്ചർ, നിർഷാദ് നിനി, വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച ഡോ. എസ്. ശാരദാദേവി, ആസിം വെളിണ്ണ, ധീജ സതീശൻ, ധന്യ രവി, ഗീത സലീഷ്, ജയ ഡാളി എന്നിവരെയും പ്രത്യേകം ആദരിക്കും. സിനിമാ-സംഗീത രംഗത്തെ പ്രതിഭകളായ വൈക്കം വിജയലക്ഷ്മി, ബിബിൻ ജോർജ്, ചോട്ടാ വിപിൻ എന്നിവർക്കും ഈ വർഷം പ്രത്യേക ആദരം ലഭിക്കും.

Recent News

Advertisement
WhiteswanTV Footer