Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ഡൽഹി സ്ഫോടനം; പ്രതികൾ കൂടുതൽ വാഹനങ്ങൾ വാങ്ങിയതായി സൂചന

ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട സ്ഫോടന കേസിലെ പ്രതികൾ കൂടുതൽ വാഹനങ്ങൾ വാങ്ങിയതായി സൂചന. സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായി ഐ20 ക്ക് പുറമേ രണ്ട് കാറുകൾ കൂടി ഉമറും മുസമിലും വാങ്ങിയതായാണ് സൂചന. കാറുകൾ കണ്ടെത്താൻ അന്വേഷണം നടക്കുന്നതായാണ് റിപ്പോർട്ട്. സ്ഫോടനം നടന്ന സമയത്തെ ട്രാഫിക് സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. റെഡ് ഫോർട്ട് ചൗക്ക് ട്രാഫിക് സി​ഗ്നലിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം, ഡോ. മുസമ്മിൽ ഒളിച്ചു താമസിച്ചത് ഹരിയാനയിലെ ഫരീദാബാദിലെ താ​ഗ ​ഗ്രാമത്തിലാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. […]
Read more

ഭൂട്ടാൻ കാർ കളളക്കടത്ത് കേസ്; ദുല്‍ഖറിനെയും ഇഡി വിളിപ്പിച്ചെക്കും

കൊച്ചി: ഭൂട്ടാൻ കാർ കളളക്കടത്തുകേസിൽ എൻഫോഴ്സ്മെന്‍റ് ഡിറക്ടേറ്റ് അന്വേഷണം തുടങ്ങി. സംസ്ഥാനത്തെ 17 ഇടങ്ങളിലായി കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം നടത്തിയ അന്വേഷണത്തിന്‍റെ തുടർച്ചയായിട്ടാണ് ഇ‍ഡി അന്വേഷണം. വ്യാജ രേഖകൾ വഴി കാർ ഇറക്കുമതി ചെയ്തെന്ന് കണ്ടെത്തിയ നടൻ അമിത് ചക്കാലയ്ക്കൽ അടക്കമുളളവർക്ക് അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടുണ്ട്. നടൻ ദുൽഖറിനെയും നോട്ടീസ് നൽകി വിളിപ്പിക്കും. വ്യാജരേഖകളുണ്ടാക്കി ഇന്ത്യയിലേക്ക് വാഹനമെത്തിച്ച ഇടനിലക്കാർ, കച്ചവടക്കാർ, വാഹനം വാങ്ങിയവർ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഭൂട്ടാൻ കാർ കളളക്കടത്തിലെ കളളപ്പൺ ഇടപാടാണ് ഇഡി […]
Read more

മക്കളിൽ നിന്ന് അമ്മയ്ക്ക് ജീവനാംശം ആവശ്യപ്പെടാം; ഹൈകോടതി

കൊച്ചി: പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാനുള്ള ബാധ്യതയിൽ നിന്ന് മക്കൾക്ക് മാറിനിൽക്കാനാവില്ലെന്ന് ഹൈക്കോടതി. ഭര്‍ത്താവ് ചിലവിനു നൽകുന്നില്ലെങ്കിൽ മക്കളിൽ നിന്ന് ജീവനാംശം ലഭിക്കാൻ അമ്മയ്ക്ക് അർഹതയുണ്ടെന്നും സ്വയം സംരക്ഷിക്കാനോ ഭർത്താവ് ആവശ്യമായ പിന്തുണ നൽകുന്നില്ലെങ്കിലോ അമ്മയ്ക്ക് അത് നൽകാൻ മകന് നിയമപരമായ ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. അമ്മയ്ക്ക് മാസം 5000 രൂപ ജീവനാംശം നൽകാനുള്ള തിരൂർ കുടുംബ കോടതി ഉത്തരവിനെതിരെ മകൻ സമർപ്പിച്ച റിവിഷൻ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ വിധി. ഗൾഫിൽ ജോലി ചെയ്യുന്ന മകന് […]
Read more

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയുടെ സ്വർണം കവർന്ന കേസിൽ ഡിവൈഎസ്പിയുടെ മകൻ അറസ്റ്റിൽ

കോയമ്പത്തൂർ: ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് ആഭരണവും പണവും കവർന്ന കേസിൽ ഡിവൈഎസ്പിയുടെ മകൻ അറസ്റ്റിൽ. ഡിണ്ടിഗൽ ഡിവൈഎസ്പിയും പാപ്പനായക്കം പാളയം സ്വദേശിയുമായ തങ്കപാണ്ടിയുടെ മകൻ ധനുഷ് (27) ആണ് റെയ്സ് കോഴ്സ് പൊലീസിന്റെ പിടിയിലായത്. പൊള്ളാച്ചി ജ്യോതിനഗർ സ്വദേശിയും റെയ്സ് കോഴ്സിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ 25 വയസ്സുകാരിയുടെ ആഭരണങ്ങളാണു കവർന്നത്. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവാവ് കാണണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നവംബർ 2 ന് വൈകിട്ട് നവക്കരയിലെ കുളക്കരയിൽ യുവതി […]
Read more

കൈക്കൂലി കേസിൽ മുൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് 5 വർഷം കഠിന തടവും; 75,000 രൂപ പിഴയും

തിരുവനന്തപുരം: ബിൽ മാറാൻ കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങിയ വാട്ടർ അതോറിറ്റി മുൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് അഞ്ച് വർഷം കഠിന തടവും 75,000 രൂപ പിഴയും. തിരുവനന്തപുരം പബ്ലിക് ഹെൽത്ത് (നോർത്ത്) ഡിവിഷനിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന ജോൺ കോശിക്കാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിലെ ജഡ്‌ജ് എ. മനോജ് ശിക്ഷ വിധിച്ചത്. പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു. തിരുവനന്തപുരം പബ്ലിക് ഹെൽത്ത് (നോർത്ത്) ഡിവിഷനിൽ 2017- 18 വർഷത്തിൽ അമൃത് പദ്ധതി പ്രകാരം നടപ്പിലാക്കിയ പ്രവൃത്തികളിൽ ബില്ലുകൾ പാസാക്കി […]
Read more

തിരക്കുള്ള ബസിൽ മോഷണം നടത്തുന്ന യുവാവ് കൈയോടെ പിടിയിൽ

കൊച്ചി: കൊച്ചിയിലെ തിരക്കുള്ള ബസ് സ്റ്റോപ്പുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അസം സ്വദേശി ബബ്ലുവിനെ കയ്യോടെ പിടികൂടി പൊലീസ്. ബസ് സ്റ്റോപ്പുകളിൽ കറങ്ങി നടന്ന് യാത്രക്കാരുടെ ബാഗിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച് മുങ്ങുന്നതാണ് ബബ്ലുവിന്‍റെ ശൈലി. അങ്കമാലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ബബ്ലുവിനെ പെരുമ്പാവൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. വിലകൂടിയ മൊബൈൽ ഫോണുകൾ മോഷ്ടിച്ച ശേഷം വിൽപ്പന നടത്തുകയാണ് ഇയാളുടെ പതിവ്. ലഹരിവസ്തുക്കൾ വാങ്ങുന്നതിന് വേണ്ടിയാണ് […]
Read more

ക്രിസ്‌മസ് പരീക്ഷാ തീയതികൾക്ക് മാറ്റം; രണ്ട് ഘട്ടങ്ങളായി നടത്തിയേക്കും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ക്രിസ്‌മസ് പരീക്ഷാ തീയതികളിൽ മാറ്റം വരുത്തും. ക്രിസ്‌മസ് അവധിക്ക് മുമ്പും ശേഷവുമായി രണ്ട് ഘട്ടങ്ങളിലായി പരീക്ഷകൾ നടത്താനാണ് സാദ്ധ്യത. വിദ്യാഭ്യാസ ഗുണനിലവാര അവലോകന സമിതി യോഗത്തിലാകും അന്തിമ തീരുമാനം ഉണ്ടാവുക. 2025 – 26 വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് ഡിസംബർ 11 മുതലാണ് രണ്ടാംപാദ വാർഷിക പരീക്ഷകൾ നടത്താനിരുന്നത്. എന്നാൽ, ഡിസംബർ ഒമ്പത്, 11 തീയതികളിലാണ് തിരഞ്ഞെടുപ്പ്. ഡിസംബർ 13നാണ് വോട്ടെണ്ണൽ. അതിനാൽ ക്രിസ്‌മസ് അവധിക്ക് മുമ്പും ശേഷവും […]
Read more

വാളയാറിൽ 3.475 ഗ്രാം ബുപ്രിനോർഫിൻ ഗുളികകളുമായി റഷ്യൻ യുവാവ് പിടിയിൽ

വാളയാർ: ലഹരി ഗുളികകളുമായി റഷ്യൻ യുവാവ് വാളയാറിൽ പിടിയിൽ. 23.475 ഗ്രാം ബുപ്രിനോർഫിൻ ഗുളികകളുമായി റഷ്യൻ സ്വദേശി ഗ്രിഗോറാഷ് ചെങ്കോ ഇവാൻ (31) ഇന്നലെ പിടിയിലാവുകയായിരുന്നു. സിനിമാ മേഖലയുമായി ബന്ധപ്പട്ട് പ്രവർത്തിക്കുന്നയാളാണ് ഗ്രിഗോറാഷ്. കൊച്ചിയിലെ ഒരു സിനിമാ ലൊക്കേഷനിലേക്കാണ് ലഹരി വസ്തുക്കൾ കൊണ്ടു പോകുന്നതെന്നാണ് പ്രതിയുടെ മൊഴി. കഴിഞ്ഞ ദിവസം തമിഴ് നാട്ടിൽ നിന്നും കൊച്ചിയിയിലേക്കുള്ള സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്നു ഇയാൾ. ഇതിനിടെ എക്സൈസിന്റെ വാഹന പരിശോധനക്കിടെയാണ് കുടുങ്ങിയത്. ചില തമിഴ് സിനിമകളിലും ഡോക്യുമെന്ററികളിലും പരസ്യ […]
Read more

മലപ്പുറത്ത് മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

മലപ്പുറം: മലപ്പുറം എടപ്പാളിൽ മകളെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു. കണ്ടനകം സ്വദേശിനി അനിതാകുമാരി (57) യാണ് സെറിബ്രൽ പൾസി ബാധിച്ച മകൾ അഞ്ജന (27) യെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. മകളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചെന്നാണ് പൊലീസിൻ്റെ നിഗമനം. രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.തുടർന്ന് ഇരുവരേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിലെ ഡ്രമ്മിൽ മുക്കിയാണ് അഞ്ജനയെ കൊന്നതെന്നാണ് വിവരം. ശേഷം വീടിനു സമീപത്തെ മരത്തിൽ അനിത […]
Read more

സൗദിയിൽ ന്യൂമോണിയ ബാധിച്ച് മലയാളി യുവാവ് മരിച്ചു

റിയാദ്: ന്യൂമോണിയ ബാധിച്ച് ദമ്മാമിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം, നെടുമങ്ങാട്, നെറ്റിച്ചിറ സ്വദേശി അരുൺ നിവാസിൽ രാകേഷ് രമേശൻ (37) ആണ് മരിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പനിയും കഫക്കെട്ടുമായി ചികിത്സയിലായിരുന്ന രാകേഷിനെ രണ്ടു ദിവസം മുൻപ് അസുഖം മൂർഛിച്ചതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസതടസ്സവും ബുദ്ധിമുട്ടുകളും കൂടിയതിനെ തുടർന്ന് വെൻറിലേറ്ററിലേക്ക് മാറ്റി. ഇതിനിടെ നില വഷളായി രാകേഷ് മരണപ്പെടുകയായിരുന്നു. 10 വർഷത്തിലേറെ സൗദിയിൽ ജോലി ചെയ്യുന്ന രാകേഷ് ദമ്മാമിലെ ഒരു സ്വകാര്യ […]
Read more

Recent News

Advertisement
WhiteswanTV Footer