Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ഡിസംബർ 8 മുതൽ 12 വരെ നടത്താനിരുന്ന പിഎസ്സി പരീക്ഷകൾ മാറ്റിവച്ചു

തിരുവനന്തപുരം: ഡിസംബർ 8 മുതൽ 12 വരെ നടത്തുവാനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി പിഎസ്‍സി അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2025 ഡിസംബർ 09, 11 തീയതികളിലും വോട്ടെണ്ണൽ ഡിസംബർ 13 നും നടത്തുവാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ 2025 ഡിസംബർ 8 മുതൽ 12 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ 2026 ഫെബ്രുവരി മാസത്തേക്ക് മാറ്റി വച്ചത്. തീയതികൾ പിന്നീട് അറിയിക്കുന്നതാണ്. സർവ്വകലാശാലകളിൽ അസിസ്റ്റന്‍റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ […]
Read more

ദേശീയപാതയില്‍ കാർ അടക്കം വൻ കവർച്ച നടത്തിയ 5 അംഗസംഘം പിടിയിൽ

സുല്‍ത്താന്‍ബത്തേരി: യാത്രക്കാരെ മര്‍ദിച്ച് വാഹനമടക്കം കവർന്ന കേസിൽ അഞ്ച് പേര്‍ കൂടി പിടിയില്‍. ഒളിവിലായിരുന്ന തൃശൂര്‍ എടക്കുനി സ്വദേശി നിഷാന്ത് (39), പത്തനംതിട്ട അയിരൂര്‍ സ്വദേശി സിബിന്‍ ജേക്കബ്ബ് (36), പത്തനംതിട്ട അത്തിക്കയം സ്വദേശി ജോജി (38), പത്തനംതിട്ട എരുമേലി സ്വദേശി സതീഷ് കുമാര്‍ (46), പുല്‍പ്പള്ളി സീതാമൗണ്ട് സ്വദേശി കെ പി സുബീഷ് (36) എന്നിവരെയാണ് പിടികൂടിയത്. ഞായറാഴ്ച തൃശൂര്‍ ചേരൂരില്‍ നിന്നാണ് നിഷാന്തിനെ കസ്റ്റഡിയിലെടുത്തത്. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ബലപ്രയോഗത്തിലൂടെ […]
Read more

മീഷോയുടെ പേരിൽ വ്യാജ ലിങ്കുകൾ; തുറക്കരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ഓണ്‍ലൈൻ ഷോപ്പിങ് സൈറ്റായ മീഷോയുടെ പേരിൽ വ്യാജ ലിങ്കുകൾ അയച്ച് തട്ടിപ്പ്. ഓഫറുണ്ട്, ഐഫോണ്‍ പോലുള്ള‍ സമ്മാനങ്ങൾ നേടാം എന്ന തരത്തിലാണ് വാട്സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റും വ്യാജ ലിങ്കുകൾ പ്രചരിക്കുന്നത്. വ്യാജ ലിങ്കുകൾ ഉപയോഗിച്ച് ആളുകളെ പറ്റിച്ച് വ്യക്തിഗത വിവരങ്ങളും പണവും തട്ടിയെടുക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ ഉപയോക്താവിന്‍റെ ബാങ്കിംഗ് വിവരങ്ങൾ, കാർഡ് വിവങ്ങൾ, ഒടിപി എന്നിവ തട്ടിപ്പുകാർ കൈക്കലാക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്. അപരിചിതരിൽ നിന്ന് […]
Read more

35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിമാസം1000 രൂപ; സ്ത്രീ സുരക്ഷയ്ക്ക് പുതു മാനദണ്ഡങ്ങളുമായി സർക്കാർ

തിരുവനന്തപുരം: 2 ആഴ്ച്ചകൾക്ക് മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പദ്ധതിക്ക് അർഹത നേടുന്നത് സംബന്ധിച്ച് പൊതു മാനദണ്ഡങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ. നിലവിൽ സഹായം കിട്ടാത്ത 35 നും 60 നും ഇടയിൽ പ്രായമുള്ള പാവപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതിയാണിത്. സംസ്ഥാനത്തു സ്ഥിരതാമസം ഉള്ളവർക്ക് മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുക. ഗുണഭോക്താവ് മരണപ്പെട്ടതിന് ശേഷമുള്ള ആനുകൂല്യത്തിന് അവകാശികൾക്ക് അർഹത ഉണ്ടായിരിക്കുന്നതല്ല. പൊതു മാനദണ്ഡങ്ങൾ
Read more

ഭർത്താവിനെ കൊന്ന് ട്രോളി ബാഗിലാക്കി; സംഭവം ഛത്തീസ്ഗഢിൽ

ജാഷ്പൂർ: ഛത്തീസ്ഗഢിലെ ജാഷ്പൂറിൽ ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ. കൊലക്ക് ശേഷം മൃതദേഹം ട്രോളി ബാഗിലാക്കി ഇവർ ഒളിവിൽ പോയതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ദുൽദുല പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭിൻജ്പൂരിലാണ് സംഭവം. ഞായറാഴ്ച പ്രതി സ്വന്തം മകളെ വിളിച്ച് കുറ്റം സമ്മതിച്ചതോടെയാണ് ഈ വിവരം പുറത്തുവന്നതെന്ന് ജാഷ്പൂർ സീനിയർ പൊലീസ് സുപ്രണ്ട് ശശി മോഹൻ സിംഗ് പറഞ്ഞു. കോർബയിലാണ് മകൾ താമസിച്ചിരുന്നത്. ഇവരെ ഫോണിൽ വിളിച്ച് ഭർത്താവ് സന്തോഷ് ഭഗത്തിനെ കൊലപ്പെടുത്തിയെന്ന് സമ്മതിക്കുകയായിരുന്നു. പിന്നീട് മൃതദേഹം പുതപ്പ് […]
Read more

രഹസ്യ വിവരങ്ങൾ ചോർത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഹാക്കർ ജോയൽ വി. ജോസിന്‍റെ സഹായിയും സുഹൃത്തുമായ യുവതി അറസ്റ്റിൽ. അഹമ്മദാബാദ് സ്വദേശിയായ ഹിരാൽ ബെൻ അനൂജ് പട്ടേലാണ് അറസ്റ്റിലായത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും മൊബൈൽ നമ്പരുകളുടെ ലൈവ് ലൊക്കേഷനുകളും കോൾ ഡേറ്റ റിക്കാർഡുകളും ചോർത്തിയെടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പാണ് ഇവർ നടത്തിയത്. കേസിലെ മുഖ്യ പ്രതി അടൂർ സ്വദേശി ജോയൽ റിമാൻഡിലാണ്. കേസിലെ രണ്ടാം പ്രതിയാണ് അറസ്റ്റിലായ ഹിരാൽ ബെൻ അനൂജ് പട്ടേൽ. സ്വകാര്യ വ്യക്തികളുടെ ഡേറ്റാ വിവരങ്ങൾ ചോർത്തിയെടുത്ത് […]
Read more

പെരുമ്പാവൂരിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം

കൊച്ചി: പെരുമ്പാവൂര്‍ അല്ലപ്രയിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. പെരുമ്പാവൂര്‍ അല്ലപ്ര കമ്പനിപ്പടിയിൽ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അപകടത്തിൽ ബസിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ പെരുമ്പാവൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ മലയാളികളും ഇതര സംസ്ഥാന തൊഴിലാളികളുമുണ്ട്. എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ല. 20ഓളം പേര്‍ക്കാണ് പരിക്കേറ്റത്. അപകടമുണ്ടായ ഉടനെ നാട്ടുകാരടക്കമുള്ളവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തെ തുടര്‍ന്ന് റോഡിൽ ഗതാഗത തടസമുണ്ടായി.
Read more

മുട്ടക്കറിയുടെ പേരിൽ തർക്കം; ഹോട്ടലുടമയെയും ജീവനക്കാരിയെയും ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ

ആലപ്പുഴ: ഭക്ഷണം കഴിക്കുന്നതിനിടെ മുട്ടക്കറിയുടെ പേരിൽ തർക്കം. ഹോട്ടലുടമയേയും ജീവനക്കാരിയെയും മാരകമായി മർദിച്ച രണ്ടുപേരെ മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്തല താലൂക്കിൽ കഞ്ഞിക്കുഴി മരുത്തോർവട്ടം കൊച്ചുവെളി വീട്ടിൽ അനന്തു (27), ഗോകുൽ നിവാസിൽ കമൽ ദാസ് (25) എന്നിവരെയാണ് മാരാരിക്കുളം പൊലീസ്‌ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. പോറ്റിക്കവലയ്ക്ക് സമീപമുള്ള ഹോട്ടലിൽ കഴിഞ്ഞ 9ന് വൈകിട്ട് ഭക്ഷണം കഴിക്കാനെത്തിയ പ്രതികൾ മുട്ടക്കറിയെ ചൊല്ലി തർക്കമുണ്ടാക്കുകയും തുടർന്ന് ഹോട്ടലിന്റെ അടുക്കളയിൽ അതിക്രമിച്ചു കയറി കടയുടമയെയും ജോലിക്കാരിയെയും മർദിക്കുകയും […]
Read more

ഡൽഹി സ്‌ഫോടനം; തീവ്രവാദ ബന്ധമെന്ന് സൂചന, കേരളത്തിലും ജാഗ്രത

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ഡൽഹി കാർ ബോംബ് സ്ഫോടനത്തിൽ യുഎപിഎ വകുപ്പുകളും സ്‌ഫോടക വസ്തു നിരോധന നിയമവും ചുമത്തി ഡൽഹി പൊലീസ് കേസെടുത്തു. ഫോറൻസിക് തെളിവുകളും ഇന്റലിജൻസ് വിവരങ്ങളും തീവ്രവാദ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ചതിനെത്തുടർന്നാണ് നടപടി. ഇന്നലെ വൈകിട്ട് 6.52ന് ചെങ്കോട്ടയ്ക്കു സമീപം റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പർ ഗേറ്റിനടുത്ത് വെള്ള നിറത്തിലുള്ള ഐ 20 ഹ്യൂണ്ടായ് കാർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. 20 പേർക്ക് ഗുരുതരമായി പരിക്കേറ്റു. മുംബൈ, കൊൽക്കത്ത, […]
Read more

യുവാവിനെ തല്ലിച്ചതച്ച സംഭവം; ആറംഗ സംഘം അറസ്റ്റിൽ, 4 പേർ ഒളിവിൽ

മലപ്പുറം: പ്രവാസി യുവാവിനെ ക്രൂരമര്‍ദനത്തിരയാക്കിയ സംഭവത്തില്‍ ആറംഗ സംഘം പിടിയില്‍. മലപ്പുറം കാപൂര്‍ വീട്ടില്‍ മുഹമ്മദ് ഷിമില്‍ (19), ആലത്തൂര്‍പടി പാടത്തുപീടിയേക്കല്‍ മുഹമ്മദ് റിസ്വാന്‍ (20), മലപ്പുറം ഡൗണ്‍ഹില്‍ ഒഴിക്കാപറമ്പത്ത് മുഹമ്മദ് ഫഹീം(20), മലപ്പുറം ഡൗണ്‍ഹില്‍ കീര്‍ത്തനത്തില്‍ കാര്‍ത്തിക് (19), മലപ്പുറം ഡൗണ്‍ഹില്‍ കാളംത്തട്ട അതുല്‍ കൃഷ്ണ (19), മഞ്ചേരി അരുകീഴായ കറുപ്പം വീട്ടില്‍ നിധിന്‍ (20) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഈ കേസിലെ […]
Read more

Recent News

Advertisement
WhiteswanTV Footer