Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

കോൺഗ്രസ്സും ജമാഅത്തെ ഇസ്ലാമിയും സംസ്ഥാനവ്യാപകമായി രഹസ്യ ധാരണയിൽ ഒരുമിക്കുന്നു: അഡ്വക്കേറ്റ് ഷോൺ ജോർജ്

കോട്ടയം: ജമാഅത്തെ ഇസ്ലാമിയുമായും വെൽഫെയർ പാർട്ടിയുമായും ഒരു വിധത്തിലുള്ള ധാരണയുമില്ലയെന്ന് പറഞ്ഞ കോൺഗ്രസ് അവർ തമ്മിലുള്ള ബന്ധം ഇപ്പോൾ പരസ്യമാക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ ഭരണഘടനയെ അംഗീകരിക്കാത്ത ജമാഅത്തെ ഇസ്ലാമിയുമായുള്ള കോൺഗ്രസിന്റെ കൂട്ടുകെട്ട് ഈരാറ്റുപേട്ടയിൽ രഹസ്യമല്ല പരസ്യമാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വക്കേറ്റ് ഷോൺ ജോർജ് ആരോപിച്ചു. ഈരാറ്റുപേട്ട നഗരസഭയിലെ മൂന്നാം വാർഡിലും പതിമൂന്നാം വാർഡിലും യുഡിഎഫ് സീറ്റിൽ മത്സരിക്കുന്നത് വെൽഫെയർ പാർട്ടിയുടെ സ്ഥാനാർത്ഥിയാണ്. ഈരാറ്റുപേട്ടയിൽ ജമാഅത്തെ ഇസ്ലാമി-കോൺഗ്രസ് ബന്ധം പരസ്യമാണെങ്കിൽ സംസ്ഥാനവ്യാപകമായി രഹസ്യമായി ഇത്തരം കൂട്ടുകെട്ടുകൾ ശക്തമാണ്. രാജ്യത്തിന്റെ […]
Read more

മലപ്പുറം കോട്ടയ്‌ക്കലിൽ വൻ തീപിടിത്തം; വ്യാപാര സ്ഥാപനം കത്തിനശിച്ചു

മലപ്പുറം: കോട്ടയ്‌ക്കലിൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം. തീ അണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്. പുലർച്ചെ അഞ്ചരയോടെയായിരുന്നു കോട്ടക്കൽ ന​ഗരമദ്ധ്യത്തിലുള്ള വലിയ വ്യാപാരസ്ഥാപനത്തിന് തീപിടിച്ചത്. വൻ ആദായവിൽപന നടത്തുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെങ്കിലും കട പൂർണമായും കത്തിനശിച്ചു. മലപ്പുറത്ത് നിന്നും തിരൂരിൽ നിന്നുമെത്തിയ നാല് യൂണിറ്റ് ഫിർഫോഴ്‌സാണ് തീ അണച്ചത്. സ്ഥാപനത്തിനകത്തുണ്ടായിരുന്ന രണ്ട് ജീവനക്കാരെ അതിസാഹസികമായി ഫയർഫോഴ്സ് രക്ഷപ്പെടുത്തുകയായിരുന്നു. ഷോർട്ട് സെർക്യൂട്ടാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നി​ഗമനം.
Read more

ആഭിചാരക്രിയയുടെ പേരിൽ ഭർതൃവീട്ടിൽ യുവതിക്ക് ക്രൂരമർദനം; സംഭവം കോട്ടയത്ത്

കോട്ടയം: ആഭിചാരക്രിയയുടെ പേരിൽ ഭർതൃവീട്ടിൽ യുവതിക്ക് ക്രൂര മർദനം. കോട്ടയം തിരുവഞ്ചൂരിലാണ് സംഭവം. ഭാര്യയുടെ ശരീരത്തിൽ നിന്ന് ദുരാത്മാക്കളെ ഒഴിപ്പിക്കാൻ എന്ന പേരിലായിരുന്നു ആഭിചാരക്രിയ നടത്തിയത്. യുവതിക്ക് മദ്യം നൽകുകയും ബീഡി വലിപ്പിക്കുകയും ഭസ്‌മം കഴിപ്പിക്കുകയും ചെയ്തു. കൂടാതെ ശരീരത്ത് പൊള്ളലേൽപ്പിച്ചു. ഈ മാസം രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ 11 മുതൽ രാത്രി 9 വരെ യുവതിയെ മുറിയിൽ പൂട്ടിയിട്ട് ക്രൂരപീഡനത്തിനിരയാക്കി എന്നാണ് മണർക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ പറയുന്നത്. യുവതിയുടെ […]
Read more

വിദേശ വനിതാ ടൂറിസ്റ്റുകൾക്ക് നേരെ അതിക്രമം; സംഭവം ഗോവയിൽ

അരംബോൾ: ഗോവയിലെത്തിയ വി​ദേശ വനിതകൾക്ക് നേരെ അതിക്രമം. അരംബോൾ ബീച്ചിലെത്തിയ രണ്ട് വിദേശ വനിതാ ടൂറിസ്റ്റുകളെ ഒരു കൂട്ടം പുരുഷൻമാർ ബലമായി ചേർത്ത് പിടിച്ച് ചിത്രങ്ങൾ പകർത്തി. വനിതകളുടെ കൈകൾ ബലം പ്രയോഗിച്ച് തോളിലിടുകയും അനുവാദമില്ലാതെ ഇവരുടെ ദേഹത്ത് സ്പർശിക്കുകയും ചെയ്തു. ഈ സംഭവങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഈ സംഭവം ​ഗോവയിലെത്തുന്ന വിനോദ സഞ്ചാരികളുടെ സുരക്ഷയെ സംബന്ധിച്ച് വലിയ ചർച്ചകൾക്ക് വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്. ഹേറ്റ് ഡിറ്റക്ടർ എന്ന എക്സ് പേജിലൂടെയാണ് വനിതാ ടൂറിസ്റ്റുകൾക്ക് […]
Read more

തിരുവനന്തപുരത്ത് ആര്‍.ശങ്കറിന്റെ പ്രതിമയുടെ ഫലകം തകർത്തു

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ആര്‍.ശങ്കറിന്റെ പ്രതിമയുടെ ഫലകങ്ങള്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ തകര്‍ത്തെന്ന് ആരോപിച്ച് ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്. രാവിലെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ശങ്കര്‍ സ്മാരകത്തില്‍ പ്രതിഷേധിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സ്മാരകത്തില്‍ എത്തി. തിരുവനന്തപുരം കോര്‍പറേഷനാണ് ഇതിന് ഉത്തരവാദികള്‍ എന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ആര്‍.ശങ്കറിന്റെ ഓര്‍മകളെ പോലും അപമാനിക്കാനാണ് കോര്‍പറേഷനും സര്‍ക്കാരും ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഇന്ന് ആര്‍.ശങ്കറിന്റെ ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ പ്രതിമയ്ക്കു മുന്നില്‍ പുഷ്പാര്‍ച്ചന […]
Read more

കാർഗോ വിമാനദുരന്തം; മരിച്ചവരുടെ എണ്ണം പതിമൂന്നായി

ലൂയിസ് വില്ലേ: വ്യവസായ മേഖലയിലേക്ക് കാർഗോ വിമാനം ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. യുപിഎസിന്റെ കാർഗോ വിമാനമാണ് കഴിഞ്ഞ ദിവസം അമേരിക്കയിലെ കെന്റക്കിയിലെ ലൂയിസ് വില്ലേ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു കാർഗോ വിമാനം ടേക്ക് ഓഫിന് പിന്നാലെ തകർന്നത്. വിമാനത്തിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരും അപകടത്തിൽ മരണപെട്ടു. ക്യാപ്റ്റൻ റിച്ചാർഡ് വാർട്ടൻബെർഗ്, ഫസ്റ്റ് ഓഫീസർ ലീ ട്രൂറ്റ്, ഇന്റർ നാഷണൽ റിലീഫ് ഓഫീസർ ക്യാപ്ടൻ ഡാന ഡയമണ്ട് എന്നീ ജീവനക്കാരനാണ് മക്ഡൊണൽ ഡഗ്ലസ് എം […]
Read more

ശബരിമലയിൽ ഷാംപൂ പാക്കറ്റുകൾക്കും രാസ കുങ്കുമ വില്പനയ്ക്കും വിലക്ക്

കൊച്ചി: ശബരിമലയില്‍ ഷാംപൂ പാക്കറ്റുകൾ ഉപയോഗിക്കുന്നത് വിലക്കി ഹൈക്കോടതി. പ്ലാസ്റ്റിക് ഉപയോഗം പരിസ്ഥിതിക്ക് ദോഷകരമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ചിന്റെ നിർദേശം. പമ്പയിലും സന്നിധാനത്തും രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി വിലക്കി. ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കോടതി കര്‍ശന നിര്‍ദേശം നൽകി. മണ്ഡല – മകരവിളക്ക് തീർഥാടനകാലം ആരംഭിക്കാനിരിക്കെ, ഇതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ പരിശോധിക്കുകയായിരുന്നു ഹൈക്കോടതി ദേവസ്വം ബെഞ്ച്. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ കോടതി പരിശോധിച്ചു. […]
Read more

ലക്ഷങ്ങളുടെ കടബാദ്ധ്യത; തിരുവനന്തപുരത്ത് യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം: വിതുരയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരയത്തുംപാറ സ്വദേശി അമൽ കൃഷ്ണനാണ് മരിച്ചത്. കടബാദ്ധ്യത മൂലം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം നടത്തുന്ന ടര്‍ഫിനടുത്തുള്ള പഴയ കെട്ടിടത്തിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അടുത്തുനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ഇന്ന് അമലിന്റെ മകന്റെ ചോറൂണ് ചടങ്ങുകള്‍ നടക്കാനിരിക്കെയായിരുന്നു സംഭവം. ചടങ്ങിന്റെ ഭാഗമായി അമലിന്റെ വീട്ടുകാര്‍ അടുത്തുള്ള ഗുരുമന്ദിരത്തില്‍ പോയിരുന്നു. യുവാവ് ഇവര്‍ക്കൊപ്പം എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മരണ വിവരം അറിഞ്ഞത്. […]
Read more

മോൻസൺ മാവുങ്കലിന്റെ കൊച്ചിയിലെ വാടക വീട്ടിൽ മോഷണം

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണം. കൊച്ചി കലൂരിലെ വാടക വീട്ടിലാണ് മോഷണം നടന്നത്. തട്ടിപ്പ് വസ്തുക്കൾ സൂക്ഷിച്ചിരുന്നത് ഈ വീട്ടിലായിരുന്നു. പരോളിലുള്ള മോൻസണുമായി പൊലീസ് പരിശോധന നടത്തുകയാണ്. നഷ്ടപ്പെട്ടത് 20 കോടിയുടെ വസ്തുക്കൾ എന്ന് അഭിഭാഷകൻ വ്യക്തമാക്കി. രണ്ടാഴ്ചക്കുള്ളിലാണ് മോഷണം നടന്നത്. സിസിടിവി പൊളിച്ചുമാറ്റിയാണ് മോഷണം നടന്നിരിക്കുന്നത്. വീടിൻറെ ഉടമസ്ഥർ പരാതി നൽകിയിട്ടുണ്ട്. മോൺസൻ മാവുങ്കലും പരാതി നൽകുമെന്ന് മോൻസന്റെ അഭിഭാഷകൻ അറിയിച്ചു.
Read more

‘ഓപ്പറേഷൻ രക്ഷിത’; തിരുവനന്തപുരത്ത് പട്രോളിംഗ് ശക്തമാക്കി പോലീസ്

തിരുവനന്തപുരം: വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നു ചവിട്ടി വീഴ്ത്തിയ സംഭവത്തിനു ശേഷം പരിശോധനകളും നടപടികളും കര്‍ശനമാക്കി പൊലീസ്. ‘ഓപ്പറേഷന്‍ രക്ഷിത’ എന്ന പേരില്‍ നടക്കുന്ന പരിശോധനയില്‍ മദ്യപിച്ചു ട്രെയിനില്‍ കയറിയ 72 പേരെ തിരുവനന്തപുരത്ത് പിടികൂടി. ഇവരെ യാത്ര ചെയ്യാന്‍ അനുവദിക്കാതെ കേസെടുത്ത് വിട്ടയച്ചു. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നും പൊലീസ് അറിയിച്ചു. ട്രെയിനുകളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരില്‍ സുരക്ഷിത ബോധം ഉറപ്പിക്കുന്നതിനായാണ് ‘ഓപ്പറേഷന്‍ രക്ഷിത’ കേരള പോലീസ് ആരംഭിച്ചിരിക്കുന്നത്. മദ്യ ലഹരിയിലുള്ള യാത്രക്കാരെ തിരിച്ചറിയുന്നതിനായി ആല്‍ക്കോമീറ്റര്‍ […]
Read more

Recent News

Advertisement
WhiteswanTV Footer