Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ ദർശനം നടത്തി സുചിത്ര മോഹൻലാലും മകൾ വിസ്‌മയയും

കർണാടക: നടൻ മോഹൻലാലിന്റെ ഭാര്യ സുചിത്രയും മകൾ വിസ്‌മയയും കൊല്ലൂർ മൂകാംബികാ ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തി. സിനിമയിലേക്ക് വിസ്മയ കടക്കുന്നതിനിടെയാണ് ഇരുവരും ക്ഷേത്രത്തിൽ എത്തിയത്. ഈ വർഷം വളരെ സ്‌പെഷ്യലാണെന്ന് സുചിത്ര നേരത്തെ പറഞ്ഞിരുന്നു. ഒക്ടോബർ 30നാണ് വിസ്‌മയ നായികയാകുന്ന ‘തുടക്കം’ എന്ന സിനിമയുടെ പൂജാചടങ്ങ് കൊച്ചിയിൽ നടന്നത്. മോഹൻലാൽ, സുചിത്ര മോഹൻലാൽ, പ്രണവ് മോഹൻലാൽ എന്നിവരുടെ നിറസാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ജൂഡ് […]
Read more

‘കേരളത്തിന്റെ പൾസ് അറിയണമെങ്കിൽ തൃശൂ‌രിൽ അന്വേഷിക്കണം’: സുരേഷ് ഗോപി

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പുരോഗമിക്കവെ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർ കോർപ്പറേഷനിൽ നിന്ന് കേരളത്തിന്റെ പൾസ് ഇത്തവണ മനസിലാകുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളിൽ നിന്ന് തങ്ങൾക്കനുകൂലമായ പ്രതികരണമാണ് ലഭിക്കുന്നതെന്നും തൃശ്ശൂരിൽ സുരേഷ് ഗോപി മാധ്യമങ്ങളോട് വ്യക്തമാക്കി. ജനങ്ങൾക്ക് ബിജെപിയിലുള്ള വിശ്വാസം ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ്. അതാണ് ഞങ്ങളുടെ ഇന്ധനം. പോകുന്നയിടങ്ങളിൽ നിന്ന് ഞങ്ങൾക്കത് മനസിലാകുന്നുണ്ട്. കൗൺസിലറെ മോഹിക്കാൻ പോലും കഴിയാത്ത ഡിവിഷനുകളിൽ പോകുമ്പൾ കിട്ടുന്ന പൾസ്, അത് കേരളത്തിന്റെ പൾസാണ്. 2024 ജൂൺ നാലിന് […]
Read more

സംസഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്; പവന് 880 രൂപ കൂടി

തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻവർദ്ധനവ്. പവന് 880 രൂപ കൂടി 90,360 രൂപയും ഗ്രാമിന് 110 രൂപ കൂടി 11,295 രൂപയും വർധിച്ചു. ഈ മാസത്തെ ഇതുവരെയുളള ഏ​റ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. നവംബർ ഏഴ്, എട്ട്, ഒമ്പത് ദിവസങ്ങളിൽ സ്വർണവില മാ​റ്റമില്ലാതെ തുടരുകയായിരുന്നു. ഈ ദിവസങ്ങളിൽ പവന് 89,480 രൂപയും ഗ്രാമിന് 11,185 രൂപയുമായിരുന്നു. ഈ മാസത്തെ ഇതുവരെയുളള ഏ​റ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് നവംബർ അഞ്ചിനായിരുന്നു. […]
Read more

മലയാളി ആർപിഎഫ് ഉദ്യോഗസ്ഥനും സുഹൃത്തിനും ക്രൂരമർദ്ദനം; സംഭവം ചെന്നൈയിൽ

ചെന്നൈ: മോഷണം പോയ ഫോൺ കണ്ടെത്താൻ ശ്രമിച്ച മലയാളി ആർപിഎഫ് ഉദ്യോഗസ്ഥനെയും പരാതിക്കാരനെയും ക്രൂരമായി മർദ്ദിച്ച രണ്ടുപേർ പിടിയിൽ. ബർമ ബസാറിലെ കച്ചവടക്കാരായ ചന്ദ്രു, ഇമ്രാൻ എന്നിവരാണ് അറസ്റ്റിലായത്. ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളായി ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിയ്ക്കും തിരുവനന്തപുരം മെയിലിലെ എസി മെക്കാനിക്കുമായ കാർത്തിക്കിനുമാണ് മർദ്ദനമേറ്റത്. ഇരുവരും ചികിത്സയിലാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലിടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ട്രെയിനിൽ വച്ചാണ് കാർത്തിക്കിന് ഫോൺ നഷ്ടമായത്. ആർപിഎഫ് ഉദ്യോഗസ്ഥർ ഫോൺ ട്രാക്കർ അപ്ലിക്കേഷന്റെ സഹായത്തോടെ […]
Read more

ലേണേഴ്സ് പരീക്ഷ പരിഷ്കാരത്തിൽ മാറ്റം; നടപടി കൂട്ടത്തോൽവിയെ തുടർന്ന്

ആലപ്പുഴ: ലേണേഴ്സ് ലൈസൻസ് പരീക്ഷയിൽ ഏർപ്പെടുത്തിയ പരിഷ്കാരങ്ങളിൽ മാറ്റം. പരീക്ഷയിൽ ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതിനെത്തുടർന്നാണ് പരിഷ്കാരത്തിൽ മാറ്റം വരുത്തിയത്. ചോദ്യാവലിയിൽ പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയത്‌ കൂട്ടത്തോൽവിക്ക് കാരണമായിരുന്നു. പരിഷ്കാരത്തിനെതിരേ വലിയ പരാതി ഉയർന്നിരുന്നു. കാപ്ചയുടെ എണ്ണം കുറച്ചാണ് പരാതിക്കു പരിഹാരം കാണാൻ ശ്രമിച്ചത്. ‌മുൻപ് പരീക്ഷയ്ക്ക് 20 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 30 ചോദ്യങ്ങളുണ്ട്. ഇതിൽ 18 എണ്ണത്തിന് ഉത്തരം നൽകിയാൽ മാത്രമേ ജയിക്കുകയുള്ളൂ. ചോദ്യാവലിയിൽ മൂന്ന് സാധാരണ ചോദ്യങ്ങൾക്കുശേഷം വരുന്ന ചോദ്യത്തിന്റെ ഉത്തരം നൽകേണ്ടത് […]
Read more

നെഞ്ചുവേദ​നയെ തുടർന്ന് പോലീസ് ആശുപത്രിയിലെത്തിച്ച പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ടു; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്ന് പ്രതി രക്ഷപെട്ടു. കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയ പ്രതി രാജീവാണ് ഇന്ന് പുലർച്ചെ ഐസിയുവിൽ നിന്നും രക്ഷപ്പെട്ടത്. പ്രതിയെ പിടികൂടുന്ന സമയത്ത് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ഇന്നലെ വൈകുന്നേരത്തോടെ മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെ ഇയാൾ ജനൽ വഴി ചാടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Read more

ഇടുക്കിയില്‍ നിന്നുള്ള വൈദ്യുതി ഒരുമാസത്തോളം നിലയ്ക്കും

കൊച്ചി: സംസ്ഥാനത്തിന്റെ പ്രധാന ജലവൈദ്യുതോത്പാദന കേന്ദ്രമായ ഇടുക്കിയിൽ നിന്നുള്ള ഉത്പാദനം പൂർണമായോ ഭാഗികമായോ ഒരു മാസത്തോളം നിലയ്ക്കും. മൂലമറ്റം പവർഹൗസിലെ ആറു ജനറേറ്ററുകളിൽ മൂന്നും അറ്റകുറ്റപ്പണിക്കായി ചൊവ്വാഴ്ച മുതൽ പ്രവർത്തനം നിർത്തുന്നതിനാലാണിത്. ഇടുക്കി പവർഹൗസിലെ അഞ്ച്, ആറ് ജനറേറ്ററുകളിലേക്ക് വെള്ളം എത്തിക്കുന്ന മെയിൻ ഇൻലെറ്റ് വാൽവിന്റെ സീലുകൾ കാലപ്പഴക്കം കാരണം തേഞ്ഞുപോയിട്ടുണ്ട്. ഇത് മാറ്റുന്നതിനാണ് നവംബർ 11 മുതൽ ഡിസംബർ 10 വരെ ജനറേറ്ററുകളുടെ പ്രവർത്തനം നിർത്തുന്നത്. ഡാമിൽ നിന്ന് വെള്ളമെത്തുന്ന പവർഹൗസിലെ രണ്ടാം പെൻസ്റ്റോക്ക് പൈപ്പിന്റെ […]
Read more

സംസഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്‌ക്കാണ്‌ സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Read more

പരീക്ഷ എഴുതാൻ അനുവദിച്ചില്ല; യു പി യിൽ വിദ്യാർത്ഥി ജീവനൊടുക്കി

മുസാഫർനഗർ: ഫീസടക്കാത്തതിനാൽ പരീക്ഷ എഴുതാൻ അനുവദിക്കാതെ വന്നതോടെ കോളേജ് വിദ്യാർത്ഥി തീകൊളുത്തി ജീവനൊടുക്കി. ഉത്തർപ്രദേശിലെ ബുധാനയിൽ ഉജ്ജ്വൽ റാണ എന്ന 22കാരനാണ് മരിച്ചത്. തീപൊള്ളലേറ്റ് അത്യാസന്ന നിലയിലായിരുന്ന യുവാവ് ദില്ലിയിലെ സഫ്‌ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. മൃതദേഹം നാളെ നാട്ടിലെത്തിച്ച് സംസ്‌കരിക്കും. ബുധാനയിലെ ഡിഎവി കോളേജിലെ രണ്ടാം വർഷ ബിഎ വിദ്യാർത്ഥിയായിരുന്നു ഉജ്ജ്വൽ റാണ. 7000 രൂപ ഫീസടക്കാത്തതിനാൽ കോളേജ് മാനേജ്മെൻ്റ് ഉജ്ജ്വലിനെ പരീക്ഷയെഴുതാൻ അനുവദിച്ചിരുന്നില്ല. തുടർന്ന് വിദ്യാർത്ഥി പ്രതിഷേധിച്ചപ്പോൾ കോളേജ് അധികൃതർ പൊലീസിനെ വിളിച്ചുവരുത്തി ഉജ്ജ്വലിനെ […]
Read more

വാടക വീട്ടിൽ നിന്ന് ഏഴ് ഗ്രാമിലേറെ എംഡിഎംഎയുമായി യുവാവ് പിടിയിൽ

കൊച്ചി: എറണാകുളത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ. പള്ളുരുത്തി പെരുമ്പടപ്പ് സെൻ്റ് ജേക്കബ് റോഡ് സലാംസേട്ട് പറമ്പിൽ എംഎസ് ഹൻസർ (35) ആണ് പിടിയിലായത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പള്ളുരുത്തി കടേഭാഗം കയ്യാത്തറ ലൈനിൽ പ്രതി താമസിക്കുന്ന വാടക വീട്ടിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. ഇത് വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണെന്ന് പൊലീസ് പറയുന്നു. മട്ടാഞ്ചേരി എസിപി ഉമേഷ് ഗോയലിന്റെ നിർദ്ദേശത്തിൽ പള്ളുരുത്തി പോലീസ് സ്റ്റേഷൻ പ്രിൻസിപ്പിൾ സബ്ബ് ഇൻസ്പെക്ടർ അജ്മൽ […]
Read more

Recent News

Advertisement
WhiteswanTV Footer