Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ

കോഴിക്കോട്: വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കി വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി പുതുപറമ്പില്‍ ആല്‍ബി(36)നെയാണ് കൂരാച്ചുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ഭാഷാപരിജ്ഞാന സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവ വ്യാജമായി ഉണ്ടാക്കിയാണ് ആല്‍ബി തട്ടിപ്പ് നടത്തിയത്. ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി വിദേശത്ത് ജോലി വാഗ്ദനം ലഭിച്ചവര്‍ക്ക് ജോലി ലഭിക്കാതായതോടെയാണ് തട്ടിപ്പ് പുറത്തായത്. ലക്ഷങ്ങളാണ് ഇയാള്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് തട്ടിയത്. ജില്ലയില്‍ പലയിടങ്ങളിലും ബിനാമി […]
Read more

സംസ്ഥാനത്ത് ഉച്ചക്ക് ശേഷവും രാത്രിയും ഇടി മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഇടി മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. തെക്കൻ കേരള തീരത്തിന് സമീപത്തായാണ് ചക്രവാതചുഴി രൂപപ്പെട്ടത്. മധ്യ തെക്കൻ ജില്ലകളിൽ പൊതുവെ മൂടി കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നും കാലാവസ്ഥ വിദഗ്ധൻ രാജീവൻ എരിക്കുളം വ്യക്തമാക്കി. അതേസമയം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ടായിരിക്കും. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് […]
Read more

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 20കാരന് ദാരുണാന്ത്യം; സംഭവം തൊടുപുഴയിൽ

തൊടുപുഴ: കുന്നംകവലയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാരൂപ്പാറ മധുരറ്റത്തിൽ സോജി സോജൻ (20) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ ആയിരുന്നു അപകടം. ഉടൻ തന്നെ യുവാവിനെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ് സോജൻ, മാതാവ് അൽഫോൺസ, സഹോദരിമാർ സോന, സോനു സോമി.
Read more

നാലുവയസുകാരനുമായി പിതാവിൻറെ ആത്മഹത്യാ ശ്രമം; തടഞ്ഞു നാട്ടുകാർ

പത്തനംതിട്ട: നാലുവയസുകാരനുമായി സ്വകാര്യ ബസിന് മുന്നിൽ ചാടി പിതാവിന്റെ ആത്മഹത്യാശ്രമം. ഡ്രെെവറുടെ സമയോചിതമായ ഇടപെടലിലൂടെ അച്ഛനും മകനും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 9.30ഓടെ അടൂർ ഇന്ദ്രപ്രസ്ഥ ഹോട്ടലിന് സമീപമായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. റോഡരികിലൂടെ പിതാവ് കുട്ടിയുമായി നടക്കുന്നതും ഇതിനിടെ റോഡിലൂടെ പോവുകയായിരുന്ന സ്വകാര്യ ബസിന് മുന്നിലേക്ക് പെട്ടെന്ന് എടുത്ത് ചാടുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. ഉടൻ ഡ്രെെവർ ബസ് നിർത്തുകയായിരുന്നു. ഇതിന് പിന്നാലെ ബസിന് അടിയിൽ നിന്ന് കുട്ടിയുമായി പിതാവ് പുറത്തേക്ക് വന്ന് […]
Read more

വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി; ഡോക്ടർ അറസ്റ്റിൽ

ന്യൂഡൽഹി: ഹരിയാനയിലെ ഫരീദാബാദിൽ സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടികൂടി. ജമ്മു കശ്മീർ പൊലീസാണ് 350 കിലോഗ്രാം അമോണിയം നൈട്രേറ്റും രണ്ട് തോക്കുകളും പിടികൂടിയത്. ജമ്മു കശ്മീർ സ്വദേശിയായ ഡോ. ആദിൽ അഹമ്മദിനെ ഭീകര ബന്ധത്തിന്റെ പേരിൽ അറസ്റ്റു ചെയ്തതിന് പിന്നാലെയായിരുന്നു റെയ്ഡ്. മുസമിൽ ഷക്കീൽ എന്ന മറ്റൊരു ഡോക്ടറുടെ വീട്ടിൽനിന്നാണ് ആയുധങ്ങളും സ്ഫോടക വസ്തുവും കണ്ടെടുത്തത്. ഷക്കീൽ ജമ്മു കശ്മീരിലെ പുൽവാമ സ്വദേശിയാണ്. ഫരീദാബാദിലെ ആശുപത്രിയിലാണ് ഇയാൾ ജോലി ചെയ്യുന്നത്. സ്ഫോടക വസ്തുക്കളുടെ കൂട്ടത്തിൽ സ്ഫോടനം നടത്താൻ […]
Read more

നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ

ബംഗളൂരു: അഞ്ചു ദിവസം പ്രായമായ നവജാത ശിശുവിനെ സർക്കാർ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമം. സമയോചിതമായി ഇടപെട്ട് കുഞ്ഞിനെ രക്ഷപ്പെടുത്തി ബന്ധു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ സർക്കാർ ആശുപത്രിയാലാണ് സംഭവം. ബംഗളൂരു ജയനഗർ സ്വദേശി അസ്മ ബാനുവിന്റെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവം നടന്ന ഉടൻ തന്നെ, ആശുപത്രി ജീവനക്കാരെ അറിയിക്കുകയും തുടർന്ന് പൊലീസെത്തി കസ്റ്റഡിയിലെടുത്തു. അസ്മ ബാനുവും കുഞ്ഞും ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് തട്ടിക്കൊണ്ടുപോകൽ ശ്രമം നടന്നത്. അസ്മയുമായി സൗഹൃദത്തിലായ ശേഷം […]
Read more

മാനന്തവാടിയിൽ ഫ്യൂസുകൾ മോഷ്ടിക്കുന്നയാൾ പിടിയിൽ

സുല്‍ത്താന്‍ബത്തേരി: മാനന്തവാടിയിൽ ഫ്യൂസുകൾ മോഷ്ട്ടിക്കുന്നയാൾ പിടിയിൽ. പകല്‍ സമയങ്ങളില്‍ പോലും വൈദ്യുതി മുടങ്ങുന്ന വ്യാപക പരാതിക്കിടയാക്കിയോടെയാണ് കെഎസ്ഇബി അന്വേഷണം ആരംഭിച്ചത്. വൈദ്യുതി ഇല്ലാതാവുന്നതിന് പിന്നില്‍ മറ്റൊരാളുണ്ടെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ മാനന്തവാടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ട്രാന്‍സ്‌ഫോര്‍മര്‍കളില്‍ നിന്നടക്കം ഫ്യൂസ് ഊരി മാറ്റിയ നിലയിലായിരുന്നു. മാനന്തവാടി കല്ലുമുട്ടംക്കുന്ന് ഉന്നതിയിലെ വാസുവാണ് പിടിയിലായത്. മാനന്തവാടി മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി ആറ് ഫ്യൂസുകളാണ് പ്രതി മോഷ്ടിച്ചത്. മാനന്തവാടി എസ്എച്ച്ഒ പി. റഫീഖ്, എസ്.ഐ പി ജിതിന്‍കുമാര്‍, ജൂനിയര്‍ എസ്‌ഐ മുര്‍ഷിദ്, […]
Read more

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വന്ദേ മാതരം ആലപിക്കുന്നത് നിർബന്ധമാക്കും; ഉത്തരവ് പുറത്ത്

ലക്‌നൗ: ഉത്തർപ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശീയ ഗീതമായ ‘വന്ദേ മാതരം’ ആലപിക്കുന്നത് നിർബന്ധമാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഖോരക്‌പൂർ ക്ഷേത്രത്തിലെ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു പ്രഖ്യാപനം. വന്ദേ മാതരത്തിനെ എതിർക്കുന്നതിൽ അർത്ഥമില്ല. അതിനെ എതിർത്തതാണ് ഇന്ത്യാ വിഭജനത്തിന് കാരണമായതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ദേശീയ ഗീതവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഘർഷങ്ങൾക്കിടെയാണ് പ്രഖ്യാപനം. 1937ൽ വന്ദേമാതരത്തിലെ പ്രധാന വരികൾ ഒഴിവാക്കിയതാണ് വിഭജനത്തിന് കാരണമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറ‌ഞ്ഞത് വിവാദങ്ങൾക്കിടയാക്കിയിരുന്നു. തുടർന്ന് പ്രധാനമന്ത്രി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രംഗെത്തെത്തുകയും […]
Read more

ബിജെപി അഴിമതിരഹിത ഭരണവും രാഷ്ട്രീയ സംസ്കാരത്തിൽ മാറ്റവും കൊണ്ടുവരും: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് രാഷ്ട്രീയ സംസ്കാരത്തിൽ മാറ്റം കൊണ്ടുവരാൻ ലഭിച്ച അവസരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം. രണ്ട് ദിവസത്തിൽ മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. ഇതുവരെ പരിഹരിക്കാത്ത പ്രശ്നങ്ങൾ ബിജെപി പരിഹരിച്ചിരിക്കുമെന്ന് ഉറപ്പ് നൽകിയ രാജീവ് ചന്ദ്രശേഖർ ബിജെപി അഴിമതിരഹിത ഭരണം കൊണ്ടുവരുമെന്നും വ്യക്തമാക്കി.
Read more

സ്പൈസ്ജെറ്റ് വിമാനത്തിൽ എൻജിൻ തകരാറ്; 188 യാത്രക്കാരുമായി എമർജൻസി ലാൻഡിംഗ്

കൊൽക്കത്ത: 33000 അടി ഉയരത്തിൽ സഞ്ചരിക്കുന്നതിനിടെ സ്‌പൈസ്‌ജെറ്റ് വിമാനത്തിൽ എൻജിൻ തകരാറ്. മുംബൈയിൽ നിന്ന് കൊൽക്കത്തയിലേക്ക് പുറപ്പെട്ട യാത്രാ വിമാനത്തിനാണ് എൻജിൻ തകരാറ് അനുഭവപ്പെട്ടത്. എല്ലാ യാത്രക്കാരും സുരക്ഷിതരെണെന്ന് സ്പൈസ്ജെറ്റ് അറിയിച്ചു. ലാൻഡിംഗിന് പിന്നാലെ എമർജൻസി വാണിംഗ് പിൻവലിച്ചതായും വിമാനത്താവള അധികൃതർ വിശദമാക്കി. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. എസ് ജി 670 എന്ന വിമാനത്തിൽ യാത്രക്കാരും ക്രൂ അംഗങ്ങളും അടക്കം 188 പേരായിരുന്നു ഉണ്ടായിരുന്നത്. രാത്രി 11.38ഓടെയാണ് വിമാനം എമർജൻസി ലാൻഡിംഗ് ചെയ്തത്. യാത്രയ്ക്കിടെയാണ് വിമാനത്തിന്റെ എൻജിനുകളിലൊന്നിന് […]
Read more

Recent News

Advertisement
WhiteswanTV Footer