Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആഭിചാരക്രിയയുടെ പേരിൽ ഭർതൃവീട്ടിൽ യുവതിക്ക് ക്രൂരമർദനം; സംഭവം കോട്ടയത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ആഭിചാരക്രിയയുടെ പേരിൽ ഭർതൃവീട്ടിൽ യുവതിക്ക് ക്രൂര മർദനം. കോട്ടയം തിരുവഞ്ചൂരിലാണ് സംഭവം. ഭാര്യയുടെ ശരീരത്തിൽ നിന്ന് ദുരാത്മാക്കളെ ഒഴിപ്പിക്കാൻ എന്ന പേരിലായിരുന്നു ആഭിചാരക്രിയ നടത്തിയത്. യുവതിക്ക് മദ്യം നൽകുകയും ബീഡി വലിപ്പിക്കുകയും ഭസ്‌മം കഴിപ്പിക്കുകയും ചെയ്തു. കൂടാതെ ശരീരത്ത് പൊള്ളലേൽപ്പിച്ചു. ഈ മാസം രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ 11 മുതൽ രാത്രി 9 വരെ യുവതിയെ മുറിയിൽ പൂട്ടിയിട്ട് ക്രൂരപീഡനത്തിനിരയാക്കി എന്നാണ് മണർക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ പറയുന്നത്.

യുവതിയുടെ കുടുംബത്തിന്റെ പരാതിയിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് അഖിൽ, ഭർതൃപിതാവ് ദാസ്, ആഭിചാരക്രിയ നടത്തിയ ശിവദാസ് എന്നിവരാണ് അറസ്റ്റിലായത്.

Recent News

Advertisement
WhiteswanTV Footer