Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

കളഞ്ഞു കിട്ടിയ സ്വർണ്ണമാല പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു; മാതൃകയായി അച്ഛനും മകളും

പാലക്കാട്: വഴിയരികിൽ നിന്നും കളഞ്ഞു കിട്ടിയ ഒന്നര പവൻ തൂക്കം വരുന്ന താലിമാല പോലീസിനെ ഏൽപ്പിച്ച് മാതൃകയായി അച്ഛനും മകളും. വാണിയംകുളം പുലാച്ചിത്ര കുന്നത്ത് വീട്ടിൽ കെ ജി രഘുപതിയും മകൾ രവീണയുമാണ് കളഞ്ഞു കിട്ടിയ മാല പൊലീസിന് കൈമാറിയത്. ഞായറാഴ്ച രാവിലെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയതായിരുന്നു രഘുപതിയും മകൾ രവീണയും. റോഡരികിൽ കാർ പാർക്ക് ചെയ്ത് ആശുപത്രിയിലേക്ക് പ്രവേശിക്കുന്നതിനായി റോഡ് മുറിച്ചു കിടക്കുമ്പോഴാണ് പാലക്കാട് കുളപ്പുള്ളി പാതയിൽ നിന്നും രവീണയ്ക്ക് താലി അടങ്ങിയ സ്വർണ്ണമാല […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; ആത്മവിശ്വാസത്തോടെ മുന്നണികൾ

തിരുവനന്തപുരം: സംസ്ഥാനത്തെ 1199 തദ്ദേശ സ്ഥാപനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. ആകെ 23,576 വാർഡുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എം.ഷാജഹാൻ പ്രഖ്യാപിക്കും. പ്രഖ്യാപനം വന്നാലുടൻ സ്ഥാനാർത്ഥി പട്ടിക പുറത്തുവിടാനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം. അതേസമയം അന്തിമ സ്ഥാനാർത്ഥി പട്ടിക ഇന്ന് പൂർത്തിയാക്കുമെന്നാണ് കോൺഗ്രസടക്കം യു‌ഡിഎഫ് കക്ഷികളിൽ നിന്നുള്ള സൂചന. തിരുവനന്തപുരം നഗരസഭയടക്കം പിടിക്കാനും മൂന്നിരട്ടി സീറ്റുകൾ നേടാനുമാണ് ബിജെപി ശ്രമം. എൻഡിഎ സംസ്ഥാനത്ത് നാലിരട്ടി സീറ്റുകൾ ഇത്തവണ നേടുമെന്നാണ് ബിജെപി […]
Read more

കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. വി.പി.മഹാദേവൻ പിള്ള അന്തരിച്ചു

തിരുവനന്തപുരം: കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. വി.പി.മഹാദേവൻ പിള്ള (67) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയാണ്. തിരുവനന്തപുരത്ത് ഉള്ളൂരിലാണ് താമസം. സംസ്കാരം ചൊവ്വാഴ്ച തിരുവനന്തപുരത്ത് വെച്ച് നടക്കും. കേരള സർവകലാശാലയിലെ ഓപ്‌ടോ ഇലക്‌ട്രോണിക്‌സ് വിഭാഗം മേധാവിയും അപ്ലൈഡ് സയൻസസ് ഫാക്കൽറ്റി ഡീനുമായിരിക്കെയാണ് അദ്ദേഹത്തെ കേരള സർവകലാശാല വൈസ് ചാൻസലറായി 2018ൽ നിയമിക്കുന്നത്. കേരള സർവകലാശാലയിലെ വിദ്യാഭ്യാസത്തിനുശേഷം 1982 മുതൽ 2001 വരെ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളജിൽ ഫിസിക്സ് […]
Read more

അമേരിക്കൻ തീരത്ത് ചൈനയുടെ ഫ്യുജിയാൻ വിമാനവാഹിനി

ചൈനയുടെ സൈനിക വളർച്ച ദിനംപ്രതി ആഗോള ശ്രദ്ധ നേടുകയാണ്. പ്രത്യേകിച്ച് നാവികസേനയുടെ ശേഷി വർധിപ്പിക്കുന്നതിൽ ചൈന എപ്പോഴും മുമ്പിൽ തന്നെയാണ്. അതിനാൽ തന്നെ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിരിക്കുന്നത് ചൈനയുടെ പുതിയതും മൂന്നാമത്തേതുമായ വിമാനവാഹിനിക്കപ്പൽ ആയ ‘ഫ്യുജിയാൻ ‘ ആണ്. തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ഈ വിമാനവാഹിനി ചൈനീസ് നാവികസേനയുടെ ഒരു വലിയ സംഭാവന തന്നെയാണ്. ഇതിന്റെ ശക്തി ഏഷ്യയിലെ സമവാക്യങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ചുരുക്കി പറഞ്ഞാൽ ചൈന കടലിൽ കൂടുതൽ ശക്തി […]
Read more

ജപ്പാനിൽ വൻ ഭൂകമ്പം; 6.7 തീവ്രത രേഖപ്പെടുത്തി

ടോക്കിയോ: വടക്കൻ ജപ്പാൻ തീരത്ത് ശക്തമായ ഭൂകമ്പം. പ്രാദേശിക സമയം വൈകുന്നേരം 5:03ന് 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി ജപ്പാൻ കാലാവസ്ഥാ കേന്ദ്രം റിപ്പോർട്ട് ചെയ്തത്. സാൻറികുവിന് സമീപം പസഫിക്ക് സമുദ്രത്തിൽ ഏകദേശം 10 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ ഒരു മീറ്റർ വരെ ഉയരത്തിൽ സുനാമി ഉണ്ടാകാൻ സാദ്ധ്യതയുള്ളതായി ജപ്പാൻ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. സുനാമി തിരമാലകൾ മണിക്കൂറുകളോളം തുടരുകയും ക്രമേണ വർദ്ധിക്കുകയും ചെയ്യാമെന്നാണ് അറിയിപ്പ്. ഭൂകമ്പത്തെത്തുടർന്ന് […]
Read more

ബീഫ് സ്റ്റാളിൽ അതിക്രമിച്ച് കയറിയ 2 കാപ്പ കേസ് പ്രതികൾ അറസ്റ്റിൽ

മാനന്തവാടി: ബീഫ് സ്റ്റാളില്‍ അതിക്രമിച്ചു കയറി ജീവനക്കാരനെ ഇരുമ്പുതാഴ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കാപ്പ കേസ് പ്രതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍. മാനന്തവാടി എരുമത്തെരുവ് തച്ചയില്‍ വീട്ടില്‍ ടി സി നൗഷാദ് (29), പിലാക്കാവ് ചോലക്കല്‍ വീട് എം ഇല്ല്യാസ്(39) എന്നിവരെയാണ് മാനന്തവാടി പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് പ്രതികള്‍ കടയില്‍ അതിക്രമിച്ച് കയറി അക്രമം നടത്തുകയായിരുന്നു.
Read more

കുട്ടനാട്ടിൽ 20 ലിറ്റർ ചാരായവുമായി രണ്ട് പേർ പിടിയിൽ

ആലപ്പുഴ: കുട്ടനാട്ടിൽ 20 ലിറ്റർ ചാരായവുമായി ബേക്കറി ഉടമയും സുഹൃത്തും പിടിയിൽ. മങ്കൊമ്പ് ജംഗ്ഷനിലെ പൊന്നൂസ്സ് ബേക്കറി ഉടമ ചമ്പക്കുളം തെക്കേക്കര മുറിയിൽ മംഗലത്ത് വീട്ടിൽ അനിൽകുമാർ (51), സുഹൃത്ത് നെടുമുടി മണപ്ര മുറിയിൽ മാങ്ങയിൽ വീട്ടിൽ സുമൻ കുമാര്‍ (55) എന്നവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എക്സൈസ് വകുപ്പ് നിരോധിത ലഹരി വ്യാപനം തടയാനായി സ്ട്രൈക്കിംഗ് ഫോഴ്സ് പരിശോധനകൾ ഊർജ്ജിതമാക്കിയിരുന്നു. ആലപ്പുഴ- ചങ്ങനാശ്ശേരി […]
Read more

ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദര്‍ശനത്തിനെത്തി മുകേഷ് അംബാനി

തൃശ്ശൂർ: ​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് മേധാവി മുകേഷ് അംബാനി. ഇന്ന് രാവിലെയാണ് മുകേഷ് അംബാനി ഗുരുവായൂരിലെത്തിയത്. ദേവസ്വം ആശുപത്രി നിർമ്മാണത്തിന് ആദ്യ സഹായമായി 15 കോടി രൂപ കൈമാറുകയും ഗുജറാത്തിൽ റിലയൻസ് ഉടമസ്ഥതയിലുള്ള വൻതാരയുടെ പ്രവർത്തന മാതൃകയിൽ ദേവസ്വത്തിലെ ആനകൾക്ക് മികച്ച പരിപാലനം നൽകാൻ അവസരം ഒരുക്കാമെന്നും ഉറപ്പ് നൽകി. രാവിലെ ഏഴരയോടെ ഗുരുവായൂരിലെത്തിയ മുകേഷ് അംബാനിയെ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, ഭരണസമിതി അംഗം സി. മനോജ്, […]
Read more

നവീകരിച്ച പൊതു കിണർ നാടിന് സമർപ്പിച്ചു

കോഴിക്കോട്: കുടിവെള്ള പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നതിനായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മംഗലാട് പതിമൂന്നാം വാർഡിൽ നവീകരിച്ച രണ്ട് പൊതു കിണർ വാർഡ് മെമ്പർ എ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പൊട്ടിപ്പൊളിഞ്ഞതും ഉപയോഗശൂന്യവുമായ കിണർ സൈഡ് വാൾ കെട്ടിയും തേച്ചും മേൽഭാഗത്ത് ഗ്രിൽ വച്ചും സുരക്ഷിതമാക്കിയുമാണ് നവീകരിച്ചത്. 450,000 ത്തോളം തുക മുടക്കിയാണ് ഇത് നവീകരിച്ചതെന്ന് മെമ്പർ പറഞ്ഞു. പണിയുള്ളതിൽ അമ്മത് ഹാജി, അരക്കോൽ അബ്ദുള്ള പട്ടേരി, മലയമ്മൽ പോക്കർ ഹാജി, കൊക്കമ്മൽ , അമ്മദ് മൂസ പട്ടേരിമലമ്മൽ, […]
Read more

ദേശീയപാതയിൽ ഗതാഗത നിയന്ത്രണം; ഇന്നുമുതൽ വാഹനങ്ങൾ വഴിതിരിച്ചു വിടും

വടകര: ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ചെങ്ങോട്ടുകാവ് മുതൽ വങ്കളം വരെയുള്ള റോഡിന്റെ കിഴക്കുഭാഗം പ്രവർത്തി നടക്കുന്നതിനാൽ ഇന്ന് (ഞായർ ) രാവിലെ ആറുമണി മുതൽ രാത്രി 12 മണി വരെ കണ്ണൂർ ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വഴി തിരിച്ചു വിടുമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ഇ ബൈജു അറിയിച്ചു. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൊയിലാണ്ടി ടൗണിൽ നിന്ന് ഇടത്തോട്ട് ഓവർ ബ്രിഡ്ജ് വഴി ഉള്ളേരി, അത്തോളി, പാവങ്ങാട് വഴി പോകേണ്ടതാണെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer