Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

സ്‌കൂട്ടറിൽ ബൈക്കിടിച്ച് യുവതിക്ക് ദാരുണാന്ത്യം; അപകടം മകളെ സ്കൂളിലാക്കി വരുമ്പോൾ

ആലപ്പുഴ: നിയന്ത്രണം തെറ്റിയ ബൈക്കിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ചെങ്ങന്നൂർ വെൺമണി കുഴിപറമ്പിൽ വടക്കേതിൽ ഗിലയാദ് ഹൗസിൽ മോൻസി മാത്യുവിന്റെ ഭാര്യ ടിൻസി പി തോമസ് (37) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.30ന് കറ്റാനം ജംഗ്ഷന് വടക്ക് ഭാഗത്ത് വെച്ചായിരുന്നു അപകടം. ടിൻസി സഞ്ചരിച്ച സ്കൂട്ടറിൽ നിയന്ത്രണം തെറ്റിയെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ടിൻസി സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. രാവിലെ മക്കളെ മാവേലിക്കരയിലുള്ള സ്കൂളിൽ വിട്ട ശേഷം കറ്റാനത്തെ ബ്യൂട്ടി […]
Read more

വയോധികയുടെ മാല കവർന്ന യുവാവ് പിടിയിൽ; സംഭവം എറണാകുളത്ത്

എറണാകുളം: വെള്ളം ചോദിച്ചെത്തി വയോധികയുടെ മാല പൊട്ടിച്ച് പ്രതി പിടിയിൽ. കിടങ്ങൂർ ഗാന്ധിക്കവലയിൽ വാടകയ്ക്ക് താമസിക്കുന്ന മറ്റൂർ കോളേജിന് സമീപം പയ്യപ്പിള്ളി വീട്ടിൽ മനു (30) വിനെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. പുളിയനം ഹൈസ്കൂളിന് സമീപമുള്ള വൃദ്ധയുടെ ഒന്നരപ്പവൻ തൂക്കമുള്ള മാലയാണ് ഇയാൾ പൊട്ടിച്ചത്. 10 ന് ഉച്ചയക്ക് ഒരു മണിയ്ക്ക് ഹെൽമറ്റ് ധരിച്ച് ബൈക്കിൽ വന്ന് വീടിൻെറ മുറ്റത്തെത്തി വെള്ളം ആവശ്യപ്പെടുകയും വെള്ളം എടുക്കാൻ തിരിഞ്ഞ സമയം കഴുത്തിൽ കിടന്നിരുന്ന മാലപൊട്ടിച്ച് വന്നിരുന്ന ബൈക്കിൽ […]
Read more

കുതിച്ചുയർന്ന് സ്വർണ്ണവില; പവന് 1680 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻ വർധനവ്. പവന് 1680 രൂപ ഉയർന്ന് 93,720 രൂപയിലെത്തി. ഗ്രാമിന് 210 രൂപ ഉയർന്ന് 11,715 രൂപയിലെത്തി. രാജ്യാന്തര സ്വർണവില ഔൺസിന് 76 ഡോളർ ഉയർന്ന് 4,186 ഡോളറിൽ എത്തി. നവംബർ 5 നു രേഖപ്പെടുത്തിയ 89,080 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഇന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലി 5%,3% ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജസും ചേർത്ത് 95000 രൂപ നൽകണം. ഒരു […]
Read more

ജയ്ഷെയുടെ വനിതാ ബ്രിഗേഡിൽ തലപ്പത്ത് പുൽവാമ ഭീകരന്റെ ഭാര്യ അഫീറ ബീബിയും സാദിയ അസ്ഹറും

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണ കേസിൽ ഗൂഢാലോചന നടത്തിയ ഭീകരന്റെ ഭാര്യ ജയ്ഷെ മുഹമദിന്റെ വനിതാ വിഭാഗത്തിൻറെ തലപ്പത്ത്. ഭീകരൻ ഉമർ ഫറൂഖിന്റെ ഭാര്യ അഫീറ ബീബിയാണ് ജമാത്തുൾ മൊമിനാത്തിൽ ചേർന്നത്. 2019ലെ പുൽവാമ ആക്രമണത്തിനു പിന്നിലെ മുഖ്യ സൂത്രധാരനാണ് ഭീകരൻ ഉമർ ഫാറൂഖ്. അഫീറ ബീബി ഇപ്പോൾ ജമാത്തുൾ മൊമിനാത്തിലെ പ്രധാനിയാണ്. വനിതാ ബ്രിഗേഡിന്റെ ഷൂറ അംഗം കൂടിയാണ് അഫീറ ബീബി. മസൂദ് അസ്ഹറിന്റെ ഇളയ സഹോദരി സാദിയ അസ്ഹറും സംഘടനയുടെ തലപ്പത്തുണ്ട്. കാണ്ഡഹാർ വിമാനറാഞ്ചലിന്റെ മുഖ്യസൂത്രധാരനാണ് […]
Read more

നടൻ ഉപേന്ദ്രയുടെ ഫോൺ ഹാക്ക് ചെയ്തയാൾ അറസ്റ്റിൽ

ബെംഗളൂരു: കന്നഡ നടൻ ഉപേന്ദ്രയുടെയും ഭാര്യ പ്രിയങ്കയുടെയും മൊബൈൽ ഫോൺ ഹാക്ക് ചെയ്തയാൾ അറസ്റ്റിലായി. ബിഹാർ സ്വദേശി വികാസ് കുമാറാണ് അറസ്റ്റിലായത്. ഉപേന്ദ്രയുടെ നമ്പർ ഉപയോഗിച്ചു പ്രതി ഒട്ടേറെ ആളുകൾക്കു വാട്സാപ്പിൽ പണം ആവശ്യപ്പെട്ടു സന്ദേശം അയച്ചതായി പൊലീസ് പറഞ്ഞു. സെപ്റ്റംബറിലാണ് ഉപേന്ദ്ര സൈബർ ക്രൈം പൊലീസിൽ പരാതി നൽകിയത്. ഓൺലൈനിൽ ഓർഡർ ചെയ്ത സാധനം ലഭിക്കാൻ അജ്ഞാത നമ്പറിൽ നിന്നു വന്ന കോഡ് ടൈപ്പ് ചെയ്തപ്പോഴാണു ഫോൺ ഹാക്ക് ചെയ്തത് എന്നാണ് വിവരം.
Read more

സിപിഎം- ബിജെപി ബന്ധത്തിൻ്റെ പാലം ജനതാദൾ (എസ്): ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: കേരളത്തിൽ സി.പി.എം – ബിജെ.പി ബന്ധത്തിൻ്റെ പാലമായി പ്രവർത്തിക്കുന്നത് ജനതാദൾ (എസ്) ആണെന്ന് ചെറിയാൻ ഫിലിപ്പ്. ദേശീയ തലത്തിൽ ബി.ജെ.പി സഖ്യകക്ഷിയായ ദേവ ഗൗഢ നയിക്കുന്ന ജനതാദൾ (എസ്) നെ എൽ.ഡി.എഫിൽ നിന്നും പുറത്താക്കാത്തത് ഈ ഉപകാരസ്മരണ മൂലമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ എല്ലാ ജില്ലകളിലും വിവിധ തലങ്ങളിൽ ജനതാദൾ (എസ്) പ്രതിനിധികൾ എൽ.ഡി.എഫ് സ്ഥാനാർത്ഥികളായി മത്സരിക്കുന്നു. ഇന്ത്യാ മുന്നണി കക്ഷിയായ രാഷ്ട്രീയ ജനതാദളിന് ( ആർ. ജെ.ഡി) നാമമാത്രമായ സീറ്റുകൾ മാത്രമാണ് നൽകിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. […]
Read more

ഭക്ഷണ സാധനങ്ങളുടെ വില കുത്തനെ ഇടിയുന്നു

കൊച്ചി: ചരക്കു സേവന നികുതി(ജി.എസ്.ടി) ഇളവിന്റെ നേട്ടത്തില്‍ രാജ്യത്തെ നാണയപ്പെരുപ്പം ഒക്ടോബറില്‍ റെക്കാഡ് താഴ്ചയിലെത്തി. ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം കഴിഞ്ഞ മാസം 0.25 ശതമാനത്തിലേക്കാണ് താഴ്ന്നത്. സെപ്തംബറില്‍ നാണയപ്പെരുപ്പം 1.54 ശതമാനമായിരുന്നു. ജി.എസ്.ടി നിരക്കുകള്‍ അഞ്ച് ശതമാനവും 18 ശതമാനവുമായി കുറഞ്ഞതിന്റെ പൂര്‍ണ പ്രതിഫലനം കഴിഞ്ഞ മാസമാണ് വിപണിയില്‍ ദൃശ്യമായത്. നിത്യോപയോഗ സാധനങ്ങളില്‍ 90 ശതമാനത്തിനും ജി.എസ്.ടി അഞ്ച് ശതമാനമായി കുറഞ്ഞതാണ് നേട്ടമായത്. ഭക്ഷ്യ ഉത്പന്നങ്ങളുടെ വില മുന്‍വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 5.02 ശതമാനം […]
Read more

യുവാവിനെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: പാലക്കാട് കാവശ്ശേരിയിൽ ബന്ധുവീട്ടിൽ വന്ന തമിഴ്നാട് സ്വദേശിയെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഊട്ടി കാട്ടുപെട്ടി ബാലാജി എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 27 വയസായിരുന്നു. പാടൂർ തോണിക്കടവ് പാലത്തിന് സമീപം ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ചികിത്സയുടെ ആവശ്യത്തിനായി കാവശ്ശേരിയിലുള്ള ബന്ധുവീട്ടിൽ വന്ന ആളാണ് ബാലാജി.
Read more

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലെർട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read more

ഡൽഹി സ്ഫോടനം; ചെങ്കോട്ടയ്ക്കടുത്തുള്ള മാർക്കറ്റിൽ നിന്നും കൈപ്പത്തി കണ്ടെത്തി

ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്കടുത്തുള്ള മാർക്കറ്റിൽ നിന്നും ഒരു കൈപ്പത്തി കണ്ടെത്തി ഫോറൻസിക്. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്ററിലധികം ദൂരത്തിലായാണ് കൈപ്പത്തി കണ്ടെത്തിയത്. ന്യൂ ലജ്പത് റായ് മാർക്കറ്റിലെ പബ്ലിക് ടോയ്ലറ്റിന്റെ ടെറസ്സിലാണ് ഇത് കണ്ടെത്തിയത്. ചെങ്കോട്ടയ്ക്ക് എതിൽ വശത്തായി സ്ഥിതി ചെയ്യുന്ന പ്രധാന മാർക്കറ്റാണിത്. ഇത്രയും ദൂരെ തെറിച്ച് ഈ കൈപ്പത്തി വീണോ എന്നുള്ളതാണ് ഇപ്പോൾ ഉയരുന്ന സംശയം. നാട്ടുകാരാണ് കൈപ്പത്തി കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയും തുടർന്ന് പൊലീസിലെ ഉന്നത […]
Read more

Recent News

Advertisement
WhiteswanTV Footer