Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ ദർശനം നടത്തി സുചിത്ര മോഹൻലാലും മകൾ വിസ്‌മയയും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കർണാടക: നടൻ മോഹൻലാലിന്റെ ഭാര്യ സുചിത്രയും മകൾ വിസ്‌മയയും കൊല്ലൂർ മൂകാംബികാ ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തി. സിനിമയിലേക്ക് വിസ്മയ കടക്കുന്നതിനിടെയാണ് ഇരുവരും ക്ഷേത്രത്തിൽ എത്തിയത്. ഈ വർഷം വളരെ സ്‌പെഷ്യലാണെന്ന് സുചിത്ര നേരത്തെ പറഞ്ഞിരുന്നു.

ഒക്ടോബർ 30നാണ് വിസ്‌മയ നായികയാകുന്ന ‘തുടക്കം’ എന്ന സിനിമയുടെ പൂജാചടങ്ങ് കൊച്ചിയിൽ നടന്നത്. മോഹൻലാൽ, സുചിത്ര മോഹൻലാൽ, പ്രണവ് മോഹൻലാൽ എന്നിവരുടെ നിറസാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ജൂഡ് ആന്റണി ജോസഫ് ആണ് നിർവഹിക്കുന്നത്. മഹാപ്രളയം ചിത്രീകരിച്ച 2018 എന്ന സിനിമയ്‌ക്കു ശേഷം ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന സിനിമയാണിത്.

Recent News

Advertisement
WhiteswanTV Footer