Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

മണ്ണാറശാല ആയില്യം; ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി

ആലപ്പുഴ: മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം ദിനമായ ഇന്ന് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ചിട്ടുണ്ട്. അതേസമയം പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും. ഉത്സവത്തോടനുബന്ധിച്ചുള്ള ആയില്യം പൂജയും എഴുന്നള്ളത്തും ഇന്ന് നടക്കും. വാസുകി ഭാവത്തിലുള്ള തിരുവാഭരണമാണ് ആയില്യം നാളിൽ ചാർത്തുന്നത്. രാവിലെ 9 മുതൽ ഇല്ലത്ത് നിലവറയ്ക്കു സമീപം വലിയമ്മ സാവിത്രി അന്തർജനം ഭക്തജനങ്ങൾക്കു ദർശനം നൽകും. ഉച്ചപ്പൂജയ്ക്കു ശേഷം കുടുംബ കാരണവരുടെ നേതൃത്വത്തിൽ നിലവറയോടു ചേർന്നുള്ള തളത്തിൽ […]
Read more

താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗതക്കുരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗതക്കുരുക്ക്. ചുരം ആറാം വളവിൽ വീണ്ടും ലോറി കുടുങ്ങിയതിനെ തുടർന്നാണ് ചുരത്തിൽ ​ഗതാ​ഗതക്കുരുക്ക് ഉണ്ടായത്. യന്ത്രത്തകരാറിനെ തുടർന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് ലോറി കുടുങ്ങിയത്. ഇതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ‌ കഴിഞ്ഞ ദിവസങ്ങളിലും ആറ്, ഏഴ് വളവുകളിൽ ലോറികൾ കുടുങ്ങിയിരുന്നു. ഒരാഴ്ച്ചക്കിടെ മൂന്നാംതവണയാണ് ലോറി കുടുങ്ങി ​ഗതാ​ഗതക്കുരുക്കുണ്ടായത്. നിലവിൽ ലോറി സ്ഥലത്ത് നിന്ന് മാറ്റാൻ കഴിഞ്ഞിട്ടില്ല. ചുരം സംരക്ഷണ സമിതി അം​ഗങ്ങളും ഹൈവേ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഒരു ഭാ​ഗത്ത് കൂടെ വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. […]
Read more

പുത്തൂർ പാർക്കിൽ മാനുകൾ ചത്തസംഭവം; മരണകാരണം ക്യാപ്ചർ മയോപ്പതിയെന്ന് വിശദീകരണം

തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് പത്ത് മാനുകൾ ചത്ത സംഭവത്തിൽ ജീവനക്കാരുടെ വീഴ്ച ഉൾപ്പെടെയുളള കാര്യങ്ങൾ പരിശോധിക്കുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ അറിയിച്ചു. ജീവനക്കാർ വാതിൽ തുറന്നിട്ടോയെന്നത് പരിശോധിക്കുമെന്നും മരണകാരണം ക്യാപ്ചർ മയോപ്പതിയാണെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ പഴുതുകൾ പരിഹരിക്കുമെന്നും മാൻകൂട്ടിലും സിസിടിവി ക്യാമറയ്ക്ക് ശുപാർശ നൽകുമെന്നും പിഴവ് ആവർത്തിക്കാതിരിക്കാനുള്ള കരുതലെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ ഇന്നലെ വനംമന്ത്രി എ കെ ശശീന്ദ്രൻ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തിന് പ്രത്യേക […]
Read more

നടൻ ധർമ്മേന്ദ്ര ആശുപത്രി വിട്ടു; പൂർണ്ണ ആരോഗ്യവാനെന്ന് കുടുംബം

മുംബൈ: നടൻ ധർമ്മേന്ദ്ര ആശുപത്രി വിട്ടു. മ്രുംബേ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ധര്‍മേന്ദ. നടൻ പൂർണ്ണ ആരോഗ്യവാനെന്ന് കുടുംബം വ്യക്തമാക്കി.വീട്ടിൽ വച്ചായിരിക്കും തുടർന്നുള്ള ചികിത്സകൾ. കുടുംബാംഗങ്ങളുടെ തീരുമാനത്തെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തത്. ശ്വാസ തടസ്സത്തെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് ധർമ്മേന്ദ്ര ആശുപത്രി വിട്ടത്.
Read more

അറ്റകുറ്റ പണിക്കായി മൂലമറ്റം പവർഹൗസ് അടച്ചു; പ്രതിസന്ധി ഉണ്ടാകില്ലായെന്ന് അധികൃതർ

ഇടുക്കി: മൂലമറ്റം ജലവൈദ്യുത നിലയം ഒരു മാസത്തേക്ക് പ്രവർത്തനം നിർത്തിയതായി അധികൃതർ അറിയിച്ചു. ഇന്ന് പുലർച്ചെ മുതലാണ് ഉത്പാദനം നിർത്തിവച്ച് അറ്റകുറ്റപ്പണിക്ക് തുടക്കമിട്ടത്. ഇന്നലെ മുതൽ ഡിസംബർ 10 വരെ നിർത്തിവയ്ക്കാൻ ആയിരുന്നു തീരുമാനം. പ്രവർത്തനം നിർത്തുമ്പോൾ കുടിവെള്ള പദ്ധതികളെ ബാധിക്കുമെന്ന ആശങ്ക ഉണ്ടായിരുന്നു. ഇതിൽ ബദൽ മാർഗങ്ങൾ സ്വീകരിച്ച ശേഷമാണ് നിലയം അടക്കാൻ തീരുമാനം ആയത്. അതേസമയം, വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് അധികൃതരുടെ വിശദീകരണം. മൂവാറ്റുപുഴ വാലി, പെരിയാർ വാലി കനാലുകൽ കൂടുതൽ തുറന്ന് ജല […]
Read more

ഇസ്ലാമാബാദ് സ്ഫോടനം; ഇന്ത്യ താലിബാൻ കൂട്ടുകെട്ട് ആസൂത്രണം ചെയ്തതെന്ന് ആരോപിച്ച് പാകിസ്ഥാന്‍

ന്യൂഡൽഹി: ഡൽഹി സ്ഫോടനത്തെക്കുറിച്ച് പാകിസ്ഥാൻ മാധ്യമങ്ങൾ കള്ളപ്രചാരണം നടത്തുന്നു എന്ന് കേന്ദ്ര സർക്കാർ. സ്ഫോടനം ഇന്ത്യയുടെ നാടകമെന്നാണ് പാക് പ്രചാരണം. ഇസ്ലാമാബാദിലെ സ്ഫോടനം ഇന്ത്യ താലിബാൻ കൂട്ടുകെട്ട് ആസൂത്രണം ചെയ്തുവെന്ന് മാധ്യമം പ്രചരിപ്പിച്ചു. ഡൽഹി ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനത്തിൽ അന്വേഷണം ഊർജിതമാക്കി എൻ ഐ എ. കഴിഞ്ഞ ദിവസം ഫരീദാബാദ്, സഹറൻപുർ എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റിലായ ഡോക്ടർമാരായ ആദിൽ, മുസ്മീൽ, ഷഹീനാ എന്നിവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും. അക്രമണത്തിൽ പാക് ഭീകര സംഘടന ആയ ജയ്ഷേ […]
Read more

കാമുകിയുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തി വിറ്റ യുവാവ് പിടിയിൽ

കോഴിക്കോട്: പ്രണയം നടിച്ച് വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയും വിൽക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൂടരഞ്ഞി സ്വദേശി ക്ലമന്റിനെയാണ് സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്‌പെക്ടര്‍ സി ആര്‍ രാജേഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. യുവതി പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി. യുവതിയുമായി ക്ലമന്റ് സൗഹൃദം സ്ഥാപിച്ചിരുന്നു. പിന്നീട് പ്രണയം നടിച്ച് വീഡിയോ കോളിംഗ് നടത്തുന്നത് പതിവാക്കി. വീഡിയോ കോളിംഗിനിടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സ്‌ക്രീന്‍ റെക്കോര്‍ഡ് ഓണാക്കി പകർത്തുകയായിരുന്നു. […]
Read more

ടൂറിസ്റ്റുകൾക്ക് ലഹരി വില്പന നടത്തുന്ന രണ്ടുപേർ അറസ്റ്റിൽ

ആലപ്പുഴ: വിനോദസഞ്ചാരികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്നവർ സൗത്ത് പൊലീസിന്റെ പിടിയിൽ. പ്രധാന വിനോദസഞ്ചാര മേഖലകളായ ആലപ്പുഴ ബീച്ച്, പുന്നമട ഫിനിഷിംഗ് പോയിന്റ് എന്നീ ഭാഗങ്ങളിൽ കഞ്ചാവ് ചെറിയ പാക്കറ്റുകളാക്കി വിൽപ്പന നടത്തിവന്നിരുന്ന സിവിൽ സ്റ്റേഷൻ വാർഡിൽ, കാദർ പറമ്പിൽ ഫിറോസ് (38), ആറാട്ടുവഴി കനാൽ വാർഡ് പുതുവൽ പുരയിടത്തിൽ സിദ്ദിഖ് (32), പുന്നപ്ര തെക്ക് പഞ്ചായത്ത് 12ാം വാർഡിൽ ആലുംമൂട് അനീഷ് (35), വട്ടയാൽ വാർഡിൽ അഷ്‌കർ കോട്ടേജിൽ മുഹമ്മദ് അഷ്‌കർ (38), ആലിശ്ശേരി വാർഡിൽ പുത്തൻപുരയിൽ […]
Read more

ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം കമ്മീഷണര്‍ എൻ വാസു അറസ്റ്റിൽ. എൻ വാസുവിനെ മൂന്നാം പ്രതിയാക്കി അന്വേഷണം തുടരുന്നതിനിടെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. മുൻ ദേവസ്വം ബോര്‍ഡ് കമ്മീഷണറും മുൻ ദേവസ്വം കമ്മീഷണറുമാണ് എൻ വാസു. വാസുവിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. വാസുവിനെതിരെ നിർണായകമൊഴിയാണ് മുരാരി ബാബുവും നൽകിയിരിക്കുന്നത്. എല്ലാം വാസു അറിഞ്ഞുകൊണ്ടെന്ന് മുരാരിയും സുധിഷും മൊഴി നൽകിയിട്ടുണ്ട്. മുൻ തിരുവാഭരണ കമീഷണർ ബൈജുവിൻ്റെ മൊഴിയും വാസുവിന് എതിരാണ്. ചോദ്യം ചെയ്യലിൽ രേഖകളിൽ […]
Read more

അന്തർസംസ്ഥാന ബസ് ഡ്രൈവറെ ആക്രമിച്ച സംഭവം; നാലുപേർ പിടിയിൽ

കോട്ടയം: കോട്ടയത്ത് അന്തർസംസ്ഥാന ബസ് ഡ്രൈവറെ മർദിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. വെള്ളിയാഴ്ച കോട്ടയം തിരുനക്കരയിൽ വെച്ചായിരുന്നു ആക്രമണം ഉണ്ടായത്. കോട്ടയം തോട്ടക്കാട് സ്വദേശികളായ മനു മോഹൻ, അജിത് കെ രവി, കൊല്ലം ചടയമം​ഗലം സ്വദേശികളായ അനന്തുകൃഷ്ണൻ, ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയായ സഞ്ജു എസ് എന്നീ നാലുപേരാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. വെളളിയാഴ്ച രാത്രിയാണ് പത്തനംതിട്ടയിൽ നിന്നും ബെം​ഗളൂരുവിലേക്ക് പോയ ബസിലെ ഡ്രൈവറെ നാലം​ഗ സംഘം മർദിച്ചത്. അതിക്രൂരമായി മർദിക്കുകയും അസഭ്യം പറയുകയും […]
Read more

Recent News

Advertisement
WhiteswanTV Footer