Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

അമേരിക്കൻ ഷട്ട്‌ഡൗണിന് വിരാമം; ഫെഡറൽ സേവനങ്ങൾ പുനഃസ്ഥാപിക്കും

വാഷിംഗ്ടൺ: യുഎസിൽ സർക്കാർ സ്ഥാപനങ്ങളിൽ ഒക്ടോബർ ഒന്ന് മുതൽ തുടരുന്ന ഷട്ട്‌ഡൗൺ അവസാനിപ്പിക്കുന്നതിനുള്ള നിർണായക ബില്ല് പാസാക്കി. ഇന്ന് ജനപ്രതിനിധി സഭയിൽ നടന്ന വോട്ടെടുപ്പിലാണ് ബില്ല് പാസാക്കിയത്. ഇന്നലെ സെനറ്റ് അംഗീകരിച്ച ബില്ലാണ് റിപ്പബ്ലിക്കൻ നിയന്ത്രിത ജനപ്രതിനിധി സഭ 222- 209 വോട്ടുകൾക്ക് പാസാക്കിയത്. ഉടൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബില്ലിൽ ഒപ്പുവയ്ക്കുമെന്നാണ് വിവരം. ജനുവരി 30 വരെ സർക്കാർ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നതാണ് ബിൽ. ഷട്ട്ഡൗൺ അവസാനിക്കുന്നതോടെ നിലച്ച ഭക്ഷ്യ പദ്ധതികൾ പുനരാരംഭിക്കാനും ഫെഡറൽ ജീവനക്കാർക്ക് […]
Read more

ഡൽഹി സ്ഫോടനം; കാർ ഓടിച്ചിരുന്നത് ഉമർ മുഹമ്മദ് തന്നെ, ഡിഎൻഎ ഫലം പുറത്ത്

ന്യൂഡൽഹി: ചെങ്കോട്ടയ്‌ക്ക് സമീപം പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് ഡോ. ഉമർ മുഹമ്മദ് തന്നെയെന്ന് പോലീസ്. പൊട്ടിത്തെറിച്ച കാറിൽ നിന്ന് ലഭിച്ച അവശിഷ്ടങ്ങളിൽ നിന്ന് ഉമറിന്റെ ഡിഎൻഎ തിരിച്ചറിഞ്ഞുവെന്നാണ് റിപ്പോർട്ട്. നേരത്തെ ഡിഎൻഎ പരിശോധനയ്ക്ക് ഉമറിന്റെ അമ്മയെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വെളുത്ത നിറമുള്ള ഐ 20 ഹ്യുണ്ടായ് കാറാണ് പൊട്ടിത്തെറിച്ചത്. ഇതിൽ നിന്ന് അസ്ഥികളും പല്ലുകളും തുണികഷ്ണങ്ങളും പോലീസിന് ലഭിച്ചിരുന്നു. ഇതിൽ നിന്നാണ് ഡിഎൻഎ തിരിച്ചറിഞ്ഞത്. നേരത്തെ ഉമർ കാർ ഓടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ജമ്മു […]
Read more

അരൂർ ​ഗർഡർ അപകടം; ദേശീയ പാതയിൽ ​ഗതാ​ഗത നിയന്ത്രണം

ആലപ്പുഴ: അരൂർ തുറവൂർ ഉയരപ്പാത മേഖലയിൽ ഗതാഗത നിയന്ത്രണം. ​ഗർഡർ അപകടത്തെ തുടർന്നാണ് ദേശീയപാതയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക്‌ വാഹനങ്ങൾ കടത്തി വിടുന്നില്ല. വാഹനങ്ങൾ വഴി തിരിച്ചുവിടുകയാണ് ചെയ്യുന്നത്. ചേർത്തല എക്സറെ ജംഗ്ഷനിൽ നിന്ന് പൂച്ചാക്കൽ വഴിയാണ് വാഹനങ്ങൾ തിരിച്ചുവിടുന്നത്. ആലപ്പുഴ ഭാഗത്തേക്ക് പോകുന്നവർ അരൂക്കുറ്റി വഴി തിരിഞ്ഞുപോകണം. ഇന്ന് പുലർച്ചെയോടെയായിരുന്നു അരൂർ തുറവൂർ ഉയരപ്പാത മേഖലയിൽ പിക്കപ് വാനിന് മുകലിലേക്ക് ​ഗർഡർ വീണ് അപകടം ഉണ്ടായത്. സംഭവത്തിൽ വാൻ ഡ്രൈവർ […]
Read more

ബെംഗളൂരു- കോഴിക്കോട് സ്വിഫ്റ്റ് ബസിൽ 87 ലക്ഷം രൂപയുമായി 2 യുവാക്കൾ പിടിയിൽ

മാനന്തവാടി: രേഖകളില്ലാതെ കടത്താൻ ശ്രമിച്ച പണവുമായി രണ്ടു യുവാക്കൾ പിടിയിൽ. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടുകൂടിയാണ് തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റിന്റെ ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്‍ 86,58,250 രൂപ പിടിച്ചെടുത്തത്. സംഭവത്തില്‍ പണം കടത്തിക്കൊണ്ടുവന്ന ഇതരസംസ്ഥാനക്കാരായ രണ്ട് യുവാക്കളും കസ്റ്റഡിയിലായിട്ടുണ്ട്. ബെംഗളുരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിലെ യാത്രക്കാരായിരുന്ന മഹാരാഷ്ട്ര സംഗ്ലീ ജില്ലയിലെ ഖാനപ്പൂര്‍ കര്‍വ ചിന്‍ഞ്ചനി സാന്‍കേത് തുക്കാറാം നിഗം (24), മഹാരാഷ്ട്ര സംഗ്ലീ ടാന്‍ഗാവ് സൊര്‍ഗാവ് നിംബ്ലാക്ക് ഉമേഷ് പട്ടേല്‍ (25) പിടിയിലായത്. […]
Read more

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 92,040 രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് ഇടിവ്. പവന് 240 രൂപ താഴ്ന്ന് 92,040 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,505 രൂപയായി. രാജ്യാന്തര സ്വർണവില ഔൺസിന് 7 ഡോളർ താഴ്ന്ന് 4,107 ഡോളറിൽ എത്തി. നവംബർ 5 നു രേഖപ്പെടുത്തിയ 89,080 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഇന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലി 5%,3% ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജസും ചേർത്ത് 94000 രൂപയ്ക്ക് പുറത്ത് നൽകണം. ഒരു […]
Read more

മത്സ്യബന്ധനത്തിനിടെ തൊഴിലാളികളുടെ വലയില്‍ തിമിംഗല ഛര്‍ദി കുടുങ്ങി; സംഭവം കൊയിലാണ്ടിയിൽ

കോഴിക്കോട്: മത്സ്യബന്ധനത്തിനിടെ തൊഴിലാളികളുടെ വലയില്‍ തിമിംഗല ഛര്‍ദി കുടുങ്ങി. കോഴിക്കോട് കൊയിലാണ്ടിയിലാണ് മത്സ്യതൊഴിലാളികള്‍ക്ക് കോടികള്‍ വിലവരുന്ന തിമിംഗല ഛര്‍ദി ലഭിച്ചത്. ഗുരുകുലം ബീച്ചിലെ സുരേഷ്, ബൈജു എന്നിവരുടെ ഉടമസ്ഥയിലുള്ള ഗ്യാലക്‌സി വള്ളത്തില്‍ പോയവരാണിവര്‍. തങ്ങള്‍ക്ക് ലഭിച്ചത് അപൂര്‍വ വസ്തുവാണെന്ന് തിരിച്ചറിഞ്ഞ ഉടന്‍ തന്നെ തൊഴിലാളികള്‍ കോസ്റ്റല്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വള്ളം കൊയിലാണ്ടി ഹാര്‍ബറില്‍ എത്തിയ ഉടനെ അവ പേരാമ്പ്ര ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ക്ക് കൈമാറി. സ്‌പേം തിമിംഗലങ്ങള്‍ സംരക്ഷിത വിഭാഗത്തില്‍പ്പെടുന്നവയായതിനാല്‍ ഇന്ത്യയില്‍ തിമിംഗല ഛര്‍ദി വില്‍പന നടത്താന്‍ […]
Read more

വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപ കേസ്; സെനറ്റ് യോഗത്തിൽ വാക്‌പോര്

തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ സിപിഎം-ബിജെപി അംഗങ്ങള്‍ തമ്മില്‍ വാക്‌പോര്. ഗവേഷകവിദ്യാര്‍ഥിയെ ജാതീയമായി അധിക്ഷേപിച്ചെന്ന ആരോപണത്തിന്റെ പേരില്‍ കാര്യവട്ടം ക്യാംപസിലെ സംസ്‌കൃത വിഭാഗം മേധാവിയും ഓറിയന്റല്‍ സ്റ്റഡീസ് ഫാക്കല്‍റ്റി ഡീനുമായ ഡോ. സി.എന്‍.വിജയകുമാരിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് സിന്‍ഡിക്കറ്റ് അംഗങ്ങള്‍ രംഗത്തെത്തിയതോടെയാണ് വാക്പോരുണ്ടായത്. സെനറ്റ് യോഗത്തില്‍നിന്ന് വിജയകുമാരിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്ലക്കാര്‍ഡ് ഉയര്‍ത്തിയായിരുന്നു ഇടതു പ്രതിഷേധം. ഇതോടെ വിജയകുമാരിയെ അനുകൂലിച്ച് ബിജെപി സിന്‍ഡിക്കറ്റ് അംഗങ്ങള്‍ എത്തി. ഇടത് അംഗങ്ങള്‍ അനാവശ്യമായി ബഹളം ഉണ്ടാക്കുകയായിരുന്നുവെന്ന് ബിജെപി അംഗങ്ങള്‍ […]
Read more

യുവതിയുടെ പേരിൽ വ്യാജ അക്കൗണ്ട്; കെ.സി.വേണുഗോപാലിനെതിരെയുള്ള സൈബര്‍ ആക്രമണ കേസിൽ അന്വേഷണം ആരംഭിച്ചു

കണ്ണൂർ: ഇരിക്കൂര്‍ സ്വദേശിനിയുടെ മൊബൈല്‍ ഫോൺ നമ്പര്‍ ഉപയോഗിച്ച് സമൂഹമാധ്യമ അക്കൗണ്ട് ഉണ്ടാക്കി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെതിരെ സൈബർ ആക്രമണം നടത്തിയ സംഭവത്തിൽ മൈസൂരു പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ പരാതിയിലാണ് കേസ്. മൈസൂരുവിൽ താമസിക്കുന്ന യുവതി പത്തു വര്‍ഷത്തിലേറെയായി ഉപയോഗിക്കുന്നത് വിദേശത്തു ജോലി ചെയ്യുന്ന സഹോദരിയുടെ പേരിലുള്ള ഫോണ്‍ നമ്പറാണ്. ഈ നമ്പര്‍ ഉപയോഗിച്ച് ഉണ്ടാക്കിയ ‘കുണ്ടറ ബേബി’ എന്ന ഫെയ്‌സ്ബുക് ഐഡിയില്‍ നിന്നാണ് വേണുഗോപാലിനെതിരെ നിരന്തരം സൈബർ ആക്രമണം നടന്നത്. അന്വേഷണത്തിൽ, ഇരിക്കൂർ […]
Read more

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ യെല്ലോ അലെർട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെയും ശക്തമായ മഴ തുടരും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്.
Read more

യുവതിക്ക് നേരെ ഭർത്താവിന്റെ മർദനം; സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയത്ത് യുവതിക്ക് ഭർത്താവിന്റെ ക്രൂര മർദനം. 39കാരി രമ്യ മോഹനെയാണ് ഭർത്താവ് ജയൻ ശ്രീധരൻ തല്ലിച്ചതച്ചത്. കോട്ടയം വെസ്റ്റ് പൊലീസ് കേസ് എടുത്തതിനു പിന്നാലെ ജയൻ ശ്രീധരൻ ഒളിവിൽ പോക്കുകയായിരുന്നു. ഭാര്യയും മക്കളും സ്വത്ത്‌ തട്ടിയെടുക്കും എന്നാരോപിച്ചാണ് ജയൻ മർദിച്ചതെന്നും രമ്യ പറഞ്ഞു. ശനിയാഴ്ച രാത്രിയിലാണ് ഏറ്റവും ഒടുവിൽ ജയൻ ശ്രീധരൻ രമ്യയെ മർദിച്ചത്. കുമാരനെല്ലൂരിലെ വീട്ടിൽ വെച്ച് നടന്ന ആക്രമണത്തിൽ രമ്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മുഖത്തും ശരീരമാസകലവും ആഴത്തിലുള്ള മുറിവുകളാണുള്ളത്. മർദ്ദനത്തിൽ കാഴ്ചമങ്ങുകയും കേൾവി […]
Read more

Recent News

Advertisement
WhiteswanTV Footer