Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ആയുധങ്ങളുമായി പിടിയിലായ ഡോക്ടർ ജെയ്‌ഷെ മുഹമ്മദ് വനിതാ വിഭാ​ഗത്തിന്റെ ഇന്ത്യയിലെ നേതാവെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഫരീദാബാ​ദിൽ നിന്ന് ആയുധങ്ങളുമായി അറസ്റ്റിലായ വനിതാ ഡോക്ടർ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ (ജെഎം) വനിതാ വിഭാഗവുമായി ബന്ധമുണ്ടെന്ന് ഡൽഹി പൊലീസ്. ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാ​ഗം ഇന്ത്യയിൽ സ്ഥാപിക്കുന്നതിനുള്ള ചുമതല ഇവർക്ക് നൽകിയിരുന്നതായി പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജെയ്‌ഷെ ഇഎം സ്ഥാപകൻ മസൂദ് അസ്ഹറിൻ്റെ സഹോദരി സാദിയ അസ്ഹർ നയിക്കുന്ന ജെയ്‌ഷെ ഇഎമ്മിൻ്റെ വനിതാ വിഭാഗമായ ജമാഅത്ത് ഉൾ മൊമിനാത്തിൻ്റെ ഇന്ത്യൻ ബ്രാഞ്ചിൻ്റെ ചുമതല ഡോ ​​ഷഹീൻ […]
Read more

തദ്ദേശതിരഞ്ഞെടുപ്പ്; തൃശ്ശൂരിൽ ആദ്യപട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

തൃശ്ശൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കം ആദ്യ സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. ജില്ലാപഞ്ചായത്തിലെയും കോർപറേഷനിലെയും സ്ഥാനാർഥികളെയാണ് ഡിസിസി പ്രസിഡന്റ്റ് ജോസഫ് ടാജറ്റ് പ്രഖ്യാപിച്ചത്. സിപിഎമ്മും ബിജെപിയും പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ ഇവർ പട്ടിക പുറത്തിറക്കി. ജില്ലാപഞ്ചായത്തിലെ ആകെയുള്ള 29 സീറ്റുകളിൽ 13 സീറ്റുകളിലേക്കും കോർപറേഷൻ്റെ ആകെ 56 സീറ്റുകളിൽ 24 സീറ്റുകളിലേക്കുമാണ് നിലവിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. കോർപറേഷനിലെ 24 സ്ഥാനാർഥികളിൽ 12 പേർ പുതുമുഖങ്ങളാണ്. ജില്ലാപഞ്ചായത്തിലെ 13 പേരിൽ ആറുപേരും […]
Read more

ഡൽഹി സ്ഫോടനം; നിര്‍ണായക സിസിടിവി വീഡിയോ പുറത്ത്

ന്യൂഡൽഹി: ഡൽഹിയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായകമാകുന്ന പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ചാവേറെന്ന് സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിന് വാഹനം കൈമാറിയ ദിവസം മൂന്ന് പേർ ചേർന്ന് കാറിൻ്റെ പുക പരിശോധന നടത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒക്ടോബർ 29-ന് വൈകുന്നേരം 4:20ന് ഉള്ളതാണ് ഈ ദൃശ്യങ്ങൾ. ഇതേ ദിവസമാണ് ഹരിയാന രജിസ്ട്രേഷനിലുള്ള (HR 26CE7674) വെളുത്ത ഹ്യുണ്ടായ് i20 കാർ ഡോ. ഉമർ മുഹമ്മദിന് വിൽക്കുന്നത്. പി യു സി ബൂത്തിന് അടുത്ത് കാർ […]
Read more

റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

സുല്‍ത്താന്‍ബത്തേരി: റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി കമ്പിവടി കൊണ്ട് ജീവനക്കാരനെയും സുഹൃത്തിനെയും അടിച്ചു ഗുരുതര പരിക്കേല്‍പ്പിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്തുവെന്ന കേസില്‍ മുഖ്യ പ്രതി അറസ്റ്റിൽ. തോമാട്ടുചാല്‍ കോട്ടൂര്‍ സ്വദേശി ജിതിന്‍ ജോസഫ് (35) ആണ് പിടിയിലായത്. ബത്തേരിക്കടുത്ത മന്ദംകൊല്ലി ബിവറേജിന് സമീപം ശനിയാഴ്ചയാണ് ഇയാള്‍ കസ്റ്റഡിയിലെടുത്തത്. 2023-ല്‍ കാപ്പ ചുമത്തപ്പെട്ട ഇയാൾ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ ബത്തേരി, അമ്പലവയല്‍, കല്‍പ്പറ്റ, താമരശേരി, മീനങ്ങാടി, മേപ്പാടി സ്റ്റേഷനുകളിലും കര്‍ണാടകയിലെ ഹൊസൂര്‍ സ്റ്റേഷനിലും കേസുകളുണ്ട്. കൊലപാതകം, […]
Read more

പഠന യാത്ര കഴിഞ്ഞു മടങ്ങവേ അപകടം; പ്ലസ് 2 വിദ്യാർഥിക്ക് ദാരുണാന്ത്യം

മലപ്പുറം: നിലമ്പൂരിൽ കൂട്ടുകാരോടൊപ്പം സ്കൂളിലെ പഠനയാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയുണ്ടായ അപകടത്തില്‍ പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം. കരുവാരകുണ്ട് തരിശ് സ്വദേശി തൈക്കാടന്‍ വീട്ടില്‍ മുഹമ്മദ് സനദ് (18) ആണ് മരിച്ചത്. പൂക്കോട്ടുംപാടം പായമ്പാടത്ത് വെച്ച് ബൈക്ക് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സനദിനെ ഉടന്‍ തന്നെ നാട്ടുകാര്‍ പൂക്കോട്ടുംപാടം ആശുപത്രിയിലും തുടര്‍ന്ന് നിലമ്പൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം കരുവാരകുണ്ട് ഹയര്‍സെക്കന്‍ഡറി സ്കൂളിൽ നിന്ന് മൈസൂരിലേക്കുള്ള പഠനയാത്ര കഴിഞ്ഞ് […]
Read more

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ ശക്തമാകുന്നത് കണക്കിലെടുത്ത് ഇന്ന് തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് […]
Read more

സ്വർണവിലയിൽ വൻ വർദ്ധന; പവന് 1800 രൂപ കൂടി

തിരുവനന്തപുരം: കുതിച്ചുയർന്ന് സ്വർണവില. പവന് 1,800 രൂപ ഉയർന്ന് 92,000 രൂപയും ഗ്രാമിന് 225 രൂപ കൂടി 11,​575 രൂപയുമായി. ഒക്ടോബർ 26ന് ശേഷം ആദ്യമായാണ് പവൻ വീണ്ടും 92,000 രൂപ കടന്നത്. ഈ മാസത്തെ ഇതുവരെയുളള ഏ​റ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് നവംബർ അഞ്ചിനായിരുന്നു. അന്ന് പവന് 89,080 രൂപയും ഗ്രാമിന് 11,135 രൂപയുമായിരുന്നു. ആഗോളതലത്തിലുണ്ടാകുന്ന പ്രതിസന്ധികൾ സ്വർണവിലയെ നന്നായി ബാധിക്കുന്നുണ്ട്. യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള സാദ്ധ്യത, വ്യാപാരസംഘർഷങ്ങൾ, യുഎസിൽ റീജിയണൽ ബാങ്കുകൾ നേരിടുന്ന […]
Read more

മലയാളി യുവാവ് ബംഗളുരുവിൽ മരിച്ച സംഭവം; ഒപ്പം താമസിച്ച യുവതിക്കെതിരെ കേസ്

ബംഗളൂരു: തിരുവനന്തപുരം സ്വദേശിയെ ബംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന രണ്ട് മലയാളി യുവതികളുടെ പേരിൽ കേസെടുത്ത് പൊലീസ്. എടത്തറ ആർത്തശേരി ക്ഷേത്രത്തിന് സമീപം കളഭം വീട്ടിൽ സിപി വിഷ്‌ണു (39) ആണ് മരിച്ചത്. ബംഗളൂരുവിലെ യെല്ലനഹള്ളിയിൽ റേഡിയന്റ് ഷൈൻ അപ്പാർട്ട്‌മെന്റിലാണ് വിഷ്‌ണു താമസിച്ചിരുന്നത്. സ്വകാര്യ കമ്പനികളിൽ ജോലി ചെയ്‌തിരുന്ന സൂര്യാ കുമാരി (38), ജ്യോതി (38) എന്നീ യുവതികളോടൊപ്പം അപ്പാർട്ട്‌മെന്റ് പങ്കിട്ടാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്‌ച പുലർച്ചെ വിഷ്‌ണുവിനെ ഫ്ലാറ്റിലെ ശൗചാലയത്തിൽ തൂങ്ങിമരിച്ച […]
Read more

ഡൽഹി സ്ഫോടനം; കേരളത്തിലെ വിവിധ ജില്ലകളിൽ വ്യാപക പരിശോധന

കോഴിക്കോട്: ഡൽഹിയിലെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. വിവിധ ജില്ലകളിൽ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും കനത്ത പരിശോധന നടത്തിവരികയാണ്. വയനാട്, മലപ്പുറം കളക്ടറേറ്റുകൾ കോമ്പൗണ്ടിലെ വാഹനങ്ങൾ തുടങ്ങിയവയും പരിശോധിക്കുകയാണ്. കൊച്ചിയിൽ പലയിടത്തും പരിശോധന നടത്തിയെന്നാണ് വിവരം. കോഴിക്കോട് ബീച്ച് അടക്കമുള്ള സ്ഥലങ്ങളിൽ വ്യാപക പരിശോധന നടക്കുന്നുണ്ട്. ഇന്നലെ വൈകിട്ടാണ് ചെങ്കോട്ടയ്ക്കു സമീപം റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പർ ഗേറ്റിനടുത്ത് സ്ഫോടനമുണ്ടായത്. വെള്ള നിറത്തിലുള്ള ഐ 20 ഹ്യൂണ്ടായ് കാർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. […]
Read more

നിർമാണത്തിനിടെ മണ്ണിനടിയിൽപ്പെട്ട ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

കൊല്ലം: ദേശീയപാത നിർമാണം നടക്കുന്ന കൊല്ലം ബൈപ്പാസിൽ മണ്ണിനടിയിൽപെട്ട ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ബീഹാർ സ്വദേശി മുഹമ്മദ് ജുബറാൽ (48) ആണ് മരിച്ചത്. കുരീപ്പുഴ പാലത്തിന് സമീപം മണ്ണിനടിയിൽ ചതഞ്ഞരഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. നിർമാണ ജോലിക്കിടെ മണ്ണുമാന്തി യന്ത്രം കൊണ്ട് മണ്ണുകോരിയിട്ടപ്പോൾ ജുബറാൽ മണ്ണിനടിയിൽപ്പെട്ടതാണ് എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെ ഗ്ലൈഡർ ഉപയോഗിച്ച് മണ്ണ് നിരത്തുന്നതിനിടെ കയ്യുടെ ഭാഗം കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Read more

Recent News

Advertisement
WhiteswanTV Footer